Servants of Knowledge
Kerala Gazette · Government of Kerala

Notification of Cochin Devaswom Board, Thrissur

Published 31 January 2012

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-01-31.pdf_2012_05_Part_4_cochi_devaswomboard
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ജനുവരി 31

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

5

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 57 } } 31st January 2012

11th Magha 1933 1933 മാഘം 11

PART IV

Private Advertisements and Miscellaneous

Notifications

കൊച്ചിൻ ദേവസ്വം ബോർഡ്, തൃശ്ശൂർ

വി⁄ാപനം

നമ്പർ എ5-2594/2010. 2011 നവംബർ 23.

"തിരുവിതാംകൂർ - കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് 1950-ലെ 122-ാം ചട്ടത്തിലെ ഉപവകുപ്പ് 2 (എ) പ്രകാരം രൂപീകരിക്കുന്ന ക്ഷേത്രക്ഷേമ സമിതികൾക്കുള്ള കരട് ബൈലോ പൊതുജനാഭിപ്രായ ത്തിനായി ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. ടി ബൈലോയിൽ എന്തെങ്കിലും ഭേദഗതികൾ നിർദ്ദേശിക്കാനു≠െങ്കിൽ ആയത് തൃശ്ശൂരിലുള്ള കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറിയുടെ ഓഫീസിൽ ഈ ബൈലോ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ബോധിപ്പിക്കേ≠താണ്. നി›ിത ദിവസത്തിനകം പരാതികളൊന്നും ലഭിക്കാത്തപക്ഷം ഈ ബൈലോ യാതൊരു മാറ്റവും കൂടാതെ സ്ഥിരപ്പെടുത്തുന്നതാണെന്ന് അറിയിക്കുന്നു."

(ഒപ്പ്)

സെക്രട്ടറി.

ക്ഷേത്ര ഉപദേശക സമിതികൾ രൂപീകരിക്കുന്നതു

സംബന്ധിച്ചുള്ള ബൈലോയുടെ കരട്

1. പേര്

ഓരോ ക്ഷേത്രോപദേശക സമിതിയുടെയും പേര് അതാത് ക്ഷേത്രവുമായി ബന്ധപ്പെട്ട് അറിയപ്പെടുന്നതാണ്.

2. ഉദ്ദേശ്യലക്ഷ്യങ്ങൾ

ഉ≠ാക്കേ≠താണ്. ഈ മണ്ഡലത്തിൽപ്പെടുന്ന ക്ഷേത്ര പുരോഗതിക്കുവേ≠ി കൂട്ടായി പ്രവർത്തിക്കാൻ ആഗ്രഹി ക്കുന്നവരുടെ ലിസ്റ്റ് മാനേജർ/ദേവസ്വം ഓഫീസർ/ജൂനിയർ ദേവസ്വം ഓഫീസർ എന്നിവർ തയ്യാറാക്കി അംഗീകാരത്തിനായി അസിസ്റ്റന്റ ് കമ്മീഷണർക്ക് ശുപാർശ ചെയ്യേ≠താണ്. ഭ‡ജനങ്ങളുടെ വിഭാഗീയത കാരണം ഇത്തരത്തിൽ ലിസ്റ്റ് നോമിനേറ്റ് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ ഉപദേശക സമിതിയിൽ പ്രവർത്തിക്കാൻ നോമിനേറ്റ് ചെയ്യുന്നതിനായി 30/ 50 പേരുടെ ലിസ്റ്റ് മാനേജർ/ദേവസ്വം ഓഫീസർ/ജൂനിയർ ദേവസ്വം ഓഫീസർ തയ്യാറാക്കേ≠തും അതിൽനിന്നും 17 പേരെ ക്ഷേത്ര നടയിൽ വെച്ച് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കേ≠തുമാണ്. ഇത്തരത്തിൽ നറുക്കെടുപ്പ് നടത്തേ≠ സാഹചര്യം ഉ≠െങ്കിൽ ആയത് അസിസ്റ്റന്റ ് കമ്മീഷണറുടെ ശുപാർശയോടെ ബഹു. ബോർഡ് മുമ്പാകെ ബോദ്ധ്യപ്പെടുത്തേ≠തും പ്രത്യേക അനുമതി വാങ്ങേ≠തുമാണ്. നോമിനേറ്റ് ചെയ്യുന്ന/നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന പാനൽ അസിസ്റ്റന്റ ് കമ്മീഷണർ പരിശോധിച്ച് അന്തിമ അംഗീകാരത്തിനായി ശുപാർശ ചെയ്യേ≠താണ്.

4. അംഗസംഖ്യ

ക്ഷേത്രോപദേശക സമിതിയിൽ 17 മുതൽ 21 വരെ അംഗങ്ങൾ ഉ≠ായിരിക്കേ≠താണ്. ഇതിൽ ര≠ു പേർ ജീവനക്കാരിൽനിന്നും, അതായത് മാനേജർ/ദേവസ്വം ഓഫീസർ/ജൂനിയർ ദേവസ്വം ഓഫീസർ എന്നിവരിൽനിന്ന് ഒരാളും/ക്ഷേത്ര ജീവനക്കാരിൽനിന്നുള്ള ഒരാളും ആയിരിക്കും. കൂടാതെ കമ്മിറ്റിയിൽ ഒരു വനിതയേയും പട്ടികജാതി പട്ടിക വർഗ്ഗത്തിൽപ്പെടുന്ന ഒരാളേയും നിർബന്ധമായും ഉൾപ്പെടു ത്തേ≠താണ്. ദേവസ്വം കമ്മീഷണറുടെ അംഗീകാരത്തിന് വിധേയമായി സമിതിയുടെ അംഗസംഖ്യ നി›യിക്കാനുള്ള അധികാരം ദേവസ്വം അസിസ്റ്റന്റ ് കമ്മീഷണർക്ക് ഉ≠ായിരിക്കുന്നതും എന്നാൽ ഒരിക്കൽ നി›യിക്കപ്പെടുന്ന അംഗസംഖ്യ നിലവിലുള്ള സമിതിയുടെ കാലാവധിക്കുശേഷം മാത്രമേ മാറ്റം വരുത്തുവാൻ പാടുള്ളു.

5. ഒൗദ്യോഗിക ഭാരവാഹികൾ

അതാത് ക്ഷേത്രത്തിന്റെയും വിശ്വാസികളുടെയും പുരോഗതിക്കുവേ≠ി പ്രവർത്തിക്കുക, ക്ഷേത്രാചാരങ്ങളും പൂജാക്രമങ്ങളും ശാസ്ത്രവിധിപ്രകാരം നടത്തുന്നതിന് സഹായകരമായ നിലപാടുകൾ സ്വീകരിക്കുക, ക്ഷേത്രത്തിന്റെ പ്രശസ്തിക്കും അഭിവൃദ്ധിക്കും പുരോഗതിക്കുംവേ≠ി പദ്ധതികൾ ആവിഷ്ക്കരിക്കുകയും ബോർഡിൽ സമർപ്പിക്കുകയും ബോർഡിന്റെ അനുവാദത്തോടുകൂടി ഭ‡ജനങ്ങളിൽ നിന്നും സംഭാവനകളും മറ്റും സ്വീകരിച്ച് പ്രായോഗികമാക്കുകയും ചെയ്യുക, ക്ഷേത്ര ഉൽസവം, ആ≠ുവിശേഷം, മാസവിശേഷം മുതലായ വിശേഷാൽ അടിയന്തിരങ്ങൾ ഡിപ്പാർട്ട്മെന്റ ് ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങി ഭ‡ജനപങ്കാളിത്തത്തോടെ ഭംഗിയായും ചിട്ടയായും നടത്തുക, ക്ഷേത്ര ദർശനത്തിനെത്തുന്ന ഭ‡ജനങ്ങൾക്ക് വേ≠ സൗകര്യങ്ങൾ ഒരുക്കുന്നതിന് ക്ഷേത്ര അധികാരികളെ സഹായിക്കുക, മനുഷ്യ ന∑യ്ക്ക് ഉതകുന്ന തരത്തിൽ സനാതന ധർമ്മങ്ങൾ പ്രചരിപ്പിക്കുക, ധ്യാനയോഗങ്ങൾ, നാമജപം, ഭ‡ി പ്രഭാഷണങ്ങൾ തുടങ്ങിയവ ഡിപ്പാർട്ട്മെന്റ ് അനുമതിയോടെ സംഘടിപ്പിക്കുക, ഭ‡ജനങ്ങൾക്ക് അന്നദാനം തുടങ്ങിയ സേവനം ബോർഡ് അനുമതിക്കും, നിബന്ധനകൾക്കും വിധേയമായി നടത്തുകയും അതിന് പ്രചോദനം നൽകുകയും ചെയ്യുക, ക്ഷേത്രവും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിന് വേ≠ നടപടികൾ സ്വീകരിക്കുക, മഹാ∑ാരായ ക്ഷേത്ര വിശ്വാസികളേയും ക്ഷേത്ര കലാകാര∑ാരെയും ആദരിക്കുക, ക്ഷേത്ര സംബന്ധിയായ പ്രവർത്തനങ്ങളും, ഉൽസവാദി അടിയന്തിരങ്ങളും സുഗമമാക്കുന്നതിന് ഡിപ്പാർട്ട്മെന്റ ് അനുമതിയോടെ മാത്രം സംഭാവനകൾ, ഇഷ്ടദാനം എന്നിവ ഭ‡ജനങ്ങളിൽനിന്നും സമാഹരിക്കുകയും അത്തരം വരുമാനങ്ങൾക്കകത്തു നിന്നുകൊ≠് ഉള്ള പദ്ധതികൾ മാത്രം ആവിഷ്ക്കരിച്ച് പ്രവർത്തിക്കുകയും ചെയ്യുക.

പ്രസിഡന്റ ്, വൈസ് പ്രസിഡന്റ ്, സെക്രട്ടറി, ഖജാൻജി എന്നിങ്ങനെ 4 ഒൗദ്യോഗിക സ്ഥാനങ്ങളും ബാക്കിയുള്ളവർ അംഗങ്ങളും ആയിരിക്കും.

3. അംഗത്വം

6. ഒൗദ്യോഗിക ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്

അഞ്ചാം നിബന്ധനപ്രകാരം തെരഞ്ഞെടുക്കുന്ന അംഗങ്ങളുടെ ഒരു പ്രത്യേക യോഗം അന്നുതന്നെ ദേവസ്വം മാനേജർ/ദേവസ്വം ഓഫീസർ/ജൂനിയർ ദേവസ്വം ഓഫീസർ വിളിച്ച് ചേർക്കേ≠തും പ്രസ്തുത യോഗത്തിൽവെച്ച് പ്രസിഡന്റ ്, വൈസ് പ്രസിഡന്റ ്, സെക്രട്ടറി, ട്രഷറർ എന്നീ ഭാരവാഹികളെ ഭൂരിപക്ഷ അഭിപ്രായപ്രകാരം തെരഞ്ഞെടുക്കേ≠തും അപ്രകാരം വിളിച്ച് ചേർക്കുന്ന യോഗ നടപടികളുടെ മിനിട്ട്സ് ദേവസ്വം മാനേജർ/ദേവസ്വം ഓഫീസർ/ ജൂനിയർ ദേവസ്വം ഓഫീസർ എഴുതി സൂക്ഷിക്കേ≠തും ദേവസ്വം ഫയലിൽ സൂക്ഷിക്കേ≠തുമാണ്.

7. അംഗീകാരം

ഓരോ ക്ഷേത്രത്തിനും ക്ഷേത്ര ക്ഷേമ സമിതിയെ തിരഞ്ഞെടുക്കാൻ ഒരു മണ്ഡലം രൂപീകരിക്കേ≠തു≠്. ക്ഷേത്ര പരിസരത്ത് പത്ത് കിലോമീറ്റർ ചുറ്റളവോ/ക്ഷേത്രത്തിന് പാരമ്പര്യമായി ഇപ്പോൾ നിലവിലുള്ള കരകളിലോ, പ്രദേശങ്ങളോ ആണ് മണ്ഡലമായി കണക്കാക്കേ≠ത്. ടി മണ്ഡലത്തിൽ താമസിക്കുന്ന പ്രായപൂർത്തി വന്ന ക്ഷേത്ര ആചാരത്തിലും വിഗ്രഹാരാധനയിലും വിശ്വാസമുള്ള ഹിന്ദുമത വിശ്വാസിയായ ഏതൊരു വ്യ‡ിക്കും ക്ഷേത്ര ഉപദേശക സമിതിയിലേക്ക് ഒരംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യത ഉ≠ായിരിക്കും. എന്നാൽ ബുദ്ധിസ്ഥിരതയില്ലാ ത്തവർക്കും, സ്വഭാവദൂഷ്യത്താലോ, ദുരാചാരത്താലോ ശിക്ഷിക്ക പ്പെട്ടവർക്കും സാമ്പത്തിക ക്രമക്കേടുകളിൽ ഉൾപ്പെട്ടവർക്കും മുമ്പ് ക്ഷേത്രോപദേശക സമിതികളിൽ പ്രവർത്തിച്ച് നിയമരഹിത മായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കും, ദേവസ്വത്തിനെതിരെ വ്യവഹാരത്തിലേർപ്പെട്ടവർക്കും അംഗത്വത്തിന് അർഹത ഉ≠ായിരിക്കുന്നതല്ല. ഉപദേശക സമിതി നോമിനേഷന് ഉൾപ്പെടുന്നതിനായി ഓരോ ക്ഷേത്രത്തിലും മേൽപ്പറഞ്ഞ വിധത്തിലുള്ള ഭ‡ജനങ്ങളുടെ ഒരു മണ്ഡലം

ഉപദേശക സമിതിയിലേക്ക് തെരഞ്ഞെ ടുക്കപ്പെടുന്നവരുടെയും പിന്നീട് ചേർന്ന മീറ്റിംഗിൽ തെരഞ്ഞെടുക്കപ്പെട്ട ഒൗദ്യോഗിക അംഗങ്ങളുടെയും ചേർത്തുള്ള ഉപദേശക സമിതിയുടെ ലിസ്റ്റും രേഖകളും യോഗനടപടികളുടെ മിനിട്ട്സും ദേവസ്വം അസി. കമ്മീഷ ണറുടെ ശുപാർശയോടുകൂടി ഒരാഴ്ചക്കകം ദേവസ്വം കമ്മീഷ ണർക്ക് സമർപ്പിക്കേ≠തും ദേവസ്വം കമ്മീഷണർ സമിതിക്ക് തക്കതായ കാരണങ്ങൾ ഇല്ലെങ്കിൽ ഒരു മാസത്തിനകം അംഗീകാരം നൽകേ≠തുമാണ്. നി›ിത കാലാവധിക്കുള്ളിൽ അംഗീകാരം നൽകുകയോ നിഷേധിക്കുകയോ ചെയ്യാത്തപക്ഷം മേൽപ്പടി കാലാവധിക്കുശേഷം സമിതി നിലവിൽ വന്നതായി കണക്കാ ക്കേ≠താണ്. ഉപദേശക സമിതികളെ അംഗീകരിച്ചുകൊ≠ുള്ള രജിസ്ട്രേഷൻ നമ്പർ സമിതികളുടെ എല്ലാ രശീതികൾ, കൂപ്പണുകൾ, ലറ്റർഹെÕ് എന്നിവയിൽ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കേ≠തുമാണ്.

കൂപ്പൺ തയ്യാറാക്കി ദേവസ്വം മാനേജർ/ദേവസ്വം ഓഫീസർ/ജൂനിയർ ദേവസ്വം ഓഫീസറുടേയും പക്കൽ നിന്നും സീൽ വെപ്പിച്ച് സൂക്ഷിക്കുകയും അതിന്റെ ഉപയോഗം നിയന്ത്രിക്കുകയും ചെയ്യുക, പണപ്പിരിവുകളുടെയും വരവ് ചെലവുകളുടെയും കണക്കുകൾ ആഡിറ്റ് നടത്തി ബോർഡ് അധികൃതർ മുമ്പാകെ ഹാജരാക്കുക, സമിതിയുടെ റിക്കാർഡു കൾ സൂക്ഷിക്കുക, സമിതി നിർദ്ദേശിക്കുന്നതും ദേവസ്വം ബോർഡ് നി›യിക്കുന്നതുമായ യോഗങ്ങളിൽ സമിതിയെ പ്രതിനിധീകരിക്കുക, പ്രസിഡന്റിന്റെ നിർദ്ദേശാനുസരണം സമിതി യോഗങ്ങൾ വിളിച്ച് കൂട്ടുക.

8. ഒൗദ്യോഗിക അംഗങ്ങൾ

4. ട്രഷറർ

ഓരോ ക്ഷേത്ര ഉപദേശകസമിതിയിലും അതാത് ക്ഷേത്രങ്ങളുടെ ചാർ÷ുള്ള ദേവസ്വം മാനേജർ/ദേവസ്വം ഓഫീസർ/ജൂനിയർ ദേവസ്വം ഓഫീസറും ക്ഷേത്ര ജീവനക്കാരിൽനിന്നുള്ള ഒരാളും അംഗങ്ങളായിരിക്കും.

സമിതിയുടെ പേരിൽ ജോയിന്റ ് അക്കൗ≠് തുടങ്ങുക, നി›ിത ചട്ടങ്ങൾക്കായി സമാഹരിക്കുന്ന പണം അപ്പപ്പോൾ അക്കൗ≠ിൽ നിക്ഷേപിക്കുന്നുവെന്ന് ഉറപ്പ് 9. ഭാരവാഹികളും ചുമതലയും

വരുത്തുക, വരവ് ചെലവുകൾക്ക് വൗച്ചറുകൾ സൂക്ഷിക്കുന്നു വെന്നും, കണക്കുകൾ കൃത്യമായി രേഖപ്പെടുത്തി വെയ്ക്കുന്നുവെന്നും ഉപയോഗിച്ച രസീതുകളുടെ കൗ≠ർ 1. പ്രസിഡന്റ ്

ഫോയിലുകളും ഉപയോഗിക്കാത്ത രസീതുകളും പ്രത്യേകം സൂക്ഷിക്കുന്നുവെന്നും ഉറപ്പ് വരുത്തുക, ഉപദേശക സമിതി യുടെ അംഗീകാരത്തോടുകൂടിയും പ്രസിഡന്റ ്, സെക്രട്ടറി എന്നി വരുടെ അറിവോടുകൂടിയുമാണ് വരവുചെലവുകൾ നടത്തുന്നതെന്ന് ഉറപ്പ് വരുത്തുക, അടിയന്തിരഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് സമിതിയുടെ തീരുമാനത്തിന് വിധേയമായി ആയിരം രൂപയിൽ കവിയാത്ത തുക കൈവശം വയ്ക്കുക.

10. ക്വാറം

സമിതി യോഗങ്ങളിൽ അദ്ധ്യക്ഷം വഹിക്കുക, യോഗ നടപടികൾ രേഖപ്പെടുത്തിയ മിനിട്ട്സിൽ ഒപ്പുവച്ച് അംഗീകാരം നൽകുക, സമിതിയുടെ പേരിൽ പ്രസിഡന്റും ട്രഷററും കൂട്ടായി ഏതെങ്കിലും ഒരു ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കിൽ അക്കൗ≠് തുറക്കുക, ദേവസ്വം ബോർഡിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുക, സമിതി ഉൾപ്പെട്ട പണപ്പിരിവ് സംബന്ധിച്ചുള്ള മേൽനോട്ടങ്ങൾ വഹിക്കുക, ഉപദേശക സമിതി ഫ≠് നിയമാനുസൃതവും ബോർഡ് അംഗീകരിക്കുന്ന കാര്യങ്ങൾക്ക് മാത്രം ചെലവാക്കുന്നു വെന്ന് ഉറപ്പുവരുത്തുക, പണപ്പിരിവ് കഴിഞ്ഞാലുടൻ തുക നിയമാനുസൃതം ജോയിന്റ ് അക്കൗ≠ിൽ നിക്ഷേപിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, ക്ഷേത്ര ഉന്നമനത്തിന് ഭ‡ജന സൗക ര്യാർ∞മുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് ബോർഡിന്റെ അനുമതിയോടെ നടപ്പാക്കുന്നതിന് ഉപദേശക സമിതി അംഗങ്ങൾക്ക് വേ≠ നിയന്ത്രണവും നിർദ്ദേശവും നൽകുക.

ഓരോ ഉപദേശകസമിതിയുടെയും ക്വാറം കമ്മിറ്റി അംഗങ്ങളിലെ മൂന്നിൽര≠് അംഗങ്ങളായിരിക്കുന്നതാണ്.

പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും അഭാവത്തിൽ ഭൂരിപക്ഷം അംഗങ്ങൾ അംഗീകരിക്കുന്ന ഒരംഗം അദ്ധ്യക്ഷത വഹിക്കേ≠താണ്.

2. വൈസ് പ്രസിഡന്റ ്

11. തീരുമാനങ്ങൾ

സമിതിയോഗങ്ങൾ കൂടുമ്പോൾ പ്രസിഡന്റ ിന്റെ അഭാവത്തിൽ യോഗത്തിന് അദ്ധ്യക്ഷം വഹിക്കുക, യോഗനടപടികൾ നിയന്ത്രിക്കുക, ആയതിന്റെ മിനിട്ട്സ് ഒപ്പുവച്ച് അംഗീകരിക്കുക, ഉപദേശക സമിതി പ്രവർത്തനങ്ങളിൽ പ്രസിഡന്റിനെ സഹായിക്കുക.

ഉപദേശകസമിതിയുടെ തീരുമാനങ്ങൾ യോഗത്തിൽ ഹാജരാകുന്ന ഭൂരിപക്ഷ അംഗങ്ങളുടെ തീരുമാനപ്രകാരം ആയിരിക്കേ≠താണ്.

12. കാലാവധി

3. സെക്രട്ടറി

ക്ഷേത്ര ഉപദേശക സമിതിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുക, വരവുകൾക്ക് രസീത് കൊടുക്കുക, സമിതിയുടെ അംഗീകാരത്തിന് വിധേയമായി ചെലവുകൾ ചെയ്യുക, ചെലവുകൾക്ക് വൗച്ചറുകൾ സൂക്ഷിക്കുക, വരവ് ചെലവ് കണക്കുകൾ സൂക്ഷിക്കുക, സമിതിയുടെ പേരിലുള്ള ബാങ്ക് അക്കൗ≠്, ചെക്ക് ബുക്ക്, മറ്റു റിക്കാർഡുകൾ മുതലായവ സൂക്ഷിക്കുക, യോഗതീരുമാനങ്ങൾ മിനിട്ട്സിൽ രേഖപ്പെടുത്തി പ്രസിഡന്റിന്റെ കയ്യൊപ്പ് വാങ്ങി സൂക്ഷിക്കുക, സമിതിയുടെ അംഗീകാരമുള്ള രേഖകൾ, നിർദ്ദേശങ്ങൾ, അറിയിപ്പുകൾ എന്നിവ ദേവസ്വം അധികൃതർ മുമ്പാകെ സമർപ്പിക്കുക, സാമ്പത്തിക സമാഹരണവും മറ്റും നടത്തുന്നതിന് ഡിപ്പാർട്ടുമെൻറിന്റെ അനുമതി വാങ്ങിച്ച് ആവശ്യമായ ക്ഷേത്ര ഉപദേശകസമിതിയുടെ പ്രവർത്തന കാലാവധി സമിതിയെ ഡിപ്പാർട്ട്മെന്റ ് അംഗീകരിച്ച തീയതിമുതൽ ഒരു വർഷക്കാലമായിരിക്കും. എന്നാൽ ചില വികസന പ്രവർത്തനങ്ങളുടെ പേരിലോ ചില ഒഴിച്ചുകൂടാനാകാത്ത ചടങ്ങുകളുടെ പേരിലോ ഉപദേശകസമിതിയുടെ കാലാവധി ഒരു വർഷം കൂടി ദീർഘിപ്പിച്ച് നൽകാനും ദേവസ്വം ബോർഡിനും അധികാരമു≠ായിരിക്കുന്നതാണ്. എന്നാൽ ര≠് വിഭാഗങ്ങളിൽ കൂടി ആയാൽപോലും ഉപദേശക സമിതിയുടെ കാലാവധി ര≠് വർഷത്തിൽ കൂടുതൽ ദീർഘിപ്പിച്ച് നൽകുവാൻ പാടില്ല. തുടർച്ചയായി ര≠് ഘട്ടം ഉപദേശകസമിതിയിൽ പ്രവർത്തിച്ചവർക്ക് തൊട്ടടുത്ത് കമ്മിറ്റിയിൽ അംഗമാകുവാൻ പാടുള്ളതല്ല.

13. ദേവസ്വം ബോർഡിന്റെ അധികാര അവകാശങ്ങൾ

19. നിരോധനം

സമിതികൾ ടി ദേവസ്വത്തിലെ ദേവസ്വം ഓഫീസറുടെ നിർദ്ദേശങ്ങൾക്കനുസരിച്ച ് പ്രവർത്തിക്കേ≠താണ്. ഉപദേശക സമിതിയിലെ അംഗങ്ങളുടെ യോഗ്യത നി›യിക്കുവാനും സമിതിയുടെ കാലാവധി നി›യിക്കുവാനും വ്യ‡മായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ അംഗങ്ങളെ സമിതിയിൽ നിന്ന് നീക്കം ചെയ്യുന്നതിനും അധികാരം ദേവസ്വം കമ്മീഷണർക്ക് ഉ≠ായിരിക്കുന്നതാണ്. ഉപദേശക സമിതിയുടെ പ്രവർത്തനങ്ങൾ ക്ഷേത്രത്തിന്റെയും ഹിന്ദുമത വിശ്വാസത്തിന്റെയും, ദേവസ്വം ബോർഡിന്റെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി വരുന്ന അവസരത്തിലും വ്യ‡മായ സാമ്പത്തിക ക്രമക്കേടുകൾ കാണുന്ന അവസരത്തിലും ദേവസ്വം ബോർഡിന്റെ നയങ്ങൾക്കും ഭരണത്തിനും തടസ്സങ്ങൾ സൃഷ്ടിക്കുകയോ ഉദ്യോഗസ്ഥരുടെ ഒൗദ്യോഗിക കൃത്യ നിർവ്വഹണത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുകയോ ചെയ്യുന്ന അവസരങ്ങളിലും സമിതിയെ അപ്പാടെ നീക്കം ചെയ്യുന്നതിന് ദേവസ്വം കമ്മീഷണർക്ക് പരിപൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്. ക്ഷേത്ര ഉപദേശക സമിതികൾ ക്ഷേത്രത്തിൽ നടത്തുന്ന എല്ലാ പ്രവർത്തികൾക്കും മരാമത്തു പണികൾക്കും ബോർഡിന്റെ അംഗീകാരം വാങ്ങണം.

14. അപ്പീൽ തീർപ്പ്

ദേവസ്വം കമ്മീഷണറുടെ കമ്മിറ്റിയുടെ മേലുള്ള നടപടികൾ സംബന്ധിച്ച് തർക്കമുള്ളപക്ഷം സമിതിക്ക് ബോർഡ് മുമ്പാകെ അപ്പീൽ സമർപ്പിക്കാവുന്നതും, അപ്പീലി∑േൽ ബോർഡ് കൈക്കൊള്ളുന്ന തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.

15. മറ്റ് തർക്കങ്ങൾ

ക്ഷേത്ര ഉപദേശകസമിതിയിലെ അംഗങ്ങൾ തമ്മിലോ കൂട്ടായോ ദേവസ്വം ഉദ്യോഗസ്ഥ∑ാരുമായിട്ടോ മറ്റേതെങ്കിലും വിധത്തിലോ ഉ≠ാകുന്ന എല്ലാവിധ തർക്കങ്ങളി∑േലും ദേവസ്വം കമ്മീഷണർ കൈക്കൊള്ളുന്ന തീരുമാനം അന്തിമമായിരിക്കും.

16. യോഗം

സമിതി യോഗം ര≠് മാസത്തിലൊരിക്കലെങ്കിലും കൂടേ≠താണ്. ഇത് വിളിച്ചുചേർക്കേ≠ ചുമതല സെക്രട്ടറിക്കാണ്. എന്നാൽ സമിതിയോഗം വിളിച്ചു കൂട്ടുന്നതിന് സെക്രട്ടറി വീഴ്ചവരുത്തുന്നപക്ഷം അസാധാരണയോഗങ്ങൾ വിളിച്ചു കൂട്ടുന്നതിന് പ്രസിഡന്റിന് അധികാരമു≠ായിരിക്കുന്നതാണ്. ഉപദേശകസമിതിയുടെ അംഗീകാരമില്ലാതെ ഏതെങ്കിലും അംഗം തുടർച്ചയായി മൂന്ന് സമിതിയോഗങ്ങളിൽ പങ്കെടുക്കാതി രിക്കുന്നപക്ഷം, അത്തരം അംഗങ്ങളുടെ സ്ഥാനം സ്വയം ഒഴിഞ്ഞു പോകുന്നതും സമിതിയുടെ കാലാവധി തീരുന്നതു വരെ ശേഷിക്കുന്ന അംഗങ്ങൾ മാത്രം ഒൗദ്യോഗിക സ്ഥാനത്ത് തുടരുന്നതാണ്.

17. യോഗസ്ഥലം

ക്ഷേത്ര ഉപദേശകസമിതിയുടെ യോഗം അതാത് ക്ഷേത്ര ങ്ങളുടെ ഓഫീസിലോ ഊട്ടുപുരയിലോ ക്ഷേത്ര പരിസരത്തോ വച്ച് കൂടാവുന്നതാണ്.

18. മിനിട്സ്

ക്ഷേത്ര ഉപദേശകസമിതിയോ അംഗങ്ങളോ ക്ഷേത്ര സന്ദർശകരിൽ നിന്നും ക്ഷേത്രത്തിനുള്ളിൽവച്ച് യാതൊരു പണപിരിവുകളും നടത്താൻ പാടില്ല. ക്ഷേത്ര ഉപദേശക സമിതിയുടെ പേരിൽ ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗ≠് പാടില്ലാത്തതാണ്. ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പുനരുദ്ധാരണ പ്രവർത്തന ങ്ങൾക്കും പ്രത്യേകം ഉത്സവാഘോഷ കമ്മിറ്റിയുടെ പേരിട്ടോ പുനരുദ്ധാരണ കമ്മിറ്റിയുടെ പേരിട്ടോ ബാങ്ക് അക്കൗ≠് ആരംഭിക്കുവാൻ പാടില്ലെന്നും ക്ഷേത്ര ഉപദേശക സമിതിയുടെ പേരിലുള്ള ഏക ബാങ്ക് അക്കൗ≠് വഴിമാത്രമേ പണം കൈകാര്യം ചെയ്യാൻ പാടുള്ളു. ക്ഷേത്രോപദേശക സമിതിയുടെ ചുമതലയിൽ ക്ഷേത്രത്തിനുള്ളിൽ നടക്കുന്ന ചടങ്ങുകളുടെ വേദികളിൽ പണം സമാഹരിക്കുന്നതിന് ഭണ്ഡാരങ്ങളോ പാത്ര ങ്ങളോ വയ്ക്കാൻ പാടില്ലാത്തതാണ്. വഴിപാട് ഇനത്തിൽ ദേവസ്വത്തിലേക്ക് പിരിവെടുത്ത് വരേ≠തായ യാതൊരുവിധ വഴിപാടുകളുടെ പേരിലും പണം പിരിക്കുന്നതിനോ ക്ഷേത്രങ്ങളിൽ സമാന്തര വഴിപാടുകൾ നടത്തുന്നതിനോ ഉപദേശകസമിതിക്ക് അധികാരം ഉ≠ായിരിക്കുകയില്ല. മാത്രമല്ല അത്തരം പ്രവർത്തികൾ അനധികൃത പണപ്പിരിവായി കണക്കാക്കി ഉപദേശകസമിതിയെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികൾ എടുക്കുന്നതിന് കമ്മീഷണർക്ക് അധികാരമു≠ാ യിരിക്കും. ക്ഷേത്ര വികസന കാര്യങ്ങൾക്കുവേ≠ി ഡിപ്പാർട്ട്മെന്റ ് അനുവാദത്തോടുകൂടി കൂപ്പണുകൾ അച്ചടിക്കു മ്പോൾ നി›ിത തുക രേഖപ്പെടുത്തിയ കൂപ്പണുകൾ മാത്രമേ അച്ചടിക്കാൻ പാടുള്ളു. രശീതികൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ ദേവസ്വം മാനേജർ/ദേവസ്വം ഓഫീസർ ജൂനിയർ ദേവസ്വം ഓഫീസറുടെ മുദ്രപതിപ്പിക്കാത്ത രശീതികൾ ഒരു കാരണവശാലും പണപ്പിരിവിന് ഉപയോഗിക്കാൻ പാടില്ല. ഡ്യൂπിക്കേറ്റ് രശീതികൾ ഉൾപ്പെട്ട രശീതി പുസ്തകങ്ങൾ മാത്രമേ സമിതി ഉപയോഗിക്കാൻ പാടുള്ളു. വിരുദ്ധമായി കാണുന്ന കാര്യങ്ങളിൽ നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് സാമ്പത്തിക ക്രമക്കേടായി പരിഗണിച്ച് കർശന നടപടികൾ സ്വീകരിക്കാനുള്ള അധികാരം ബോർഡിന് ഉ≠ായിരിക്കുന്നതാണ്. ഉപദേശകസമിതി ഭാരവാഹിത്വത്തിലും അംഗത്വത്തിലും ഉൾപ്പെടുന്ന ഒരു വ്യ‡ിക്ക് തുടർച്ചയായി ര≠് കമ്മിറ്റിയുടെ കാലാവധിയിൽ കൂടുതൽ സമിതിയിൽ തുടരാൻ അർഹത ഉ≠ായിരിക്കുന്നതല്ല. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഭരണാധികാരത്തെയും നിയന്ത്രണാധികാരത്തെയും സമിതിക്കോ സമിതിയിലെ അംഗങ്ങൾക്കോ ചോദ്യം ചെയ്യാൻ യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല. ദേവസ്വം ബോർഡ് ഭരണത്തിലുള്ള ക്ഷേത്രത്തിലെ ഉപദേശകസമിതിയിൽ ഭാരവാഹിത്വത്തിലോ അംഗത്വത്തിലോ ഉള്ള ഒരാൾ അതേ കാലഘട്ടത്തിൽ ബോർഡ് ഭരണത്തിലുള്ള മറ്റ് ക്ഷേത്രങ്ങളിൽ തുടരാൻ പാടില്ല. ക്ഷേത്രങ്ങളിലെ മരാമത്ത് പണി ബോർഡിന്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ധനസഹായങ്ങൾ നൽകുന്നതും പോരാതെ വരുന്ന സംഖ്യകൾ ഉപദേശകസമിതി സമാഹരിച്ച് ദേവസ്വം ബോർഡിന് സഹായകരമായ രീതിയിൽ പ്രവർത്തിക്കുക എന്നതാണ് ക്ഷേത്ര ഉപദേശകസമിതി എന്നത് കൊ≠് ലക്ഷ്യമിടുന്നത്. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ ഈ ക്ഷേത്രത്തിന്റെ പേരിൽ മറ്റു ട്രസ്റ്റുകൾ ഉ≠ാക്കുവാൻ പാടില്ല. ക്ഷേത്രത്തിൽ സമിതി നടത്തുന്ന function-നുകളുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെയും ഓഡിറ്റു ചെയ്ത അക്കൗ≠ുകൾ ആയത് കഴിഞ്ഞ് 2 മാസത്തിനുള്ളിൽ നി›യമായും ദേവസ്വം ഓഫീസർക്ക് സമർപ്പിക്കേ≠താണ്. ഒരു പ്രത്യേക ആവശ്യത്തിനായി പിരിവെടുക്കുന്ന തുക ആ ആവശ്യം കഴിഞ്ഞിട്ട് ബാക്കി വരുന്നത് ഗ്രൂപ്പ് ദേവസ്വം ഫ≠ിൽ അടയ്ക്കേ≠താണ്.

ഉപദേശകസമിതി യോഗത്തിന്റെ മിനിട്സ് സെക്രട്ടറി രേഖപ്പെടുത്തി പ്രസിഡന്റിന്റെ കൈയ്യൊപ്പോടുകൂടി സൂക്ഷിക്കേ ≠തും പകർപ്പുകൾ ഒരാഴ്ചയ്ക്കകം ദേവസ്വം അസിസ്റ്റന്റ ് കമ്മീഷണർക്ക് നൽകേ≠തുമാണ്.

ചെയ്യുന്നതിനും ഉത്സവാദി ചടങ്ങുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സനാതനധർമ്മങ്ങൾ, ആflീയ കാര്യങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതിനും വേ≠ി ദേവസ്വം ബോർഡിനെ സഹായിക്കുന്നതിനുമായി പ്രവർത്തി ക്കേ≠തുമാണ്. ക്ഷേത്രത്തിൽ ബോർഡിന്റെ വ‡ാവായി അധികാരപ്പെടുത്തിയിട്ടുള്ള ദേവസ്വം ഓഫീസർമാർ മുഖാന്തിരം അസി. കമ്മീഷണർ അനുവദിക്കുന്ന അഥവാ നിർദ്ദേശിക്കുന്ന കാര്യങ്ങൾ മാത്രമേ ക്ഷേമസമിതി ചെയ്യാവൂ. യാതൊരു അംഗത്തിനും ക്ഷേത്രദർശനത്തിനുൾപ്പെടെ പ്രത്യേക അധികാരങ്ങളോ അവകാശങ്ങളോ ഇല്ലാത്തതാകുന്നു. ദേവസ്വത്തിലെ ദൈനംദിന കാര്യത്തിലോ ക്ഷേത്ര ജീവനക്കാരുടെമേലോ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സമിതിക്കോ സമിതിയിലെ അംഗങ്ങൾക്കോ യാതൊരു അധികാരവും ഉ≠ായിരിക്കുന്നതല്ല. അങ്ങിനെ ചെയ്യുന്നത് അവരുടെ അയോഗ്യതയായി കണക്കാക്കുന്നതാണ്. ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങളെ സംബന്ധിച്ചോ ക്ഷേത്ര ജീവനക്കാരെക്കുറിച്ചോ എന്തെങ്കിലും പരാതി ഉപദേശക സമിതിക്കു≠െങ്കിൽ ആയത് ബന്ധപ്പെട്ട ദേവസ്വം ഓഫീസർ/ അസി. കമ്മീഷണർ വഴി പരിഹരിക്കേ≠തും അങ്ങിനെ പരിഹാരമു≠ാകാത്ത കാര്യങ്ങൾ മാത്രം ദേവസ്വം കമ്മീഷണറുടെ ശ്രദ്ധയിൽ കൊ≠ുവരേ≠തുമാണ്. പ്രസ്തുത വിഷയത്തിൽ കമ്മീഷണറുടെ തീരുമാനം അന്തിമമായിരി ക്കുന്നതുമാണ്. ക്ഷേത്രങ്ങളിൽ ഏതുതരം വഴിപാടുകളായാലും നടത്തുന്നതിനുള്ള അധികാരം ദേവസ്വം ബോർഡിൽ മാത്രം നിക്ഷിപ്തമായിരിക്കും. ക്ഷേത്രത്തിന്റെ പേരിൽ പിരിക്കുന്ന ഏതു സംഖ്യയും ദേവസ്വം പണമായി കണക്കാക്കി കൈകാര്യം ചെയ്യുന്നതിന് ദേവസ്വം ബോർഡിന് പൂർണ്ണ അധികാരം ഉ≠ായിരിക്കും. ആവശ്യമാണെന്നുക≠ാൽ സമിതിയുടെ ബാങ്ക് അക്കൗ≠് മരവിപ്പിക്കുന്നതിനുള്ള അധികാരവും അസി. കമ്മീഷണർക്ക് ഉ≠ായിരിക്കും.

23. ആസ്തികൾ

ക്ഷേത്രോപദേശകസമിതിയോ അംഗങ്ങളോ ക്ഷേത്രസന്ദർശകരിൽ നിന്നും പുറത്തുനിന്നും യാതൊരുവിധ പണപ്പിരിവുകൾ നടത്തുകയോ ആനുകൂല്യങ്ങൾ നേടുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു. എന്നാൽ ക്ഷേത്ര വികസനത്തിനു വേ≠ിയോ ഭ‡ജനങ്ങൾക്ക് മെച്ചപ്പെട്ട ദർശനസൗകര്യം ഏർപ്പെടുത്തുന്നതിനുവേ≠ിയോ ഉത്സവാദികാര്യങ്ങൾക്കു വേ≠ിയോ പണപ്പിരിവ് നടത്തേ≠താകുന്നുവെങ്കിൽ ആയതിന് കൊച്ചിൻ ദേവസ്വം ബോർഡിന്റെ മുൻകൂട്ടിയുള്ള അനുമതി വാങ്ങേ≠തും ഗ്രൂപ്പ് അസി. കമ്മീഷണറുടെ/ ദേവസ്വം ഓഫീസറുടെ ഓഫീസ് മുദ്ര പതിപ്പിച്ച രശീതുകൾ/കൂപ്പണുകൾ എന്നിവ ഉപയോഗി ക്കേ≠തുമാണ്. സമിതി പിരിവു നടത്തുന്നതിനായി ഉപയോഗിക്കുന്ന എല്ലാ രശീതികളിലും സമിതിയുടെ ശരിയായ അഡ്രസ്സും സീരിയൽ നമ്പരും അച്ചടിച്ചിട്ടു≠ായിരിക്കണം. രശീതികൾ അച്ചടിക്കേ≠ത് കൂപ്പണുകളുടെയും രസീതി പുസ്തകങ്ങളുടെയും സ്റ്റോക്ക് രജിസ്റ്റർ എഴുതി ബന്ധപ്പെട്ട ദേവസ്വം ഓഫീസിൽ ഹാജരാക്കി സീൽ ചെയ്ത് വാങ്ങിയതിനുശേഷം മാത്രം ഉപയോഗിക്കേ≠താണ്. സമിതി ഫ≠് ഉപയോഗിച്ചു നടത്തുന്ന എല്ലാ പർച്ചേസുകൾക്കും കേരള സ്റ്റേറ്റ് ഗവൺമെന്റ ് പർച്ചേയ്സ് റൂൾസ് വ്യവസ്ഥകൾ നിർബന്ധമായും പാലിക്കേ≠താണ്. മറ്റു ചിലവുകൾക്ക് നിയമാനുസൃതമായ നടപടികൾ പാലിച്ചിരിക്കേ≠താണ്. ഉത്സവങ്ങൾ മറ്റു ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ക്ഷേത്ര ഉപദേശക സമിതിയുടെ പ്രവർത്തനഫലമായി സ്വരൂപിക്കുന്ന ഫ≠ിൽ 25%-ത്തിൽ കുറയാത്ത സംഖ്യ ക്ഷേത്ര സംബന്ധമായ അറ്റകുറ്റ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേ≠ി മാറ്റിവെക്കേ≠തും അങ്ങിനെയുള്ള ഫ≠് ഉപയോഗിച്ച് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ക്ഷേത്രത്തിലെ ശ്രീലകം, തിടപ്പിള്ളി, വലിയംബലം എന്നിവയുടെ അറ്റകുറ്റ പണികൾക്ക് മുൻഗണന നൽകേ≠താണ്. ക്ഷേത്ര ഉപദേശക സമിതികൾ ദേവസ്വം ബോർഡിന്റെ നിർദ്ദേശങ്ങൾക്ക് വിധേയമായിമാത്രം പ്രവർത്തിക്കുവാൻ നിയോഗിക്കപ്പെട്ട സമിതികൾ ആയിരിക്കും. പ്രവർത്തനങ്ങളിൽ പാകപ്പിഴകൾ ഉള്ളതായി ശ്രദ്ധയിൽപ്പെടുന്ന സമയം ഏതു വിധത്തിലുള്ള ഇടപെടലുകൾക്കും ദേവസ്വം ബോർഡിന് അധികാരം ഉ≠ായിരിക്കുന്നതും അവ ചോദ്യം ചെയ്യപ്പെടാവുന്നതുമല്ല. ക്ഷേത്രോപദേശകസമിതികൾ പിരിക്കുന്ന പണത്തിൽ നിന്നും നിയമനടപടികൾക്കും മറ്റുമായി ചെലവഴിക്കുവാൻ പാടില്ലാത്തതും അത്തരം സാഹചര്യങ്ങൾ അവിചാരിതമായി ഉ≠ാവുകയാണെങ്കിൽ ദേവസ്വം ബോർഡിന്റെ മുൻകൂട്ടിയുള്ള അനുമതി വാങ്ങേ≠തുമാണ്.

20. സാമ്പത്തിക ബാദ്ധ്യതകൾ

ക്ഷേത്രോപദേശകസമിതിയുടെ പ്രവർത്തനംമൂലം ഉ≠ാകുന്ന സാമ്പത്തിക ബാദ്ധ്യതകൾക്ക് കൊച്ചിൻ ദേവസ്വം ബോർഡ് ഉത്തരവാദിയായിരിക്കുന്നതല്ല. ദേവസ്വം ബോർഡിന്റെ അനുവാദത്തോടെയും സാമ്പത്തികസഹായം മുൻകൂറായി അനുവദിച്ചതിന്റെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സന്ദർഭങ്ങളിൽ മാത്രമേ അനുവദിച്ച സാമ്പത്തികസഹായത്തിന് അർഹത ഉ≠ായിരിക്കുകയുള്ളു. അനുവാദമില്ലാതെ നടത്തുന്ന ഒരു പ്രവർത്തനങ്ങൾക്കും യാതൊരു കാരണവശാലും സാമ്പത്തികസഹായങ്ങൾ നൽകുന്നതല്ല.

21. വ്യാപ്തി/അധികാരം

ക്ഷേത്രോപദേശകസമിതി ആദായം ഉ≠ാക്കുവാൻ ഉ േ ദ്ദ ശ ി ച്ച ി ട്ട ു ള്ള ത ല്ല . േ ക്ഷ േ ്ര ത ാ പ േ ദ ശ ക സ മ ി ത ി ഭ‡ജനങ്ങൾക്കും സന്ദർശകർക്കും ഈശ്വരവിശ്വാസികൾക്കും ക്ഷേത്രദർശനത്തിന് കൂടുതൽ സഹായസൗകര്യങ്ങൾ

ഉപദേശക സമിതികൾ സ്വയം പിരിഞ്ഞ് പോകുകയോ പിരിച്ചുവിടുകയോ ചെയ്യുമ്പോൾ ഉപദേശക സമിതികൾ പ്രവർത്തനരഹിതമായി തീരുമ്പോഴോ, പ്രവർത്തന കാലാവധി അവസാനിക്കുമ്പോഴോ കമ്മിറ്റിയുടെ ആസ്തികളും ധനനിക്ഷേപങ്ങളും കൊച്ചിൻ ദേവസ്വം ബോർഡ് ഫ≠ിന്റെ ഭാഗമായി തീരുന്നതാണ്. പ്രസ്തുത നിക്ഷേപങ്ങൾ അതാത് ക്ഷേത്രത്തിന്റെ ആവശ്യത്തിന് മാത്രം പിൻവലിക്കുന്നതിന് ദേവസ്വം കമ്മീഷണർക്ക് അധികാരമു≠ായിരിക്കുന്നതാണ്. ഇപ്രകാരമുള്ള ആസ്തികളും നിക്ഷേപങ്ങളും അതാത് ക്ഷേത്രങ്ങളുടെ അഭിവൃദ്ധിക്കുവേ≠ി ഉപയോഗപ്പെടുത്തേ≠ താണ്. ക്ഷേത്ര ഉപദേശക സമിതികളുടെ കൈവശമുള്ള ഏതൊരു സ്ഥാവരജംഗമ സ്വത്തുക്കൾക്കും (ഇളകുന്നതും ഇളകാത്തതും) അവകാശം ട്രസ്റ്റി എന്ന നിലയിൽ ദേവസ്വം ബോർഡിന് മാത്രമായിരിക്കും. അത് മറ്റാർക്കെങ്കിലും കൈമാറ്റം ചെയ്യുന്നതിനോ വിൽപ്പന നടത്തുന്നതിനോ സമിതിക്ക് അധികാരം ഉ≠ായിരിക്കുന്നതല്ല. പ്രസ്തുത വസ്തുക്കൾ അതാതു സമയത്തു തന്നെ ദേവസ്വം ഓഫീസർക്ക് കൈമാറേ≠തും സമിതിയുടെ ഉപയോഗത്തിന് ആവശ്യമുള്ളതാണെങ്കിൽ രേഖാമൂലം തിരികെ വാങ്ങി ഉപയോഗിക്കേ≠തും സൂക്ഷിക്കേ≠തുമാണ്. ഭ‡ജനങ്ങളിൽ നിന്നും പണപ്പിരിവ് നടത്തി ഉപദേശക സമിതികൾ വാങ്ങുന്ന ഇളകാത്ത മുതലുകൾ ദേവസ്വത്തിന്റെ പേരിൽ മാത്രം വാങ്ങേ≠തും, ദേവസ്വം ബോർഡ് സെക്രട്ടറിയുടെ പേരിൽ മാത്രം രജിസ്റ്റർ ചെയ്യേ≠തുമാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ പൂർണ്ണ നിയന്ത്രണത്തിൽ എല്ലാ ചിലവുകളും വഹിച്ചുവരുന്ന മേജർ ക്ഷേത്രങ്ങളുടെ (ചോറ്റാനിക്കര, കൊടുങ്ങല്ലൂർ, തൃപ്രയാർ) ക്ഷേത്ര ഉപദേശക സമിതികൾ അനിവാര്യമല്ലാത്ത സാഹചര്യത്തിൽ വേ≠െന്നു വയ്ക്കുന്നതിനോ പ്രത്യേക സന്ദർഭങ്ങളിൽ മാത്രം സമിതികൾ രൂപീകരിക്കുന്നതിനോ ദേവസ്വം ബോർഡിന് പൂർണ്ണാധികാരം ഉ≠ായിരിക്കുന്നതാണ്. അതുപോലെതന്നെ ഭ‡ജന ങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾമൂലം ഏതെങ്കിലും ക്ഷേത്രങ്ങളിൽ സമിതിയുടെ പ്രവർത്തനം സുഗമമായി കൊ≠ുപോകുവാൻ സാധിക്കാത്ത സാഹചര്യം ഉ≠ാകു ന്നതായാൽ സമിതിയുടെ പ്രവർത്തനം മരവിപ്പിക്കുന്നതിനോ സമിതിയെ പിരിച്ചുവിട്ട് തൽക്കാലം ഉപദേശകസമിതി ഇല്ലാതെ ഭരണം നടത്തുന്നതിനോ കൊച്ചിൻ ദേവസ്വം ബോർഡിന് അധികാരമു≠ായിരിക്കും. ഈ നിയമാവലിയിൽ കാലാകാലങ്ങളിൽ ആവശ്യമായി വരുന്ന ഭേദഗതികൾ വരുത്തുവാൻ കൊച്ചിൻ ദേവസ്വം ബോർഡിന് അധികാരമു≠ായിരിക്കുന്നതാണ്.

(ഒപ്പ്) (ഒപ്പ്) (ഒപ്പ്)

പ്രസിഡന്റ ് മെമ്പർ മെമ്പർ

Cite this issue. Kerala Gazette, Government of Kerala, 31 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-31.pdf_2012_05_Part_4_cochi_devaswomboard/. Archive identifier in.gazette.kerala_new.2012-01-31.pdf_2012_05_Part_4_cochi_devaswomboard.