©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
2010 ഒക്ടോബർ 19
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
41
നമ്പർ
വാല്യം 55 } } 19th October 2010
27th Aswina 1932 1932 ആശ്വിനം 27
PART III
Fisheries Department
തിരുവനന്തപുരം (ദക്ഷിണ മേഖല) ഫിഷറീസ് ജോയിന്റ ് ഡയറക്ടർ/ഫിഷറീസ് സഹകരണസംഘം രജിസ്ട്രാറുടെ
നടപടിക്രമം
(1) നമ്പർ എഫ്1-1621/2005. 2010 ആഗസ്റ്റ് 19.
സൂചന:—കൊല്ലം ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാറുടെ 17-7-2010-ലെ എഫ്. 6159/04-ാം നമ്പർ കത്ത്.
ഉത്തരവ്
കോന്നി ബ്ലോക്ക് ഹരിജൻ ഫിഷറീസ് സഹകരണസംഘം ക്ലിപ്തം നമ്പർ എഫ്. (പി.) 756-ന്റെ അഡ്മിനിസ്ട്രേറ്ററായും 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധന നടത്തുന്നതിനും ഫിഷറീസ് ഡെവലപ്പ്മെന്റ ് ഓഫീസർ പത്തനംതിട്ടയെ നിയമിച്ച് ഉത്തരവായിരുന്നു. പരിശോധന നടത്തിയതിൽ ടി സംഘം 7-2-1986-ൽ രജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിക്കുകയും സംഘത്തിൽ ആകെ 205 അംഗങ്ങൾ ഉള്ളതായും കാണുന്നു. സംഘത്തിന് സ്വന്തമായി ഓഫീസില്ല. വർഷങ്ങളായി സംഘം പ്രവർത്തനരഹിതമാണെന്നും ബൈലായിൽ പറഞ്ഞിട്ടുള്ള യാതൊരു പ്രവർത്തനവും ഏറ്റെടുത്ത് നടത്തിയിട്ടില്ലെന്നും സംഘം തുടർന്ന് പ്രവർത്തിക്കുവാൻ സംഘാംഗങ്ങൾക്ക് താൽപര്യം ഇല്ലെന്നും ആയതിനാൽ ടി സംഘം സമാപ്തീകരിക്കാവുന്നതാ ണെന്ന് ഫിഷറീസ് ഡെവലപ്പ്മെന്റ ് ഓഫീസർ, പത്തനംതിട്ട ശുപാർശ ചെയ്തിട്ടുള്ളതായി ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാർ, കൊല്ലം സൂചന പ്രകാരം അറിയിച്ചിരിക്കുന്നു.
പരിശോധനാ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന ഈ സംഘം തുടർന്നു കൊ≠ു പോകുന്നതിൽ കാര്യമില്ലാത്തതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കാവുന്നതാണെന്ന് ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാർ, കൊല്ലം ശുപാർശ ചെയ്തിട്ടുള്ളതാകുന്നു. മേൽ സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ നിയമം 72(2) (ബി) പ്രകാരം കോന്നി ബ്ലോക്ക് ഹരിജൻ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ് (പി) 756-ന്റെ പ്രവർത്തനം സമാപ്തീക രിക്കുവാനും സഹകരണ നിയമം 72(1) പ്രകാരം ഫിഷറീസ് ഡെവലപ്മെന്റ ് ഓഫീസർ, പത്തനംതിട്ടയെ ഈ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചു കൊ≠ും ഇതിനാൽ ഉത്തരവായിരി ക്കുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ സംഘത്തിന്റെ ആസ്തികളും റിക്കാർഡുകളും ഏറ്റെടുക്കുകയും നിയമാനുസൃത കാലാവധിയായ 2 മാസത്തിനകം സംഘത്തിന്റെ സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്.
(2)
നമ്പർ എഫ്3-2926/2001. 2010 ആഗസ്റ്റ് 31.
പരാമർശം:—1. ഈ ഓഫീസിലെ 30-7-2004-ലെ 2926/01-ാം നമ്പർ ഉത്തരവ്.
- തിരുവനന്തപുരം ഫിഷറി ഡെവലപ്പ്മെന്റ ് ഓഫീസർ (ഹെഡ് ക്വാർട്ടേഴ്സ്)-ന്റെ 19-4-2005-ലെ എഫ്. (റ്റി) വി. 142-ാം നമ്പർ കത്ത.് ↩
ഉത്തരവ്
വലിയതോപ്പ് വനിത മൽസ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘം ക്ലിപ്തം നമ്പർ എഫ്. റ്റി. വി. 142-ൽ ലിക്വിഡേറ്ററായി തിരുവനന്തപുരം ഫിഷറി ഡെവലപ്പ്മെന്റ ് ഓഫീസർ (ഹെഡ് ക്വാർട്ടേഴ്സ്)-നെ സൂചന (1) പ്രകാരം നിയമിച്ചുത്തരവായിരിക്കുന്നു. ടി സംഘത്തിൽ ലിക്വിഡേറ്ററായി ചുമതലയേറ്റെടുത്തത് സംബന്ധിച്ച റിപ്പോർട്ടും ടി സംഘത്തിന്റെ ആസ്തി, ബാധ്യത സംബന്ധിച്ച സ്റ്റേറ്റ്മെന്റും സൂചന (2) പ്രകാരം തിരുവനന്തപുരം (ഹെഡ് ക്വാർട്ടേഴ്സ്) ഫിഷറി ഡെവലപ്പ്മെന്റ ് ഓഫീസർ സമർപ്പിച്ചിരിക്കുന്നു.
മേൽ സാഹചര്യത്തിൽ പ്രവർത്തനം പൂർണ്ണമായും സ്തംഭിച്ചുപോയ വലിയതോപ്പ് വനിത മൽസ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘം ക്ലിപ്തം നമ്പർ എഫ്. റ്റി. വി. 142-ൽ ഗവൺമെന്റിലേക്കോ, മത്സ്യഫെഡിലേക്കോ, മറ്റു ധനകാര്യ സ്ഥാപനങ്ങളിലേക്കോ ബാധ്യതകളൊന്നും ഇല്ലാത്തതിനാലും പ്രവർത്തന സാധ്യതയില്ലായ്മ ബോധ്യപ്പെട്ടതി നാലും ടി സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
(3) നമ്പർ എഫ്2-1831/90. 2010 സെപ്റ്റംബർ 3.
സൂചന:—കൊല്ലം ഫിഷറീസ് സീനിയർ സഹകരണ സംഘം ഇൻസ്പെക്ടറുടെ 12-8-2010-ലെ 41/87-ാം നമ്പർ അർദ്ധ ഓദ്യോഗിക കത്ത്.
ആലപ്പാട്ടു തുറ മത്സ്യഉല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. ക്യു. 744-ന്റെ ലിക്വിഡേറ്റർ ഏറ്റെടുത്ത് സൂക്ഷിച്ചിരുന്ന സംഘം റിക്കോർഡുകൾ ഇനിയൊരു പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയാത്തവിധം നശിച്ചു പോയ അവസ്ഥയിലാണെന്നും സംഘത്തിന് ആസ്തികളൊന്നും പിരിഞ്ഞ് കിട്ടാനില്ലാത്തതും ബാധ്യതകൾ ഒന്നും കൊടുത്ത് തീർക്കാനില്ലാത്തതും അവസാന പൊതുയോഗത്തിൽ ആരും പങ്കെടുക്കാത്ത സാഹചര്യത്തിലും സംഘത്തിന്റെ സമാപ്തീകരണത്തിൻമേൽ ആക്ഷേപങ്ങളൊന്നും നിലനിൽക്കുന്നില്ലായെന്നതിനാലും ലിക്വിഡേഷൻ നടപടികൾ പൂർത്തിയാക്കുന്നതിലേക്ക് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യുന്നതിന് സംഘം ലിക്വിഡേറ്ററായ കൊല്ലം സീനിയർ ഫിഷറീസ് സഹകരണ സംഘം ഇൻസ്പെക്ടർ സൂചന പ്രകാരം ശുപാർശ ചെയ്തിരിക്കുന്നു.
ഉത്തരവ്
മേൽ സാഹചര്യത്തിൽ ആലപ്പാട്ടു തുറ മത്സ്യഉല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. ക്യു. 744-ന് ആസ്തികൾ ഒന്നും പിരിഞ്ഞ് കിട്ടാനില്ലാത്തതിനാലും ബാധ്യത കൾ ഒന്നും തന്നെ കൊടുത്ത് തീർക്കാനില്ലാത്തതിനാലും സംഘത്തിന്റെ സമാപ്തീകരണത്തിൻമേൽ ആക്ഷേപങ്ങളൊന്നും നിലവിലില്ലാത്തതിനാലും ലിക്വിഡേഷൻ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ കേരള സഹകരണ നിയമ ത്തിലെ വകുപ്പ് 74 പ്രകാരം ആലപ്പാട്ടു തുറ മത്സ്യഉല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്(ക്യൂ) 744-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
(ഒപ്പ്)
ഫിഷറീസ് ജോയിന്റ ് ഫിഷറീസ് ജോയിന്റ ് ഡയറക്ടർ/ ഡയറക്ടറാഫീസ് ഫിഷറീസ് സഹകരണസംഘം (ദക്ഷിണമേഖല), രജിസ്ട്രാർ. തിരുവനന്തപുരം.
പരസ്യം
(1)
നമ്പർ ബി1/2383/2009.
2010 ആഗസ്റ്റ് 3.
എറണാകുളം ജില്ലയിൽ നായരമ്പലം വില്ലേജിൽ നെടുങ്ങാട് ദേശത്ത് പതിയപറമ്പിൽ വീട്ടിൽ പി. കെ. ബാലൻ പേർക്ക് ടി വില്ലേജ് സർവ്വേ 856 ഭൂമിയുടെ നേരെ 100 മീറ്റർ കിഴക്കുവശം സർവ്വേ 900 പുഴയിൽ നെടുങ്ങാട് ഊന്നി നിരയിൽ സർട്ടിഫിക്കറ്റ് നമ്പർ 50-ൽ നെറ്റ് നമ്പർ 14, 37 എന്നിവകളിലായി മൂന്നാം തരത്തിൽ ഓരോ ഊന്നിവലകൾ ചേർത്ത് ആകെ 2 ഊന്നിവലകൾ ഡിപ്പാർട്ട്മെന്റ ിൽ നിന്നും അനുവദിച്ചു കൊടുത്തിട്ടുള്ളതാണ്.
ടി ഊന്നിവലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തി ഉപജീവനം കഴിച്ചു വരവെ പി. കെ. ബാലൻ 22-7-2007-ന് മരണ പ്പെട്ടുപോവുകയും, ഊന്നിവലകളുടെ കൈവശാവകാശം ടിയാന്റെ ഭാര്യയായ കെ. കെ. ശാന്തയുടെ പക്കൽ നിക്ഷിപ്തമായിട്ടുള്ളതു മാണ്. ശ്രീമതി കെ. കെ. ശാന്ത തന്റെ മകനായ പി. ബി. ശ്രീകാന്ത് പേർക്ക് പ്രസ്തുത ഊന്നിവലകൾ ജമമാറ്റം നടത്തി പുതിയ സർട്ടി ഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത ഊന്നിവല ജമമാറ്റം നടത്തി പുതിയ സർട്ടിഫി ക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ന്യായമായ പരാതിയുള്ള പക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി ര≠ു മാസത്തിനകം രേഖാമൂലം ഈ ഓഫീസിൽ അറിയിക്കേ≠താണ്. അല്ലാത്തപക്ഷം നെടുങ്ങാട് ദേശത്ത്, പതിയാപറമ്പിൽ വീട്ടിൽ ശ്രീ. പി. കെ. ബാലൻ പേർക്ക് ഡിപ്പാർട്ട്മെന്റിൽ നിന്നും അനുവ ദിച്ചിട്ടുള്ളതും നിലവിൽ ടിയാന്റെ ഭാര്യയായ കെ. കെ. ശാന്തയുടെ കൈവശത്തിലുള്ളതുമായ പ്രസ്തുത ഊന്നിവലകളുടെ ജമ നെടുങ്ങാട് ദേശത്ത്, പതിയപറമ്പിൽ വീട്ടിൽ, പി. കെ. ബാലൻ മകൻ പി.ബി. ശ്രീകാന്ത് പേർക്ക് രജിസ്റ്റർ ചെയ്ത് പുതിയ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(2)
നമ്പർ ബി1/822/2010.
2010 ആഗസ്റ്റ് 3.
എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ കുമ്പളം വില്ലേജിൽ പുറമ്പോക്ക് പുഴ സർവ്വേ 1197-ൽ ചവുക്കകടവിന് തെക്ക് ഊന്നി പാടിൽ സർട്ടിഫിക്കറ്റ് നമ്പർ (ലൈസൻസ് നമ്പർ) 769-ൽ രജിസ്റ്റർ നമ്പർ 9-ൽ III-ാം തരത്തിൽ 1 വലയും, 45-ൽ II-ാം തരത്തിൽ ½ വലയും, 62-ൽ II-ാം തരത്തിൽ 1 വലയും, 102-ൽ II-ാം തരത്തിൽ 1 വലയും ചേർത്ത് ആകെ 3½ വലയ്ക്ക് ഊന്നി ഫിഷറീസ് വകുപ്പിൽനിന്ന് കണയന്നൂർ താലൂക്കിൽ കുമ്പളം വില്ലേജിൽ പനങ്ങാട് ദേശത്ത് നികർത്തിൽ ഭാർഗ്ഗവി മാധവൻ പേർക്ക് ജമമാറ്റി രജിസ്റ്റർ ചെയ്ത് നൽകിയിട്ടു ള്ളതാണ്.
ടി ഊന്നിവലകളിൽ രജിസ്റ്റർ നമ്പർ 45-ൽ II-ാം തരത്തിൽ ½ വലയും, 62-ൽ II-ാം തരത്തിൽ 1 വലയും, 102-ൽ II-ാം തരത്തിൽ 1 വലയും ഉൾപ്പെടെ 2½ വലയ്ക്ക് ഊന്നി ടി ഭാർഗ്ഗവി മകൻ നികർത്തിൽ മധുസൂദനൻ, മത്സ്യബന്ധനം പേർക്ക് 23-10-2008-ലെ മരട് സബ് രജിസ്ട്രാർ ആഫീസിലെ 3142/2008-ാം നമ്പർ സെറ്റിൽമെന്റ ് ആധാരപ്രകാരം രജിസ്റ്റർ ചെയ്ത് നൽകിയിട്ടു≠്.
മേൽപ്രകാരം സിദ്ധിച്ചിട്ടുള്ള ഊന്നിവലകളുടെ ജമ തന്റെ പേരിൽ മാറ്റി ലഭിക്കുന്നതിന് ടി മധുസൂദനൻ ബന്ധപ്പെട്ട19th OCT. 2010] FISHERIES DEPARTMENT 19 രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഊന്നിവലകളുടെ ജമ മേൽ വ്യ‡ിയുടെ പേരിൽ ചേർത്ത് പുതിയ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ന്യായമായ പരാതിയുള്ളപക്ഷം ആയത് രേഖാമൂലം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് ര≠ുമാസത്തിനകം ഈ ഓഫീസിൽ അറിയിക്കേ≠താണ്. അപ്രകാരം പരാതികളൊന്നും ലഭിക്കാത്ത പക്ഷം ടി ഊന്നിവലകളുടെ ജമ ടി മധുസൂദനൻ പേർക്ക് ചേർത്ത് പുതിയ ലൈസൻസ് നൽകുന്നതാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(3)
നമ്പർ ബി1/632/2010. 2010 സെപ്റ്റംബർ 18.
എറണാകുളം ജില്ലയിൽ എളങ്കുന്നപ്പുഴ വില്ലേജിൽ സർവ്വേ 1053 പുഴയിൽ സർട്ടിഫിക്കറ്റ് നമ്പർ 313-ൽ രജിസ്റ്റർ നമ്പർ 7-ൽ 1-ാം തരത്തിൽ ഒരു ഊന്നിവല ദേവസ്വംപാട് ഊന്നി നിരയിൽ പുതുവൈപ്പ് വില്ലേജിൽ, അഴീക്കൽ ദേശത്ത്, ദേവസ്വം പറമ്പിൽ കൃഷ്ണൻ രവീന്ദ്രൻ പേർക്ക് മത്സ്യബന്ധനത്തിനായി ഡിപ്പാർട്ട്മെന്റിൽ നിന്നും അനുവദിച്ചു കൊടുത്തിട്ടുള്ളതാണ്.
ടി ഊന്നിവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തി ഉപജീവനം കഴിച്ചുവരവെ 31-10-2007-ൽ ടിയാൻ മരണപ്പെട്ടു പോകുകയും ടിയാന്റെ ഭാര്യയായ ശാരദ പ്രസ്തുത ഊന്നിവല നാളിതുവരെ കൈവശംവച്ച് മത്സ്യബന്ധനം നടത്തി ഉപജീവനം കഴിച്ചുകൊ≠ിരിക്കുകയുമാണ്.
പ്രസ്തുത ഊന്നിവല തന്റെ മക്കളും മത്സ്യത്തൊഴിലാളി കളുമായ ടിയിൽ ഡി. ആർ. ജിന്നൻ, ഡി. ആർ. രാജൻ, എന്നിവ രുടെ പേർക്ക് ½ ഊന്നിവല വീതം ഭാഗിച്ച് ജമമാറ്റം നടത്തി പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പുതുവൈപ്പ് വില്ലേജ്, അഴീക്കൽ ദേശത്ത്, ദേവസ്വംപറമ്പിൽ കൃഷ്ണൻ രവീന്ദ്രന്റെ ഭാര്യ ശാരദയുടെ മക്കളായ ഡി. ആർ. ജിന്നൻ, ഡി. ആർ. രാജൻ എന്നിവരുടെ പേർക്ക് ½ ഊന്നിവല വീതം ഭാഗിച്ച് ജമമാറ്റം നടത്തി പുതിയ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കുന്നതിന് ആർക്കെങ്കിലും ന്യായമായ പരാതികളു≠െ ങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ ര≠ുമാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം അറിയിക്കേ≠താണ്. അത്തരം പരാതികളൊന്നും ലഭിക്കാത്തപക്ഷം മേൽ പരാമർശം ഊന്നിവലകളുടെ ജമ പുതുവൈപ്പ് വില്ലേജ്, അഴീക്കൽ ദേശത്ത്, ദേവസ്വംപറമ്പിൽ കൃഷ്ണൻ രവീന്ദ്രന്റെ ഭാര്യ ശാരദയുടെ മക്കളായ ഡി. ആർ. ജിന്നൻ, ഡി. ആർ. രാജൻ എന്നിവരുടെ പേർക്ക് ½ ഊന്നിവല വീതം പതിച്ച് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കുന്നതാ ണെന്ന് അറിയിച്ചുകൊള്ളുന്നു.
(4)
നമ്പർ ബി1/631/2010. 2010 സെപ്റ്റംബർ 18.
എറണാകുളം ജില്ലയിൽ എളങ്കുന്നപ്പുഴ വില്ലേജിൽ സർവ്വേ 1053 പുഴയിൽ സർട്ടിഫിക്കറ്റ് നമ്പർ 334-ൽ രജിസ്റ്റർ നമ്പർ 1-ൽ 1-ാം തരത്തിൽ ഒരു ഊന്നിവല ദേവസ്വംപാട് ഊന്നി നിരയിൽ പുതുവൈപ്പ് വില്ലേജിൽ, അഴീക്കൽ ദേശത്ത്, ദേവസ്വംപറമ്പിൽ കൃഷ്ണൻ ലക്ഷ്മണൻ എന്നയാൾക്ക് മത്സ്യബന്ധനത്തിനായി ഡിപ്പാർട്ട്മെന്റിൽ നിന്നും അനുവദിച്ചു കൊടുത്തിട്ടുള്ളതാണ്.
ടി ഊന്നിവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തി ഉപജീവനം കഴിച്ചു വരവെ 16-3-2004-ൽ ടിയാൻ മരണപ്പെട്ടു പോകുകയും ടിയാന്റെ ഭാര്യയായ ലീല പ്രസ്തുത ഊന്നിവല നാളിതുവരെ കൈവശംവച്ച് മത്സ്യബന്ധനം നടത്തി ഉപജീവനം കഴിച്ചുകൊ≠ിരിക്കുകയുമാണ്.
പ്രസ്തുത ഊന്നിവല തന്റെ മകനും മത്സ്യത്തൊഴിലാളി യുമായ ടിയിൽ ഡി. എൽ. അനിൽകുമാർ പേർക്ക് മേൽപരാമർശ ഊന്നിവലയുടെ ജമമാറ്റം നടത്തി പുതിയ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കുന്നതിന് ആർക്കെങ്കിലും ന്യായമായ പരാതികളു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ ര≠ുമാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം അറിയിക്കേ≠താണ്. അത്തരം പരാതിക ളൊന്നും ലഭിക്കാത്തപക്ഷം മേൽ പരാമർശ ഊന്നിവലയുടെ ജമ പുതുവൈപ്പ് വില്ലേജ്, അഴീക്കൽ ദേശത്ത്, ദേവസ്വംപറമ്പിൽ കൃഷ്ണൻ ഭാര്യ ലീലയുടെ മകനായ ഡി. എൽ. അനിൽകുമാർ പേർക്ക് പതിച്ച് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കുന്നതാണെന്ന് അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ഫിഷറീസ് ഡെപ്യൂട്ടി (മേഖല), എറണാകുളം. ഡയറക്ടർ.