Servants of Knowledge
Kerala Gazette · Government of Kerala

Kerala Forest (Amendment) Act, 2010 (Act No. 8 of 2010)

Published 17 August 2010

Department
Law (Legislation-B) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2010-08-17.part_01_law_legi_b
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 33 dated 17th August 2010. PART I

Section iii

കേരള സർക്കാർ

നിയമ (നിയമനിർമ്മാണം-ബി) വകുപ്പ്

വി⁄ാപനം

നമ്പർ 9288/ലെഗ്.ബി1/10/നിയമം.

തിരുവനന്തപുരം,

2010 മേയ് 4. 1932 വൈശാഖം 14.

കേരള സംസ്ഥാന നിയമസഭയുടെ ഇനി പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2010 മേയ് 3-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

കെ. മധുസൂദനൻ നായർ, നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

2

2010-ലെ 8-ാം നമ്പർ ആക്റ്റ്

2010-ലെ കേരള വനം (ഭേദഗതി) ആക്റ്റ്്

1961-ലെ കേരള വനം ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ആക്റ്റ്

പീഠിക.—1961-ലെ കേരള വനം ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കയാൽ;

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തി ഒന്നാം സംവത്സരത്തിൽ ഇനി പറയും പ്രകാരം നിയമമു≠ാക്കുന്നു:—

ചന്ദനമരത്തെ സംബന്ധിച്ച വ്യവസ്ഥകൾ


  1. ചുരുക്കപ്പേരും പ്രാരംഭവും.—({{^{{FOOTNOTE 1}}}}) ഈ ആക്റ്റിന് {{^{{FOOTNOTE 2010}}}}-ലെ കേരള വനം (ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം. (2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്. ↩
  2. VI എ എന്ന പുതിയ അദ്ധ്യായം കൂട്ടിച്ചേർക്കൽ.—{{^{{FOOTNOTE 1961}}}}-ലെ കേരള വനം ആക്റ്റിൽ (1962-ലെ 4) VI-ാം അദ്ധ്യായത്തിനുശേഷം ഇനി പറയുന്ന അദ്ധ്യായം കൂട്ടിച്ചേർക്കേ≠താണ്, അതായത്:— “അദ്ധ്യായം VI എ ↩
  3. എ. നിർവ്വചനങ്ങൾ.—ഈ അദ്ധ്യായത്തിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,— (എ) “ചന്ദനത്തടി ” എന്നാൽ ചന്ദന (സന്റാലം ആൽബം) മരത്തിന്റെ ഏതെങ്കിലും ഭാഗം എന്നർ∞മാകുന്നതും അതിൽ അതിന്റെ തൊലി, ഇലകൾ, വേരുകൾ, കാതൽത്തടി ഉള്ളതും, അല്ലാത്തതും, വേരുകൾ, കുറ്റികൾ, കഷണങ്ങൾ (അറുത്തതോ മറ്റുവിധത്തിലോ), ചെറിയ തു≠ുകൾ (നിറം കൊടുത്തതോ അല്ലാത്തതോ കൂടാതെ മറ്റു വസ്തുക്കളുമായി കൂട്ടി ചേർത്തതോ അല്ലാത്തതോ) എന്നിവയുടെ രൂപത്തിലും അറക്കപ്പൊടി, തേയ്മാനം പറ്റിയ തടി, ചീവ് പാളികൾ, പൾപ്പ് അല്ലെങ്കിൽ ചന്ദനതൈലം പോലെയുള്ള ചന്ദനത്തടി ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നതുമാകുന്നു; ↩
3

(ബി) "പ്രാധികാരം ചെയ്ത ഉദ്യോഗസ്ഥൻ " എന്നാൽ പ്രിൻസിപ്പൽ മുഖ്യ വനപാലകനോ ഈ അദ്ധ്യായത്തിന്റെ ആവശ്യത്തിലേക്കായി സർക്കാർ പ്രാധികാരം ചെയ്ത ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പദവിയിൽ കുറയാത്ത മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ എന്നർ∞മാകുന്നു;

(സി) "നിർണ്ണയിക്കപ്പെട്ട " എന്നാൽ ഈ ആക്റ്റിൻ കീഴിൽ ഉ≠ാക്കി യിട്ടുള്ള ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെട്ട എന്നർ∞മാകുന്നു;

47 ബി. ചന്ദനമരങ്ങൾ മുറിക്കുന്നതിനും വിൽക്കുന്നതിനും ഉള്ള നിയന്ത്രണം.

(1) തത്സമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിലോ അല്ലെങ്കിൽ ഏതെങ്കിലും കോടതിയുടെ ഏതെങ്കിലും വിധിന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും ഒരു തോട്ടം ഉൾപ്പെടെയുള്ള ഭൂമിയുടെ ഏതൊരു ഉടമസ്ഥനോ, അയാളുടെ കീഴിൽ അവകാശം ഉന്നയിക്കുന്ന ആളോ മറ്റ് ഏതൊരു ആളോ പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്റെ രേഖാമൂലമുള്ള മുൻകൂർ അനുമതി ഇല്ലാതെ അയാളുടെ കൈവശത്തിലോ ഉടമസ്ഥതയിലോ ഉള്ള ഭൂമിയിൽ നിന്നും യാതൊരു ചന്ദനമരവും മുറിക്കാനോ, പിഴുതെടുക്കാനോ, നീക്കം ചെയ്യാനോ, വിൽക്കാനോ പാടുള്ളതല്ല.

(2) മരം ഉണങ്ങിപ്പോയതാണെങ്കിലോ അല്ലെങ്കിൽ കാറ്റിൽ വീണതാണെങ്കിലോ അല്ലെങ്കിൽ ജീവനും സ്വത്തിനും അപകടകരമാണെങ്കിലോ അല്ലെങ്കിൽ ആ മരം നിൽക്കുന്ന ഭൂമിയുടെ ഉടമസ്ഥന് തന്റെ സ്വന്തം ഉപയോഗത്തിനായി ഒരു കെട്ടിടം പണിയുന്നതിനായി ആ പ്രദേശം വൃത്തിയാക്കുന്നതിലേക്കായി കഴിയുന്ന തരത്തിൽ മരം മുറിക്കുന്നതിനാണെങ്കിലോ (1)-ാം ഉപവകുപ്പ് പ്രകാരമുള്ള അനുവാദം നിഷേധിക്കുവാൻ പാടുള്ളതല്ല:

എന്നാൽ (2)-ാം ഉപവകുപ്പുപ്രകാരമുള്ള ഒരു തീരുമാനം എടുക്കുന്നതിനു മുമ്പായി, ഓരോ ജില്ലയിലും, സർക്കാർ ഈ ആവശ്യത്തിലേക്കായി പ്രാധികാരം ചെയ്തേക്കാവുന്ന മൂന്ന് അംഗങ്ങളടങ്ങിയ ഒരു കമ്മിറ്റിയിൽ നിന്നും ആ സംഗതിയുടെ യഥാർ∞ വസ്തുത സംബന്ധിച്ച ഒരു റിപ്പോർട്ട് വാങ്ങിയിരിക്കേ≠താണ്.

(3) ചന്ദനമരം ഉണങ്ങിപ്പോവുകയോ അല്ലെങ്കിൽ (1)-ാം ഉപവകുപ്പ് പ്രകാരമുള്ള അനുവാദം ലഭിച്ചതോ ആയ ചന്ദനമരത്തിന്റെ ഉടമസ്ഥൻ രേഖാമൂലം അപേക്ഷിച്ചിരി ക്കുന്നിടത്ത്, പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് നിർണ്ണയിക്കപ്പെട്ടിരിക്കുന്ന അങ്ങനെയുള്ള രീതിയിൽ അത്തരം മരം മുറിക്കുകയും, മാറ്റുകയും വിൽക്കുകയും ചെയ്യാനിടയാക്കാവുന്നതാണ്.

47 സി. ചന്ദനത്തടിയും, ചന്ദനത്തൈലവും കൈവശം വയ്ക്കുന്നതിനും പരിവഹണം നടത്തുന്നതിനും ഉള്ള നിരോധനം.—(1) തത്സമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിലോ ഏതെങ്കിലും കോട തിയുടെ ഏതെങ്കിലും വിധിന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും യാതൊരാളും,—

4

(i) ഒരു കിലോഗ്രാമിൽ കവിഞ്ഞ അളവിലുള്ള ചന്ദനത്തടി കൈവശം വയ്ക്കുവാനോ പരിവഹണം നടത്തുവാനോ; അല്ലെങ്കിൽ

(ii) നൂറുമില്ലിലിറ്ററിൽ കവിഞ്ഞ അളവിലുള്ള ചന്ദനത്തൈലം കൈവശം വയ്ക്കുവാനോ പരിവഹണം നടത്തുവാനോ, പാടുള്ളതല്ല :

എന്നാൽ പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് നിർണ്ണയിക്കപ്പെടാവുന്ന ഫീസ് നൽകുന്നതിൻമേലും, അങ്ങനെയുള്ള രീതിയിലും അങ്ങനെയുള്ള പരിമിതികൾക്കും ഉപാധികൾക്കും വിധേയമായി മതസ്ഥാപനങ്ങൾക്കും ശില്പകാര∑ാർക്കും നാട്ടുമരുന്നിന്റെ ലൈസൻസുള്ള നിർമ്മാതാക്കൾക്കും രജിസ്റ്റർ ചെയ്തിട്ടുള്ള വൈദ്യ∑ാർക്കും അല്ലെങ്കിൽ സർക്കാരിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള ഏകാംഗയോഗങ്ങൾക്കോ സംഘങ്ങൾക്കോ അവരുടെ ഉത്തമവിശ്വാസത്തോടെയുള്ള ആവശ്യങ്ങൾക്കുവേ≠ി ഒരു കിലോഗ്രാമിൽ കവിഞ്ഞ ചന്ദനത്തടി കൈവശം വയ്ക്കുന്നതിനോ പരിവഹണം നടത്തുന്നതിനോ ലൈസൻസ് നൽകാവുന്നതാണ ്:

എന്നുമാത്രമല്ല പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് നിർണ്ണയിക്കപ്പെടാവുന്ന ഫീസ് നൽകുന്നതിൻമേലും, അങ്ങനെയുള്ള രീതിയിലും, അങ്ങനെയുള്ള പരിമിതി കൾക്കും, ഉപാധികൾക്കും വിധേയമായി ചന്ദനത്തൈലം ഒരു അത്യാവശ്യ ചേരുവയായുള്ള സൗന്ദര്യ വർദ്ധകവസ്തുക്കളുടേയും, ഒൗഷധങ്ങളുടേയും, മറ്റു വസ്തുക്കളുടേയും ലൈസൻസുള്ള നിർമ്മാതാക്കൾക്ക് അവരുടെ ഉത്തമവിശ്വാസത്തോടെയുള്ള ആവശ്യ ങ്ങൾക്കുവേ≠ി നൂറു മില്ലിലിറ്ററിൽ കൂടുതൽ ചന്ദനത്തൈലം കൈവശം വയ്ക്കുന്നതിനും പരിവഹണം നടത്തുന്നതിനും ലൈസൻസ് നൽകാവുന്നതാണ്.

(2) തൽസമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിലോ ഏതെങ്കിലും കോടതിയുടെ ഏതെങ്കിലും വിധിന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, സർക്കാരോ, സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളോ ഒഴികെ യാതൊരാളും മില്ലുകളിൽ ചന്ദനത്തടി ചെറുകഷണങ്ങളാക്കാനോ ചെറുകഷണങ്ങളാക്കുന്നതിനു ശ്രമിക്കുകയോ മറ്റ് യന്ത്രം മുഖേന ചന്ദനത്തടിയിൽ നിന്നും തൈലം ഉൽപ്പാദിപ്പിക്കുവാനോ വാറ്റിയെടുക്കുവാനോ അല്ലെങ്കിൽ തൈലം ഉൽപ്പാദിപ്പിക്കുന്നതിനോ വാറ്റിയെടുക്കുന്നതിനോ ശ്രമിക്കുകയോ അല്ലെങ്കിൽ ചന്ദനത്തടിയിൽ നിന്നും വേർതിരിച്ചെടുത്ത തൈലം വീ≠ും വാറ്റുവാനോ സ്ഫുടം ചെയ്യുവാനോ അല്ലെങ്കിൽ വിൽക്കുവാനോ പാടുള്ളതല്ല.

(3) ലൈസൻസ് കൈവശമുള്ള ആൾ ഈ അദ്ധ്യായത്തിലെ ഏതെങ്കിലും വ്യവസ്ഥകളോ അതിൻകീഴിൽ ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അല്ലെങ്കിൽ ലൈസൻസിലെ നിബന്ധനകളും ഉപാധികളും ലംഘിച്ചെന്നോ അല്ലെങ്കിൽ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നോ പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് ബോദ്ധ്യപ്പെടുന്നപക്ഷം കൈവശക്കാരന് പറയാനുള്ളത് കേൾക്കാൻ ഒരു അവസരം നൽകിയതിനുശേഷം (1)-ാം ഉപവകുപ്പ് പ്രകാരം നൽകപ്പെട്ട ലൈസൻസ് റദ്ദാക്കുകയോ സസ്പെന്റ ് ചെയ്യുകയോ ചെയ്യാവുന്നതാണ്.

5

(4) ഈ വകുപ്പ് പ്രകാരമുള്ള ഒരു ലൈസൻസ് നൽകുന്നതിനോ പുതുക്കുന്നതിനോ റദ്ദാക്കുന്നതിനോ അങ്ങനെയുള്ള ഒരു ലൈസൻസ് സസ്പെന്റ ് ചെയ്യുന്നതിനോ വിസമ്മതിച്ചുകൊ≠ുള്ള പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്റെ തീരുമാനത്താൽ സങ്കടം അനുഭവിക്കുന്ന ഏതൊരാൾക്കും, നിർണ്ണയിക്കപ്പെടാവുന്ന അത്തരം സമയത്തിനുള്ളിൽ, സർക്കാരിന് അപ്പീൽ സമർപ്പിക്കാവുന്നതും സർക്കാരിന് യു‡മെന്നു തോന്നുന്ന അങ്ങനെയുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാവുന്നതുമാണ്.

47 ഡി. ചന്ദനത്തടിയുടെയും ചന്ദനത്തൈലത്തിന്റെയും സ്റ്റോക്ക് മുതലായവയുടെ പ്രഖ്യാപനം.—ഈ ആക്റ്റിന്റെ പ്രാരംഭ തീയതി മുതൽ ഒരു കിലോഗ്രാമിൽ കൂടുതൽ അളവ് ചന്ദനത്തടിയോ നൂറു മില്ലിലിറ്ററിൽ കൂടുതൽ അളവ് ചന്ദനത്തൈലമോ കൈവശം വച്ചിട്ടുള്ള ഓരോ ആളും, അങ്ങനെയുള്ള തീയതി മുതൽ തൊണ്ണൂറ് ദിവസത്തിനകം, നിർണ്ണയിക്കപ്പെടാവുന്ന രീതിയിൽ പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്, അങ്ങനെയുള്ള അളവ് ചന്ദനത്തടിയും ചന്ദനത്തൈലവും പ്രഖ്യാപിക്കേ≠തും മടക്കി ഏല്പിക്കേ≠തുമാണ് :

എന്നാൽ പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് അദ്ദേഹത്തിന് യു‡മെന്ന് തോന്നുന്ന അങ്ങനെയുള്ള അന്വേഷണം നടത്തിയതിനുശേഷം, 47 സി വകുപ്പ ്(1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി, അങ്ങനെയുള്ള ആളുകൾക്ക്, ചന്ദനത്തടിയോ ചന്ദനത്തൈലമോ കൈവശം വയ്ക്കുന്നതിന് ലൈസൻസ് നൽകാവുന്നതാണ്.

47 ഇ. പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ നൽകേ≠തായ വില.— 47 ബി വകുപ്പ് പ്രകാരം ഏതെങ്കിലും അളവ് ചന്ദനത്തടി നൽകുകയോ, അല്ലെങ്കിൽ 47 ഡി വകുപ്പ് പ്രകാരം ഏതെങ്കിലും അളവ് ചന്ദനത്തടിയോ, ചന്ദനത്തൈലമോ മടക്കി ഏല്പിക്കുകയോ ചെയ്യുന്നിടത്ത്, സർക്കാർ കാലാകാലങ്ങളിൽ നി›യിക്കുന്ന അങ്ങനെ യുള്ള നിരക്കുകളിൽ, പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ അതിന്റെ വില നൽകേ≠ താണ്.

47 എഫ്. ചന്ദനത്തടിയും, ചന്ദനത്തൈലവും വാങ്ങുക, വിൽക്കുക മുതലായവ ക്കുള്ള നിയന്ത്രണം.—(1) യാതൊരാളും, സർക്കാരിൽ നിന്നോ അല്ലെങ്കിൽ പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നോ സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നോ ഈ ആവശ്യത്തിലേക്കായി, സർക്കാർ പ്രാധികാരം ചെയ്ത മറ്റു ഏതെങ്കിലും ഏജൻസിയിൽ നിന്നോ അല്ലാതെ ചന്ദനത്തൈലമോ ചന്ദനത്തടിയോ വാങ്ങുവാനോ, സ്വീകരിക്കുവാനോ ആർ÷ിക്കുവാനോ പാടുള്ളതല്ല.

(2) ലൈസൻസുള്ള യാതൊരാളും, ഈ അദ്ധ്യായപ്രകാരം, ലൈസൻസിൽ അനുവദിച്ചിട്ടുള്ള വ്യവസ്ഥകൾക്കനുസൃതമായല്ലാതെ, ചന്ദനത്തടിയോ, ചന്ദനത്തൈലമോ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലോ, സൂക്ഷിപ്പിലോ, കൈവശത്തിലോ വയ്ക്കുകയോ ആർ÷ിക്കുകയോ സ്വീകരിക്കുകയോ വിൽക്കുകയോ വില്പനയ്ക്ക് വയ്ക്കുകയോ സംസ്ക്കരിക്കുകയോ പരിവഹണം ചെയ്യുകയോ ചെയ്യാൻ പാടുള്ളതല്ല.

6

47 ജി. ചന്ദനത്തടിയുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കുള്ള ശിക്ഷ.—(1) ഒരു ചന്ദന മരമോ അല്ലെങ്കിൽ ചന്ദനമരത്തിന്റെ ഏതെങ്കിലും ഭാഗമോ നീക്കം ചെയ്യുകയോ അല്ലെങ്കിൽ പിഴുതെടുക്കുകയോ, വെട്ടുകയോ ചെയ്യുന്ന ഏതെങ്കിലും വനവുമായി ബന്ധപ്പെട്ട കുറ്റത്തിന്റെ സംഗതിയിൽ, കുറ്റം ചെയ്ത ആളിനെ കുറ്റ സ്ഥാപന ത്തിൻമേൽ, മൂന്ന് വർഷത്തിൽ കുറയാത്തതും എന്നാൽ ഏഴ് വർഷം വരെയാകാ വുന്നതുമായ കാലയളവിലേക്കുള്ള തടവും, പതിനായിരം രൂപയിൽ കുറയാത്തതും എന്നാൽ ഇരുപത്തി അയ്യായിരം രൂപ വരെയാകാവുന്നതുമായ പിഴയും നൽകി ശിക്ഷിക്കപ്പെടേ≠താണ ്:

എന്നാൽ ര≠ാമത്തേയോ പിന്നീടുള്ളതോ ആയ ഒരു കുറ്റത്തിന്റെ സംഗതിയിൽ, തടവ് അഞ്ച് വർഷക്കാലയളവിൽ കുറയാൻ പാടില്ലാത്തതും, പിഴ ഇരുപതിനായിരം രൂപയിൽ കുറയാൻ പാടില്ലാത്തതുമാണ്.

(2) 47 സി വകുപ്പിന്റെ (2)-ാം ഉപവകുപ്പിലെയും (1)-ാം ഉപവകുപ്പിലെയും വ്യവസ്ഥകൾ ലംഘിക്കുന്നത് ആരായാലും കുറ്റസ്ഥാപനത്തി∑േൽ, മൂന്ന് വർഷത്തിൽ കുറയാത്തതും എന്നാൽ ഏഴ് വർഷം വരെയാകാവുന്നതുമായ കാലയളവിലേക്കുള്ള തടവും, ഇരുപത്തി അയ്യായിരം രൂപയിൽ കുറയാത്തതും എന്നാൽ ഒരു ലക്ഷം രൂപ വരെയാകാവുന്നതുമായ പിഴയും നൽകി ശിക്ഷിക്കപ്പെടേ≠താണ്.

എന്നാൽ ര≠ാമത്തേയോ പിന്നീടുള്ളതോ ആയ കുറ്റത്തിന്റെ സംഗതിയിൽ, തടവ് അഞ്ച് വർഷക്കാലയളവിൽ കുറയാൻ പാടില്ലാത്തതും, പിഴ അൻപതിനായിരം രൂപയിൽ കുറയാൻ പാടില്ലാത്തതുമാണ്.

(3) 47 എഫ്. വകുപ്പിലെയും 47 ഡി വകുപ്പിലെയും വ്യവസ്ഥകൾ ലംഘിക്കുന്നത് ആരായാലും, കുറ്റസ്ഥാപനത്തി∑േൽ, മൂന്ന് വർഷത്തിൽ കുറയാത്തതും എന്നാൽ ഏഴ് വർഷം വരെയാകാവുന്നതുമായ കാലയളവിലേക്കുള്ള തടവും, ഇരുപത്തി അയ്യായിരം രൂപയിൽ കുറയാത്തതും എന്നാൽ ഒരു ലക്ഷം രൂപ വരെയാകാവുന്നതുമായ പിഴയും നൽകി ശിക്ഷിക്കപ്പെടേ≠താണ ്:

എന്നാൽ ര≠ാമത്തേയോ പിന്നീടുള്ളതോ ആയ ഒരു കുറ്റത്തിന്റെ സംഗതിയിൽ, തടവ് അഞ്ച് വർഷക്കാലയളവിൽ കുറയാൻ പാടില്ലാത്തതും, പിഴ അൻപതിനായിരം രൂപയിൽ കുറയാൻ പാടില്ലാത്തതുമാണ്.

7

47 എച്ച് ചന്ദനത്തടി, ചന്ദനത്തൈലം മുതലായവയുടെ പിടിച്ചെടുക്കലും ക≠ുകെട്ടലും.—തത്സമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിലോ, ഏതെങ്കിലും കോടതിയുടെ ഏതെങ്കിലും വിധിന്യായത്തിലോ, ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും ഏതെങ്കിലും ചന്ദനത്തടിയെ സംബന്ധിച്ച് ഒരു കുറ്റം ചെയ്തിട്ടു≠െന്ന് വിശ്വസിക്കുന്നിടത്ത് ചന്ദനത്തൈലത്തിന്റെ നിർമ്മാണത്തിനോ, സ്വേദനത്തിനോ അല്ലെങ്കിൽ ചന്ദനത്തടിയുടെയോ ചന്ദനത്തൈലത്തിന്റെയോ വില്പന പ്രക്രിയയ്ക്കോ ഉപയോഗിക്കുന്ന ചന്ദനത്തടി, ചന്ദനത്തൈലം, മില്ല്, ഡിസ്റ്റിലിംഗ് യൂണിറ്റ്, ബോയിലർ പ്ളാന്റ ്, ഉപകരണങ്ങൾ, കയറുകൾ, ചെയിനുകൾ, ജലയാനങ്ങൾ, വാഹനങ്ങൾ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും യന്ത്രങ്ങൾ എന്നിവ 52-ാം വകുപ്പ് പ്രകാരം പിടിച്ചെടുക്കലിന് വിധേയമായിരിക്കുന്നതും അവയുടെ പിടിച്ചെടുക്കലും ക≠ുകെട്ടലും 61 എ, 61 ബി, 61 സി, 61 ഡി, 61 ഇ, 61 എഫ് എന്നീ വകുപ്പുകളുടെ വ്യവസ്ഥകൾക്ക് ആവശ്യമുള്ള മാറ്റങ്ങളോടെ ബാധകമാക്കേ≠തുമാണ്."

(ശരിത്തർ÷മ)

എസ്. കുമാരി സുധ,

നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 17 August 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-08-17.part_01_law_legi_b/. Archive identifier in.gazette.kerala_new.2010-08-17.part_01_law_legi_b.