PART I
കേരള സർക്കാർ
റവന്യൂ (എഫ്) വകുപ്പ്
തിരുത്തൽ വി⁄ാപനം
നമ്പർ ജി. ഒ. (എം. എസ്.) 327/12/റവന്യൂ. 2012 സെപ്റ്റംബർ 4.
2004 മേയ് 14-ാം തീയതിയിലെ ജി. ഒ. (എം. എസ്.) 125/2004/റവന്യൂ നമ്പർ വി⁄ാപനപ്രകാരം കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി തെക്ക് വില്ലേജിൽ ബ്ലോക്ക് നമ്പർ 29-ൽപ്പെട്ട 3006.6958 ഹെക്ടർ ഭൂമിയും (സർവ്വെ നമ്പർ 1 മുതൽ 15 വരെ) എരുമേലി വടക്ക് വില്ലേജിലേക്ക് ചേർത്ത് പ്രാബല്യത്തിൽ വരത്തക്കവണ്ണം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ പ്രസ്തുത വില്ലേജിന്റെ ബ്ലോക്ക് നമ്പർ 29-ന് (സർവ്വെ നമ്പർ 1 മുതൽ 15 വരെ) ആകെ 3006.6938 ഹെക്ടർ വിസ്തീർണ്ണമാണ് ഉള്ളത്.
ആയതിനാൽ കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി തെക്ക് വില്ലേജിൽ നിന്ന് എരുമേലി വടക്ക് വില്ലേജിലേക്ക് ചേർത്ത ബ്ലോക്ക് 29-ന്റെ വിസ്തീർണ്ണം 3006.6958 ഹെക്ടർ എന്നത് 3006.6938 ഹെക്ടർ എന്ന് തിരുത്തി വിജ്ഞാപനം പുറപ്പെടുവിക്കുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
കെ. ബി. വത്സലകുമാരി, പ്രിൻസിപ്പൽ സെക്രട്ടറി.