Kerala Gazette No. 15 dated 18th September 2012.
PART II
കേരള നിയമസഭാ സെക്രട്ടേറിയറ്റ്
വി⁄ാപനം
നമ്പർ 3655/ലെജിൻ-2/2012/ലെജി. തിരുവനന്തപുരം, 2012 സെപ്റ്റംബർ 18.
കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം 2012-ലെ അബ്കാരി (ഭേദഗതി) ബിൽ (മലയാളം പരിഭാഷ) ഉദ്ദേശകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടും കൂടി പ്രസിദ്ധപ്പെടുത്തുന്നു.
പി. കെ. മുരളീധരൻ,
സെക്രട്ടറി-ഇൻ-ചാർജ്.
2പതിമൂന്നാം കേരള നിയമസഭ
ബിൽ നമ്പർ 127 2012-ലെ അബ്കാരി (ഭേദഗതി) ബിൽ
അബ്കാരി ആക്റ്റ്, 1077-ലെ 1, വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ബിൽ
പീഠിക.—അബ്കാരി ആക്റ്റ്, 1077-ലെ 1, ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കയാൽ ;
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവൽസരത്തിൽ താഴെ പറയും പ്രകാരം നിയമമു≠ാക്കുന്നു :—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2012-ലെ അബ്കാരി (ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.
(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. 15എ വകുപ്പിന്റെ ഭേദഗതി.—അബ്കാരി ആക്റ്റിലെ, 1077-ലെ 1 (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 15എ വകുപ്പിൽ,—
(എ) മാർജിനൽ ശീർഷകത്തിൽ "18 " എന്ന അക്കത്തിനുപകരം "21 " എന്ന അക്കം ചേർക്കേ≠താണ്;
(ബി) വകുപ്പിൽ, "18 " എന്ന അക്കത്തിനുപകരം "21 " എന്ന അക്കം ചേർക്കേ≠താണ്.
3. 15ബി വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 15ബി വകുപ്പിൽ,—
(എ) മാർജിനൽ ശീർഷകത്തിൽ "18 " എന്ന അക്കത്തിനുപകരം "21 " എന്ന അക്കം ചേർക്കേ≠താണ്;
(ബി) വകുപ്പിൽ, "പതിനെട്ട് " എന്ന വാക്കിനുപകരം "ഇരുപത്തിയൊന്ന് " എന്ന വാക്ക് ചേർക്കേ≠താണ്.
34. 55 എെ എന്ന പുതിയ വകുപ്പ് ചേർക്കൽ.—പ്രധാന ആക്റ്റിലെ 55എച്ച് വകുപ്പിനുശേഷം താഴെ പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത് :—
"55 എെ. തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളിൽ മുന്നറിയിപ്പ് കൂടാതെ മദ്യത്തിന്റെ രംഗമോ മദ്യത്തിന്റെ ഉപഭോഗമോ പ്രദർശനമോ കാണിക്കുന്നതിനുള്ള ശിക്ഷ.—(1) സിനിമകളിൽ മദ്യത്തിന്റെ ഉപയോഗമോ ഉപഭോഗമോ പ്രദർശനമോ അടങ്ങിയിരിക്കുന്ന യാതൊരു രംഗവും അത്തരം രംഗങ്ങളിൽ, രംഗത്തിന്റെ ആകെ വലിപ്പത്തിന്റെ 1/10 വലിപ്പമുള്ളതും വ്യത്യസ്തമായ നിറങ്ങളിൽ വ്യ‡മായി കാണാൻ കഴിയുന്നതുമായ "CONSUMPTION OF ALCOHOL IS INJURIOUS TO HEALTH/മദ്യപാനം ആരോഗ്യത്തിന് ഹാനികരം" എന്ന മുന്നറിയിപ്പോടുകൂടിയല്ലാതെ തിയേറ്ററുകളിൽ ചിത്രമാക്കി പ്രദർശിപ്പിക്കുവാൻ പാടില്ലാത്തതാകുന്നു.
(2) ഏതെങ്കിലും തിയേറ്ററിൽ, (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഒരു രംഗം ഉള്ള ഏതെങ്കിലും സിനിമ പ്രദർശിപ്പിക്കുകയോ പ്രദർശിപ്പിക്കുന്നതിന് കാരണമാകുകയോ ചെയ്യുന്ന ഏതൊരാളെയും, കുറ്റസ്ഥാപനത്തിൻമേൽ, ആറ് മാസക്കാലംവരെയാകാവുന്ന വെറും തടവിനോ പതിനായിരം രൂപ വരെയാകാവുന്ന പിഴയ്ക്കോ അല്ലെങ്കിൽ ഇവ ര≠ിനുംകൂടിയോ ശിക്ഷിക്കപ്പെടേ≠താണ് .".
5. 67 എ വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 67എ വകുപ്പിൽ, (1)-ാം ഉപവകുപ്പിൻകീഴിലുള്ള പട്ടികയുടെ (1)-ാം കോളത്തിൽ, "18 " എന്ന അക്കം വരുന്ന ര≠ിടത്തും "21 " എന്ന അക്കം പകരം ചേർക്കേ≠താണ്.
ഉദ്ദേശ്യകാരണങ്ങളുടെ വിവരണം
മദ്യത്തിന്റെ ഉപഭോഗം സംസ്ഥാനത്ത് ദിനംപ്രതി വർദ്ധിച്ചുവരികയാണ്. വർദ്ധിച്ചുവരുന്ന മദ്യത്തിന്റെ ഉപഭോഗമെന്ന ഈ ദുരിതത്തിലേക്ക് വിദ്യാർ∞ികളും യുവജനങ്ങളും ആകർഷിക്കപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. സിനിമയിലെ മദ്യത്തിന്റെ ഉപയോഗമോ ഉപഭോഗമോ പ്രദർശനമോ അടങ്ങിയിരിക്കുന്ന രംഗങ്ങൾ മദ്യം ഉപയോഗിക്കുന്നതിന് ആളുകളെ സ്വാധീനിച്ചേക്കാം. ഈ സാഹചര്യത്തിൽ, മദ്യത്തിന്റെ ഉപഭോഗത്തിനോ ഉപയോഗത്തിനോ ഉള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സിൽ നിന്നും 21 വയസ്സായി ഉയർത്തുന്നതിനും 21 വയസ്സിൽ താഴെയുള്ള ആളുകളെ മദ്യത്തിന്റെ ഉപഭോഗത്തിൽ നിന്നും പിൻതിരിപ്പിക്കത്തക്കവിധം അവർക്ക് മദ്യം വിൽക്കുന്നത് തടയുന്നതിനും സർക്കാർ തീരുമാനിച്ചു. കൂടാതെ മദ്യത്തിന്റെ ഉപയോഗമോ ഉപഭോഗമോ പ്രദർശനമോ കാണിക്കുന്ന സിനിമകളിലെ രംഗങ്ങളിൽ ഒരു മുന്നറിയിപ്പ് പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കുന്നതിനും ഏതെങ്കിലും സിനിമയിൽ മേൽപ്പറഞ്ഞ മുന്നറിയിപ്പ് കാണിക്കാതെ അത്തരം രംഗങ്ങൾ കാണിക്കുന്നവർക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നതിനും തീരുമാനിച്ചു.
2. പ്രസ്തുത ഉദ്ദേശ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊ≠ുള്ളതാണ് ഈ ബിൽ.
4ധനകാര്യ മെമ്മോറാ≠ം
ഈ ബിൽ നിയമമാക്കുകയും പ്രാബല്യത്തിൽ കൊ≠ുവരികയും ചെയ്താൽ സംസ്ഥാന സഞ്ചിതനിധിയിൽ നിന്നും യാതൊരു അധിക ചെലവും ഉ≠ാകുന്നതല്ല.
കെ. ബാബു.