Servants of Knowledge
Kerala Gazette · Government of Kerala

2. The Kerala Police (Amendment) Ordinance, 2010 (Ordinance No. 41 of 2010)

Published 05 October 2010

Department
Law (Legislation-E) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2010-10-05.part_01_law_legislation_e
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 39 dated 5th October 2010. PART I Section iii

കേരള സർക്കാർ

നിയമ (നിയമനിർമ്മാണ-ഇ) വകുപ്പ്

വി⁄ാപനം

2010 ആഗസ്റ്റ് 8.

നമ്പർ 11551/ലെഗ്.ഇ1/2009/നിയമം. തിരുവനന്തപുരം,

1932 ശ്രാവണം 17.

2010 ആഗസ്റ്റ് 8-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ ഇനി പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

കെ. മധുസൂദനൻ നായർ, നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

2

2010-ലെ 41-ാം നമ്പർ ഓർഡിനൻസ്്

2010-ലെ കേരള പോലീസ് (ഭേദഗതി) ഓർഡിനൻസ്

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിഒന്നാം സംവത്സരത്തിൽ കേരള ഗവർണ്ണർ

വിളംബരപ്പെടുത്തിയത്

1960-ലെ കേരള പോലീസ് ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്്

പീഠിക.—2009-ലെ കേരള പോലീസ് (ഭേദഗതി) ഓർഡിനൻസ് (2009-ലെ 12) 2009 ജൂൺ 1-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;

2009 ജൂൺ 22-ാം തീയതി ആരംഭിച്ച് 2009 ജൂലൈ 24-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2009-ലെ കേരള പോലീസ് (ഭേദഗതി) ഓർഡിനൻസ് (2009-ലെ 15) 2009 ആഗസ്റ്റ് 1-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;

2009 സെപ്റ്റംബർ 8-ാം തീയതി ആരംഭിച്ച് 2009 സെപ്റ്റംബർ 17-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2009-ലെ കേരള പോലീസ് (ഭേദഗതി) ഓർഡിനൻസ് (2009-ലെ 21) 2009 ഒക്ടോബർ 16-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;

2009 ഡിസംബർ 29-ാം തീയതിയിൽ സമ്മേളിച്ച കേരള സംസ്ഥാന നിയമസഭയിൽ പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

3

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2010-ലെ കേരള പോലീസ് (ഭേദഗതി) ഓർഡിനൻസ് (2010-ലെ 5) 2010 ജനുവരി 22-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ;

2010 ഫെബ്രുവരി 24-ാം തീയതി ആരംഭിച്ച് 2010 മാർച്ച് 31-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ു വരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2010-ലെ കേരള പോലീസ് (ഭേദഗതി) ഓർഡിനൻസ് (2010-ലെ 16) 2010 ഏപ്രിൽ 6-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ;

2010 ജൂൺ 28-ാം തീയതി ആരംഭിച്ച് 2010 ജൂലൈ 29-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖfiം (എ) ഉപഖfiപ്രകാരം 2010-ലെ കേരള പോലീസ് (ഭേദഗതി) ഓർഡിനൻസിന് (2010-ലെ 16) 2010 ആഗസ്റ്റ് 9-ാം തീയതി പ്രാബല്യമില്ലാതായിത്തീരുമെന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്താതിരിക്കുന്നപക്ഷം വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും ;

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും, താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ ഇനി പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു :—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2010-ലെ കേരള പോലീസ് (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.

(2) ഇത് 1984 ജനുവരി 18-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.

4

2. 1961-ലെ 5-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണ്.—ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത്, 1960-ലെ കേരള പോലീസ് ആക്റ്റിന് (1961-ലെ 5) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3-ാം വകുപ്പിൽ വിനിർദ്ദേശിച്ചിരിക്കുന്ന ഭേദഗതിക്ക് വിധേയമായി പ്രാബല്യം ഉ≠ായിരിക്കുന്നതാണ്.

3. 69-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 69-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ, "ഈ ആക്റ്റിന് അനുയോജ്യമായി" എന്ന വാക്കുകൾക്കുശേഷം "പിൽക്കാലപ്രാബല്യത്തോടുകൂടിയോ മുൻകാല പ്രാബല്യത്തോടുകൂടിയോ" എന്ന വാക്കുകൾ കൂട്ടിച്ചേർക്കേ≠താണ്.

4. റദ്ദാക്കലും ഒഴിവാക്കലും.—(1) 2010-ലെ കേരള പോലീസ് (ഭേദഗതി) ഓർഡിനൻസ് (2010-ലെ 16) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽതന്നെയും, പ്രസ്തുത ഓർഡിനൻസ്പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസിനാൽ ഭേദഗതി ചെയ്ത പ്രകാരമുള്ള പ്രധാന ആക്റ്റ് പ്രകാരം ചെയ്തതോ എടുത്തതോ ആയി കരുതപ്പെടേ≠താണ്.

ആർ. എസ്. ഗവായ്, ഗവർണ്ണർ.

(ശരിത്തർ÷മ)

എസ്. കുമാരി സുധ,

നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 05 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-05.part_01_law_legislation_e/. Archive identifier in.gazette.kerala_new.2010-10-05.part_01_law_legislation_e.