Kerala Gazette No. 9 dated 28th February 2012.
PART II
കേരള നിയമസഭാ സെക്രട്ടേറിയറ്റ്
വി⁄ാപനം
നമ്പർ 918/ലെജിൻ-3/2012/ലെജി. തിരുവനന്തപുരം, 2012 ഫെബ്രുവരി 28.
കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം 2012-ലെ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ, ഉദ്ദേശകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ ത്തോടുംകൂടി പ്രസിദ്ധപ്പെടുത്തുന്നു.
പി. കെ. മുരളീധരൻ, സെക്രട്ടറി (ഇൻ ചാർജ്).
2പതിമൂന്നാം കേരള നിയമസഭ
ബിൽ നമ്പർ 70 2012-ലെ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ
1989-ലെ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ബിൽ
പീഠിക.—1989-ലെ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ആക്റ്റ് ഇനി കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ ;
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവത്സരത്തിൽ താഴെ പറയുംപ്രകാരം നിയമമു≠ാക്കുന്നു :—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2012-ലെ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.
(2) ഇത്് 1990 ജനുവരി 1-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെ ടേ≠താണ്.
2. 2-ാം വകുപ്പിന്റെ ഭേദഗതി.—1989-ലെ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ആക്റ്റിലെ (1989-ലെ 19) 2-ാം വകുപ്പിൽ (എം) ഖfiത്തിന്റെ (ii)-ാം ഉപ ഖfiത്തിൽ "ഓവർടൈം അലവൻസും" എന്ന വാക്കുകൾ വിട്ടുകളയേ≠താണ്.
ഉദ്ദേശ്യകാരണങ്ങളുടെ വിവരണം
1989-ലെ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ആക്റ്റിലെ (1989-ലെ 19-ാം ആക്റ്റ്) 2-ാം വകുപ്പിലെ (എം) ഖfiത്തിൽ നിർവ്വചിച്ചിട്ടുള്ള പ്രകാരം "വേതനം" എന്ന വാക്കിന് ഒരു അബ്കാരി തൊഴിലാളി ജോലിയിലായിരിക്കുകയോ ജോലി സംബന്ധിച്ച കരാറിലെ വ്യവസ്ഥകൾക്കനുസരിച്ച് വേതനത്തോടുകൂടിയ3 അവധിയിലായിരിക്കുകയോ ചെയ്യുമ്പോൾ ലഭിക്കുന്നതും, തനിക്ക് പണമായി നൽകുന്നതോ നൽകേ≠തോ ആയ എല്ലാ പ്രതിഫലങ്ങളും എന്നർ∞മാകുന്നതും, അതിൽ ഏതെങ്കിലും സൗജന്യ ഭക്ഷണത്തിന്റെ വില, ഓവർടൈം അലവൻസ്, ബോണസ്, കമ്മീഷൻ എന്നിവ ഉൾപ്പെടാത്തതുമാകുന്നു.
2. അബ്കാരി സ്ഥാപനങ്ങൾ 365 ദിവസങ്ങളിലും പ്രവർത്തിക്കുന്നവയാണ്. ആകയാൽ തൊഴിലാളികൾക്ക് സൗകര്യാർ∞ം അവധി ലഭിക്കുന്നതിനുവേ≠ിയാണ് കരാറിന്റെ അടിസ്ഥാനത്തിൽ 50 മുതൽ 110 വരെ ദിവസങ്ങൾ അവധി അനുവദിച്ചി ട്ടുള്ളത്. ഈ അവധി ഭാഗികമായി മാത്രം പ്രയോജനപ്പെടുത്തുകയും ബാക്കി അവധി ദിവസങ്ങളിൽ ജോലി ചെയ്യുകയും ചെയ്യുന്ന തൊഴിലാളികൾക്ക് അവധി വേതനം നൽകാറു≠്. ഈ അവധി വേതനം സാധാരണ വേതനം നൽകുന്ന രീതിയിൽ വേജസ് രജിസ്റ്ററിൽ ചേർത്താണ് തൊഴിലാളികൾ വാങ്ങുന്നത്. ഓവർടൈം ജോലിയായി പരിഗണിക്കുകയോ അതനുസരിച്ച് ഇരട്ടി ശമ്പളം നൽകുകയോ ചെയ്യുന്ന കീഴ്വഴക്കം ഈ വ്യവസായത്തിൽ നിലവിലില്ല. ഈ അവധി വേതനം കൂടി ഉൾപ്പെടെ വേതന ത്തിന്റെ 10% ആണ് തൊഴിലാളി വിഹിതയിനത്തിൽ തൊഴിലുടമ അടയ്ക്കാറുള്ളത്. അംശദായ വിഹിതം നിർണ്ണയിക്കുന്നത് സംബന്ധിച്ച അന്വേഷണങ്ങളിൽ തൊഴിലുടമ കൾക്ക് പറയാനുള്ളത് കേൾക്കുന്നതിനും തൊഴിലാളികളുടെ എണ്ണത്തെ സംബന്ധിച്ചും അവർക്ക് നൽകിയിട്ടുള്ള വേതനത്തെ സംബന്ധിച്ചുമുള്ള പ്രമാണങ്ങൾ ഹാജരാക്കു ന്നതിനും മതിയായ അവസരങ്ങൾ നൽകാറു≠്. എന്നാൽ തൊഴിലുടമകൾ ഈ അവസരങ്ങൾ വിനിയോഗിക്കാറില്ല. പ്രസ്തുത അന്വേഷണങ്ങളിൽ ഇപ്രകാരം നൽകിയിട്ടുള്ള അവധി വേതനം ഓവർടൈം ബോണസ്സാണെന്ന് സ്ഥാപിക്കുകയോ അതിനാധാരമായ രേഖകൾ ഹാജരാക്കുകയോ ചെയ്യാറുമില്ല.
3. അവധി വേതനം ഓവർടൈം വേതനം എന്ന് തെറ്റായി വ്യാഖ്യാനിക്കാൻ സാദ്ധ്യതയുള്ളതിനാലാണ് 1989-ലെ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ആക്റ്റിന്റെ 2-ാം വകുപ്പിലെ (എം) ഖfiത്തിന്റെ (ii)-ാം ഉപഖfiം മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യണമെന്ന് കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് അഭ്യർ∞ിച്ചിട്ടുള്ളത്. പ്രസ്തുത ഭേദഗതി നിർദ്ദേശം നടപ്പാക്കിയാൽ 1990 മുതലുള്ള അംശദായ തുക തൊഴിലാളികൾക്ക് നൽകിയിട്ടുള്ള വേതനവും അധിക വേതനവും കൂട്ടിച്ചേർത്ത തുകയുടെ അടിസ്ഥാനത്തിൽ പുതുക്കി നി›യിക്കേ≠ ആവശ്യം ഉ≠ാവുകയില്ല. ഈ കാര്യങ്ങൾ കണക്കിലെടുത്ത് ബോർഡിന്റെ അഭ്യർ∞ന സർക്കാർ അംഗീകരിക്കുകയും അതിനായി നിയമനിർമ്മാണം നടത്താൻ തീരുമാനി ക്കുകയും ചെയ്തു.
4. മേൽപറഞ്ഞ ലക്ഷ്യം നിറവേറ്റാൻ ഉദ്ദേശിച്ചുകൊ≠ുള്ളതാണ് ഈ ബിൽ.
ധനകാര്യമെമ്മോറാ≠ം
ഈ ബിൽ നിയമമാക്കുകയും, പ്രാബല്യത്തിൽ കൊ≠ുവരികയും ചെയ്താൽ സംസ്ഥാന സഞ്ചിതനിധിയിൽ നിന്നും യാതൊരു അധികചെലവും ഉ≠ാകുകയില്ല.
ഷിബു ബേബി ജോൺ.