Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
No.
Vol. LVI
തിരുവനന്തപുരം, ചൊവ്വ 2011 ഡിസംബർ 20
50
നമ്പർ
വാല്യം 56 } } 20th December 2011
29th Agrahayana 1933 1933 അഗ്രഹായനം 29
PART IV
Private Advertisements and Miscellaneous
Notifications
Department of Museums and Zoos
പുനർദർഘാസ് പരസ്യം
നമ്പർ എം.ഇസഡ്. (ഇ)-3827/2011. 2011 നവംബർ 24.
തിരുവനന്തപുരം മ്യൂസിയം മൃഗശാലാ വകുപ്പിൽ പ്രശസ്ത ചിത്രകാരനായ കെ. സി. എസ്. പണിക്കരുടെ നൂറാം ജ∑ശതാബ്ദി വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീ≠ു നിൽക്കുന്ന പരിപാടികളുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ പ്രദർശനം നടത്തുന്നതിനുവേ≠ി അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത 51 ചിത്രങ്ങളുടെ ഗുണനിലവാരമുള്ള കാൻവാസിൽ ചെയ്ത പകർപ്പുകൾ 4 × 4 വലിപ്പത്തിൽ ടൈറ്റിലിന് പുറമേ ഇതോടൊപ്പം ചേർക്കുന്ന ലോഗോ പതിപ്പിച്ച് 3 സെറ്റ് പകർപ്പുകളും ഇവ കേടുപറ്റാത്ത രീതിയിൽ വിവിധ സ്ഥലങ്ങളിൽ കൊ≠ുപോകത്തക്ക രീതിയിൽ ഈർപ്പം കടക്കാത്ത 18 പെട്ടികളും (ഒരു പെട്ടിയിൽ 10 ചിത്രങ്ങൾ വയ്ക്കത്തക്കവിധം) നിർമ്മിച്ചു നൽകുന്നതിന് ഈ മേഖലയുമായി ബന്ധപ്പെട്ട പരിചയസമ്പന്നരായ കരാറുകാരുടെ സീലുവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ ഡയറക്ടർ, മ്യൂസിയം മൃഗശാലാ വകുപ്പ്, തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ ആയിരിക്കണം അയയ്ക്കേ≠ത്. ടെ≠ർ ഫോമുകൾ 21-12-2011 മുതൽ 23-12-2011-ന് ഉച്ചയ്ക്കുശേഷം 3.30 വരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 26-12-2011 വൈകുന്നേരം 3 മണിവരെയാണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. അന്നേദിവസം 3.30-ന് ദർഘാസുകൾ സമർപ്പിച്ചവരുടെയോ അവർ ചുമതലപ്പെടുത്തുന്നവരുടേയോ സാന്നിദ്ധ്യത്തിൽ ഡയറക്ടറുടെ ഓഫീസിൽ വച്ച് തുറക്കുന്നതാണ്.
ദർഘാസുകൾ ദർഘാസ് ഫോമിൽ തന്നെ സമർപ്പിക്കേ≠താണ്. ടെ≠ർ ഫോറം ആവശ്യമുള്ളവർ മ്യൂസിയം മൃഗശാലാ വകുപ്പ് ഡയറക്ടറുടെ പേരിൽ അപേക്ഷ നൽകേ≠തും ടെ≠ർ ഫോമിന്റെ വിലയായ ` 700-ം വാറ്റും ഡ്യൂπിക്കേറ്റ് ടെ≠ർ ഫോം ആവശ്യമുള്ളവർ ` 400-ം വാറ്റും ഒടുക്കേ≠തുമാണ്. ഈ തുക യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ടെ≠ർ ഫോമുകൾ കൈമാറാവുന്നതല്ല.
ടെ≠റുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കാനും മാറ്റിവയ്ക്കാനുമുള്ള അധികാരം ഡയറക്ടറിൽ നിക്ഷിപ്തമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം മ്യൂസിയം മൃഗശാലാ ഡയറക്ടറേറ്റിൽ നിന്നും പ്രവർത്തി സമയങ്ങളിൽ അറിയാവുന്നതാണ്. അടങ്കൽ തുക ` 10,00,000. ടെ≠റിനോടൊപ്പം കരാറുകാരന്റെ യോഗ്യത വ്യ‡മാക്കുന്ന സർട്ടിഫിക്കറ്റുകൾ, മുമ്പ് ഏറ്റെടുത്ത പണികൾ എന്നിവയുടെ വിശദാംശങ്ങൾ കൂടി സമർപ്പിക്കേ≠താണ്.
(ഒപ്പ്)
മ്യൂസിയം മൃഗശാലാ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം. ഡയറക്ടർ.