Servants of Knowledge
Kerala Gazette · Government of Kerala

3. The Kerala Toll (Amendment) Ordinance, 2012 (Ordinance No. 52 of 2012)

Published 25 September 2012

Department
Law (Legislation-F) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2012-09-25.2012_new_16_Part_1_law_52
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 16 dated 25th September 2012. PART I

Section iii

കേരള സർക്കാർ

നിയമ (നിയമനിർമ്മാണ-എഫ്) വകുപ്പ്

വി⁄ാപനം

നമ്പർ 22813/ലെഗ്.എഫ്.1/2011/നിയമം. തിരുവനന്തപുരം, 2012 ആഗസ്റ്റ് 21.

1934 ശ്രാവണം 30.

2012 ആഗസ്റ്റ് 18-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ ഇനി പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

സി. കെ. പflാകരൻ,

നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

2

2012-ലെ 52-ാം നമ്പർ ഓർഡിനൻസ്

2012-ലെ കേരള ടോൾ (ഭേദഗതി) ഓർഡിനൻസ്

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.

1976-ലെ കേരള ടോൾ ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക.—2011-ലെ കേരള ടോൾ (ഭേദഗതി) ഓർഡിനൻസ് (2011-ലെ 54) 2011 നവംബർ 28-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;

2011 ഡിസംബർ 9-ാം തീയതി ആരംഭിച്ച് അതേ ദിവസം അവസാനിച്ച കേരള നിയമസഭയുടെ സമ്മേളനത്തിൽ പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമ സഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2012-ലെ കേരള ടോൾ (ഭേദഗതി) ഓർഡിനൻസ് (2012-ലെ 12) 2012 ജനുവരി 18-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;

2012 മാർച്ച് 1-ാം തീയതി ആരംഭിച്ച് 2012 മാർച്ച് 23-ാം തീയതി അവസാനിച്ച കേരള നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2012-ലെ കേരള ടോൾ (ഭേദഗതി) ഓർഡിനൻസ് (2012-ലെ 36) 2012 ഏപ്രിൽ 11-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;

2012 ജൂൺ 11-ാം തീയതി ആരംഭിച്ച് 2012 ജൂലൈ 25-ാം തീയതി അവസാനിച്ച കേരള നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

3

ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനുഛേദം (2)-ാം ഖfiം (എ) ഉപഖfi പ്രകാരം 2012-ലെ കേരള ടോൾസ് (ഭേദഗതി) ഓർഡിനൻസ് (2012-ലെ 36) 2012 ജൂലൈ 23-ാം തീയതി പ്രാബല്യമില്ലാതായിത്തീർന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ വീ≠ും നിലനിർത്താതിരിക്കുന്നപക്ഷം വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും ;

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിൽ അല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനുഛേദം (1)-ാം ഖfiപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള ഗവർണ്ണർ ഇനി പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2012-ലെ കേരള ടോൾ (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.

(2) ഇത് 2011 നവംബർ 28-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.

2. 1977-ലെ 6-ാം നമ്പർ ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠ താണ്.—ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത് 1976-ലെ കേരള ടോൾ ആക്റ്റിന് (1977-ലെ 6) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3-ാം വകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള ഭേദഗതികൾക്ക് വിധേയമായി പ്രാബല്യം ഉ≠ായിരിക്കുന്നതാണ്.

3. 2-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 2-ാം വകുപ്പിൽ, (എ) ഖfi ത്തിൽ, ''നൂറ് ലക്ഷം രൂപ'' എന്ന വാക്കുകൾക്കുപകരം ''അഞ്ഞൂറ് ലക്ഷം രൂപ'' എന്ന വാക്കുകൾ ചേർക്കേ≠താണ്.

4. സാധൂകരണം.—2012-ലെ കേരള ടോൾ (ഭേദഗതി) ഓർഡിനൻസിന് (2012-ലെ 36) (ഇതിനുശേഷം പ്രസ്തുത ഓർഡിനൻസ് എന്നാണ് പരാമർശിക്കപ്പെടുക) പ്രാബല്യമില്ലാതായിത്തീർന്നിരുന്നാൽത്തന്നെയും ,—

(എ) പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ചെയ്തതോ എടുത്തതോ ആയി കരുതപ്പെടേ≠തും ;

4

(ബി) പ്രസ്തുത ഓർഡിനൻസ് പ്രാബല്യമില്ലാതായിത്തീർന്നതിനുശേഷവും ഈ ഓർഡിനൻസ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതിക്കു മുമ്പും ചെയ്ത ഏതൊരു കാര്യവും എടുത്ത ഏതൊരു നടപടിയും അവ പ്രസ്തുത ഓർഡിനൻസിന് പ്രാബല്യം ഇല്ലാതായിത്തീർന്നില്ലായിരുന്നെങ്കിൽ പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻ കീഴിൽ ചെയ്യുകയോ എടുക്കുകയോ ചെയ്യുമായിരുന്നു എന്നതുപോലെ, ഈ ഓർഡിനൻസിലെ വ്യവസ്ഥകൾ പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.

എച്ച്. ആർ. ഭരദ്വാജ്,

ഗവർണ്ണർ.

(ശരിത്തർ÷മ)

സി. രമണി,

നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി

Cite this issue. Kerala Gazette, Government of Kerala, 25 September 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-09-25.2012_new_16_Part_1_law_52/. Archive identifier in.gazette.kerala_new.2012-09-25.2012_new_16_Part_1_law_52.