Servants of Knowledge
Kerala Gazette · Government of Kerala

The Kerala Co-operative Societies (Amendment) Ordinance, 2010 (Ordinance No. 49 of 2010)

Published 12 October 2010

Department
Law (Legislation-H) Depart
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2010-10-12.part_01_law_legislation_h
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 40 dated 12th October 2010.

PART I

Section iii

നിയമ (നിയമനിർമ്മാണം-എച്ച്) വകുപ്പ്

വി⁄ാപനം

2010 ആഗസ്റ്റ് 8 നമ്പർ 10732/ലെഗ്.എച്ച്-2/2010/നിയമം. തിരുവനന്തപുരം,

1932 ശ്രാവണം 17 2010 ആഗസ്റ്റ് 8-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ ഇനി പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

കെ. മധുസൂദനൻ നായർ,

നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

2

2010-ലെ 49-ാം നമ്പർ ഓർഡിനൻസ്

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിഒന്നാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.

1969-ലെ കേരള സഹകരണ സംഘം ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക.—2010-ലെ കേരള സഹകരണ സംഘം (ഭേദഗതി) ഓർഡിനൻസ് (2010-ലെ 22) 2010 ജൂൺ 10-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;

2010 ജൂൺ 28-ാം തീയതി ആരംഭിച്ച് 2010 ജൂലൈ 29-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിന് പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖണ്ഡം (എ) ഉപഖണ്ഡപ്രകാരം 2010-ലെ കേരള സഹകരണ സംഘം (ഭേദഗതി) ഓർഡിനൻസിന് (2010-ലെ 22) 2010 ആഗസ്റ്റ് 9-ാം തീയതി പ്രാബല്യമില്ലാതായിത്തീരുമെന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്താതിരിക്കുന്നപക്ഷം വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും ;

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള ഗവർണ്ണർ ഇനി പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു :—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2010-ലെ കേരള സഹകരണ സംഘം (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.

3

(2) ഈ ഓർഡിനൻസിന്റെ 3-ാം വകുപ്പിലെ (i)-ാം ഖണ്ഡം 2010 ഏപ്രിൽ 28-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും (ii)-ാം ഖണ്ഡം 2007 ജൂൺ 5-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തുമാണ്.

2. 1969-ലെ 21-ാം ആക്റ്റ്് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണ്.—ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത് 1969-ലെ കേരള സഹകരണ സംഘം ആക്റ്റിന് (1969-ലെ 21), 3-ാം വകുപ്പിൽ വിനിർദ്ദേശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമു≠ായിരിക്കുന്നതാണ്.

3. 63-ാം വകുപ്പിന്റെ ഭേദഗതി.—1969-ലെ കേരള സഹകരണ സംഘം ആക്റ്റിലെ (1969-ലെ 21) 63-ാം വകുപ്പിൽ,—

(i) (3)-ാം ഉപവകുപ്പിൽ, "അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥർക്ക് " എന്ന വാക്കുകൾക്ക് ശേഷം, ഇനി പറയുന്ന വാക്കുകൾ കൂട്ടിച്ചേർക്കേ≠താണ്, അതായത് :-

"അല്ലെങ്കിൽ രജിസ്ട്രാറുടെ കീഴുദ്യോഗസ്ഥർക്ക് ";

(ii) (7)-ാം ഉപവകുപ്പിനുശേഷം, ഇനി പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത് :-

"(8) സർക്കാരിന്, ഈ വകുപ്പിന്റെ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനായി, ഗസറ്റിൽ പ്രസിദ്ധീകരിച്ചുകൊ≠്, മുൻകാല പ്രാബല്യത്തോടുകൂടിയോ പിൽക്കാല പ്രാബല്യത്തോടുകൂടിയോ വി⁄ാപനം പുറപ്പെടുവിക്കാവുന്നതാണ്.".

4. റദ്ദാക്കലും ഒഴിവാക്കലും.—(1) 2010-ലെ കേരള സഹകരണ സംഘം (ഭേദഗതി) ഓർഡിനൻസ് (2010-ലെ 22) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽത്തന്നെയും പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടു ന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസിനാൽ ഭേദഗതി ചെയ്ത പ്രകാരമുള്ള പ്രധാന ആക്റ്റ് പ്രകാരം ചെയ്തതോ എടുത്തതോ ആയി കരുതപ്പെടേ≠താണ്.

ആർ. എസ്. ഗവായ്,

ഗവർണ്ണർ.

Cite this issue. Kerala Gazette, Government of Kerala, 12 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-12.part_01_law_legislation_h/. Archive identifier in.gazette.kerala_new.2010-10-12.part_01_law_legislation_h.