Servants of Knowledge
Kerala Gazette · Government of Kerala

1. Order G. O. (Ms.) No. 79/2010/F&PD dated 30th October 2010

Published 21 December 2010

Department
Fisheries (C) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2010-12-21.part_01_Fisheries_c
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 50 dated 21st December 2010.

PART I

സംഗ്രഹം

ഫിഷറീസ്—കരിമീൻ (Etroplus suratensis) മത്സ്യത്തെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിക്കൽ—ഉത്തരവ് പുറപ്പെടുവിക്കുന്നു.

മത്സ്യബന്ധന തുറമുഖ (സി) വകുപ്പ്

സ. ഉ. (കൈ) നമ്പർ 79/2010/മ.തു.വ. തിരുവനന്തപുരം, 2010 ഒക്ടോബർ 30.

പരാമർശം:—ഫിഷറീസ് ഡയറക്ടറുടെ 17-8-2010-ലെ എം. കെ. 17280/10 നമ്പർ കത്ത്.

ഉത്തരവ്

കേരളത്തിലെ ഉൾനാടൻ ജലശേഖരങ്ങളിൽ കാണപ്പെടുന്നവയിൽ ഏറ്റവും കൂടുതൽ അരക്ഷിതാവസ്ഥ നേരിടുന്ന മത്സ്യമാണ് കരിമീൻ. സിക്ലിഡേ (Cichlidae) മത്സ്യകുടുംബത്തിൽ ഉൾപ്പെട്ട ഈ മത്സ്യം (Pearl Spot-Etroplus suratensis) അഴിമുഖങ്ങൾ, ഉൾനാടൻ ജലാശയങ്ങൾ, ശുദ്ധജല ശേഖരങ്ങൾ എന്നിവിട ങ്ങളിലെല്ലാം കാണപ്പെടുന്നു. കേരളത്തിന്റെ ഇഷ്ടഭക്ഷ്യവിഭവമായ ഈ മത്സ്യത്തിനെ വിജയകരമായി കുളങ്ങളിലും കൂടുകളിലും വളർത്താം. കൂർത്ത ശിരസ്സും ഒലിവ് പച്ച മുതൽ പച്ച കലർന്ന തവിട്ട് നിറം വരെ വർണ്ണവും ശൽക്കങ്ങളിലും ചിറകിലും സ്വർണ്ണ നിറത്തിൽ പുള്ളികളുമുള്ള ഈ മത്സ്യം അലങ്കാര മത്സ്യമെന്ന നിലയിലും പ്രാധാന്യമുള്ളതാണ്.

2. ജലവിനോദസഞ്ചാരം തഴച്ചതോടെ, മൂല്യമേറിയ ഈ ഭക്ഷ്യമത്സ്യത്തിനുള്ള ആവശ്യവും വർദ്ധിച്ചിരിക്കുകയാണ്. അനിയന്ത്രിതമായ ചൂഷണവും, ഒരു കാലത്ത് സമൃദ്ധമായിരുന്ന ക≠ൽ കൂട്ടങ്ങളുടെ നാശവും, മലിനീകരണവും കൂടി ചേർന്നുള്ള പരിസ്ഥിതി നാശവും ഈ മത്സ്യത്തിന്റെ നിലനിൽപ്പിന് വൻ ഭീഷണി ഉയർത്തുകയാണ്. 1990-91 കാലഘട്ടത്തിൽ കേരളത്തിന്റെ മൊത്തം ഉൾനാടൻ മത്സ്യോൽപ്പാദനത്തിന്റെ പത്ത് ശതമാനം വരെ കരിമീൻ മത്സ്യത്തിൽ നിന്നായിരുന്നു. 2002-03 ആയപ്പോഴേക്കും ഇത് 6 ശതമാനമായി കുറഞ്ഞുവെന്നാണ് സർവ്വേ വിവരങ്ങൾ കാണിക്കുന്നത്. 2009-10-ൽ ഈ മത്സ്യത്തിന്റെ മൊത്തം ഉൽപ്പാദനം 4858 മെട്രിക് ടണ്ണായിരുന്നു.

2

3. തനത് മത്സ്യസമ്പത്തിനെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും ജീവിത സുരക്ഷയും ഉറപ്പുവരുത്തുന്നതിനുമായി ഇൻഡ്യൻ കാർഷിക ഗവേഷണ കൗൺസിലി(എെ.സി.എ.ആർ.)നു കീഴിൽ ലക്നൗവിലെ നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്ക് റിസോഴ്സ് (എൻ.ബി. എഫ്.ജി.ആർ.) നടപ്പിലാക്കുന്ന നൂതന ആശയമാണ് ഓരോ സംസ്ഥാനത്തേയും തനത് മത്സ്യത്തെ ക≠െത്തുകയെന്നത്. അതിൻപ്രകാരം കേരളത്തിന്റെ മത്സ്യമായി അവർ തെരഞ്ഞെടുത്തിട്ടുള്ളത് കരിമീൻ (Etroplus suratensis) ആണ്.

4. ഭക്ഷ്യമേഖലയിലും അലങ്കാര മത്സ്യമേഖലയിലും കരിമീനിന് ഉള്ള പ്രാധാന്യവും അത് നേരിടുന്ന വംശനാശഭീഷണിയും കണക്കിലെടുത്ത്, പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്നതിനായി അതിനെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിക്കുന്നതിന് പരാമർശത്തിലെ കത്ത് പ്രകാരം ഫിഷറീസ് ഡയറക്ടർ ശുപാർശ ചെയ്യുകയു≠ായി.

5. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. കരിമീൻ മത്സ്യത്തിന്റെ ഭക്ഷ്യ മൂല്യവും സാമ്പത്തികമൂല്യവും അതിനെ സംരക്ഷിക്കേ≠തിന്റെ ആവശ്യകതയും കണക്കിലെടുത്ത് കരിമീനിനെ (Etroplus suratensis) സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

കെ. ആർ. ജ്യോതിലാൽ, സെക്രട്ടറി.

3

&

(MPEDA) MPEDA

SC)

—

Cite this issue. Kerala Gazette, Government of Kerala, 21 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-21.part_01_Fisheries_c/. Archive identifier in.gazette.kerala_new.2010-12-21.part_01_Fisheries_c.