Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 09 February 2010

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-09.part03_marine
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

2010 ഫെബ്രുവരി 9

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

6

നമ്പർ

വാല്യം 55 } } 9th February 2010

20th Magha 1931 1931 മാഘം 20

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി1-494/2008/എഇഇ(എെ). 2010 ജനുവരി 11.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഇൻവെസ്റ്റിഗേഷൻ സബ് ഡിവിഷൻ, ബേപ്പൂർ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത നിർമ്മാതാക്കളിൽ നിന്നും/ഏജന്റുമാരിൽനിന്നും മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—1/എച്ച്.ഇ.ഡി.(എെ)/2009-10. പ്രവർത്തിയുടെ പേര്—ടി. ആർ. പി. ബേപ്പൂർ ടൂറിസം വികസനം–ബയോഗ്യാസ് πാന്റ ിന്റെ നിർമ്മാണവും വിതരണവും.

പ്രവർത്തിയുടെ സ്വഭാവം—6 ഘനമീറ്റർ ശേഷിയുള്ള ബയോഗ്യാസ് πാന്റ ിന്റെ നിർമ്മാണവും വിതരണവും സ്ഥാപിക്കലും 3 മാസത്തെ പരിപാലനവും.

ഏകദേശ അടങ്കൽ തുക—രൂപ 1,50,000.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

22-2-2010 വൈകുന്നേരം 3.30 മണി.

പ്രവർത്തിയുടെ കാലാവധി—2 മാസം.

മേൽപ്പറഞ്ഞ ബയോഗ്യാസ് πാന്റ ് നല്ല പ്രവർത്തന ക്ഷമതയോടുകൂടിയതും ഒരു ദിവസം 20 കിലോ മാലിന്യം സംസ്ക്കരിക്കാൻ ശേഷിയുള്ളതും ആയിരിക്കണം. πാന്റിന് ഗ്യാരന്റി കാലാവധി ഉ≠ായിരിക്കണം.

ദർഘാസുകൾ മുദ്രവെച്ച കവറുകളിൽ "ബയോഗ്യാസ് πാന്റ ിനുള്ള ദർഘാസ്" എന്ന് ആലേഖനം ചെയ്ത് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അയയ്ക്കേ≠താണ്. ദർഘാസുകൾ സമർപ്പിക്കുമ്പോൾ അവയോടൊപ്പം വാഗ്ദാനം ചെയ്ത തുകയുടെ 1% വരുന്ന തുകയ്ക്കുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും എടുത്ത അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി അടക്കം ചെയ്യേ≠താണ്. സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങൾക്ക് നിയമപ്രകാരമുള്ള ഇളവുകൾ ലഭിക്കുന്നതാണ്.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും— 15-2-2010 മുതൽ 17-2-2010 വൈകുന്നേരം 5 മണിവരെ. ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-2-2010 വൈകുന്നേരം 3 മണിവരെ. ദർഘാസ് സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ നിർദ്ദിഷ്ട ഫോറം ലഭിക്കുന്നതിനായി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അപേക്ഷ സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട ഫോറത്തിലല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസിനുള്ള അപേക്ഷയോടൊപ്പം 9th FEB. 2010] MARINE DEPARTMENT 30

ഫോറത്തിന്റെ വിലയായ രൂപ 400 + വാറ്റ് രൊക്കം പണമായോ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായോ സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ ഡ്യൂπിക്കേറ്റ് കോപ്പി ലഭിക്കണമെങ്കിൽ രൂപ 200 + വാറ്റ് അടയ്ക്കേ≠താണ്.

ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 15-2-2010 മുതൽ 17-2-2010 വൈകുന്നേരം 5 മണിവരെയായിരിക്കും. ചെക്കുകളോ പോസ്റ്റേജ് സ്റ്റാമ്പുകളോ ദർഘാസ് ഫോറത്തിന്റെ വിലയായി പരിഗണിക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ വി.പി.പി. ആയും അയയ്ക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ തപാൽമാർഗ്ഗം ആവശ്യമുള്ളവർ 15-2-2010-ന് മുൻപായി അപേക്ഷ സമർപ്പിക്കേ≠താണ്. അപേക്ഷയോടൊപ്പം 25 രൂപ സ്റ്റാമ്പ് പതിപ്പിച്ച് സ്വന്തം മേൽവിലാസം എഴുതിയ 28 x 12 cm വലിപ്പമുള്ള കവറുകൂടി അടക്കം ചെയ്തിരിക്കണം.

ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതി 22-2-2010 വൈകുന്നേരം 3 മണിവരെയാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതോ ആവശ്യമായ നിരതദ്രവ്യത്തോടു കൂടിയല്ലാത്തതോ ആയ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ 22-2-2010-ന് വൈകുന്നേരം 3.30 മണിക്ക് അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരന്റേയോ അയാളുടെ അംഗീകൃത ഏജന്റ ിന്റെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. കേരള സർക്കാരിന്റെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, (ഒപ്പ്) ഇൻവെസ്റ്റിഗേഷൻ സബ് ഡിവിഷൻ, അസിസ്റ്റന്റ ് ബേപ്പൂർ, കോഴിക്കോട്-15. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഇഇ/സിഎൽടി/08/2009-10. 2010 ജനുവരി 22.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട്, പുതിയാപ്പ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും— ടൂറിസം–വടകര സാന്റ ് ബാങ്ക്സിന്റെ വികസനം–ഒന്നാം ഘട്ടത്തിലെ ബാക്കി പണികൾ—രൂപ 13,28,469.

നിരതദ്രവ്യം—രൂപ 33,250.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 2,000 + വാറ്റ്.

കരാറുകാരന്റെ ക്ലാസ് —'സി'യും അതിന് മുകളിലും.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—17-2-2010 വൈകുന്നേരം 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—17-2-2010, 4.30 മണി.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണംകൂടാതെ ദർഘാസ് റദ്ദു ചെയ്യുവാനോ/മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, പുതിയാപ്പ, പി. ഒ. പുതിയങ്ങാടി, (ഒപ്പ്) കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1-2127/2007. 2010 ജനുവരി 22.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 എച്ച്.ഇ.ഡി./ഇ.ഇ./43/2009-10—കോസ്റ്റൽപുര, കാസർഗോഡ് ജില്ല, മഞ്ചേശ്വരം ഗ്രാമ

പ ഞ്ച ാ യ ത്ത ി െ ല ക ണ ്വ ത ീ ർ ഥയ ി ൽ ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കുന്ന പ്രവൃത്തി—രൂപ 13,00,000 32,500 2 എ ച്ച ് . ഇ . ഡ ി . / ഇ . ഇ . / 4 4 / 0 9 - 2 0 1 0 —

കാസർഗോഡ് ജില്ല, കീഴൂർ ഫിഷറി വില്ലേജിൽ പൊതു കക്കൂസ് നിർമ്മിക്കുന്ന പ്രവൃത്തി— രൂപ 13,50,000

33,800 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,000 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 2,100 + വാറ്റ്.

ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—11-2-2010 മുതൽ 16-2-2010, 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—16-2-2010 വൈകുന്നേരം 3 മണി. ദർഘാസ് അന്നേ ദിവസം 3.30-ന് തുറക്കുന്നതായിരിക്കും. പ്രവർത്തിയുടെ കാലാവധി—3 മാസം. കരാറുകാരന്റെ ക്ലാസ്—'സി'യും ഉപരിയും. ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—15-2-2010 മുതൽ 17-2-2010 ഉച്ചയ്ക്ക് 1 മണിവരെ. പ്രവർത്തിയുടെ കാലാവധി—6 മാസം. 9th FEB. 2010] MARINE DEPARTMENT 31

ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള

മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.

ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്നതു

മുതൽ 4 മാസം വരെ ആയിരിക്കും.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത്

വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ

29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർടി.) 255/2004/എഫ് ആന്റ ് പി. ഡി. ഈ ദർഘാസിനും ബാധക മായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.

വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണംകൂടാതെ

ദർഘാസ് റദ്ദു ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള

അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത

മാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള

കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) ഡിവിഷൻ, കണ്ണൂർ-17. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 09 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-09.part03_marine/. Archive identifier in.gazette.kerala_new.2010-02-09.part03_marine.