Servants of Knowledge
Kerala Gazette · Government of Kerala

The Kerala Irrigation and water Conservation (Amendment) Bill, 2011 (Bill No. 65)

Published 14 February 2012

Part
PART II - Legislative Department
Identifier
in.gazette.kerala_new.2012-02-14.pdf_2012_07_Part_2_leg_dept
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 7 dated 14th February 2012.

PART II

കേരള നിയമസഭാ സെക്രട്ടേറിയറ്റ്

വി⁄ാപനം

നമ്പർ 6360/ലെജിൻ-2/2011/ലെജി. തിരുവനന്തപുരം, 2012 ജനുവരി 31.

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം 2011-ലെ കേരള ജലസേചനവും ജലസംരക്ഷണവും (ഭേദഗതി) ബിൽ, ഉദ്ദേശകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടും കൂടി പ്രസിദ്ധപ്പെടുത്തുന്നു.

പി. കെ. മുരളീധരൻ,

സെക്രട്ടറി-ഇൻ-ചാർജ്.

2

പതിമൂന്നാം കേരള നിയമസഭ

ബിൽ നമ്പർ 65 2011-ലെ കേരള ജലസേചനവും ജലസംരക്ഷണവും (ഭേദഗതി) ബിൽ

2003-ലെ കേരള ജലസേചനവും ജലസംരക്ഷണവും ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ബിൽ

പീഠിക.—2003-ലെ കേരള ജലസേചനവും ജലസംരക്ഷണവും ആക്റ്റ് (2003-ലെ 31) ഇനി പറയുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരി ക്കുകയാൽ ;

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിര≠ാം സംവൽസരത്തിൽ ഇനി പറയും പ്രകാരം നിയമമു≠ാക്കുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2011-ലെ കേരള ജലസേചനവും ജലസംരക്ഷണവും (ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.

(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. 58-ാം വകുപ്പിന്റെ ഭേദഗതി.—2003-ലെ കേരള ജലസേചനവും ജലസംരക്ഷണവും ആക്റ്റിലെ (2003-ലെ 31) 58-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ, (ജെ) ഖfiത്തിനുശേഷം, ഇനി പറയുന്ന ഖfiം ചേർക്കേ≠താണ്, അതായത്:—

"(കെ) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന പോലീസ് ഇൻസ്പെക്ടർ ജനറലിന്റെ പദവിയിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ".

3

ഉദ്ദേശ്യകാരണങ്ങളുടെ വിവരണം

ഡാമുകളുടെ സുരക്ഷയിൽ വർദ്ധിച്ചുവരുന്ന ഭീഷണി കണക്കിലെടുത്ത് ഇൻസ്പെക്ടർ ജനറലിന്റെ പദവിയിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥനെ കേരള ഡാം സേഫ്റ്റി അതോറിറ്റിയിൽ അംഗമായി ഉൾപ്പെടുത്തുന്നതിന് കേരള ഡാം സേഫ്റ്റി അതോറിറ്റി അതിന്റെ 15-ാമത് യോഗത്തിൽ സർക്കാരിനോട് നിർദ്ദേശിക്കുകയു≠ായി.

സർക്കാർ ആ നിർദ്ദേശം അംഗീകരിക്കുകയും പോലീസ് ഇൻസ്പെക്ടർ ജനറലിന്റെ പദവിയിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥനെ കേരള ഡാം സേഫ്റ്റി അതോറിറ്റിയിൽ ഒരു അംഗമായി നാമനിർദ്ദേശം ചെയ്യുന്നതിനായി 2003-ലെ കേരള ജലസേചനവും ജലസംരക്ഷണവും ആക്റ്റിലെ (2003-ലെ 31) 58-ാം വകുപ്പ് (1)-ാം ഉപവകുപ്പ് ഭേദഗതി ചെയ്തുകൊ≠് പ്രസ്തുത ആക്റ്റിൽ വ്യവസ്ഥ കൊ≠ുവരുന്നതിന് തീരുമാനിച്ചു.

മുകളിൽപറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊ≠ുള്ളതാണ് ഈ ബിൽ.

ധനകാര്യ മെമ്മോറാ≠ം

ബില്ലിന്റെ ര≠ാം ഖfiം, പോലീസ് ഇൻസ്പെക്ടർ ജനറലിന്റെ പദവിയിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥനെ കേരള ഡാം സേഫ്റ്റി അതോറിറ്റിയിൽ ഒരു അംഗമായി നാമനിർദ്ദേശം ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യുന്നു. കേരള ഡാം സേഫ്റ്റി അതോറിറ്റിയിൽ ഒരു പുതിയ അംഗമായി ഒരു പോലീസ് ഇൻസ്പെക്ടർ ജനറലിനെ ഉൾപ്പെടുത്തുമ്പോൾ യാത്രാബത്ത, ക്ഷാമബത്ത, സിറ്റിംഗ് ഫീസ് എന്നീ ഇനങ്ങളിൽ ചെലവ് ആവശ്യമായി വരും. ഈ ബിൽ നിയമമാക്കുകയും പ്രാബല്യത്തിൽ കൊ≠ു വരികയും ചെയ്താൽ സംസ്ഥാന സഞ്ചിത നിധിയിൽ നിന്നും ചെലവ് വരുന്നതാണ്.

ഈ ചെലവ് നാമമാത്രമായി കരുതാമെങ്കിലും ഈ ഇനത്തിൽ ഉ≠ായേക്കാവുന്ന യഥാർ∞ ചെലവ് ഏതെങ്കിലും അളവിൽ കൃത്യമായി കണക്കാക്കുവാൻ ഈ ഘട്ടത്തിൽ സാധിക്കുന്നതല്ല.

പി. ജെ. ജോസഫ്.

(ശരിത്തർ÷മ)

Cite this issue. Kerala Gazette, Government of Kerala, 14 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-14.pdf_2012_07_Part_2_leg_dept/. Archive identifier in.gazette.kerala_new.2012-02-14.pdf_2012_07_Part_2_leg_dept.