Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice

Published 26 October 2010

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-10-26.part_03_agriculture
Languages
English, Malayalam
Published at
Original source ↗
14th SEPT. 2010] FOREST DEPARTMENT 131

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

26th October 2010 2010 ഒക്ടോബർ 26

No.

Vol. LV

തിരുവനന്തപുരം, ചൊവ്വ

42

നമ്പർ വാല്യം 55 } } THIRUVANANTHAPURAM, TUESDAY 4th Karthika 1932 1932 കാർത്തിക 4

PART III

Notifications by Heads of Departments

Agriculture Department

ലഘു ദർഘാസ് പരസ്യം

നമ്പർ ഇ.ഇ.(2)1309/2010. 2010 സെപ്റ്റംബർ 24.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 10-11-2010-ന് പകൽ മൂന്നുമണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

നിരതദ്രവ്യം—രൂപ 11,500. ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 1,000 + വാറ്റ്. പ്രവൃത്തി ചെയ്ത് തീർക്കേ≠ കാലാവധി—

3 മാസം.

— —

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 10-11-2010 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതു മാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ്/ഏണസ്റ്റ് മണി ഡെപ്പോസിറ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പി ക്കുമ്പോൾ 100 രൂപ മുദ്രപത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.

കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഒപ്പ്) റീജിനൽ ഓഫീസ്, പുതിയറ പി. ഒ., എക്സിക്യൂട്ടീവ് എഞ്ചിനീയർ കോഴിക്കോട്-4.

(കൃഷി). ദർഘാസ് നമ്പർ—ഇ.ഇ. (2) 1309/2010. പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഓറഞ്ച് ആന്റ ് വെജിറ്റബിൾ ഫാമിൽ ബ്ലോക്ക് നമ്പർ 10-ൽ ഗ്രൗ≠് ലെവൽ ടാങ്ക് നിർമ്മാണം— രൂപ 4,60,000.
Cite this issue. Kerala Gazette, Government of Kerala, 26 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-26.part_03_agriculture/. Archive identifier in.gazette.kerala_new.2010-10-26.part_03_agriculture.