Servants of Knowledge
Kerala Gazette · Government of Kerala

1. The Kerala State Housing Board (Amendment) Act, 2012 (Act No. 10 of 2012)

Published 07 August 2012

Department
Law (Legislation-D) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2012-08-07.pdf_2012_32_Part_1_Housing_Board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 32 dated 7th August 2012.

PART I

Section iii

കേരള സർക്കാർ

നിയമ (നിയമനിർമ്മാണ-ഡി) വകുപ്പ്

വി⁄ാപനം

2012 ജൂൺ 27 നമ്പർ 4060/ലെഗ്. ഡി1/2012/നിയമം.

തി രുവനന്തപുരം,

1934 ആഷാഢം 6.

കേരള സംസ്ഥാന നിയമസഭയുടെ താഴെ പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2012 ജൂൺ 26-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

സി. കെ. പflാകരൻ

നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

2

2012-ലെ 10-ാം ആക്റ്റ്

2012-ലെ കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡ്

(ഭേദഗതി) ആക്റ്റ്

1971-ലെ കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡ് ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ആക്റ്റ്

പീഠിക.—1971-ലെ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ആക്റ്റ് ഇനി പറയുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ ;

ഭാരത റിപ്പബ്ളിക്കിന്റെ അറുപത്തിമൂന്നാം സംവൽസരത്തിൽ ഇനി പറയും പ്രകാരം നിയമമു≠ാക്കുന്നു.

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2012-ലെ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് (ഭേദഗതി) ആകറ്റ് എന്ന് പേര് പറയാം.

(2) ഇത് 2012 ഫെബ്രുവരി 16-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.

2. 36 എ. എന്ന പുതിയ വകുപ്പ് കൂട്ടിചേർക്കൽ.—1971-ലെ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ആക്റ്റിൽ (1971-ലെ 19), (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക), 36-ാം വകുപ്പിനുശേഷം ഇനി പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത് :—

"36 എ. സംയു‡ സംരംഭ പദ്ധതിയിലൂടെയോ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയിലൂടെയോ പാർപ്പിട നിർമ്മാണമോ പരിഷ്ക്കരണമോ വികസന പദ്ധതികളോ ഏറ്റെടുക്കുന്നതിന് ബോർഡിനുള്ള അധികാരം.—ബോർഡിന്, സംയു‡ സംരംഭ പദ്ധതി മുഖേന അല്ലെങ്കിൽ പൊതു-സ്വകാര്യ പങ്കാളിത്തപദ്ധതി മുഖേന ഏതൊരു പാർപ്പിട നിർമ്മാണ പദ്ധതിയോ, പരിഷ്കരണ പദ്ധതിയോ, വികസന പദ്ധതിയോ, അതതു സംഗതിപോലെ, സർക്കാരിന്റെ അംഗീകാരത്തോടുകൂടി അങ്ങനെയുള്ള ഓരോ പദ്ധതിയും നടപ്പിലാക്കാവുന്നതാണ്.

3

വിശദീകരണം.—ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി, "സംയു‡ സംരംഭ പദ്ധതി അല്ലെങ്കിൽ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതി" എന്നാൽ വാണിജ്യ സമുച്ച യങ്ങൾ, ഷോപ്പിംഗ് മാളുകൾ മുതലായവ ഉൾപ്പെടുന്ന ഏതെങ്കിലും പാർപ്പിട നിർമ്മാണ പദ്ധതിയോ പരിഷ്കരണ പദ്ധതിയോ വികസന പദ്ധതിയോ നടപ്പിലാക്കുന്നതിനുവേ≠ി സുതാര്യവും പരസ്യവുമായ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട, സ്വകാര്യ വ്യ‡ിയുമായോ കമ്പനിയുമായോ ഉള്ള, ബോർഡിന്റെ പങ്കാളിത്തം എന്ന് അർ∞മാകുന്നു.".

3. റദ്ദാക്കലും ഒഴിവാക്കലും.—(1) 2012-ലെ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് (ഭേദഗതി) ഓർഡിനൻസ് (2012-ലെ 22) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതോ, ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ, എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റ് പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെ ടേ≠താണ്.

(ശരിത്തർ÷മ)

സി. രമണി, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 07 August 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-08-07.pdf_2012_32_Part_1_Housing_Board/. Archive identifier in.gazette.kerala_new.2012-08-07.pdf_2012_32_Part_1_Housing_Board.