Servants of Knowledge
Kerala Gazette · Government of Kerala

The Legislative Assembly (Removal of Disqualifications) Amendment Ordinance, 2011 (Ordinance No. 47 of 2011)

Published 27 March 2012

Department
Law ( Legislation-I ) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2012-03-27.pdf_2012_13_Part_1_law_legislation_I
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 13 dated 27th March 2012. PART I Section iii കേരള സർക്കാർ

നിയമ (നിയമനിർമ്മാണ-എെ) വകുപ്പ്

വി⁄ാപനം

2011 നവംബർ 10 നമ്പർ 22205/ലെഗ്.എെ2/2011/നിയമം. തിരുവനന്തപുരം, 1933 കാർത്തികം 19.

2011 നവംബർ 10-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ ഇനി പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്ര സിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം, സി. കെ. പflാകരൻ, നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

2

2011-ലെ 47-ാം നമ്പർ ഓർഡിനൻസ്

2011-ലെ നിയമസഭ (അയോഗ്യതകൾ നീക്കം ചെയ്യൽ)

ഭേദഗതി ഓർഡിനൻസ്

1951-ലെ നിയമസഭ (അയോഗ്യതകൾ നീക്കം ചെയ്യൽ) ആക്റ്റ് വീ ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക.—1951-ലെ നിയമസഭ (അയോഗ്യതകൾ നീക്കം ചെയ്യൽ) ആക്റ്റ് (1951-ലെ XV) ഇനി പറയുന്ന ആവശ്യങ്ങൾക്കായി വീ ും ഭേദഗതി ചെയ്യുന്നത് യു‡ മായിരിക്കയാലും ;

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിൽ അല്ലാത്തതിനാലും, താൻ സത്വര നടപടി എടുക്കേ ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;

ഇപ്പോൾ, അതിനാൽ, ഇൻഡ്യൻ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചുകൊ ്, കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു : —

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2011-ലെ നിയമസഭ (അയോഗ്യതകൾ നീക്കം ചെയ്യൽ) ഭേദഗതി ഓർഡിനൻസ് എന്ന് പേര് പറയാം.

(2) ഈ ഓർഡിനൻസിൽ മറ്റു വിധത്തിൽ വ്യവസ്ഥ ചെയ്യുന്ന പ്രകാരമൊഴികെ, ഈ ഓർഡിനൻസിലെ വ്യവസ്ഥകൾ 1951 ഒക്ടോബർ 11-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ താണ്.

2. 1951-ലെ XV-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ താണ്.—ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത്, 1951-ലെ നിയമസഭ (അയോഗ്യതകൾ നീക്കം ചെയ്യൽ) ആക്റ്റിന് (1951-ലെ XV) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശി ക്കപ്പെടുക), 3-ാം വകുപ്പിൽ വിനിർദ്ദേശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്ര ാബല്യമുായിരിക്കുന്നതാണ്.

3

3. 2-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിന്റെ 2-ാം വകുപ്പ്, (1)-ാം ഉപവകുപ്പിന്റെ (i)-ാം ഖണ്ഡത്തിനുശേഷം, താഴെ പറയുന്ന വിശദീകരണവും കുറിപ്പും ചേർക്കേ താണ്, അതായത്:—

"വിശദീകരണം.—ഈ ഖണ്ഡത്തിന്റെ ആവശ്യത്തിലേക്കായി, നിയമസഭാംഗ ങ്ങൾ എന്നതിൽ മന്ത്രിമാരും സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും പ്രതിപക്ഷ നേതാവും ചീഫ് വിപ്പും ഉൾപ്പെടുന്നതാണ്.

കുറിപ്പ്:—ഈ വിശദീകരണം പ്രതിപക്ഷ നേതാവിനെ സംബന്ധിച്ചിടത്തോളം 1977 സെപ്റ്റംബർ 1-ാം തീയതിയും ചീഫ് വിപ്പിനെ സംബന്ധിച്ചിടത്തോളം 1982 ഒക്ടോബർ 1-ാം തീയതിയും പ്രാബല്യത്തിൽ വന്നിട്ടുള്ളതായി കരുതപ്പെടേ താണ്.".

എം. ഒ. എച്ച്. ഫറൂഖ്,

ഗവർണ്ണർ.

(ശരിത്തർ÷മ)

ജി. മോഹനൻ പിള്ള, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 27 March 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-03-27.pdf_2012_13_Part_1_law_legislation_I/. Archive identifier in.gazette.kerala_new.2012-03-27.pdf_2012_13_Part_1_law_legislation_I.