Servants of Knowledge
Kerala Gazette · Government of Kerala

2. The Payment of Salaries and Allowances (Amendment) Act, 2012 (Act No. 3 of 2012)

Published 07 August 2012

Department
Law (Legislation-I) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2012-08-07.pdf_2012_32_Part_1_Payment
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 32 dated 7th August 2012.

PART I

Section iii

കേരള സർക്കാർ

നിയമ (നിയമ നിർമ്മാണം-എെ) വകുപ്പ്

വി⁄ാപനം

നമ്പർ 20495/ലെഗ്. എെ2/2011/നിയമം. തിരുവനന്തപുരം, 2012 ഏപ്രിൽ 2.

1934 ചൈത്രം 13.

കേരള സംസ്ഥാന നിയമസഭയുടെ ഇനി പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2012 ഏപ്രിൽ 1-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

സി. കെ. പflാകരൻ,

നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

2 2012-ലെ 3-ാം ആക്റ്റ്

2012-ലെ ശമ്പളവും ബത്തകളും നൽകൽ

(ഭേദഗതി) ആക്റ്റ്

1951-ലെ ശമ്പളവും ബത്തകളും നൽകൽ ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ആക്റ്റ്

പീഠിക.—1951-ലെ ശമ്പളവും ബത്തകളും നൽകൽ ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യത്തിനായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ ;

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തി മൂന്നാം സംവത്സരത്തിൽ ഇനി പറയും പ്രകാരം നിയമമു≠ാക്കുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2012-ലെ ശമ്പളവും ബത്തകളും നൽകൽ (ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.

(2) ഇത് ഉടൻ തന്നെ പ്രാബല്യത്തിൽ വരുന്നതാണ്.

2. 8 എ. വകുപ്പിന്റെ ഭേദഗതി.—1951-ലെ ശമ്പളവും ബത്തകളും നൽകൽ ആക്റ്റിലെ (1951-ലെ XIV) 8 എ വകുപ്പിൽ ,—

(1) (6)-ാം ഉപവകുപ്പിൽ ''ഗവൺമെന്റ ് സെക്രട്ടേറിയറ്റിലെ ഒരു സെലക്ഷൻ ഗ്രേഡ് അസിസ്റ്റന്റിന്റെ പദവിയ്ക്ക് മുകളിലല്ലാത്തതും'' എന്ന വാക്കുകൾക്ക് പകരം ''ഒരു ഗവൺമെന്റ ് അ≠ർ സെക്രട്ടറിക്ക് തുല്യമായ പദവിയ്ക്ക് താഴെയുള്ളതും'' എന്ന വാക്കുകൾ ചേർക്കേ≠താണ്.

(2) (6)-ാം ഉപവകുപ്പിനുശേഷം, ഇനി പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത്:—

''എന്നാൽ അങ്ങനെയുള്ള ഒരു ആഫീസറെ ഒരു ഗവൺമെന്റ ് അ≠ർ സെക്രട്ടറിക്ക് തുല്യമായതും മുകളിലുള്ളതുമായ പദവിയിലേയ്ക്കുള്ള അയാളുടെ സ്ഥാനക്കയറ്റത്തിന് ശേഷവും ആ അംഗത്തിന്റെ സേവനത്തിൽ തുടരാൻ അനുവദി ക്കാവുന്നതാണ്.''

(ശരിത്തർ÷മ)

റ്റി. വസന്തകുമാർ, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.
Cite this issue. Kerala Gazette, Government of Kerala, 07 August 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-08-07.pdf_2012_32_Part_1_Payment/. Archive identifier in.gazette.kerala_new.2012-08-07.pdf_2012_32_Part_1_Payment.