Kerala Gazette No. 1 dated 5th January 2010. PART I Section iii
കേരള സർക്കാർ
നിയമ (നിർമ്മാണം-സി) വകുപ്പ്
വി⁄ാപനം
2009 ആഗസ്റ്റ് 1.
നമ്പർ 1204/ലെഗ്.സി2/2009/നിയമം. തിരുവനന്തപുരം,
1931 ശ്രാവണം 10.
2009 ആഗസ്റ്റ് 1-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെപ്പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
കെ. ജോൺ ബ്രിട്ടോ, നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
G. 671/2009/DTP.
22009-ലെ 17-ാം നമ്പർ ഓർഡിനൻസ്
2009-ലെ കേരള കള്ള് വ്യവസായ തൊഴിലാളി
ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ്
ഭാരത റിപ്പബ്ലിക്കിന്റെ അറുപതാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.
1969-ലെ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുളള
ഒരു
ഓർഡിനൻസ്
പീഠിക.—1969-ലെ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കയാലും ;
2009-ലെ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ് (2009-ലെ 5) 2009 ജനുവരി 18-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;
2009, ഫെബ്രുവരി 13-ാം തീയതി ആരംഭിച്ച് 2009, മാർച്ച് 3-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്ന തിനാലും ;
പ്രസ്തുത ഒർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2009-ലെ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ് (2009-ലെ 7) 2009 മാർച്ച് 26-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;
2009 ജൂൺ 22-ാം തീയതി ആരംഭിച്ച് 2009, ജൂലൈ 24-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമ സഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖണ്ഡം (എ) ഉപ ഖണ്ഡപ്രകാരം, പ്രസ്തുത ഓർഡിനൻസിന് 2009, ആഗസ്റ്റ് 3-ാം തീയതി പ്രാബല്യമില്ലാതായിത്തീരുമെന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തിയില്ലെങ്കിൽ വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും ;
3കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;
ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള ഗവർണ്ണർ താഴെപ്പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു :—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2009-ലെ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.
(2) ഇത് 2009 ജനുവരി 19-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.
2. 1969-ലെ 22-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണ്.—
ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത്, 1969-ലെ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ആക്റ്റിന് (1969-ലെ 22) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3 മുതൽ 5 വരെ വകുപ്പുകളിൽ വിനിർദ്ദേശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമു≠ായിരിക്കുന്നതാണ്.
3. 2-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 2-ാം വകുപ്പിൽ,—
(എ) ഖണ്ഡത്തിനുശേഷം, താഴെപ്പറയുന്ന ഖണ്ഡം കൂട്ടിച്ചേർക്കേ≠താണ്, അതായത ്:—
"(എഎ) "നഷ്ടപരിഹാരം" എന്നാൽ ഒരു അംഗത്തിന് അയാൾ തൊഴിലിൽ ഏർപ്പെട്ടിരിക്കുമ്പോൾ അയാൾക്ക് ഉ≠ാകുന്ന പരിക്കുകളുടെ ചികിത്സയ്ക്ക് അല്ലെങ്കിൽ അപ്രകാരം ഉ≠ാകുന്ന പരിക്കുകളുടെ ഫലമായി അയാൾ മരണപ്പെടുന്ന സംഗതിയിൽ അയാളുടെ നിയമാനുസൃത അവകാശികൾക്ക് മൊത്തമായി നൽകേ≠തായ തുക എന്നർ∞മാകുന്നു.".
4. 4-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 4-ാം വകുപ്പിൽ ,—
(1) (1)-ാം ഉപവകുപ്പിൽ, "കൂലിയുടെ എട്ടുശതമാനമായിരിക്കേ≠തും" എന്ന വാക്കുകൾക്കുപകരം "കൂലിയുടെ പത്തുശതമാനമായിരിക്കേ≠തും" എന്ന വാക്കുകൾ ചേർക്കേ≠താണ ്;
(2) (3)-ാം ഉപവകുപ്പിനുശേഷം, താഴെപ്പറയുന്ന ഉപവകുപ്പും, വിശദീകരണവും ചേർക്കേ≠താണ്, അതായത ്:—
"(4) നഷ്ടപരിഹാരം നൽകുന്നതിനു വിനിയോഗിക്കുന്നതിനായി ഓരോ തൊഴിലുടമയും തന്റെ അധീനതയിലുള്ള കള്ള് ചെത്തുന്ന, ഓരോ തെങ്ങിന്റെയും സംഗതിയിൽ ഓരോ അർദ്ധവർഷത്തിലും പത്തുരൂപയും, ഓരോ പനയുടെയും സംഗതിയിൽ വർഷംതോറും ഇരുപതുരൂപയും നിധിയിലേക്ക് അടയ്ക്കേ≠താണ്.
വിശദീകരണം.—(4)-ാം ഉപവകുപ്പുപ്രകാരം തൊഴിലുടമ നൽകേ≠തായ തുകയ്ക്ക് തുല്യമായ അംശദായം നൽകാൻ തൊഴിലാളി ബാദ്ധ്യസ്ഥനായിരിക്കുന്നതല്ല.".
45. പട്ടികയുടെ ഭേദഗതി.—പ്രധാന ആക്റ്റിലെ പട്ടികയിൽ, 16എഎ ഇനത്തിനുശേഷം, താഴെപ്പറയുന്ന ഇനം കൂട്ടിച്ചേർക്കേ≠താണ്, അതായത് :—
"16 എഎഎ. നിധിയിൽ നിന്നും നഷ്ടപരിഹാരം നൽകുന്നതിനുള്ള അർഹതയും രീതിയും. ".
6. റദ്ദാക്കലും ഒഴിവാക്കലും.—(1) 2009-ലെ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ഓർഡിനൻസ് (2009-ലെ 7) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്ത പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ അല്ലെങ്കിൽ എടുത്തതോ, എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്ത പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതോ എടുത്തതോ ആയി കരുതപ്പെടേ≠താണ്.
ആർ. എസ്. ഗവായ്,
ഗവർണ്ണർ.
(ശരിത്തർ÷മ)
എസ്. കുമാരി സുധ, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.