©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 ഫെബ്രുവരി 14
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 57
7
} 25th Magha 1933 1933 മാഘം 25
PART III
Police Department
ലേലപ്പരസ്യം
നമ്പർ ഇ2-2870/11 റ്റി. 2012 ജനുവരി 19.
തിരുവനന്തപുരം റൂറൽ എ. ആർ. ക്യാമ്പിന്റെ എം.ടി.
സ്റ്റോറിൽ സൂക്ഷിച്ചിരിക്കുന്നതും പോലീസ് വകുപ്പിനാവശ്യം ഇല്ലാത്തതുമായ വിവിധയിനം ടയറുകൾ (140 എണ്ണം), ട്യൂബുകൾ (117 എണ്ണം), സ്പെയർ പാർട്ടുകൾ (72 എണ്ണം) എന്നിവ 2012 മാർച്ച് 2-ാം തീയതി രാവിലെ 11 മണിക്ക് പുളിങ്കുടി എ. ആർ.
ക്യാമ്പിൽ വച്ച് പരസ്യമായി ലേല/ദർഘാസ് വഴി വിൽപ്പന നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ടി സാധനങ്ങൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യമായ ` 800 (രൂപ എണ്ണൂറ്) ലേലദിവസം രാവിലെ 11 മണിക്കുമുൻപ് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
ക്രമ
സീൽ വച്ച ദർഘാസുകൾ നൽകാൻ താൽപ്പര്യമുള്ളവർ നിരതദ്രവ്യം പുളിങ്കുടി എ. ആർ. ക്യാമ്പിൽ ഒടുക്കിയ രസീതടക്കം ജില്ലാ പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം, തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ 29-2-2012, 3 മണിക്കുമുൻപ് കിട്ടത്തക്കവണ്ണം അയയ്ക്കേ≠താണ്.
ലേലത്തിലോ/ദർഘാസിലോ കാണുന്ന കൂടുതൽ തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും നികുതിയുൾപ്പെടെയുള്ള ലേലത്തുകയുടെ പകുതി (നിരതദ്രവ്യം കഴിച്ച്) ലേലം കൊ≠യാൾ ലേലസ്ഥലത്തുതന്നെ അടയ്ക്കേ≠തും ആകുന്നു. ബാക്കി തുക ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനുള്ളിൽ പുളിങ്കുടി എ.ആർ. ക്യാമ്പിൽ അടച്ച് സ്വന്തം ചെലവിൽ ലേല സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി നൽകുന്നതാണ്.
നിരതദ്രവ്യം
ഇനവിവരം
നമ്പർ
` 14th FEB. 2012] POLICE DEPARTMENT 16 കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കു ന്നതല്ല. ടി സാധനങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പുളിങ്കുടി എ.ആർ. ക്യാമ്പിൽ വച്ച് ബന്ധപ്പെട്ടവരുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.
ഏതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്ത മായിരിക്കുന്നതാണ്.
ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്) തിരുവനന്തപുരം റൂറൽ. ജില്ലാ പോലീസ് മേധാവി.
ലേലപ്പരസ്യം
നമ്പർ ഇ2-58245/2010 റ്റി.സി. 2012 ജനുവരി 24.
തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും വകുപ്പിന് ഉപയോഗമില്ലാത്തതുമായ താഴെ പറയുന്ന വാഹനങ്ങൾ ലേലം/ടെൻഡർ വഴി വില്പന നടത്തുന്നതാണ്.
ക്രമ രജിസ്റ്റർ നമ്പരും ഇനവിവരവും നിരതദ്രവ്യം നമ്പർ മോഡലും ` 1 കെ.എൽ. 01-പി. 4273—അംബാസിഡർ കാർ
2,000 —1999
2 കെ.എൽ. 07-എക്സ്-7—അംബാസിഡർ കാർ
2,000 —1999
3 കെ.എൽ. 01-കെ. 2990—ഡീസൽ ജീപ്പ്
3,000 —1997
4 കെ.എൽ. 01-എഫ്. 9067—കൈനറ്റിക് ഹോ≠
200 —1995
5 കെ.എൽ. 01-എഫ്. 8053—റിക്കവറി വാൻ
5,000 —1995
ലേല തീയതി—28-2-2012 പകൽ 11 മണി.
ലേലസ്ഥലം—എ.ആർ. ക്യാമ്പ്, നന്ദാവനം.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം അവസാനിച്ചാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്.
ലേലത്തിൽ വച്ച വാഹനങ്ങൾ ലേലത്തിന് മുൻപുള്ള 10 പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയ്ക്ക് തിരുവനന്തപുരം സിറ്റി മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ മുൻകൂർ അനുമതിയോടെ നേരിട്ട് പരിശോധിക്കാവുന്നതാണ്.
പരസ്യലേലം അവസാനിച്ചാൽ ടെൻഡറുകൾ തുറക്കുന്നതും ലേലത്തിലോ/ടെൻഡറിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് പ്രസ്തുത തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തു ന്നതുമാണ്. നിരതദ്രവ്യം ഒഴികെ ലേലം/ടെൻഡർ തുകയും നി›ിത നികുതിയും ഉൾപ്പെടെയുള്ള തുക ലേല സ്ഥലത്തുവച്ച് അപ്പോൾ തന്നെ അടക്കേ≠തും ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ലേല വസ്തുക്കൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.
പ്രസ്തുത നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും പുനർലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടത്തിന് ലേലംകൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതും നഷ്ടസംഖ്യ ടിയാനിൽ നിന്ന് ഈടാക്കുന്നതുമായിരിക്കും. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹതയില്ലാത്തതുമാകുന്നു. ലേലം സംബന്ധിച്ച് (ലേല നടപടി സമയത്തും അതിനുശേഷവും) ജില്ലാ പോലീസ് മേധാവി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.
തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലനടപടികൾ നിർത്തിവയ്ക്കുന്നതിനുള്ള അധികാരം ഉ≠ായിരിക്കും.
(ഒപ്പ്)
ജില്ലാ പോലീസ് തിരുവനന്തപുരം സിറ്റി മേധാവിയുടെ ആഫീസ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ തിരുവനന്തപുരം സിറ്റി. (ഭരണം).
TENDER NOTICE
No. G5/34259/2011/TC. 24th January 2012.
Sealed tenders are invited to the painting work of furniture and equipments of Thiruvananthapuram City Police Hospital.
EMD—` 500.
Cost of tender form—` 150 (Taxes extra).
Last date and time of receipts of tender—
27-2-2012, 4 p.m.
Date and time of opening of tender—28-2-2012, 11 a.m.
Tender forms are available on all working days from the office of the District Police Chief, Tvpm. City.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ അധീനതയിലുള്ള സിറ്റി പോലീസ് ഹോസ്പിറ്റലിലെ ഫർണിച്ചറും ഉപകരണങ്ങളും പെയിന്റ ് ചെയ്യുന്നതിനുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിരതദ്രവ്യം—` 500.
ദർഘാസ് ഫോറത്തിന്റെ വില—` 150.
14th FEB. 2012] POLICE DEPARTMENT 17ദർഘാസിനു പുറത്ത് തിരുവനന്തപുരം സിറ്റി പോലീസ് ഹോസ്പിറ്റലിലെ ഉപകരണങ്ങളും ഫർണിച്ചറും പെയിന്റ ് ചെയ്യുന്ന പണികൾ എന്നു കാണിച്ചിരിക്കേ≠താണ്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ദർഘാസ് നടപടികൾ നിർത്തി വയ്ക്കുന്നതിനും അസ്ഥിരപ്പെടു ത്തുന്നതിനുമുള്ള അധികാരം ഉ≠ായിരിക്കുന്നതാണ്.
സ്വീകാര്യമായ ദർഘാസുകൾ സന്നിഹിതരാകുന്ന ദർഘാസു കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
(Sd.) Office of the District Police Chief, Thiruvananthapuram City. District Police Chief.
ലേലപ്പരസ്യം
നമ്പർ എം. 384/2011/എ.എൽ.പി. 2012 ജനുവരി 28.
വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, ആലപ്പുഴ ഓഫീസിലെ താഴെ പറയുന്ന ഫേട്ടോകോപ്പി മെഷ്യൻ ഏപ്രിൽ മാസം 10-ാം തീയതി പകൽ 11 മണിക്ക് ടി ഓഫീസിൽ വെച്ച് പരസ്യമായി ലേലത്തിൽ വിൽക്കുന്നതാണ്.
മെഷ്യൻ മോഡൽ—1025/1996 year.
സീരിയൽ നമ്പർ—2902271395.
നിരതദ്രവ്യം—` 100.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുൻപ് മേൽപ്പറഞ്ഞ നിരക്കിൽ നിരതദ്രവ്യം ലേല സ്ഥലത്തുവച്ച് വാങ്ങേ≠തും കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തുമാണ്. സീൽ ചെയ്ത ടെ≠ർ 9-4-2012-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, ആലപ്പുഴ ഓഫീസിൽ കിട്ടത്തക്ക വിധം അയയ്ക്കേ≠താണ്. ടെ≠റിനോടൊപ്പം നി›ിത നിരതദ്രവ്യം അടച്ചതിനുള്ള രസീതും ഉ≠ായിരിക്കേ≠താണ്. പ്രസ്തുത കവറിന് മുകളിൽ "ഫോട്ടോകോപ്പിയിംഗ് മെഷ്യൻ ടെ≠ർ" എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കേ≠താണ്.
ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണിക്കുന്ന ആൾക്ക് ലേലം സ്ഥിരപ്പെടുത്തി കൊടുക്കുന്നതും ടിയാൻ ഉടൻ തന്നെ ലേല/ടെ≠ർ തുകയുടെ പകുതിയും മുഴുവൻ വിൽപന നികുതിയും ലേല സ്ഥലത്തുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവു കിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് ലേല വസ്തു സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടനെ തിരികെ നൽകുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേയ്ക്ക് മുതൽ കൂട്ടുന്നതും ഫോട്ടോകോപ്പിയിംഗ് മെഷ്യൻ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ടിയാൻ ഉത്തരവാദി ആയിരിക്കുന്നതും ആയത് ടിയാനിൽനിന്ന് ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിക്കുക യാണെങ്കിൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതുമല്ല.
മേൽ പ്രസ്താവിച്ച ഫോട്ടോകോപ്പിയിംഗ് മെഷ്യൻ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണിവരെ വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ, ആലപ്പുഴ ഓഫീസിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കു ന്നതിനും ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ, ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന് ഉ≠ായിരിക്കുന്നതാണ്.
ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന്റെ (ഒപ്പ്) കാര്യാലയം, വിജിലൻസ് ആന്റ ് ഡെപ്യൂട്ടി ആന്റി കറപ്ഷൻ ബ്യൂറോ, ആലപ്പുഴ. പോലീസ് സൂപ്ര≠്.
ലേലപ്പരസ്യം
നമ്പർ ജി2-17201/2011. 2012 ജനുവരി 11.
എം.എസ്.പി. അരീക്കോട് ക്യാമ്പിലെ 298-ാം നമ്പർ കശുമാവ് 22-2-2012 പകൽ 11 മണിക്ക് എം.എസ്.പി. അരീക്കോട് ക്യാമ്പിൽ വെച്ച് പരസ്യമായി പുനർലേലം ചെയ്തു വിൽക്കുന്നതാണ്.
്ര പ സ ് ത ു ത േ ല ല ത്ത ി ൽ പ െ ങ്ക ട ു ക്ക ു വ ാ ൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 30 ലേലദിവസം രാവിലെ ലേലസമയത്ത് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻതന്നെ അടയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ചു നൽകുന്നതാണ്.
ലേലം കൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേല വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും പുനർലേലം ചെയ്യുന്നതുമായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യലേലം കൊ≠ വ്യ‡ിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതു മായിരിക്കും. ലേലദിവസത്തിന് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യൂ.എം.)-ന്റെ സാന്നിദ്ധ്യത്തിൽ പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവെക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം.എസ്.പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
(ഒപ്പ്) കമാ≠ന്റിന്റെ ഓഫീസ്, മലബാർ സ്പെഷ്യൽ പോലീസ്, കമാ≠ന്റ ്, മലപ്പുറം. എം. എസ്. പി.