Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Short Tender Notice

Published 23 November 2010

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-23.part_03_agriculture
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

THIRUVANANTHAPURAM, TUESDAY

No.

Vol. LV

തിരുവനന്തപുരം, ചൊവ്വ വാല്യം 55

}

23rd November 2010 2010 നവംബർ 23

46

നമ്പർ

} 2nd Agrahayana 1932 1932 അഗ്രഹായനം 2

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

നമ്പർ ബി-495/2010. 2010 ഒക്ടോബർ 30.

അഞ്ചൽ കോട്ടുക്കലിൽ പ്രവർത്തിക്കുന്ന കൊല്ലം ജില്ലാ കൃഷിഫാമിൽ 2010-11 വർഷത്തിൽ 15,000 മാവിൻ ഗ്രാഫ്റ്റുകൾ ഉൽപ്പാദിപ്പിച്ചു നൽകുന്നതിന് പരിചയ സമ്പത്തും വൈദഗ്ദ്ധ്യവുമുള്ളവരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം—രൂപ 5,000. ദർഘാസ് ഫോറത്തിന്റെ വില : ഒറിജിനൽ—രൂപ 400 +വാറ്റ്

ഡ്യൂπിക്കേറ്റ്—രൂപ 200 +വാറ്റ്.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-12-2010, 12 മണിവരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

6-12-2010, 12.30 മണി.

നിബന്ധനകൾ

1. ദർഘാസിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ ദർഘാസിനുമുമ്പ് നിരതദ്രവ്യം ഓഫീസിൽ കെട്ടിവയ്ക്കണം. അതിനോടൊപ്പം ദർഘാസുകൾ സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കോട്ടുക്കൽ പി. ഒ. എന്ന വിലാസത്തിൽ സീൽ ചെയ്ത കവറിൽ സമർപ്പിക്കണം. കവറിന് പുറത്ത് മാവിൻ ഗ്രാഫ്റ്റുകൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തിയിരിക്കണം.

2. മാവിൻ ഗ്രാഫ്റ്റുകൾ ഉൽപ്പാദിപ്പിക്കുന്നതിനാവശ്യമായ റൂട്ട് സ്റ്റോക്ക് (ഗ്രാഫ്റ്റിംഗ് നടത്തേ≠ മൂലകാണ്ഡം) കരാറുകാരൻതന്നെ കൊ≠ുവന്ന് മാവിൻ ഗ്രാഫ്റ്റുകൾ ഉൽപ്പാദിപ്പിച്ച് നൽകേ≠താണ്.

3. പോട്ടിംഗ് മിശ്രിതം, നിറയ്ക്കാനാവശ്യമായ കവർ, ഗ്രാഫ്റ്റിംഗ് നടത്തുന്നതിനാവശ്യമായ മറ്റ് സാധനങ്ങൾ എന്നിവ ഫാമിൽ നിന്നും നൽകുന്നതാണ്.

4. റൂട്ട് സ്റ്റോക്ക് കൊ≠ുവന്ന് കവർ നിറച്ച് പാകി ഫാമിന്റെ പ്രോജനിയിൽ നിന്നും സയോൺ എടുത്ത് ഗ്രാഫ്റ്റ് ചെയ്ത് പരിചരണം നടത്തി മൂപ്പെത്തിയ നാല് ഇലകളോടുകൂടി തിരികെ ഫാമിന്റെ ഗ്രീൻ ഹൗസിൽ എത്തിക്കേ≠താണ്. ഈ ക്രമത്തിൽ ഒരെണ്ണം ചെയ്ത് നൽകുന്നതിന്റെ നിരക്കാണ് ദർഘാസിൽ രേഖപ്പെടുത്തേ≠ത്.

5. മാവ് ഗ്രാഫ്റ്റുകളുടെ ജലസേചനം, പരിചരണം, സംരക്ഷണം എന്നിവ കരാറുകാരൻ സ്വന്തം മേൽനോട്ടത്തിൽ ചെയ്യേ≠താണ്.

6. ഫാം സൂപ്ര≠ിന്റെ അനുമതിയോടുകൂടി ഫാമിൽ നിർദ്ദേശിക്കുന്ന സ്ഥലത്തുവച്ച് ചുമതല പ്പെടുത്തുന്നവരുടെ സാന്നിദ്ധ്യത്തിൽ ഗ്രാഫ്റ്റിംഗ് ജോലികൾ ചെയ്യേ≠താണ്.

23rd NOV. 2010] AGRICULTURE DEPARTMENT 142

7. ദർഘാസ് ഫോമിനോടൊപ്പമുള്ള എഗ്രിമെന്റ ് 50 രൂപ മുദ്രപ്പത്രത്തിൽ സ്വന്തം ചെലവിൽ തയ്യാറാക്കി ദർഘാസിനോടൊപ്പം നൽകേ≠താണ്.

8. മാവിൻ ഗ്രാഫ്റ്റുകൾ ഉൽപ്പാദിപ്പിച്ച് തിരികെ ഏൽപ്പിക്കുന്നതുവരെ യാതൊരുവിധമായ അഡ്വാൻസ് തുകകളും നൽകുന്നതല്ല.

9. കരാറുകാരൻ നൽകുന്ന റൂട്ട് സ്റ്റോക്കിന്റെ ഗുണനിലവാരം ഫാമിൽ പരിശോധിച്ചതിനുശേഷം മാത്രമേ ഗ്രാഫ്റ്റിംഗ് നടത്താൻ അനുവദിക്കുകയുള്ളൂ.

10. ദർഘാസുകൾ കാരണം കാണിക്കാതെ നിരസി ക്കുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഗ്രാഫ്റ്റിംഗ് ചെയ്ത് നൽകേ≠ മാവിൻ തൈകളുടെ എണ്ണം കൂട്ടുന്നതിനോ കുറയ്ക്കുന്നതിനോ ഉള്ള അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.

11. സർക്കാർ ദർഘാസുകൾക്കുളള എല്ലാ പൊതു നിബന്ധനകളും ഇതിനും ബാധകമാണ്.

12. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഫാം ഓഫീസിൽ നിന്ന് നേരിട്ട് അറിയാവുന്നതാണ്.

(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, കോട്ടുക്കൽ പി. ഒ., അഞ്ചൽ. സൂപ്ര≠്.

ദർഘാസ് പരസ്യം

നമ്പർ എ. ഇ. (2)-305/2010. 2010 നവംബർ 9.

കേരള ഗവർണ്ണർക്കുവേ≠ി പന്തളം ഷുഗർ കെയിൻ സീഡ് ഫാമിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേരെഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 2010 നവംബർ മാസം 29-ാം തീയതി വൈകുന്നേരം 2 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 2.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധിദിവസം ആയിരുന്നാൽ അടുത്ത പ്രവർത്തിദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1) (2)

(3) 1 രാഷ്ട്രീയ കൃഷി വികാസ് പദ്ധതി 2009-10 പ്രകാരം പുല്ലാട് ഫാമിലെ കൃഷി സ്ഥലം സംരക്ഷിക്കൽ — രൂപ 75,000

1,875 2 പന്തളം കരിമ്പ് വിത്തുല്പാദന കേന്ദ്ര ത്തിലെ സ്റ്റോറിന്റെ സൗകര്യം വർദ്ധിപ്പിക്കൽ — രൂപ 98,000 2,500 3 പന്തളം കർഷക പരിശീലന കേന്ദ്ര

ത്തിന്റെ ഒന്നാം നിലയുടെ സൗകര്യം വർദ്ധിപ്പിക്കൽ—രൂപ 2,75,000 7,000 (1) (2)

(3) 4 പന്തളം കരിമ്പ് വിത്തുല്പാദന കേന്ദ്ര ത്തിലെ സീഡ് സ്റ്റോറിന്റെ സൗകര്യം വർദ്ധിപ്പിക്കൽ—രൂപ 1,17,000 3,000 5 പന്തളം കരിമ്പ് വിത്തുല്പാദന

കേന്ദ്രത്തിലെ കാലിത്തൊഴുത്തിന്റെ സൗകര്യം വർദ്ധിപ്പിക്കൽ— രൂപ 99,500

2,500 ടെൻഡർ ഫോറത്തിന്റെ വില—ക്രമനമ്പർ 3-ന് രൂപ 600 + എസ്. റ്റി., മറ്റുള്ളവയ്ക്ക് രൂപ 400+എസ്. റ്റി. പണി തീർക്കേ≠തിന്റെ കാലാവധി—4 മാസം.

ദർഘാസ് പ്രമാണം പത്തനംതിട്ട ജില്ലയിൽ പന്തളത്ത് കടയ്ക്കാട്ടുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വില്പന നികുതി അടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ 50 രൂപ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

കൃഷി അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) പന്തളം പി. ഒ., അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് പത്തനംതിട്ട. എഞ്ചിനീയർ (കൃഷി).

ദർഘാസ് പരസ്യം

നമ്പർ എ. ഇ. (1)-1/2010. 2010 നവംബർ 1.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തി ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠ താണ്. ദർഘാസുകൾ 2-12-2010 വൈകുന്നേരം 3 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.

23rd NOV. 2010] AGRICULTURE DEPARTMENT 143

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും— കുട്ടനാട് വികസന ഏജൻസി— ചേരിക്കലകം പാടശേഖരം അടിസ്ഥാന സൗകര്യ വികസനം—രൂപ 6,40,000

നിരതദ്രവ്യം—രൂപ 16,000

ദർഘാസ് ഫോറത്തിന്റെ വില— രൂപ 1,280 + വി. നി.

പണി തീർക്കേ≠ കാലാവധി— 6 മാസം.

ദർഘാസ് പ്രമാണങ്ങൾ ആലപ്പുഴ കളർകോടുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 26-11-2010-ാം തീയതി മുതൽ 2-12-2010 പകൽ ഒരുമണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വില്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വില്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച് നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ 100 രൂപ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാര്യാലയം (കൃഷി), എഞ്ചിനീയർ (കൃഷി) ആലപ്പുഴ.

(ഇൻ-ചാർജ്).

ലഘു ദർഘാസ് പരസ്യം

നമ്പർ എ. ഇ. (4)-7610/2010. 2010 നവംബർ 2.

കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് 30-11-2010 വൈകുന്നേരം 3 മണിവരെ അംഗീകൃത കരാറു കാരിൽനിന്നും സീൽ ചെയ്ത മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 3 മണിക്ക് മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കരാറുകാരന് ദർഘാസ് വ്യവസ്ഥകൾക്കു വിധേയമായി ദർഘാസുകൾ സ്ഥിരപ്പെടുത്തുന്നതുമാണ്.

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും— മലമ്പുഴ എച്ച്. ഡി. ഫാമിൽ കുടിവെള്ള സൗകര്യം ഏർപ്പെടുത്തുന്ന പ്രവർത്തി—രൂപ 1,00,000

നിരതദ്രവ്യം—2,500 രൂപ

ദർഘാസ് ഫോറത്തിന്റെ വില—രൂപ 400+വാറ്റ്.

പണി തീർക്കേ≠തിന്റെ കാലാവധി—3 മാസം.

ദർഘാസ് ഫോറങ്ങളും മറ്റു വിശദവിവരങ്ങളും മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചീനീയറുടെ കാര്യാലയത്തിൽ നിന്നും 30-11-2010 ഉച്ചയ്ക്ക് ഒരു മണിവരെ ഓഫീസ് സമയങ്ങളിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പണം അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.

അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിച്ചാൽ മാത്രമേ ദർഘാസുകൾ ലഭിക്കുകയുള്ളു. കരാറുകാർ ദർഘാസ് ഫോറങ്ങൾ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതോ ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതോ ആയ എല്ലാ ദർഘാസുകളും നിരസിക്കുന്നതായിരിക്കും. മറ്റു സർക്കാർ വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

യാതൊരു കാരണവും കാണിക്കാതെ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ മുഴുവനായോ ദർഘാസുകൾ തിരസ്ക്കരിക്കാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഓരോ ദർഘാസിനോടൊപ്പം 100 രൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.

(ഒപ്പ്) കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മലമ്പുഴ. എഞ്ചിനീയർ (കൃഷി).

Cite this issue. Kerala Gazette, Government of Kerala, 23 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-23.part_03_agriculture/. Archive identifier in.gazette.kerala_new.2010-11-23.part_03_agriculture.