Kerala Gazette No. 8 dated 21st February 2012.
PART II
കേരള നിയമസഭാ സെക്രട്ടേറിയറ്റ്
വി⁄ാപനം
നമ്പർ 391/ലെജിൻ2/2012/ലെ ജി. തിരുവനന്തപുരം, 2012 ഫെബ്രുവരി 21.
കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം 2012-ലെ കേരള ഹൈക്കോടതി സർവ്വീസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ഭേദഗതി ബിൽ, ഉദ്ദേശ്യകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടും കൂടി പ്രസിദ്ധപ്പെടുത്തുന്നു.
പി. കെ. മുരളീധരൻ,
സെക്രട്ടറി-ഇൻ-ചാർ÷്.
2പതിമൂന്നാം കേരള നിയമസഭ
ബിൽ നമ്പർ 68 2012-ലെ കേരള ഹൈക്കോടതി സർവ്വീസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ഭേദഗതി ബിൽ 2008-ലെ കേരള ഹൈക്കോടതി സർവ്വീസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ആക്റ്റ് ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ബിൽ
പീഠിക.—2008-ലെ കേരള ഹൈക്കോടതി സർവ്വീസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ ;
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിര≠ാം സംവത്സരത്തിൽ ഇനി പറയും പ്രകാരം നിയമമു≠ാക്കുന്നു:—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2012-ലെ കേരള ഹൈക്കോടതി സർവ്വീസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ഭേദഗതി ആക്റ്റ് എന്ന് പേര് പറയാം.
(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. 2-ാം വകുപ്പിന്റെ ഭേദഗതി.—2008-ലെ കേരള ഹൈക്കോടതി സർവ്വീസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ആക്റ്റിലെ (2008-ലെ 34) 2-ാം വകുപ്പിൽ, "മാസത്തിലെ അവസാന ദിവസത്തിന്റെ" എന്ന വാക്കുകൾക്കു പകരം "സാമ്പത്തിക വർഷത്തിലെ അവസാന ദിവസത്തിന്റെ" എന്ന വാക്കുകൾ ചേർക്കേ≠താണ്.
3ഉദ്ദേശ്യകാരണങ്ങളുടെ വിവരണം
2009 ഏപ്രിൽ 24-ാം തീയതിയിലെ ജി. ഒ. (പി) നമ്പർ 154/2009/ധന. എന്ന സർക്കാർ ഉത്തരവ് പ്രകാരം സാമ്പത്തിക വർഷത്തിൽ 55 വയസ്സ് തികഞ്ഞ എല്ലാ സർക്കാർ ജീവനക്കാരേയും അദ്ധ്യാപകരേയും ആ സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസം വരെ സേവനത്തിൽ തുടരാൻ അനുവദിച്ചിരുന്നു. മേൽപ്പറഞ്ഞ ഉത്തരവിനു നിയമപരമായ സാധുത നൽകുന്നതിനുവേ≠ി കേരള സർവ്വീസ് ചട്ടങ്ങളുടെ ഭാഗം 1 ചട്ടം 60-ൽ സർക്കാർ ഭേദഗതി വരുത്തുകയു≠ായി. ഹൈക്കോടതിയിലെ ജീവനക്കാർക്കും കൂടി മേൽപ്പറഞ്ഞ ആനുകൂല്യം നൽകണമെന്ന് ആവശ്യപ്പെട്ടുകൊ≠് ഹൈക്കോടതി രജിസ്ട്രാർ ജനറൽ സർക്കാരിനോട് അഭ്യർ∞ിക്കുകയു≠ായി. ഈ ആവശ്യം നിറവേറ്റുന്നതിന് ഒരു സർക്കാർ ഉത്തരവ് പര്യാപ്തമല്ലാത്തതിനാൽ 2008-ലെ കേരള ഹൈക്കോടതി സർവ്വീസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ആക്റ്റിൽ ഭേദഗതി വരുത്തേ≠ത് ആവശ്യമാണ്. ആയതിനാൽ ഹൈക്കോടതിയിലെ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും കൂടി മേൽപ്പറഞ്ഞ ആനുകൂല്യം ലഭിക്കത്തക്കവിധം പ്രസ്തുത ആക്റ്റിലെ 2-ാം വകുപ്പ് ഭേദഗതി ചെയ്യുവാൻ സർക്കാർ തീരുമാനിക്കുകയു≠ായി.
2. മേൽപ്പറഞ്ഞ ലക്ഷ്യം നടപ്പിലാക്കുന്നതിനുദ്ദേശിച്ചുകൊ≠ുള്ളതാണ് ഈ ബിൽ.
ധനകാര്യ മെമ്മോറാ≠ം
സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും വിരമിക്കൽ തീയതി മാർച്ച് മാസം 31-ാം തീയതിയാക്കി ഏകീകരിച്ചുകൊ≠ുള്ള 2009 ഏപ്രിൽ 24-ാം തീയതിയിലെ ജി. ഒ. (പി) 154/2009/ധന. നമ്പർ സർക്കാർ ഉത്തരവിന്റെ ആനുകൂല്യം, കേരള ഹൈക്കോടതിയിലെ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും കൂടി ലഭ്യമാക്കുന്നതിനായി 2008-ലെ കേരള ഹൈക്കോടതി സർവ്വീസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ആക്റ്റ് ഭേദഗതി ചെയ്യുവാൻ ബില്ലിന്റെ 2-ാം ഖണ്ഡം കൊ≠ുദ്ദേശിക്കുന്നു. ഇതുമൂലം സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിൽ നിന്നും ചെലവു≠ാകുമെങ്കിലും വർഷംതോറുമുള്ള അതിന്റെ ആവർത്തക സ്വഭാവവും വ്യത്യാസവും മൂലം ഈ ഇനത്തിൽ ഉ≠ായേക്കാവുന്ന യഥാർ∞ ചെലവ് കൃത്യമായി കണക്കാക്കുവാൻ ഈ ഘട്ടത്തിൽ സാധിക്കുന്നതല്ല.
ഉമ്മൻചാ≠ി.