©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LVII
2012 ആഗസ്റ്റ് 7
32 തിരുവനന്തപുരം, ചൊവ്വ
വാല്യം 57 }
16th Sravana 1934 1934 ശ്രാവണം 16
PART IV
Private Advertisements and Miscellaneous
Notifications
അഴീക്കൽ ശ്രീവരാഹ ദേവസ്വം, ചെറായി
അറിയിപ്പ്
നമ്പർ സി-45/2012.
2012 മേയ് 23.
അഴീക്കൽ യോഗത്തിൽപ്പെട്ട ഗൗഡ സാരസ്വത ബ്രാ"ണരുടെ ഒരു പൊതുയോഗം 2012 മേയ് മാസം 13-ാം തീയതി ഞായറാഴ്ച പകൽ 3 മണിക്ക് ദേവസ്വം വടക്കേ യോഗശാലയിൽ വച്ച് കൂടുകയും ടി യോഗത്തിൽ അഴീക്കൽ ശ്രീവരാഹ ദേവസ്വം വക 1187-ലെ അധിക ബഡ്ജറ്റും 1188 ലേക്കുള്ള അസ്സൽ ബഡ്ജറ്റും പാസ്സാക്കിയിട്ടുള്ളതും ടി ബഡ്ജറ്റുകളുടെ നേർപകർപ്പുകൾ ദേവസ്വം നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും കൊച്ചി ദേവസ്വം ബോർഡിൽ ബോധിപ്പിച്ചിട്ടുള്ളതും ആണെന്നുള്ള വിവരം എല്ലാ യോഗാംഗങ്ങളേയും അറിയിക്കുന്നു.
അഴീക്കൽ ശ്രീവരാഹ ദേവസ്വം (ഒപ്പ്) കമ്മിറ്റി ആഫീസ്, ചെറായി. ഭരണാധികാരി.