Kerala Gazette No. 45 dated 16th November 2010. PART I Section iii
കേരള സർക്കാർ
നിയമ (നിയമനിർമ്മാണ-എ) വകുപ്പ്
വി⁄ാപനം
2010 ഒക്ടോബർ 25.
നമ്പർ 18971/ലെഗ്.എ2/2010/നിയമം. തിരുവനന്തപുരം,
1932 കാർത്തിക 3.
2010 ഒക്ടോബർ 22-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
കെ. മധുസൂദനൻ നായർ, നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
22010-ലെ 54-ാം നമ്പർ ഓർഡിനൻസ്്
2010-ലെ കേരള മുദ്രപ്പത്ര (ഭേദഗതി) ഓർഡിനൻസ്
ഇൻഡ്യൻ റിപ്പബ്ലിക്കിന്റെ അറുപത്തിഒന്നാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.
1959-ലെ കേരള മുദ്രപ്പത്ര ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ഓർഡിനൻസ്്
പീഠിക.—1959-ലെ കേരള മുദ്രപ്പത്ര ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യ ങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാലും ;
കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും, താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;
ഇപ്പോൾ, അതിനാൽ, ഇൻഡ്യൻ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു :—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2010-ലെ കേരള മുദ്രപ്പത്ര (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.
(2) ഇത് 2010 ഏപ്രിൽ 1-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.
2. 1959-ലെ 17-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണ്.—ഈ ഓർഡിനൻസ് നിലവിലിരിക്കുന്നകാലത്ത് 1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിന് (1959-ലെ 17) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3-ാം വകുപ്പിൽ പരാമർശിച്ചിരിക്കുന്ന ഭേദഗതിക്ക് വിധേയമായി പ്രാബല്യം ഉ≠ായിരിക്കുന്നതാണ്.
3. 28എ വകുപ്പിന്റെ ഭേദഗതി—പ്രധാന ആക്റ്റിന്റെ 28എ വകുപ്പിൽ,—
(i) (4)-ാം ഉപവകുപ്പിൽ, "മുപ്പത് ദിവസത്തിനകം" എന്ന വാക്കുകൾക്കു പകരം "ഒരു വർഷത്തിനകം" എന്ന വാക്കുകൾ ചേർക്കേ≠താണ്;
3(ii) (4)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ക്ലിപ്തനിബന്ധന ചേർക്കേ≠ താണ്, അതായത്:-
"എന്നിരുന്നാലും മേൽപ്പറഞ്ഞ കാലയളവിനുള്ളിൽ അപ്പീൽ നൽകാതിരിക്കാൻ അപ്പീൽവാദിക്ക് മതിയായ കാരണമു≠െന്ന് കളക്ടർക്ക് ബോദ്ധ്യമാകുന്നപക്ഷം മേൽപ്പറഞ്ഞ ഒരു വർഷത്തെ കാലയളവിനുശേഷം സമർപ്പിക്കുന്ന ഒരു അപ്പീൽ അദ്ദേഹത്തിന് സ്വീകരിക്കാവുന്നതാണ് ".
4. റദ്ദാക്കലും ഒഴിവാക്കലും.—(1) 2010-ലെ കേരള മുദ്രപ്പത്ര (ഭേദഗതി) ഓർഡിനൻസ് (2010-ലെ 39) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽതന്നെയും പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.
5. സാധൂകരണം.—പ്രധാന ആക്റ്റിലോ അല്ലെങ്കിൽ ഏതെങ്കിലും കോടതിയുടെ വിധിന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും 2010 ഏപ്രിൽ 1-ാം തീയതി മുതൽ ഈ ഓർഡിനൻസ് പ്രസിദ്ധപ്പെടുത്തുന്ന തീയതി വരെയുള്ള കാലളവിൽ 28 എ വകുപ്പിന്റെ (4)-ാം ഉപവകുപ്പിൻകീഴിൽ ഏതെങ്കിലും ആൾ അപ്പീൽ ഫയൽ ചെയ്യുകയും അതിനോടനുബന്ധിച്ച് തുടർനടപടികൾ എടുക്കുകയും ചെയ്തിട്ടുള്ള കാര്യത്തിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ എല്ലാ നടപടികളും നിയമാനുസൃതമായിരിക്കുന്നതും ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിലെ വ്യവസ്ഥകൾപ്രകാരം നിയമാനുസൃതം ചെയ്തതായി കരുതപ്പെടേ≠തുമാണ്.
ആർ. എസ്. ഗവായ്, ഗവർണ്ണർ.
(ശരിത്തർ÷മ)
എസ്. ഗിരിജാ ദേവി,
നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.