PART IV
Private Advertisements and Miscellaneous
Notifications
തിരുവിതാംകൂർ ദേവസ്വം ബോർഡ്
വി⁄ാപനം
നമ്പർ ആർ. ഒ. സി. 11795/08/മിസ്.3. 2009 നവംബർ 13.
1950-ലെ 15-ാം ആക്റ്റായ ട്രാവൻകൂർ കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്റ്റ് അനുസരിച്ച് സിദ്ധിച്ചിട്ടുള്ള പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ച് കാരായ്മ അവകാശം റദ്ദ് ചെയ്യുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നും പരസ്യം ചെയ്യുന്നതെന്തെന്നാൽ,
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലും ഭരണത്തിലും ഇരിക്കുന്നതും വർക്കല ഗ്രൂപ്പിൽ കുറ്റൂർ സബ്ഗ്രൂപ്പിൽപ്പെട്ട പരമേശ്വരം ദേവസ്വത്തിലെ കാരായ്മ പഞ്ചവാദ്യ പ്രവർത്തി സംബന്ധിച്ചുള്ള ജോലികൾ നടത്തുന്നതിന് നിർബന്ധിതനായ കരിങ്കുറ്റിക്കര ബിന്ദു ഭവനിൽ (ശാന്തിക്കോണം കുടുംബം) ശ്രീ. വി. വാസുദേവൻപിള്ള തിരുവിതാംകൂർ കാരായ്മ റെഗുലേഷനിലെ വ്യവസ്ഥകൾക്കും നിബന്ധനകൾക്കും എതിരായി പ്രവർത്തിച്ചും പ്രവർത്തി മുടക്കം വരുത്തുകയും ചെയ്തിരിക്കുന്നതിനാലും ടി ദേവസ്വത്തിലെ പഞ്ചവാദ്യം ഇടപ്പെട്ട ജോലികൾ ദൈനംദിന നിർവിഘ്നം നടത്തേ≠ ചുമതലയിൽ നിന്നും ഡിപ്പാർട്ടുമെന്റിന് ഒഴിയാൻ നിവർത്തി യില്ലാത്ത നിലയിലും ഡിപ്പാർട്ടുമെന്റ ് ചുമതലയിൽ അത് ഏർപ്പെടുത്തി നടത്തിവരുന്നതും ആയത് അഭംഗുരം തുടരേ≠ത് സ്ഥാപനത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിത മാണെന്നും കാണുന്നതിനാലും പരമേശ്വരം ദേവസ്വം പഞ്ചവാദ്യ പ്രവർത്തികൾ നടത്തുന്നതിന് അവകാശം സിദ്ധിച്ചിട്ടുള്ള ടി കാരായ്മ കുടുംബത്തിന്റെ തത്സംബന്ധമായ എല്ലാ അവകാശ അധികാരങ്ങളും [Section 28(2) of the Act and Rule 14 of Rules regarding Karanma Service published in Page 480-411 Devaswom Manual V.1] ഇതിനാൽ അവസാനിപ്പിച്ച് ബോർഡ് ഉത്തരവായിരിക്കുന്നു. ഇത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ വി⁄ാപന തീയതി മുതൽ ര≠ാഴ്ചയ്ക്കകം ഈ ഓഫീസിലേക്ക് രേഖാമൂലം തർക്കം കൊടുക്കേ≠താണ്.