Servants of Knowledge
Kerala Gazette · Government of Kerala

1. Sree Sankaracharya Sanskrit University (Amendment) Ordinance, 2012 (Ordinance No. 3 of 2012)

Published 24 April 2012

Part
PART II Legislative Department
Identifier
in.gazette.kerala_new.2012-04-24.pdf_2012_17_Part_2_Sree_SSU
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 17 dated 24th April 2012. PART II Section iii

കേരള സർക്കാർ

നിയമ (നിയമനിർമ്മാണം—ജി) വകുപ്പ്

വി⁄ാപനം

2012 ജനുവരി 17 നമ്പർ 24214/ലെഗ്.ജി2/2011/നിയമം. തിരുവനന്തപുരം,

1933 പൌഷം 27.

2012 ജനുവരി 17-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ ഇനി പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

സി. കെ. പflാകരൻ, നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

2

2012-ലെ 3-ാം നമ്പർ ഓർഡിനൻസ്

2012-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല

(ഭേദഗതി) ഓർഡിനൻസ്

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിര≠ാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.

1994-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക.—2011-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല (ഭേദഗതി) ഓർഡിനൻസ് (2011-ലെ 56) 2011 നവംബർ 30-ാം തീയതി കേരള ഗവർണ്ണർ വിളംബര പ്പെടുത്തിയിരുന്നതിനാലും ;

2011, ഡിസംബർ 9-ാം തീയതി ആരംഭിച്ച് അതേ ദിവസം അവസാനിച്ച നിയമ സഭയുടെ സമ്മേളനത്തിൽ പ്രസ്തുത ഓർഡിനൻസിന് പകരം സംസ്ഥാന നിയമസഭ യുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2) -ാം ഖfiം (എ) ഉപഖfi പ്രകാരം 2011-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല (ഭേദഗതി) ഓർഡിനൻസിന് (2011-ലെ 56) 2012 ജനുവരി 20-ാം തീയതി പ്രാബല്യമില്ലാതായി ത്തീരുമെന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്താതിരിക്കുന്ന പക്ഷം വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും ;

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ ഇനി പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—

3

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2012-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.

(2) ഇത് 2011, ഡിസംബർ 1-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.

2. 1994-ലെ 5-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണ്.—ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത്, 1994-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്റ്റിന് (1994-ലെ 5) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3-ം, 4-ം വകുപ്പുകളിൽ പരാമർശിച്ചിട്ടുള്ള ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമു≠ായിരിക്കുന്നതാണ്.

3. 12-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 12-ാം വകുപ്പിൽ, 'നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ' എന്ന ശീർഷകത്തിൻ കീഴിൽ നിലവിലുള്ള ഇനങ്ങൾക്ക് പകരം ഇനി പറയുന്ന ഇനങ്ങൾ ചേർക്കേ≠താണ്, അതായത്:—

"(i) ഒരിക്കൽ നാലു വർഷക്കാലയളവിലേക്ക് ചാൻസലർ നാമനിർദ്ദേശം ചെയ്യുന്ന, സംസ്കൃതം, ഭാരതീയ ചരിത്രസാഹിത്യാദികൾ സംബന്ധിച്ച പഠനം, ഭാരതീയ തത്വ⁄ാനം, ഏതെങ്കിലും ഭാരതീയ ഭാഷ എന്നിവയെ പ്രതിനിധാനം ചെയ്യുന്ന നാല് പ്രഗൽഭ പണ്ഡിതൻമാർ;

(ii) നാലു വർഷക്കാലയളവിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ദ്ധരോ പ്രഗൽഭരായ വിദ്യാ ഭ്യാസ വിചക്ഷണരോ ആയ ഏഴു പേർ അവരിൽ മൂന്ന് പേർ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ അദ്ധ്യാപകരായിരിക്കേ≠തും അവരിൽ ഒരാൾ പട്ടികജാതി/പട്ടികഗോത്രവർഗ്ഗത്തിൽനിന്നുള്ള ആളും ഒരാൾ വനിതയും ആയിരി ക്കേ≠തുമാണ്;

(iii) ഒരു വർഷക്കാലത്തേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന, സർവ്വകലാശാലയിലേയോ സർവ്വകലാശാലയുമായി അഫിലിയേറ്റുചെയ്തിട്ടുള്ള കോളേജുകളിലേയോ/സെന്ററുകളിലെയോ പ്രശംസാർഹമായ അക്കാഡമിക് മികവ് പുലർത്തുന്ന ഒരു ബിരുദാനന്തര ബിരുദ വിദ്യാർ∞ി;

(iv) ഊഴമനുസരിച്ച് ചാൻസലർ നാമനിർദ്ദേശം ചെയ്യുന്ന ഒരു ഫാക്കൽറ്റി ഡീൻ;

(v) കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ എക്സിക്യൂട്ടീവ് കൗൺസിൽ നാമനിർദ്ദേശം ചെയ്യുന്ന അംഗം:

എന്നാൽ "നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ" എന്ന ശീർഷകത്തിൻ കീഴിൽ ചാൻസലറോ സർക്കാരോ നാമനിർദ്ദേശം ചെയ്യുന്ന സിൻഡിക്കേറ്റിലെ അംഗങ്ങൾക്ക് ചാൻസലർക്കോ സർക്കാരിനോ, അതതു സംഗതിപോലെ, ഇഷ്ടമുള്ളിട ത്തോളം കാലം തങ്ങളുടെ ഒൗദ്യോഗിക സ്ഥാനം വഹിക്കാവുന്നതാണ്.".

4

4. പ്രത്യേക വ്യവസ്ഥ.—പ്രധാന ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ഓർഡിനൻസിന്റെ പ്രാരംഭ തീയതിയിൽ, പ്രധാന ആക്റ്റിലെ 12-ാം വകുപ്പിൽ 'നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ' എന്ന ശീർഷകത്തിൻകീഴിൽ ഈ ഓർഡിനൻസിന്റെ പ്രാരംഭത്തിന് മുൻപ് നിലവിലു≠ായിരുന്ന (ii)-ം (iii)-ം (v)-ം ഇന ങ്ങൾ പ്രകാരം ഒൗദ്യോഗികസ്ഥാനത്തേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത അംഗങ്ങ ളുടെ ഒൗദ്യോഗിക സ്ഥാനം ഈ ഓർഡിനൻസിലെ വ്യവസ്ഥകൾ പ്രകാരം അവസാ നിക്കുന്നതാണ്.

5. റദ്ദാക്കലും ഒഴിവാക്കലും.—(1) 2011-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല (ഭേദഗതി) ഓർഡിനൻസ് (2011-ലെ 56) ഇതിനാൽ റദ്ദാക്കിയി രിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.

എച്ച്. ആർ. ഭരദ്വാജ്,

ഗവർണ്ണർ.

(ശരിത്തർ÷മ)

എസ്. കുമാരി സുധ,

നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 24 April 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-04-24.pdf_2012_17_Part_2_Sree_SSU/. Archive identifier in.gazette.kerala_new.2012-04-24.pdf_2012_17_Part_2_Sree_SSU.