Servants of Knowledge
Kerala Gazette · Government of Kerala

Notification of N.C.C. Department

Published 14 September 2010

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2010-09-14.part_04_ncc
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2010 സെപ്റ്റംബർ 14

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 55 } 14th September 2010

നമ്പർ } 36

23rd Bhadra 1932 1932 ഭാദ്രം 23

DEPARTMENT OF INDIAN SYSTEMS OF MEDICINE

NOTIFICATION

No. E3-8640/2010.

3rd August 2010.

The following Officers are selected for promotion to the category of Senior Superintendent for the year 2010 in the Department of Indian Systems of Medicine by the Departmental Promotion Committee (Lower) held on 22-7-2010 and approved by the Government.

1. Sri K. Jyothi 2. Sri P. V. Thomas

Indian Systems of Medicine, DR. ANITHA JACOB, Thiruvananthapuram. Director.

എൻ. സി. സി. ഡിപ്പാർട്ടുമെന്റ ് ദർഘാസ് പരസ്യം

നമ്പർ 515/പി2-പബ്/2010/എൻ.സി.സി. 2010 ആഗസ്റ്റ് 30.

എൻ. സി. സി. ഡയറക്ടറേറ്റ് (കേരളവും ലക്ഷദ്വീപും), സംസ്ഥാന വിഭാഗം വകുപ്പിന്റെ ടെമ്പോ ട്രാക്സ് ജീപ്പ് KL 01-D-3292 (1993) മോഡൽ വാഹനം 7-10-2010 പകൽ 11 മണിക്ക് തിരുവനന്തപുരം എൻ.സി.സി ഡയറക്ടറേറ്റിന്റെ കോമ്പൗ≠ിൽവച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.

ലേലത്തോടൊപ്പം മുദ്രപതിച്ച ടെ≠റുകളും ക്ഷണിച്ചു കൊള്ളുന്നു. മുദ്ര പതിപ്പിച്ച ടെ≠റുകൾ 6-10-2010-ന് വൈകുന്നരം 5 മണിവരെ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതാണ്. 5 മണിക്കുശേഷം തപാലിൽ വരുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് എൻ. സി. സി. ഡയറക്ടറേറ്റ് (കേരളവും ലക്ഷദ്വീപും) വകുപ്പു വക ടെമ്പോ ട്രാക്സ് ജീപ്പ് KL01-D-3292(1993) വാങ്ങുന്നതിനുള്ള ടെ≠ർ എന്ന് ആലേഖനം ചെയ്തിരിക്കണം. ടെ≠റുകൾ ഡെപ്യൂട്ടി ഡയറക്ടർ, ജനറൽ എൻ. സി. സി. ഡയറക്ടറേറ്റ് (കേരളവും ലക്ഷദ്വീപും) സംസ്ഥാന വിഭാഗം, വഴുതക്കാട്, തിരുവനന്തപുരം-10 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യ ലേലത്തിനുശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുകയും ലേലത്തിൽ വിളിച്ച തുകയോ ടെ≠റിൽ ലഭിച്ച തുകയോ ഏതാണ് കൂടുതൽ എന്ന് പരിശോധിച്ചതിനുശേഷം ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്.

ടെ≠ർ നൽകുന്ന ആർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ടെ≠ർ നൽകിയിരിക്കണമെന്നും നിർബന്ധമില്ല.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിനു മുമ്പായി 1,000 (ആയിരം) രൂപ മാത്രം നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 1,000 (ആയിരം) രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ് എസ്. ബി. ടി. വെള്ളയമ്പലം ബ്രാഞ്ചിൽ മാറ്റത്തക്കവിധം പബ്ളിസിറ്റി ലെയ്സൺ ഓഫീസർ, എൻ. സി. സി. ഡയറക്ടറേറ്റ് (കേരളവും ലക്ഷദ്വീപും) സംസ്ഥാന വിഭാഗം, തിരുവനന്തപുരം-10 എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്.

ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ/ ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലത്തുകയുടെ 25 ശതമാനം അടയ്ക്കേ≠തും ബാക്കി തുകയും വിൽപ്പന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം അടയ്ക്കേ≠തുമാണ്. ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി കൊടുക്കുന്നതാണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽ കൂട്ടുന്നതും. വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശമില്ലാത്തതുമാണ്.

നിരതദ്രവ്യമില്ലാത്ത ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ലേലം/ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10.15 മണി മുതൽ വൈകുന്നേരം 5 മണി വരെ തിരുവനന്തപുരം എൻ.സി.സി. ഡയറക്ടറേറ്റിലെ പബ്ളിസിറ്റി ലെയ്സൺ ഓഫീസറുടെ അനുവാദത്തോടുകൂടി വാഹനം പരിശോധിക്കാവുന്നതാണ്. എന്നാൽ പ്രത്യേകിച്ച് കാരണമൊന്നും കാണിക്കാതെ ലേലം ഭാഗികമായോ പൂർണ്ണമായോ നിർത്തിവയ്ക്കുന്നതിന് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കും.

എൻ. സി. സി. ഡയറക്ടറേറ്റ് റ്റി. കെ. മുരളി, (കേരളവും ലക്ഷദ്വീപും) ബ്രിഗേഡിയർ, സംസ്ഥാന വിഭാഗം, (ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, തിരുവനന്തപുരം. എൻ. സി. സി.).
Cite this issue. Kerala Gazette, Government of Kerala, 14 September 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-09-14.part_04_ncc/. Archive identifier in.gazette.kerala_new.2010-09-14.part_04_ncc.