Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 31 January 2012

Department
Panchayat Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-31.pdf_2012_05_Part_3_Panchayat
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

31st January 2012 2012 P\phcn 31

No.

Vol. LVII

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ }

5

നമ്പർ

വാല്യം 57 } 11th Magha 1933 1933 മാഘം 11

PART III

Panchayat Department

ദർഘാസ് പരസ്യം

നമ്പർ ബി-407/2011.

2012 ജനുവരി 9.

മഞ്ചേശ്വരം ബ്ലോക്ക് ഡവലപ്പ്മെന്റ ് ഓഫീസറുടെ അധീനതയിലുള്ള KL 01 N-7551 നമ്പർ ജീപ്പ് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതിലേക്കായി സീൽ വച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ 14-2-2012-ന് വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ദർഘാസുകാരെക്കൂടി ഉൾപ്പെടുത്തി ലേലം നടത്തുന്നതും അതിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലം/ദർഘാസുകൾ കൂടുതൽ വില വാഗ്ദാനം ചെയ്തവരെ പരിഗണി ക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ` 2,500 ഓഫീസിൽ കെട്ടിവക്കേ≠താണ്. ദർഘാസുകൾ സഹിതം ` 2,500 ഡിമാന്റ ് ഡ്രാഫ്റ്റ് മഞ്ചേശ്വരം ബ്ലോക്ക് ഡവലപ്പ്മെന്റ ് ഓഫീസറുടെ പേരിൽ മഞ്ചേശ്വരം എസ്.ബി.ടി.-യിൽ മാറത്തക്കവിധം ഹാജരാക്കേ≠താണ്.

എഞ്ചിൻ നമ്പർ—DW 119383.

നിരതദ്രവ്യം — ` 2,500.

ദർഘാസ് ഫോറത്തിന്റെ വില — ` 400 + വാറ്റ്+സെസ്സ്.

വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം—ബ്ലോക്ക് ഡവലപ്പ്മെന്റ ് ഓഫീസ്, മഞ്ചേശ്വരം.

ദർഘാസ് ഫോറങ്ങൾ 14-2-2012-ന് ഉച്ചയ്ക്ക് ഒരുമണിവരെ വിൽക്കുന്നതായിരിക്കും. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

നിബന്ധനകൾവാഹനത്തിന്റെ ഇനം—KL 01 N-7551-Mahindra Jeep. മോഡൽ—മഹീന്ദ്ര-1998. 1. താൽപര്യമുള്ളവർക്ക് മഞ്ചേശ്വരം ബ്ലോക്ക് ഡവലപ്പ്മെന്റ ് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന KL 01 N-7551 നമ്പർ ജീപ്പ് ഓഫീസ് സമയത്ത് ബ്ലോക്ക് ഡവലപ്പ്മെന്റ ് ഓഫീസറുടെ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്. വാഹനത്തിന്റെ അവസ്ഥയും ഗുണനിലവാരവും ക≠് ബോദ്ധ്യപ്പെടാവുന്നതാണ്. ഗുണനിലവാരത്തെ സംബന്ധിച്ച് ദർഘാസ്/ലേലത്തിനുശേഷം യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല. ചേസിസ് നമ്പർ—CL 500 MDI 2 S W. 31st JAN. 2012] PANCHAYAT DEPARTMENT 2 2. ദർഘാസ് ഫോറം ആവശ്യമുള്ളവർ/ലേലത്തിൽ പങ്കെടുക്കുന്നതിന്, അവരെ തിരിച്ചറിയിക്കുന്നതിന് ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കേ≠താണ്.

3. ദർഘാസുകൾ സമർപ്പിക്കുമ്പോൾ ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യം ഈ ഓഫീസിൽ അടയ്ക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. കൂടുതൽ തുകയ്ക്കുള്ള ദർഘാസുകൾ/ലേലം മേലധികാരിക്ക് അംഗീകാരത്തിനായി അയയ്ക്കുകയും മറ്റ് ദർഘാസുകൾ/ലേലത്തിൽ പങ്കെടുക്കുന്നവർ നൽകിയ നിരതദ്രവ്യം മടക്കി നൽകുന്നതുമാണ്.

5. ദർഘാസ് സംഖ്യ/ലേലസംഖ്യ നിരതദ്രവ്യ സംഖ്യയിൽ കൂടുതലാണെങ്കിൽ ദർഘാസ്/ലേല സംഖ്യയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾതന്നെ അടയ്ക്കേ≠താണ്.

6. ദർഘാസുകൾ/ലേലതുക ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ/ ബ്ലോക്ക് പഞ്ചായത്ത് ബോർഡിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും. ആയത് സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ/ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിൽ നിക്ഷിപ്തമായിരിക്കും.

7. ദർഘാസുകൾ/ലേലം അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമ പ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.

8. 15 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലെങ്കിൽ ദർഘാസുകൾ/ലേലക്കാരൻ ആവശ്യപ്പെടുന്നപക്ഷം മറ്റൊരു 15 ദിവസം കൂടി സംഖ്യയുടെ 12% പലിശയും ദിവസത്തിൽ ` 20 നിരക്കിൽ ഇരിപ്പുവാടകയും വസൂലാക്കി അനുവദിക്കുന്നതായിരിക്കും. ആയതിനു ശേഷം അവധി അനുവദിക്കുന്നതല്ല. അപ്രകാരം സമയപരിധിക്കുള്ളിൽ നീക്കം ചെയ്യപ്പെടാത്ത വാഹനം വീ≠ും ലേലത്തിനോ ടെ≠ർ അടിസ്ഥാനത്തിലോ ദർഘാസുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വിൽക്കുന്നതും വീഴ്ചക്കാരൻ ഒടുക്കിയ സംഖ്യ സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമായിരിക്കും.

9. ദർഘാസ് സ്വീകരിക്കേ≠ ദിവസം പൊതുഅവധി ആയിരുന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതായിരിക്കും.

ബ്ലോക്ക് ഡവലപ്പ്മെന്റ ് ഓഫീസ്, (ഒപ്പ്) മഞ്ചേശ്വരം.

സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 31 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-31.pdf_2012_05_Part_3_Panchayat/. Archive identifier in.gazette.kerala_new.2012-01-31.pdf_2012_05_Part_3_Panchayat.