©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVI
2011 ഡിസംബർ 13
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
49
നമ്പർ വാല്യം 56 } } 13th December 2011
22nd Agrahayana 1933 1933 അഗ്രഹായനം 22
PART III
Animal Husbandry Department
ലേല/ക്വട്ടേഷൻ പരസ്യം
നമ്പർ ഇ-1211/2011.
2011 നവംബർ 18.
കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ താഴെ പറയുന്ന ഫലവൃക്ഷങ്ങളിൽ നിന്നും 1-1-2012 മുതൽ 31-12-2012 വരെയുള്ള ഒരു വർഷ കാലയളവിൽ മേലാദായം എടുക്കുവാനുള്ള അവകാശം 28-12-2011-ാം തീയതി പകൽ 11 മണിക്ക് ഈ ആഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. നി›ിത സംഖ്യ നിരതദ്രവ്യമടച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.
ക്രമ വൃക്ഷങ്ങളുടെ എണ്ണം നിരതദ്രവ്യം നമ്പർ വിവരം ` 1 തെങ്ങ് 78 1000 2 മാവ് 32 3 πാവ് 16 4 പുളി 1 5 കശുമാവ് 19 6 കുരുമുളക് 2
ലേലത്തിനായി ക്വട്ടേഷനുകളും ക്ഷണിച്ചുകൊള്ളുന്നു. ക്വട്ടേഷനുകൾ ലേലദിവസം രാവിലെ 10.30 മണിവരെ ആഫീസിൽ സ്വീകരിക്കുന്നതും ലേലത്തിനുശേഷം തുറക്കുന്ന തുമായിരിക്കും. ലേലത്തിലോ ക്വട്ടേഷനിലോ ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തിയ ആളിന്റെ പേരിൽ ലേലത്തുക ന്യായമാ ണെങ്കിൽ മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാൾ അപ്പോൾ തന്നെ ലേലത്തുകയുടെ മൂന്നിലൊന്ന് തുക അടയ്ക്കേ≠തും ബാക്കി തുക മേലധികാരികളുടെ അംഗീകാരം കിട്ടുന്ന മുറയ്ക്ക് അറിയിപ്പുകിട്ടി മൂന്ന് ദിവസത്തിനകം ഈ ആഫീസിൽ അടയ്ക്കേ≠തുമാണ്. ലേലം ഏൽക്കുന്നയാൾ നികുതി ഇനത്തിൽ വാറ്റ് 4% അതിൻമേൽ 1 % സെസ് ഇവ നൽകേ≠താണ്.
ക്വട്ടേഷനുകൾ ഉൾക്കൊള്ളുന്ന കവറിനു പുറത്ത് "ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രം, കുടപ്പനക്കുന്ന്- ഫല വൃക്ഷങ്ങൾക്കുള്ള ലേല ക്വട്ടേഷൻ-2011"എന്ന് രേഖപ്പെടു ത്തിയിരിക്കണം ക്വട്ടേഷനുകൾ സൂപ്ര≠്, ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രം, കുടപ്പനക്കുന്ന്, തിരുവനന്തപുരം എന്ന വിലാസത്തിൽ ഓഫീസിൽ എത്തിക്കേ≠താണ്. താമസിച്ച് കിട്ടുന്നതോ നി›ിത നിരതദ്രവ്യമടയ്ക്കാത്തതോ അപൂർണ്ണമാ യതോ ആയ ക്വട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
സർക്കാരിന്റെ എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. ലേലദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമാകുകയാണെങ്കിൽ ഇതേ നിബന്ധനകൾക്ക് വിധേയമായി അടുത്ത പ്രവൃത്തി ദിവസം ഇതേസമയം ലേലം നടത്തുന്നതാണ്. ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഫാം ആഫീസിൽ നേരിട്ട് അന്വേഷിച്ചാൽ അറിയാവുന്നതാണ്.