Servants of Knowledge
Kerala Gazette · Government of Kerala

2. The Kerala Payment of Pension to Members of Legislature (Amendment) Act, 2012 (Act No. 5 of 2012)

Published 14 August 2012

Department
Law (Legislation-I) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2012-08-14.pdf_2012_33_Part_1_law_i
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 33 dated 14th August 2012.

PART I

Section iii

കേരള സർക്കാർ

നിയമ (നിയമ നിർമ്മാണം-എെ) വകുപ്പ്

വി⁄ാപനം

നമ്പർ 21484(2)/ലെഗ്.എെ2/2011/നിയമം. തിരുവനന്തപുരം,

2012 ഏപ്രിൽ 2 1934 ചൈത്രം 13.

കേരള സംസ്ഥാന നിയമസഭയുടെ ഇനി പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2012 ഏപ്രിൽ 1-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

സി. കെ. പflാകരൻ,

നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

2

2012-ലെ 5-ാം ആക്റ്റ്

2012-ലെ കേരള നിയമസഭാംഗങ്ങൾക്ക്

പെൻഷൻ നൽകൽ (ഭേദഗതി)

ആക്റ്റ്

1976-ലെ കേരള നിയമസഭാംഗങ്ങൾക്ക് പെൻഷൻ നൽകൽ ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ആക്റ്റ്

പീഠിക.—1976-ലെ കേരള നിയമസഭാംഗങ്ങൾക്ക് പെൻഷൻ നൽകൽ ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കയാൽ ;

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവത്സരത്തിൽ ഇനി പറയും പ്രകാരം നിയമമു≠ാക്കുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2012-ലെ കേരള നിയമസഭാംഗങ്ങൾക്ക് പെൻഷൻ നൽകൽ (ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.

(2) ഇത് ഉടൻതന്നെ പ്രാബല്യത്തിൽ വരുന്നതാണ്.

2. 2 ബി വകുപ്പിന്റെ ഭേദഗതി.—1976-ലെ കേരള നിയമസഭാംഗങ്ങൾക്ക് പെൻഷൻ നൽകൽ ആക്റ്റിലെ (1976-ലെ 46) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക), 2ബി വകുപ്പിന്റെ (1)-ാം ഉപവകുപ്പിൽ, "പന്ത്ര≠ായിരം രൂപ" എന്ന വാക്കുകൾക്ക് പകരം "ഇരുപത്തിനാലായിരം രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ്.

3

3. പട്ടികയുടെ ഭേദഗതി.—പ്രധാന ആക്റ്റിലെ പട്ടികയ്ക്ക് പകരം ഇനി പറയുന്ന പട്ടിക ചേർക്കേ≠താണ്, അതായത്:—

"പട്ടിക

[2(1)-ാം വകുപ്പ് കാണുക]

പെൻഷൻ നിരക്ക്

പ്രതിമാസ

കാലാവധി പെൻഷൻ നിരക്ക്

(രൂപ)

ര≠ുവർഷത്തിൽ താഴെയുള്ള 6,000

ഏത് കാലയളവിലേയ്ക്കും

മൊത്തം ര≠ുവർഷത്തേയ്ക്ക് 7,000

മൊത്തം മൂന്നുവർഷത്തേയ്ക്ക് 8,000

മൊത്തം നാലുവർഷത്തേയ്ക്ക് 9,000

മൊത്തം അഞ്ചുവർഷത്തേയ്ക്ക് 10,000

എന്നാൽ, ഏതെങ്കിലും ആൾ 2-ാം വകുപ്പിന്റെ (1)-ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള പ്രകാരം അഞ്ചുവർഷത്തിൽ കവിയുന്ന ഒരു കാലയളവിലേയ്ക്ക് ഒരംഗമായി സേവനമനുഷ്ഠിച്ചിട്ടുള്ളിടത്ത്, അയാൾക്ക് അഞ്ചുവർഷത്തിൽ കവിഞ്ഞുള്ള ഓരോ വർഷത്തേക്കും പ്രതിമാസം എഴുന്നൂറ്റിഅമ്പത് രൂപ കൂടുതൽ പെൻഷൻ നൽകേ≠താണ് :

എന്നുമാത്രമല്ല, പെൻഷനുള്ള യഥാർ∞ യോഗ്യതാകാലാവധി കണക്കാക്കുന്നതിൽ അർദ്ധവർഷവും അതിനുമുകളിലുമുള്ള ഭാഗം അടുത്ത പൂർത്തീകരിക്കപ്പെട്ട വർഷമായി പൂർണ്ണമാക്കപ്പെടേ≠താണ് :

എന്നുതന്നെയുമല്ല, മുൻ അംഗങ്ങൾക്ക് എഴുപത് വയസ്സ് പൂർത്തിയാകുമ്പോൾ പ്രതിമാസം ര≠ായിരത്തി അഞ്ഞൂറ് രൂപയും, എൺപത് വയസ്സ് പൂർത്തിയാകുമ്പോൾ പ്രതിമാസം മൂവായിരം രൂപയും, തൊണ്ണൂറ് വയസ്സ് പൂർത്തിയാകുമ്പോൾ പ്രതിമാസം മൂവായിരത്തി അഞ്ഞൂറ് രൂപയും കൂടുതൽ പെൻഷൻ നൽകാവുന്നതാണ് :

എന്നുതന്നെയുമല്ല, ഈ ആക്റ്റ് പ്രകാരം ഒരു അംഗത്തിന് അർഹതയുള്ള പരമാവധി പെൻഷൻ പ്രതിമാസം മൊത്തം മുപ്പത്തി അയ്യായിരം രൂപയിൽ കവിയാൻ പാടില്ലാത്തതാണ്.".

(ശരിത്തർ÷മ)

റ്റി. വസന്തകുമാർ,

നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 14 August 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-08-14.pdf_2012_33_Part_1_law_i/. Archive identifier in.gazette.kerala_new.2012-08-14.pdf_2012_33_Part_1_law_i.