Servants of Knowledge
Kerala Gazette · Government of Kerala

2. The Kerala Headload Workers’ (Amendment) Ordinance, 2010 (Ordinance No. 37 of 2010)

Published 02 November 2010

Department
Law (Legislation-C) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2010-11-02.part_01_law_legislation_c
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 43 dated 2nd November 2010.

PART I

Section iii

നിയമ (നിയമനിർമ്മാണം-സി) വകുപ്പ്

വി⁄ാപനം

2010 ആഗസ്റ്റ് 8 നമ്പർ 10715/ലെഗ്.സി2/2010/നിയമം. തിരുവനന്തപുരം,

1932 ശ്രാവണം 17.

2010 ആഗസ്റ്റ് 8-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ ഇനിപ്പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

കെ. മധുസൂദനൻ നായർ,

നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

2

2010-ലെ 37-ാം നമ്പർ ഓർഡിനൻസ്

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിയൊന്നാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.

1978-ലെ കേരള ചുമട്ടുതൊഴിലാളി ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ ്

പീഠിക.—1978-ലെ കേരള ചുമട്ടുതൊഴിലാളി ആക്റ്റ് (1980-ലെ 20) ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാലും ;

2010-ലെ കേരള ചുമട്ടു തൊഴിലാളി (ഭേദഗതി) ഓർഡിനൻസ് (2010-ലെ 24) 2010 ജൂൺ 12-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;

2010 ജൂൺ 28-ാം തീയതി ആരംഭിച്ച് 2010 ജൂലൈ 29-ാം തീയതി അവസാനിച്ച കേരള നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനുപകരം കേരള നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ു വരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖfiം (എ) ഉപഖfiപ്രകാരം പ്രസ്തുത ഓർഡിനൻസിന് 2010 ആഗസ്റ്റ് 9-ാം തീയതി പ്രാബല്യ മില്ലാതായിത്തീരുമെന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തിയില്ലെങ്കിൽ വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും ;

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടിയെടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;

3

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നല്കപ്പെട്ടിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെപ്പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു :—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2010-ലെ കേരള ചുമട്ടു തൊഴിലാളി (ഭേദഗതി) ഓർഡിനൻസ്് എന്ന് പേര് പറയാം.

(2) ഈ ഓർഡിനൻസിലെ 3-ഉം 4-ഉം വകുപ്പുകൾ 2009 ജനുവരി 1-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും ശേഷിക്കുന്ന വകുപ്പുകൾ 2010 ജൂൺ 14-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തുമാണ്.

2. 1980-ലെ 20-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണ്.—ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത് 1978-ലെ കേരള ചുമട്ടു തൊഴിലാളി ആക്റ്റിന് (1980-ലെ 20) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്ക പ്പെടുക) 3 മുതൽ 6 വരെ വകുപ്പുകളിൽ വിനിർദ്ദേശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമു≠ായിരിക്കുന്നതാണ്.

3. 2-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 2-ാം വകുപ്പിൽ (കെ) ഖfi ത്തിന് പകരം താഴെ പറയുന്ന ഖfiം ചേർക്കേ≠താണ്, അതായത്:—

"(കെ) "കുടുംബം" എന്നാൽ,—

(i) ഭർത്താവ് ;

(ii) ഭാര്യ ;

(iii) പ്രായപൂർത്തിയാകാത്ത കുട്ടികൾ ;

(iv) മാനസിക വൈകല്യമുള്ള കുട്ടികൾ ;

(v) ആശ്രിതരായ മാതാപിതാക്കൾ ;

(vi) ആശ്രിതരായ അവിവാഹിതരോ വിധവകളോ ആയ പുത്രിമാർ ; കൂടാതെ (vii) ആശ്രിതരായ അംഗവൈകല്യമുള്ള കുട്ടികൾ ; എന്നർ∞ മാകുന്നു.".

4. 13-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 13-ാം വകുപ്പിൽ, (2)-ാം ഉപവകുപ്പ് (ബി) ഖfiത്തിന് ശേഷം താഴെ പറയുന്ന ഖfiം ചേർക്കേ≠താണ്, അതായത ്:—

"(ബി ബി) ചുമട്ടുതൊഴിലാളികൾക്ക് 1948-ലെ എംπോയീസ് സ്റ്റേറ്റ് ഇൻഷ്വ റൻസ് ആക്റ്റ് (1948-ലെ 34-ാം കേന്ദ്ര ആക്റ്റ്) പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനും.".

4

5. 24-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 24-ാം വകുപ്പിൽ താഴെ പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത ്: —

"എന്നാൽ, 1948-ലെ എംπോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് ആക്റ്റ് (1948-ലെ 34-ാം കേന്ദ്ര ആക്റ്റ്) പ്രകാരം ഇൻഷ്വർ ചെയ്യപ്പെട്ടിട്ടുള്ള ചുമട്ടുതൊഴിലാളികൾക്ക് 1923-ലെ വർക്ക്മെൻസ് കോംപൻസേഷൻ ആക്റ്റ് (1923-ലെ 8-ാം കേന്ദ്ര ആക്റ്റ്) ബാധക മാകുന്നതല്ല.".

6. 37-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്ടിലെ 37-ാം വകുപ്പിൽ "സർക്കാർ" എന്ന വാക്കിന് പകരം "ബോർഡ്" എന്ന വാക്ക് ചേർക്കേ≠താണ്.

7. റദ്ദാക്കലും ഒഴിവാക്കലും.—(1) 2010-ലെ കേരള ചുമട്ടു തൊഴിലാളി (ഭേദഗതി) ഓർഡിനൻസ് (2010-ലെ 24) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.

ആർ. എസ്. ഗവായ്,

ഗവർണ്ണർ.

(ശരിത്തർ÷മ)

എസ്. ഗിരിജാദേവി, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 02 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-02.part_01_law_legislation_c/. Archive identifier in.gazette.kerala_new.2010-11-02.part_01_law_legislation_c.