©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LIV
2009 ഡിസംബർ 22
50
തിരുവനന്തപുരം, ചൊവ്വ
നമ്പർ
വാല്യം 54 } } 22nd December 2009
1st Pousha 1931 1931 പൌഷം 1
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ്/ലേലപരസ്യം
നമ്പർ എ.ഇ.(4)612/2002. 2009 നവംബർ 25.
കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെ പറയുന്ന വാഹനം ഇപ്പോൾ ഗ്യാരേജ് ചെയ്തിരിക്കുന്ന സ്ഥലത്ത് ഏത് നിലയിലാണോ അതേ നിലയിൽ ഈ ഓഫീസിൽ വച്ച് ലേലം/ദർഘാസ് നിബന്ധനകൾക്ക് വിധേയമായി വിൽപ്പന നടത്തുന്നതാണ്.
വാഹനത്തിന്റെ നമ്പർ—കെ.എൽ. 01. 922 ട്രാക്ടർ.
നിരതദ്രവ്യം—രൂപ 1,000.
ടെ≠ർ ഫോറത്തിന്റെ വില—രൂപ 300+12.5% വാറ്റ് +1 % സെസ്സ്.
ലേലത്തീയതിയും സമയവും—30-12-2009, 3.30 മണി.
ദർഘാസുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ അപേക്ഷ നൽകി ദർഘാസ് പത്രം വാങ്ങി പൂരിപ്പിച്ച് നിരതദവ്യം എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, വൈറ്റില പേർക്ക് വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് ആയി അടക്കം മുദ്രണം ചെയ്ത കവർ നി›ിത ദിവസം Gaz. No.50/2009/DTP (Agriculture).
പകൽ 3 മണിക്കു മുമ്പ് കിട്ടത്തക്കവിധം സമർപ്പിക്കേ≠താണ്. യാതൊരു കാരണവശാലും വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസുകൾ സമർപ്പിക്കുന്ന കവറിന്റെ പുറത്ത് കെ. എൽ. 01 ബി KLO-922 ട്രാക്ടർ വാങ്ങിക്കുന്ന തിനുളള ദർഘാസ് എന്ന് എഴുതേ≠താണ്. ദർഘാസുകൾ കിട്ടികഴിഞ്ഞാൽ നി›ിത ദിവസം പരസ്യലേലവും ഉ≠ായിരി ക്കുന്നതാണ്. ലേലത്തിൽ പങ്കുകൊളളാൻ ആഗ്രഹിക്കുന്നവർ മേൽകാണിച്ച തുക നിരതദ്രവ്യം പണമായി അടയ്ക്കേ≠താണ്.
പരസ്യലേലം കഴിഞ്ഞാൽ ദർഘാസുകൾ തുറക്കുന്നതാണ്. ലേലത്തിലോ ദർഘാസിലോ ഏറ്റവും കൂടുതൽ തുക കാണിക്കുന്ന ആളിന്റെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്നതാണ്. ടിയാൻ സംഖ്യയുടെ മൂന്നിൽ ഒരുഭാഗം അപ്പോൾതന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്. ബാക്കി തുകയും നികുതികളും ലേലം/ദർഘാസുകൾ സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ച് ഒരാഴ്ചയ്ക്കകം അടച്ച് വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠താണ്. ഈ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ നിരതദ്രവ്യവും അടച്ച തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുകയും ഇതുമൂലം സർക്കാരിന് വരുന്ന നഷ്ടം ടിയാനിൽ നിന്നും ഈടാക്കുകയും മറ്റ് നിയമ നടപടികൾ സ്വീകരിക്കുന്ന തുമാണ്.
166 KERALA GAZETTE [PART IIIനിലവിലുളള ലേലസംബന്ധമായ എല്ലാ സർക്കാർ നിയമങ്ങളും ഈ ലേലം/ദർഘാസിനും ബാധകമായിരിക്കും. ലേലം യാതൊരു കാരണവും കൂടാതെ മൊത്തമായോ ഭാഗിക മായോ മാറ്റിവയ്ക്കുന്നതിനോ സ്ഥിരപ്പെടുത്തുന്നതിനോ ഉളള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും. ലേലം/ദർഘാസ് ദിവസം അവധിയാ യാൽ അടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതാണ്. പര സ്യത്തിൽ ഉൾപ്പെടുത്തിയ വാഹനം പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസുമായി ബന്ധപ്പെട്ട് പരിശോധിക്കാവുന്നതാണ്. ദർഘാസ് പത്രികകൾ അന്നേ ദിവസം ഒരു മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.
(ഒപ്പ്) കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് വൈറ്റില, എറണാകുളം. എഞ്ചിനീയർ (കൃഷി).
പുനർ ദർഘാസ് പരസ്യം
(1)
നമ്പർ സി.ഇ.എസ്. 31/2009. 2009 നവംബർ 23.
അമ്പലവയൽ ചീങ്ങേരി എക്സ്റ്റൻഷൻ സ്കീമിൽനിന്നും 2008-09 സാമ്പത്തികവർഷം വിളവെടുത്ത 580 കി.ഗ്രാം (അഞ്ഞൂറ്റി എൺപത് കിലോഗ്രാം) ഉണക്ക കുരുമുളക് ദർഘാസ് പരസ്യവും പൊതുലേലവും വഴി 2010 ജനുവരി 12-ാം തീയതി ഈ സ്കീമിലെ ഓഫീസിൽവച്ച് വിപണനം നടത്തുന്നതാണ്. ദർഘാസിലും ലേലത്തിലും പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവരിൽനിന്നും നിലവിലുള്ള ചട്ടങ്ങൾക്ക് വിധേയമായി നി›ിത ഫോറത്തിൽ ആലേഖനം ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിബന്ധനകൾ
1. ദർഘാസ് ഫോമുകൾ 12-1-2010 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് 1 മണിവരെ അമ്പലവയൽ ചീങ്ങേരി എക്സ്റ്റൻഷൻ സ്കീം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസ് ഫോമുകൾ 12-1-2010-ന് 3 മണിവരെ ടി ഓഫീസിൽ സ്വീകരിക്കുന്നതാണ്.
2. ഓരോ ദർഘാസിനോടൊപ്പവും നിരതദ്രവ്യമായി 1,000 (ആയിരം) രൂപ പണമായി ഈ ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്.
3. ദർഘാസിന്റെ പുറത്ത് കുരുമുളക് വാങ്ങുന്നതിനുള്ള ദർഘാസ് എന്നെഴുതുകയും സമർപ്പിക്കുന്ന വ്യ‡ിയുടെ ശരിയായ മേൽവിലാസമെഴുതി ആയത് സീൽ ചെയ്തിരിക്കുകയും വേണം.
4. ദർഘാസിൽ ഒരു കിലോ കുരുമുളകിന്റെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠താണ്.
5. വിലയ്ക്കു പുറമേ വിൽപ്പന നികുതി ഈടാക്കേ≠ താണെങ്കിൽ ആയത് ദർഘാസ് ഉറപ്പിച്ചുകിട്ടിയ വ്യ‡ിയിൽ നിന്നും ഈടാക്കേ≠താണ്.
6. ദർഘാസുകൾ സമർപ്പിക്കുന്നതിനു മുൻപായി വിപണനത്തിനു സൂക്ഷിച്ചിരിക്കുന്ന സാധനത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തേ≠താണ്.
7. ദർഘാസുകൾ സമർപ്പിച്ചവർക്ക് ഒരിക്കൽകൂടി അവസരം ലഭിക്കുന്നതിനായി തൽസമയം ഹാജരുള്ളവരെമാത്രം ഉൾപ്പെടുത്തി 3.30-ന് ഒരു ലേലം കൂടി നടത്തുന്നതാണ്.
8. 12-1-2010-ന് 3 മണിവരെ ലഭിച്ച ദർഘാസുകൾ അന്നേദിവസം തന്നെ ലേലശേഷം തൽസമയം ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തുകയോ ദർഘാസ് തുകയോ ഏതാണ് കൂടുതൽ എന്ന് തൃപ്തികരമായി ബോദ്ധ്യപ്പെടുന്നപക്ഷം ആയത് വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി താൽക്കാലികമായി സ്വീകരിക്കുന്നതുമാണ്.
9. ദർഘാസ്/ലേലം ഉറപ്പിച്ചു കിട്ടിയ വ്യ‡ി ആകെ തുകയുടെ മൂന്നിൽ ഒരു ഭാഗം അന്നുതന്നെ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠താണ്. അല്ലാത്തപക്ഷം നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ഉറപ്പിച്ച ലേലം/ദർഘാസ് റദ്ദുചെയ്യുന്നതുമായിരിക്കും.
10. സർക്കാരിൽനിന്ന് അറിയിപ്പ് കിട്ടിയാൽ ലേലം/ദർഘാസ് ഉറപ്പിച്ച വ്യ‡ി സൂക്ഷിച്ചിട്ടുള്ള സാധനം തൂക്കി വില മുഴുവനായും അടച്ച് 15 ദിവസത്തിനകം സാധനം സ്റ്റോറിൽ നിന്നും നീക്കംചെയ്യേ≠താണ്.
11. മേൽപ്രകാരം ചെയ്യാത്തപക്ഷം ഉൽപ്പന്നം പുനർ ലേലത്തിന് വയ്ക്കുന്നതും ആയത് മുഖേന സർക്കാരിനു≠ാകുന്ന സകല കഷ്ടനഷ്ടങ്ങൾക്കും ലേലക്കാരൻ ഉത്തരവാദിയായിരിക്കുന്നതുമാണ്. ലാഭമാണ് ഉ≠ാകുന്നതെങ്കിൽ ആയതിന് അവകാശ മു≠ായിരിക്കുന്നതല്ല.
12. യാതൊരുകാരണവും കാണിക്കാതെ ദർഘാസ്/ലേലം നിരസിക്കുന്നതിനുള്ള അധികാരം ചീങ്ങേരി എക്സ്റ്റൻഷൻ സ്കീം കൃഷി ഓഫീസർക്ക് ഉ≠ായിരിക്കുന്നതും ആയത് ചോദ്യം ചെയ്യാൻ പാടില്ലാത്തതുമാകുന്നു.
13. ഏതെങ്കിലും കാരണവശാൽ 12-1-2010-ന് അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തിദിവസം നി›ിത സമയത്ത് മേൽകാര്യങ്ങൾ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തിദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ്.
14. സാധാരണ എല്ലാ സർക്കാർ ദർഘാസ്/ലേലത്തിനുള്ള വ്യവസ്ഥകൾ ഇതിനും ബാധകമാണ്.
(2)
നമ്പർ സി.ഇ.എസ്. 32/2009. 2009 നവംബർ 23.
അമ്പലവയൽ ചീങ്ങേരി എക്സ്റ്റൻഷൻ സ്കീമിൽനിന്നും 2008-09 സാമ്പത്തിക വർഷം വിളവെടുത്ത 24330 കി.ഗ്രാം (ഇരുപത്തിനാലായിരത്തി മുന്നൂറ്റി മുപ്പത് കിലോഗ്രാം) ഉണക്ക റോബസ്റ്റ ഉ≠ക്കാപ്പി ദർഘാസ് പരസ്യവും പൊതുലേലവുംവഴി 2010 ജനുവരി 7-ാം തീയതി ഈ സ്കീമിലെ ഓഫീസിൽവച്ച് വിപണനം നടത്തുന്നതാണ്. ദർഘാസിനും ലേലത്തിനും പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവരിൽനിന്നും നിലവിലുള്ള ചട്ടങ്ങൾക്ക് വിധേയമായി നി›ിത ഫോറത്തിൽ ആലേഖനം ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
22nd DEC. 2009] AGRICULTURE DEPARTMENT 167നിബന്ധനകൾ
1. ദർഘാസ് ഫോമുകൾ 7-1-2010 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് 1 മണിവരെ അമ്പലവയൽ ചീങ്ങേരി എക്സ്റ്റൻഷൻ സ്കീം ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസ് ഫോമുകൾ 7-1-2010-ന് 3 മണിവരെ ടി ഓഫീസിൽ സ്വീകരിക്കുന്നതാണ്.
2. ഓരോ ദർഘാസിനോടൊപ്പവും നിരതദ്രവ്യമായി 11,000 (പതിനൊന്നായിരം) രൂപ പണമായി ഈ ഓഫീസിൽ കെട്ടിവെയ്ക്കേ≠താണ്.
3. ദർഘാസിന്റെ പുറത്ത് ഉ≠ക്കാപ്പി വാങ്ങുന്നതിനുള്ള ദർഘാസ് എന്നെഴുതുകയും സമർപ്പിക്കുന്ന വ്യ‡ിയുടെ ശരിയായ മേൽവിലാസമെഴുതി ആയത് സീൽ ചെയ്തിരിക്കുകയും വേണം.
4. ദർഘാസിൽ ഒരു കിലോഗ്രാം ഉ≠ക്കാപ്പിയുടെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠താണ്.
5. വിലയ്ക്കു പുറമേ വിൽപന നികുതി ഈടാക്കേ≠ താണെങ്കിൽ ആയത് ദർഘാസ് ഉറപ്പിച്ചുകിട്ടിയ വ്യ‡ിയിൽനിന്നും ഈടാക്കേ≠താണ്.
6. ദർഘാസുകൾ സമർപ്പിക്കുന്നതിനു മുൻപായി വിപണനത്തിനു സൂക്ഷിച്ചിരിക്കുന്ന ഉ≠ക്കാപ്പിയുടെ ഗുണനിലവാരം ഉറപ്പു വരുത്തേ≠താണ്.
7. ദർഘാസുകൾ സമർപ്പിച്ചവർക്ക് ഒരിക്കൽകൂടി അവസരം ലഭിക്കുന്നതിനായി തൽസമയം ഹാജരുള്ളവരെമാത്രം ഉൾപ്പെടുത്തി 3.30-ന് ഒരു ലേലം കൂടി നടത്തുന്നതാണ്.
8. 7-1-2010-ന് 3 മണിവരെ ലഭിച്ച ദർഘാസുകൾ അന്നേദിവസം തന്നെ ലേലശേഷം തൽസമയം ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തുകയോ ദർഘാസ് തുകയോ ഏതാണ് കൂടുതൽ എന്ന് തൃപ്തികരമായി ബോദ്ധ്യപ്പെടുന്നപക്ഷം ആയത് വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി താൽക്കാലികമായി സ്വീകരിക്കുന്നതുമാണ്.
9. ദർഘാസ്/ലേലം ഉറപ്പിച്ചു കിട്ടിയ വ്യ‡ി ആകെ തുകയുടെ മൂന്നിൽ ഒരു ഭാഗം അന്നുതന്നെ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠താണ്. അല്ലാത്തപക്ഷം നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ഉറപ്പിച്ച ലേലം/ദർഘാസ് റദ്ദുചെയ്യുന്നതുമായിരിക്കും.
10. സർക്കാരിൽനിന്ന് അറിയിപ്പ് കിട്ടിയാൽ ലേലം/ദർഘാസ് ഉറപ്പിച്ച വ്യ‡ി സൂക്ഷിച്ചിട്ടുള്ള മുഴുവൻ കാപ്പിയും തൂക്കി വില മുഴുവനായും അടച്ച് 15 ദിവസത്തിനകം സാധനം സ്റ്റോറിൽനിന്നും നീക്കം ചെയ്യേ≠താണ്.
11. മേൽപ്രകാരം ചെയ്യാത്തപക്ഷം ഉൽപ്പന്നം പുനർ ലേലത്തിന് വെയ്ക്കുന്നതും ആയത് മുഖേന സർക്കാരിനു≠ാകുന്ന സകല കഷ്ടനഷ്ടങ്ങൾക്കും ലേലക്കാരൻ ഉത്തരവാദിയായിരിക്കുന്നതുമാണ്. ലാഭമാണ് ഉ≠ാകുന്നതെങ്കിൽ ആയതിന് അവകാശ മു≠ായിരിക്കുന്നതല്ല.
12. യാതൊരു കാരണവും കാണിക്കാതെ ദർഘാസ്/ലേലം നിരസിക്കുന്നതിനുള്ള അധികാരം ചീങ്ങേരി എക്സ്റ്റൻഷൻ സ്കീം കൃഷി ഓഫീസർക്ക് ഉ≠ായിരിക്കുന്നതും ആയത് ചോദ്യം ചെയ്യാൻ പാടില്ലാത്തതുമാകുന്നു.
13. ഏതെങ്കിലും കാരണവശാൽ 7-1-2010-ന് അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തിദിവസം നി›ിത സമയത്ത് മേൽകാര്യങ്ങൾ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തിദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ്.
14. സാധാരണ എല്ലാ സർക്കാർ ദർഘാസ്/ലേലത്തിനുള്ള വ്യവസ്ഥകൾ ഇതിനും ബാധകമാണ്.
ചീങ്ങേരി എക്സ്റ്റൻഷൻ സ്കീം, (ഒപ്പ്) അമ്പലവയൽ. അഗ്രികൾച്ചറൽ ഓഫീസർ.