Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notices—Tender Notice—Short Tender Notice

Published 16 November 2010

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-16.part_03_agriculture
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2010 നവംബർ 16

No.

Vol. LV

45 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 55 } } 16th November 2010

25th Karthika 1932 1932 കാർത്തിക 25

PART III

Notifications by Heads of Departments

Agriculture Department

ടെ≠ർ/ലേലപ്പരസ്യം

നമ്പർ എ. ഇ.(2) 774/09.

2010 ഒക്ടോബർ 11.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, തിരുവനന്തപുരം, വെള്ളായണി പി.ഒ. യുടെ ഓഫീസിൽവച്ച് കൃഷി വകുപ്പിന് ഉപയോഗമില്ലാത്ത താഴെപ്പറയുന്ന ട്രാക്ടറുകൾ 24-11-2010-ന് പരസ്യമായി ലേലം/ടെ≠ർവഴി വിൽപ്പന നടത്തുന്നു.

ലേലത്തിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർ കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് മുൻപായി താഴെ കാണുന്ന നിരക്കിൽ നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്.

ക്രമ രജിസ്റ്റർ

ഇനം മോഡൽ

നമ്പർ നമ്പർ

സൂക്ഷിച്ചിരിക്കുന്ന ഓഫീസ്

1 കെ.സി.വി. 2021 ട്രാക്ടർ 1989 ജില്ലാകൃഷിത്തോട്ടം,

(എച്ച്.എം.ടി.)

പെരിങ്ങമ്മല,

ട്രെയിലർ, തിരുവനന്തപുരം

കൾട്ടിവേറ്റർ, കേജ്വീൽ

2 കെ. എൽ. 01 കെ. 200 ട്രാക്ടർ 1997 കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

(മഹീന്ദ്ര) എഞ്ചിനീയറുടെ ഓഫീസ,്

വെള്ളായണി, തിരുവനന്തപുരം16th NOV. 2010] AGRICULTURE DEPARTMENT 138 നിരതദ്രവ്യം—രൂപ 2,000 വീതം.

മേൽപ്പറഞ്ഞ ട്രാക്ടറുകൾക്ക് മുൻകൂട്ടി സീൽചെയ്ത ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകാൻ ആഗ്രഹിക്കുന്നവർ ആയത് വെള്ളക്കടലാസ്സിൽ എഴുതി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), വെള്ളായണി പി.ഒ. തിരുവനന്തപുരം-695 522 എന്ന് മുദ്രണംചെയ്ത കവറിൽ 24-11-2010-ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി കിട്ടത്തക്കവിധം അയയ്ക്കേ≠ താണ്. ടെ≠റിനോടൊപ്പം മേൽപ്പറഞ്ഞ നിരതദ്രവ്യം ടി ഓഫീസിൽ കെട്ടിവച്ചതിന്റെ രസീതോ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), തിരുവനന്തപുരത്തിന്റെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റോ ഉ≠ായിരിക്കേ≠താണ്. രസീതോ ഡ്രാഫ്റ്റോ ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കവറിന്റെ മുകളിൽ ഏത് നമ്പർ ട്രാക്ടറിന്റെ ടെ≠ർ ആണ് എന്ന് രേഖപ്പെടുത്തിയിരിക്കേ≠താണ്. ടെ≠റുകൾ 24-11-2010-ന് ഉച്ചകഴിഞ്ഞ് 2.30 മണിക്ക് നടത്തുന്ന പരസ്യ ലേലത്തിന് ശേഷം തദവസരത്തിൽ സന്നിഹിതരായിട്ടുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലം/ടെ≠ർ തുകയുടെ മൂന്നിൽഒന്നു സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസങ്ങൾക്കകം അടച്ച് വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. മേൽ വാഹനങ്ങളുടെ വിൽപ്പന നിലവിലുള്ള മൂല്യവർദ്ധിത നികുതിക്ക് വിധേയമായിരിക്കും. മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം/ടെ≠ർ കൊ≠ ആൾ പ്രവർത്തിക്കുകയാണെങ്കിൽ ലേലം/ടെ≠ർ ചെയ്ത വാഹനം പുനർലേലം ചെയ്യുന്നതും ആയതിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് മുൻലേലം/ടെ≠ർ കൊ≠ ആളിൽ നിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ പുനർലേലത്തിൽ ലാഭമു≠ാകുകയാണെങ്കിൽ ടിയാന് ആയതിൽ യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതല്ല. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം മടക്കി കൊടുക്കുന്നതാണ്. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ പാലിക്കേ≠താണ്. ലേലം ചെയ്യാനുള്ള ട്രാക്ടറുകൾ ടി കോളത്തിൽ പറഞ്ഞിട്ടുള്ള പ്രകാരം സൂക്ഷിച്ചിട്ടുള്ള ഓഫീസുകളിൽ ബന്ധപ്പെട്ട ഓഫീസറുടെ അനുമതിയോടെ എല്ലാ പ്രവർത്തി ദിവസവും രാവിലെ 10 മണിമുതൽ 5 മണിവരെയുള്ള സമയങ്ങളിൽ പരിശോധിക്കാവുന്നതും ഈ ഓഫീസിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്. യാതൊരു കാരണവും കൂടാതെ ലേലത്തീയതി മാറ്റുന്ന തിനും ലേലം നിർത്തി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള പൂർണ്ണ അധികാരം തിരുവനന്തപുരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി)യിൽ നിക്ഷിപ്തമാണ്്.

(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (കൃഷി) കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് വെള്ളായണി, തിരുവനന്തപുരം.

എഞ്ചിനീയർ (കൃഷി).

ദർഘാസ് പരസ്യം

നമ്പർ എ.ഇ. (3) 332/2010.

2010 ഒക്ടോബർ 18.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള പരിചയ സമ്പന്നരായ അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 25-11-2010 വൈകുന്നേരം 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽപ്പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം ദർഘാസ് ഫോറം നമ്പർ അടങ്കൽ തുകയും രൂപ വില (രൂപ) 1 കഴക്കൂട്ടം ആർ. എ. റ്റി. റ്റി. സി. യിലെ 11,000 870 + വി. നി.

ഹോസ്റ്റൽ അറ്റകുറ്റപ്പണികൾ—രൂപ 4,35,000

2 കഴക്കൂട്ടം ആർ. എ. റ്റി. റ്റി. സി. യിലെ 12,500 1,000 + വി. നി.

ട്രെയിനിംഗ് ഹാളിനും ഹോസ്റ്റലിനും അധിക സൗകര്യം ഏർപ്പെടുത്തൽ—രൂപ 5,00,000

3 ആനയറ അർബൻ മാർക്കറ്റ് കോമ്പൗ≠ിൽ 20,000 1,500 + വി. നി.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസ് കെട്ടിട നിർമ്മാണം (ഒന്നാം ഘട്ടം)— രൂപ 8 ലക്ഷം

4 പെരിങ്ങമ്മല ബനാന നഴ്സറിയിലെ 1, 2 5,900 470 + വി. നി.

േ ബ്ല ാ ക്ക ു ക ള ി ൽ ജ ല േ സ ച ന സ ൗ ക ര ്യ ം അഭിവൃദ്ധിപ്പെടുത്തൽ—രൂപ 2,35,00016th NOV. 2010] AGRICULTURE DEPARTMENT 139 പണി തീർക്കേ≠ കാലാവധി—ക്രമനമ്പർ 4-ന് 3 മാസം, മറ്റുള്ളവയ്ക്ക് 5 മാസം.

ദർഘാസ് പ്രമാണം തിരുവനന്തപുരം വെള്ളായണിയിലുള്ള അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ സമർപ്പിക്കേ ≠തും നി›ിത തുക വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന് അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണം അംഗീകൃത കരാറുകാർക്ക് മാത്രം നൽകുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), തിരുവനന്തപുരം എന്ന പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യമില്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം 100 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ ് നി›ിത ഫോറത്തിൽ സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

(ഒപ്പ്) എഞ്ചിനീയറുടെ (കൃഷി) കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് വെള്ളായണി, തിരുവനന്തപുരം.

എഞ്ചിനീയർ (കൃഷി).

ദർഘാസ്/ലേലപ്പരസ്യം

നമ്പർ എച്ച്.ഡി.എഫ്. 33(4)2010-11.

2010 ഒക്ടോബർ 11.

മലമ്പുഴ ഹോർട്ടികൾച്ചർ ഡെവലപ്പ്മെന്റ ് ഫാമിൽ നിൽക്കുന്ന 300 കായ്ഫലമുള്ള മാവുകളിൽനിന്ന് വിളവെടുപ്പ് നടത്തുന്നതിന് 2010 ഡിസംബർ മാസം 14-ാം തീയതി ദർഘാസ്/ലേലം നടത്തുവാൻ നി›യിച്ചിരിക്കുന്നു. ആയതിലേക്ക് മുദ്രണം ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പ്രസ്തുത ദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ഇതേ വ്യവസ്ഥയിൽ ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. ദർഘാസ് ഫോറം 400 രൂപയ്ക്ക് (നികുതിക്ക് പുറമെ) ഓഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസവും ലഭിക്കുന്നതാണ്.

പൂരിപ്പിച്ച ദർഘാസ് ഫോറം 2010 ഡിസംബർ മാസം 14-ാം തീയതി പകൽ 10.30 മണിവരെ ഓഫീസിൽ സ്വീകരിക്കുന്നതാണ്.

ദർഘാസിനോടൊപ്പം 3,250 രൂപയുടെ നിരതദ്രവ്യം ഓഫീസിൽ സമർപ്പിക്കേ≠താണ്. അന്നേദിവസം 11 മണിക്ക് പരസ്യ ലേലവും നടത്തുന്നതാണ്. അതിനുശേഷം 12 മണിക്ക് ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതായിരിക്കും. ലേലത്തിൽ പങ്കെടുക്കുന്നവരും 3,250 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. നിരതദ്രവ്യം അസിസ്റ്റന്റ ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ എന്ന അഡ്രസ്സിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, സിവിൽ സ്റ്റേഷൻ ശാഖ, പാലക്കാട് മാറാവുന്ന ഡി. ഡി. എടുത്ത് സമർപ്പിക്കേ≠താണ്.

പരസ്യലേലം/ദർഘാസ് ഏതിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്തിരിക്കുന്നത് ആ വ്യ‡ിയുടെ പേരിൽ ലേലം/ ദർഘാസ് പാലക്കാട് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി ഉറപ്പിക്കുകയും ടിയാനും ആകെ തുകയുടെ മൂന്നിൽ ഒരു ഭാഗം അന്നുതന്നെ ഓഫീസിൽ കെട്ടിവയ്ക്കുകയും ചെയ്യേ≠താണ്. ബാക്കിതുക ഒറ്റ ഗഡുവായി വിളവെടുപ്പിന് മുമ്പ് മാർച്ച് 31-ാം തീയതിക്കുള്ളിൽ കെട്ടിവയ്ക്കേ≠താണ്.

വിളവെടുക്കാനുള്ള അവകാശം 31-7-2009 വരെ ഉ≠ായിരിക്കുന്നതാണ്. യാതൊരു കാരണവും പറയാതെ ലേലം /ദർഘാസ് നീട്ടിവയ്ക്കുന്നതിനും നിർത്തിവയ്ക്കുന്നതിനും അസിസ്റ്റന്റ ് ഡയറക്ടർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്. സർക്കാർ ദർഘാസിനുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലെ പ്രവർത്തി സമയങ്ങളിൽ നേരിട്ട് ലഭിക്കുന്നതാണ്. ലേലം/ദർഘാസിൽ പങ്കെടുക്കുന്നവർ നിർബന്ധമായും തിരിച്ചറിയൽ കാർഡ് കൊ≠ുവരേ≠താണ്.

അഗ്രികൾച്ചറൽ ഓഫീസറുടെ കാര്യാലയം,

(ഒപ്പ്)

എച്ച്. ഡി. ഫാം, മലമ്പുഴ. അസിസ്റ്റന്റ ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ.

16th NOV. 2010] AGRICULTURE DEPARTMENT 140 ലഘുദർഘാസ് പരസ്യം

നമ്പർ ഇഇ (2) 1610/2010. 2010 ഒക്ടോബർ 26.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖലാ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 8-12-2010-ന് വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കു ന്നതും തുറക്കുന്നതുമായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും രൂപ അടങ്കൽ തുകയും

1 ഇ . ഇ . (2)/1610/ 2 0 10 — പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഓറഞ്ച് ആന്റ ് വെജിറ്റബിൾ ഫാമിൽ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം—രൂപ 49,00,000 50,000 2 ഇ . ഇ . (2)/ 1308/2 0 10 — ടി ടി ടി ക്വാർട്ടേഴ്സ് കെട്ടിട നിർമ്മാണം (പാർട്ട് 1)— രൂപ 35,25,000

50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 7,400+ നികുതി, ക്രമനമ്പർ 2-ന് രൂപ 5,300+ നികുതി.

പ്രവർത്തി തീർക്കേ≠ കാലാവധി—12 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 8-12-2010 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു.

ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽനിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ്/ ഏണസ്റ്റ് മണി ഡെപ്പോസിറ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പി ക്കേ≠താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 100 രൂപ മുദ്രപത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.

കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

റീജിയണൽ ഓഫീസ്,

(ഒപ്പ്) പുതിയറ പി. ഒ., എക്സിക്യൂട്ടീവ് എഞ്ചിനീയർ കോഴിക്കോട്-4.

(കൃഷി).

Cite this issue. Kerala Gazette, Government of Kerala, 16 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-16.part_03_agriculture/. Archive identifier in.gazette.kerala_new.2010-11-16.part_03_agriculture.