Servants of Knowledge
Kerala Gazette · Government of Kerala

Tender notices

Published 23 February 2010

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-23.part03_tender_forest
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2010 ഫെബ്രുവരി 23

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

8

നമ്പർ

} 23rd February 2010 വാല്യം 55 } ടിമ്പർ സെയിൽസ് ഡിവിഷൻ, കോട്ടയം

ദർഘാസ് പരസ്യം

നമ്പർ റ്റി. എസ്.1-1403/2009. 2010 ഫെബ്രുവരി 2.

ഡിവിഷണൽ ഫോറസ്റ്റാഫീസർ, ടിമ്പർ സെയിൽസ് ഡിവിഷൻ, കോട്ടയം താഴെ പറയുന്ന പ്രവർത്തിക്ക് കേരളാ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറിൽ താഴെ പറയുന്ന തീയതിക്കും സമയത്തിനും കിട്ടത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ 2010 മാർച്ച് 12-ന് വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന്് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റാഫീസിൽവച്ച് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറ സ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും. 2010 മാർച്ച് 12-ന് ഏതെങ്കിലും കാരണത്താൽ ടി ജോലിയുടെ ദർഘാസ് നടക്കാതിരിക്കുകയാണെങ്കിൽ ടി ജോലിയുടെ ദർഘാസ് വീ≠ും 2010 മാർച്ച് 19-ന് 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന്് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധി കാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും. 2010 മാർച്ച് 19-ന് ഏതെങ്കിലും കാരണത്താൽ ടി ജോലിയുടെ ദർഘാസ് നടക്കാതിരിക്കുകയാണെങ്കിൽ ടി ജോലിയുടെ ദർഘാസ് വീ≠ും 2010 മാർച്ച് 26-ന് 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന്് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും.

4th Phalguna 1931 1931 ഫാൽഗുനം 4

ഒരിക്കൽ വാങ്ങിക്കുന്ന ദർഘാസുകൾ പിന്നീടുള്ള ദർഘാസ് തീയതികളിലേക്ക് സമർപ്പിക്കുവാൻ പാടുള്ളതല്ല. ഓരോ തീയതികളിലേക്കും ഉള്ള ദർഘാസുകൾ പ്രത്യേകം വാങ്ങി സമർപ്പിക്കേ≠താണ്.

പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും— ആരണ്യഭവൻ ഫോറസ്റ്റ് കോംപ്ളക്സിനുള്ളിലെ ടൈപ്പ്-VI ക്വാട്ടേഴ്സിനു മുകളിൽ G I Sheet Roofing നടത്തുന്നത്— രൂപ 4,00,000

നിരതദ്രവ്യം—രൂപ 10,000.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 800+വാറ്റ്.

പ്രവർത്തി തീർക്കേ≠ കാലാവധി—45 ദിവസം.

കരാറുകാരന്റെ ക്ലാസ്—A, B, C.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും ഡിവിഷണൽ ഫോറസ്റ്റാഫീസർ, ടിമ്പർ സെയിൽസ് ഡിവിഷൻ, കോട്ടയത്തിന്റെ ഓഫീസിൽ നിന്നും ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിക്ക് ര≠് ദിവസം മുമ്പ് മുതൽ ദർഘാസ് സമർപ്പിക്കേ≠ അവസാന ദിവസം വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് ഫോറ ത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീ കൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ആദായനികുതി കുടിശ്ശിക വരുത്തിയവരുടെ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ആഫീ സറെ അധികാരപ്പെടുത്തിയതും പ്രവർത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതി പ്പിച്ച് ഒപ്പിട്ടിട്ടുള്ളതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിച്ചശേഷം പ്രവർത്തി ലഭിച്ച കരാറുകാരൻ എഗ്രിമെന്റ ് വയ്ക്കാതെ ഒഴി ഞ്ഞുപോവുകയാണെങ്കിൽ ഈ കാരണംകൊ≠് പ്രസ്തുത പ്രവർത്തി വേറെ കരാറുകാരെ ഏൽപ്പിക്കേ≠ിവന്നാൽ തൻമൂലം സർക്കാരിനു≠ാവുന്ന എല്ലാ കഷ്ടനഷ്ടങ്ങളും ആദ്യ കരാറുകാരനിൽനിന്ന് ഈടാക്കുന്നതിന് 50 രൂപ മുദ്രപ്പത്രത്തിൽ ഒരു സമ്മതപത്രം എഴുതി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് സമർപ്പിക്കേ≠ ദിവസം ഒരു പൊതുഒഴിവു ദിവസമായി വരുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം ദർഘാസ് സമർപ്പിക്കേ≠ അവസാന ദിവസമായി കണക്കാ ക്കാവുന്നതാണ്.

കേരള പൊതുമരാമത്ത് വകുപ്പിലും കേരള വനം വകുപ്പിലും ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കു ന്നതാണ്. കൂടുതൽ വിവരങ്ങൾ ഓഫീസ് സമ യത്ത് ഈ ആഫീസിൽ നിന്ന് അറിയാവുന്നതാണ്.

(ഒപ്പ്)

ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റാഫീസർ

Cite this issue. Kerala Gazette, Government of Kerala, 23 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-23.part03_tender_forest/. Archive identifier in.gazette.kerala_new.2010-02-23.part03_tender_forest.