©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
2012 മാർച്ച് 6
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
10
നമ്പർ വാല്യം 57 } } 6th March 2012
16th Phalguna 1933 1933 ഫാൽഗുനം 16
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ക്യൂ.എസ്.ഡബ്ലിയു.642/2010. 2012 ഫെബ്രുവരി 15.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയർ, സെൻട്രൽ വർക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലം 3-ന്റെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യ മായ KRV 2913 മഹീന്ദ്ര ജീപ്പ് പരസ്യമായ ലേല/ദർഘാസ് നടപടിക്രമം മാർച്ച് മാസം 16-ാം തീയതി 3 മണിയ്ക്ക് ഈ ആഫീസിൽ (അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയർ, സെൻട്രൽ വർക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, ഭൂജല വകുപ്പ്, കാവനാട് പി. ഒ., കൊല്ലം-3) വച്ച് നടത്തപ്പെടുന്നതാണ്. അന്നേ ദിവസം അവധിയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവർത്തി ദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്ന് പകൽ 2 മണിക്ക് മുമ്പായി ടി ആഫീസിൽ (cid:31) 3,500 (മൂവായിരത്തി അഞ്ഞൂറ് രൂപ) മാത്രം അടച്ച് ടോക്കൺ എടുത്തിരിക്കേ≠തും അഥവാ ദർഘാസ് തരുന്നവർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് വെള്ള കടലാസിലുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ദർഘാസ് കവറിനു പുറത്ത് ടി പരസ്യ നമ്പരും തീയതിയും മേൽവിലാസവും വ്യ‡മായി കാണിച്ചിരിക്കേ≠തുമാകുന്നു.
പരസ്യമായ ലേലം അവസാനിച്ചാലുടൻ കിട്ടിയിട്ടുള്ള ദർഘാസുകൾ പരസ്യമായി പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഉള്ള കൂടിയ തുക ഗവൺമെന്റ ് നി›യിച്ചിരി ക്കുന്നതിനെക്കാൾ കുറവല്ലെങ്കിൽ മാത്രം ടിയാന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും, അടുത്ത ര≠് കൂടിയ തുക വിളിക്കപ്പെട്ടവരുൾപ്പെടെ മൂന്നുപേരുടെയും നിരതദ്രവ്യം ഒഴികെ മറ്റുള്ളവരുടെ തുക അന്നുതന്നെ തിരികെ കൊടുക്കുന്നതുമാണ്. സ്ഥിരപ്പെട്ടു കിട്ടുന്നയാൾ നികുതി ഉൾപ്പെടെ മൊത്തം തുകയും അടച്ച് സ്വന്തം ചെലവിൽ ടി സാധനം ടി ആഫീസിൽനിന്നും ഏഴ് ദിവസത്തിനുള്ളിൽ നീക്കം ചെയ്യേ≠തുമാകുന്നു. ലേല തീയതിക്ക് മുമ്പുള്ള ഏഴ് ദിവസത്തിനുള്ളിൽ ടി സാധനം പരിശോധിക്കുവാൻ അനുവദിക്കുന്നതാണ്. മറ്റ് എല്ലാ ലേല/ദർഘാസ് കേരള സർക്കാർ നിയമങ്ങളും നിബന്ധനകളും ബാധകമായിരിക്കും.
6th MAR. 2012] KERALA GAZETTE 24 ദർഘാസ് പരസ്യംനമ്പർ ജി.ഡബ്ലിയു.പി.കെ.1052/2011. 2012 ഫെബ്രുവരി 13.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, പാലക്കാട് ജില്ലാ ആഫീസർ ജില്ലാ കളക്ടറുടെ വരൾച്ചാ ദുരിതാശ്വാസ പദ്ധതിയിൽ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും—28/2011-12— പാലക്കാട് ജില്ലയിൽ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ ഹാന്റ ് പമ്പുകൾ റിപ്പയർ ചെയ്യുന്ന പ്രവൃത്തി—57 എണ്ണം അടങ്കൽ തുക—(cid:31) 3,42,000
നിരതദ്രവ്യം—(cid:31) 8,600
ദർഘാസ് ഫോറത്തിന്റെ വില—(cid:31) 700 + വാറ്റ്.
ദർഘാസ് വിൽപ്പന തീയതിയും സമയവും—12-3-2012, 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
12-3-2012, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
12-3-2012, 4 മണി.
കാലാവധി—2 ആഴ്ച.
മറ്റു വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, പാലക്കാട് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിന് മുമ്പ് ലഭിക്കേ≠താണ്.
2. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കേരള സർക്കാരിന്റെ (cid:31) 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്.
3. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പാലക്കാടുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
4. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
5. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസമാകുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.
7. പ്രവൃത്തി പൂർത്തീകരിച്ച് ബില്ലുകൾ കളക്ടറേറ്റിൽ നൽകി തുക ലഭിക്കുന്ന മുറയ്ക്ക് മാത്രമേ ഈ ഓഫീസിൽനിന്നും ബിൽ തുക മാറി നൽകുകയുള്ളു.
(ഒപ്പ്) ജില്ലാ ഓഫീസ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, പാലക്കാട്-14. ജില്ലാ ഓഫീസർ.
ദർഘാസ് പരസ്യം
നമ്പർ ജി.എം.957/10-OT-29/2011-12. 2012 ഫെബ്രുവരി 16.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മലപ്പുറം താഴെപറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ജി.എം./957/10-OT-29/2011-12.
പ്രവൃത്തിയുടെ പേര്—മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നാലര ഇഞ്ച് (ഡയ) കുഴൽ കിണറുകൾ കുഴിച്ച് ഹാന്റ ് പമ്പ് ഘടിപ്പിക്കുന്ന പ്രവൃത്തി.
അടങ്കൽ തുക—(cid:31) 2,00,000.
നിരതദ്രവ്യം—(cid:31) 5,000.
ദർഘാസ് ഫോറത്തിന്റെ വില—(cid:31) 400 + വാറ്റ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—16-3-2012, 1 മണിവരെ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-3-2012, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-3-2012, 4 മണി.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—15 ദിവസം.
(ഒപ്പ്) ജില്ലാ ഓഫീസറുടെ കാര്യാലയം, മലപ്പുറം. ജില്ലാ ഓഫീസർ.