Servants of Knowledge
Kerala Gazette · Government of Kerala

Re-Tender/Auction Notice

Published 10 August 2010

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-08-10.part_03_agriculture
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LV

2010 ആഗസ്റ്റ് 10

32 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 55 } } 10th August 2010

19th Sravana 1932 1932 ശ്രാവണം 19

PART III

Notifications by Heads of Departments

Agriculture Department

ടെ≠ർ ഫോറത്തിന്റെ വില:

പുനർ ടെ≠ർ/ലേല പരസ്യം

നമ്പർ 18/2010.

2010 ജൂലൈ 29.

ഒറിജിനൽ —രൂപ 400 +എസ്. റ്റി. & എ. എസ്. റ്റി. ഡ്യൂπിക്കേറ്റ്—രൂപ 200 + എസ്. റ്റി. & എ. എസ്. റ്റി.

ടെ≠ർ ഫോറം 2010 ആഗസ്റ്റ് 13-ാം തീയതി വൈകുന്നേരം 4 മണിവരെ തവനൂർ ഫാം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. സീൽ ചെയ്ത ടെ≠റിനോടൊപ്പം നിരതദ്രവ്യം 1,500 രൂപ അടയ്ക്കേ≠താണ്. ലേലത്തിൽ/ടെ≠റിൽ പങ്കെടു ക്കുവാൻ പ്രസ്തുത നിരതദ്രവ്യം തന്നെ മതിയാകുന്നതാണ്.

തുകയുടെ 1/3

ടെ≠റിലോ ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനു പുറമെ മൊത്തം ഭാഗം തുക അപ്പോൾ തന്നെ അടയ്ക്കേ ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വ ത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും.

സംസ്ഥാന സർക്കാർ വിത്തുൽപ്പാദന കേന്ദ്രം, തവനൂർ ഫാമിൽ ശാസ്ത്രീയമായ രീതിയിൽ സംരക്ഷിച്ചുവരുന്ന 400 ഓളം തെങ്ങുകളിൽ നിന്നും 2010 ആഗസ്റ്റ് മുതൽ 2011 ജൂലൈ 31-ാം തീയതി വരെയുള്ള കാലയളവിൽ മൂപ്പെത്തിയ/വിളഞ്ഞ തേങ്ങ ശേഖരിക്കാനുള്ള അവകാശം ലേലം/ടെ≠ർ വ്യവസ്ഥ പ്രകാരം വിൽപ്പന ഉറപ്പിക്കുന്നതാണ്. ലേലത്തിൽ/ടെ≠റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2010 ആഗസ്റ്റ് 16-ന് 12 മണിക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസിൽവെച്ച് നടത്തുന്ന ലേലം/ടെ≠റിൽ പങ്കെടുക്കേ≠താണ്. ലേലത്തിൽ/ ടെ≠റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം, സീൽ ചെയ്ത ടെ≠ർ എന്നിവ 2010 ആഗസ്റ്റ് 13-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സ്റ്റേറ്റ് സ്വീഡ് ഫാം, തവനൂർ ഓഫീസിൽ അടയ്ക്കുകയോ 2010 ആഗസ്റ്റ് 16-ന് 11 മണിക്ക് മുമ്പായി മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസിൽ അടയ്ക്കുകയോ ചെയ്യേ≠താണ്. അന്നേ ദിവസം 12 മണിക്ക് ലേലം നടത്തുന്നതും ലേലത്തിനുശേഷം സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം അവധിയായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സമയം തന്നെ ലേല നടപടികൾ നടത്തുന്നതായിരിക്കും. ലേലം അംഗീകരിച്ച് അറിയിപ്പ് കിട്ടി 7 ദിവസത്തിനകം 100 രൂപ മുദ്രപത്രത്തിൽ ഒരു കരാർ എഴുതി നൽകേ≠തും ലേലത്തുകയുടെ 5 ശതമാനം തുകയുടെ സെക്യൂരിറ്റിയായും ഭാഗം തുക കിഴിച്ച് ബാക്കിയുള്ള മുഴുവൻ തുകയും അടച്ച് ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് നടത്തേ≠തും തേങ്ങയുടെ എണ്ണം ഓഫീസിൽ ബോദ്ധ്യപ്പെടുത്തേ≠തും അതിനുശേഷം ഫാമിനു പുറത്തേക്ക് കൊ≠ുപോകേ≠തുമാണ്. 30th MARCH 2010] AGRICULTURE DEPARTMENT 112

നിലവിലുള്ളതും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതു മായ എല്ലാ സർക്കാർ ലേലവ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ഫാമിലെ വസ്തു വകകൾക്ക് എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്താൽ ആയതിനുള്ള നഷ്ടപരിഹാരം ലേലക്കാരനിൽ നിന്നും ഈടാക്കുന്നതായിരിക്കും. മേൽ നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ ലേലക്കാരൻ ബാദ്ധ്യസ്ഥനായിരിക്കും. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണിമുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയങ്ങളിൽ മാത്രമേ വിളവെടുപ്പ് നടത്താൻ അനുവദിക്കുകയുള്ളു.

കൂടുതൽ വിവരങ്ങൾ അറിയുന്നതിന് പ്രവർത്തി സമയങ്ങളിൽ സർക്കാർ വിത്തുൽപ്പാദന കേന്ദ്രം, തവനൂർ ഓഫീസുമായി ബന്ധപ്പെടേ≠താണ്.

2010 സെപ്റ്റംബർ മാസം 15-നകം എല്ലാ തെങ്ങുകളു ടെയും മ≠ വൃത്തിയാക്കേ≠താണ്. മേപ്പടി കാലയളവിൽ 45 ദിവസത്തെ ഇടവേളകളിൽ കുറയാതെ വിളവെടുപ്പ് നടത്തേ≠ താണ്. തേങ്ങ വിളവെടുപ്പ് 2011 ജൂലൈ മാസം 31-ന് കഴിഞ്ഞിരിക്കേ≠താണ്. ഇളംപ്രായത്തിലുള്ള തേങ്ങ (കരിക്ക്) യാതൊരു കാരണവശാലും ഇടാൻ പാടുള്ളതല്ല. മറിച്ചു ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടാൽ അത്രയും തേങ്ങ ലേല വ്യവസ്ഥയ്ക്ക് പുറത്തുള്ളതായി കണക്കാക്കുകയും ആയതിന്റെ വില ഫാം നിരക്കനുസരിച്ച് ലേലക്കാരനിൽ നിന്നും വസൂലാക്കുന്നതുമായിരിക്കും. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം കൃഷി ഓഫീസർ/മലപ്പുറം ജില്ലാ പഞ്ചായത്തിന് ഉ≠ായിരിക്കും. ടെ≠ർ/ലേല നടപടികൾ ഫാം കൃഷി ഓഫീസറുടെ തീരുമാനം മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസറുടെ/മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായിരിക്കും.

സംസ്ഥാന സർക്കാർ വിത്തുൽപ്പാദന (ഒപ്പ്) ഓഫീസ,് തവനൂർ. കൃഷി ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 10 August 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-08-10.part_03_agriculture/. Archive identifier in.gazette.kerala_new.2010-08-10.part_03_agriculture.