Servants of Knowledge
Kerala Gazette · Government of Kerala

Short Tender / Auction Notice

Published 23 February 2010

Department
Medical Education Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-23.part03_medical_education
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഫെബ്രുവരി 23

8

നമ്പർ

വാല്യം 55 } } 23rd February 2010

4th Phalguna 1931 1931 ഫാൽഗുനം 4

PART III

Medical Education Department

ലഘു ദർഘാസ്/ലേലപ്പരസ്യം

[നമ്പർ 53/2009-10/മെ.കോ.തൃ.]

നമ്പർ സി6-560/2010/മെ.കോ.തൃ. 2010 ജനുവരി 25.

തൃശ്ശൂർ മെഡിക്കൽ കോളേജിന്റെ ഏകദേശം 250 ഏക്കർ വരുന്ന കാമ്പസ്സിലുള്ള കശുമാവ്, πാവ്, മാവ്, തെങ്ങ്, പുളി, ഞാവൽ തുടങ്ങിയ ഫലവൃക്ഷങ്ങളിൽ നിന്നും 1-5-2010 മുതൽ 30-4-2012 വരെയുള്ള ര≠് വർഷക്കാലത്തേക്ക് ഫലങ്ങൾ ശേഖരിക്കുന്നതിനുള്ള അവകാശം ദർഘാസ്/ലേലം മുഖാന്തിരം അർഹമായവർക്ക് താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി അനുവദിച്ചുകൊടുക്കുവാൻ നി›യിച്ചിരിക്കുന്നു.

ദർഘാസുകൾ 5-3-2010 ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി മുളംകുന്നത്തുകാവിലുള്ള പ്രിൻസിപ്പാളിന്റെ മെഡിക്കൽ കോളേജ് ഓഫീസിൽ കിട്ടിയിരിക്കേ≠താണ്. ദർഘാ സിനോടൊപ്പം തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 5,000 (അയ്യായിരം മാത്രം) രൂപയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി വെച്ചിരിക്കേ≠താണ്.

ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നവർ വെവ്വേറെ നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ഫോട്ടോ ഒട്ടിച്ച ഇലക്ഷൻ കമ്മീഷണർ നൽകിയ തിരിച്ചറിയൽ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ ഒന്ന് ഹാജരാക്കേ≠തുമാണ്.

ലേലത്തിനുശേഷം ദർഘാസുകൾ തുറന്നു പരിശോധി ക്കുന്നതും ലേലത്തിലും ദർഘാസിലുംകൂടി ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്യുന്ന വ്യ‡ിയുടെ പേരിൽ അവകാശം ഉറപ്പിക്കുന്നതുമായിരിക്കും. അവകാശം ലഭിക്കുന്ന വ്യ‡ി ലേലസംഖ്യ നിലവിലുള്ള വിൽപ്പന തുകയുടെ 50% നികുതിയും ചേർത്ത് അതേ ദിവസം ഓഫീസ് പ്രവർത്തി സമയത്തിനുമുമ്പ് ഈ ഓഫീസിൽ അടയ്ക്കേ≠തും ബാക്കി 50% തുക ലേല തീയതി മുതൽ 2 ദിവസത്തിനകം ഈ ഓഫീസിൽ അടച്ച് രസീത് ബന്ധപ്പെട്ട സെക്ഷനിൽ ഹാജരാക്കേ≠തുമാണ്. ലേലസംഖ്യ ഒറ്റതവണയായി തന്നെ അടയ്ക്കേ≠താണ്. കൂടാതെ ലേലസംഖ്യയുടെ 5% വരുന്ന തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി അടയ്ക്കേ≠തും 50 രൂപയുടെ മുദ്രപത്രത്തിൽ ഈ ഓഫീസിൽനിന്നും ലഭിക്കുന്ന മാതൃകയിൽ ഒരു ഉടമ്പടി സമർപ്പിക്കേ≠തുമാണ്.

ദർഘാസുകൾ സ്വീകരിച്ചശേഷം 5-3-2010 വൈകിട്ട് 3 മണിക്ക് ഫലങ്ങൾ ശേഖരിക്കുന്നതിനുള്ള അവകാശം ലഭിക്കുന്ന പ്രിൻസിപ്പാളിന്റെ ഓഫീസിൽവെച്ച് ലേലം നടത്തുന്നതായിരിക്കും. വ്യ‡ി ആയത് യാതൊരുകാരണവശാലും കൈമാറ്റം ചെയ്യാൻ ലേലത്തിൽ പങ്കെടുക്കുന്നവർ 5,000 രൂപ പ്രിൻസിപ്പാളിന്റെ പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റായി ഓഫീസിൽ ഏൽപ്പിക്കേ≠താണ്. പാടുള്ളതല്ല. ടി കാലയളവിൽ തന്നെ മെഡിക്കൽ കോളേജിന്റെ 26th JAN. 2010] MEDICAL EDUCATION DEPARTMENT 4

വികസനത്തിനു വേ≠ിയുള്ള നിർമ്മാണപ്രവർത്തനങ്ങളുമായി

ബന്ധപ്പെട്ടോ അല്ലാതെയോ വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള

അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും. അവകാശം

ലഭിക്കുന്ന ആൾ ഈ കാര്യത്തിൽ യാതൊരു എതിർപ്പും

പ്രകടിപ്പിക്കുവാൻ പാടുള്ളതല്ല.

ഫലങ്ങൾ ശേഖരിക്കുന്നതിനിടയ്ക്ക് വൃക്ഷങ്ങൾക്കോ മറ്റ് സർക്കാർ വസ്തുവകകൾക്കോ യാതൊരു നാശനഷ്ടവും സംഭവിക്കാൻ പാടില്ലാത്തതാണ്. എന്തെങ്കിലും നാശനഷ്ടങ്ങൾ ഉ≠ായാൽ അവകാശം ലഭിച്ചിരിക്കുന്ന വ്യ‡ിയിൽനിന്നും നഷ്ടപരിഹാരം ഈടാക്കുന്നതായിരിക്കും. കാരണമൊന്നും കാണിക്കാതെ ലേലം/ദർഘാസ് റദ്ദ് ചെയ്യുന്നതിനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവർത്തി സമയത്ത് അറിയാവുന്നതാണ്.

ഗവൺമെന്റ ് മെഡിക്കൽ കോളേജ്, തൃശ്ശൂർ.

(ഒപ്പ്) പ്രിൻസിപ്പാൾ.

Cite this issue. Kerala Gazette, Government of Kerala, 23 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-23.part03_medical_education/. Archive identifier in.gazette.kerala_new.2010-02-23.part03_medical_education.