Servants of Knowledge
Kerala Gazette · Government of Kerala

4. The Kerala Lifts and Escalators Ordinance, 2012 (Ordinance No. 51 of 2012)

Published 02 October 2012

Department
Law (Legislation-F) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2012-10-02.2012_new_17_Part_1_law_51
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 17 dated 2nd October 2012.

PART I

Section iii

കേരള സർക്കാർ

നിയമ (നിയമനിർമ്മാണ-എഫ്) വകുപ്പ്

വി⁄ാപനം

നമ്പർ 22812/ലെഗ്. എഫ്.1/2011/നിയമം. തിരുവനന്തപുരം,

2012 ആഗസ്റ്റ് 21 1934 ശ്രാവണം 30.

2012 ആഗസ്റ്റ് 18-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ ഇനിപ്പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

സി. കെ. പflാകരൻ,

നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

2

2012-ലെ 51-ാം നമ്പർ ഓർഡിനൻസ്

2012-ലെ കേരള ലിഫ്റ്റുകളും എസ്കലേറ്ററുകളും

ഓർഡിനൻസ്

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവൽസരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.

കേരള സംസ്ഥാനത്ത് ലിഫ്റ്റുകളുടെയും എസ്കലേറ്ററുകളുടെയും അതുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളുടെയും യന്ത്രസാമഗ്രി കളുടെയും സ്ഥാപിക്കലും പരിപാലനവും സുരക്ഷിതമായ പ്രവർത്തനവും ക്രമീകരിക്കുന്നതിനും അതുമായി ബന്ധപ്പെട്ടതോ അതിന് ആനുഷംഗികമായതോ ആയ കാര്യങ്ങൾക്കും വേ≠ി വ്യവസ്ഥ ചെയ്യുന്നതിനുളള

ഒരു

ഓർഡിനൻസ്

പീഠിക.—2011-ലെ കേരള ലിഫ്റ്റുകളും എസ്കലേറ്ററുകളും ഓർഡിനൻസ് (2011-ലെ 53) 2011 നവംബർ 23-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തി യിരുന്നതിനാലും ;

2011 ഡിസംബർ 9-ാം തീയതി ആരംഭിച്ച് അതേ ദിവസം അവസാനിച്ച കേരള നിയമസഭയുടെ സമ്മേളനത്തിൽ പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുളള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2012-ലെ കേരള ലിഫ്റ്റുകളും എസ്കലേറ്ററുകളും ഓർഡിനൻസ് (2012-ലെ 11) 2012 ജനുവരി 18-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;

3

2012 മാർച്ച് 1-ാം തീയതി ആരംഭിച്ച് 2012 മാർച്ച് 23-ാം തീയതി അവസാനിച്ച കേരള നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2012-ലെ കേരള ലിഫ്റ്റുകളും എസ്കലേറ്ററുകളും ഓർഡിനൻസ്, (2012-ലെ 35) 2012 ഏപ്രിൽ 11-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;

2012 ജൂൺ 11-ാം തീയതി ആരംഭിച്ച് 2012 ജൂലൈ 25-ാം തീയതി അവസാനിച്ച കേരള നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖfiം (എ) ഉപഖfiപ്രകാരം 2012-ലെ കേരള ലിഫ്റ്റുകളും എസ്കലേറ്ററുകളും ഓർഡിനൻസ് (2012-ലെ 35) 2012 ജൂലൈ 23-ാം തീയതി പ്രാബല്യമില്ലാതായിത്തീർന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ വീ≠ും നിലനിർത്താതിരി ക്കുന്നപക്ഷം വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും ;

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും, താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ ഇനി പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:

1. ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2012-ലെ കേരള ലിഫ്റ്റുകളും എസ്കലേറ്ററുകളും ഓർഡിനൻസ് എന്ന് പേര് പറയാം.

(2) ഇതിന് കേരള സംസ്ഥാനം മുഴുവൻ വ്യാപ്തി ഉ≠ായിരിക്കുന്നതാണ്.

(3) ഇത് 2012 മാർച്ച് 1-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.

4

2. നിർവ്വചനങ്ങൾ.—ഈ ഓർഡിനൻസിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യ പ്പെടാത്തപക്ഷം,—

(എ) 'എസ്കലേറ്റർ' എന്നാൽ യാത്രക്കാരെ മുകളിലേക്കും താഴേക്കും ലംബദിശയിൽ ചെറിയ ദൂരത്തേക്ക് വഹിച്ചുകൊ≠ുപോകാൻ ഉപയോഗിക്കുന്ന, ഊർ÷ം കൊ≠ു പ്രവർത്തിക്കുന്ന, തുടർച്ചയായി ചലിച്ചുകൊ≠ിരിക്കുന്ന ഒരു സ്റ്റെയർവേ എന്നർ∞മാകുന്നു;

(ബി) 'എസ്കലേറ്റർ ഇൻസ്റ്റലേഷൻ' എന്നതിൽ എസ്കലേറ്റർ, ട്രാക്ക്, പ്രധാനപ്പെട്ട താങ്ങ്, അഴിത്തൂൺ നിര, നടക്കാനുളള പടികളും നിലത്തിറങ്ങാനുളള ഭാഗവും, എസ്കലേറ്ററിന്റെ പ്രവർത്തനവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുളള എല്ലാ ചങ്ങലകൾ, കമ്പികൾ, യന്ത്രസംവിധാനം എന്നിവയും ഉൾപ്പെടുന്നതാണ്;

(സി) 'സർക്കാർ' എന്നാൽ കേരള സർക്കാർ എന്നർ∞മാകുന്നു ;

(ഡി) 'ഇൻസ്പെക്ടർ' എന്നാൽ 2003-ലെ ഇലക്ട്രിസിറ്റി ആക്റ്റ് (2003-ലെ 36-ാം കേന്ദ്ര ആക്റ്റ്)-ലെ 162-ാം വകുപ്പിന്റെ (1)-ാം ഉപവകുപ്പിൻ കീഴിൽ സംസ്ഥാന സർക്കാർ നിയമിച്ചിട്ടുളള, ഒരു ലിഫ്റ്റോ എസ്കലേറ്ററോ സ്ഥാപിച്ചിട്ടുളള സ്ഥലത്ത് പ്രദേശികാധികാരിതയുളള, ഇലക്ട്രിക്കൽ ഇൻസ്പെക്ടർ എന്നർ∞മാകുന്നു;

(ഇ) 'ലൈസൻസ്' എന്നാൽ 4-ാം വകുപ്പിൻ കീഴിൽ നൽകപ്പെട്ട ലൈസൻസ് എന്നർ∞മാകുന്നു ;

(എഫ്) 'ലിഫ്റ്റ്' എന്നാൽ ഊർ÷ംകൊ≠് പ്രവർത്തിക്കുന്നതും ലംബദിശയിൽ ചലിക്കുന്ന ഒരു കാറോടുകൂടിയതും യാത്രക്കാരെയോ ചരക്കുകളെയോ അല്ലെങ്കിൽ ര≠ുംകൂടിയോ വഹിച്ചുകൊ≠ുപോകാൻ രൂപകല്പന ചെയ്തതുമായ ഒരു ഉയർത്തു യന്ത്രസംവിധാനം എന്നർ∞മാകുന്നതും, എന്നാൽ 1948-ലെ ഫാക്റ്ററീസ് ആക്റ്റ് (1948-ലെ LXIII-ാം കേന്ദ്ര ആക്റ്റ്) ബാധകമാകുന്ന ഉയർത്താനുളള ഉപകരണമോ ലിഫ്റ്റോ ഉൾപ്പെടാത്തതുമാകുന്നു ;

വിശദീകരണം:—ഈ ഖfiത്തിന്റെ ആവശ്യത്തിലേക്കായി, 'ഊർ÷ം' എന്നാൽ വൈദ്യുത ഊർ÷ം അല്ലെങ്കിൽ മനുഷ്യന്റെയോ മൃഗത്തിന്റെയോ ശ‡ിയാൽ ഉത്പാദിപ്പിക്കപ്പെടാത്തതും യാന്ത്രികമായി പ്രസരിക്കുന്ന മറ്റേതെങ്കിലും രൂപത്തിലുളളതുമായ ഊർ÷ം എന്നർ∞മാകുന്നു ;

(ജി) 'ലിഫ്റ്റ് കാർ' എന്നാൽ ഒരു ലിഫ്റ്റിന്റെ കാർ അല്ലെങ്കിൽ കൂട് എന്നർ∞ മാകുന്നതും അതിൽ തറ അല്ലെങ്കിൽ πാറ്റ്ഫോം, കാർ ഫ്രയിം …ിംഗും അതിനെ പൊതിയുന്ന ചട്ടക്കൂടും ഉൾപ്പെടുന്നതുമാകുന്നു ;

(എച്ച്) 'ലിഫ്റ്റ് ഇൻസ്റ്റലേഷൻ' എന്നതിൽ ലിഫ്റ്റ് കാർ, ലിഫ്റ്റിന്റെ പാത, ലിഫ്റ്റിന്റെ പാതയുടെ ആവരണവും ലിഫ്റ്റിന്റെ പ്രവർത്തനഘടനയും ലിഫ്റ്റിന്റെ പ്രവർത്തനവുമായി നേരിട്ട് ബന്ധമുളള എല്ലാ കയറുകളും കേബിളുകളും കമ്പികളും യന്ത്രസംവിധാനവും ഉൾപ്പെടുന്നതാകുന്നു ;

5

(എെ) 'നിർണ്ണയിക്കപ്പെട്ട' എന്നാൽ ഈ ഓർഡിനൻസിന്റെ കീഴിൽ ഉ≠ാക്കിയിട്ടുളള ചട്ടങ്ങളാൽ നിർണ്ണിയിക്കപ്പെട്ട എന്നർ∞മാകുന്നു ;

(ജെ) 'ചട്ടങ്ങൾ' എന്നാൽ ഈ ഓർഡിനൻസിൻ കീഴിൽ ഉ≠ാക്കിയ ചട്ടങ്ങൾ എന്നർ∞മാകുന്നു ;

(കെ) 'ഉടമസ്ഥൻ' എന്നതിൽ,—

(i) ഒരു പാട്ടക്കാരനും,

(ii) ഒരു ലൈസൻസിയും,

(iii) ഒരു ഒറ്റി കൈവശക്കാരനും,

(iv) ഒരു മാനേജിംഗ് ട്രസ്റ്റി, ഒരു ഏജന്റ ്, ഒരു കറസ്പോ≠ന്റ ്, മാനേജർ, സൂപ്ര≠്, സെക്രട്ടറി അല്ലെങ്കിൽ മറ്റേതെങ്കിലും പേരിൽ വിളിക്കപ്പെടുന്ന, ഒരു ലിഫ്റ്റ് സ്ഥാപിച്ചിട്ടുളളതും ജോലി ഏൽപ്പിച്ചിട്ടുളളതുമായ പ്രദേശത്തെ കാര്യങ്ങളുടെ നിയന്ത്രണവും കൈവശാവകാശവുമുളളതുമായ ഏതെങ്കിലും വ്യ‡ി അഥവാ അധികാരസ്ഥാനവും ഉൾപ്പെടുന്നതാണ്.

3. ലിഫ്റ്റുകളും എസ്കലേറ്ററുകളും സ്ഥാപിക്കുന്നതിനുളള അനുമതി.—(1) ഈ ഓർഡിനൻസിന്റെ പ്രാരംഭ തീയതിയിലും അതിനുശേഷവും ഒരു സ്ഥലത്തിന്റെ ഉടമസ്ഥൻ ഈ ഓർഡിനൻസിൻ കീഴിലോ അതനുസരിച്ചോ നല്കിയ ഒരു അനുമതി കൂടാതെ അങ്ങനെയുളള സ്ഥലത്ത് ഒരു ലിഫ്റ്റോ എസ്കലേറ്ററോ സ്ഥാപിക്കുവാൻ പാടുളളതല്ല.

(2) ഒരു ലിഫ്റ്റോ എസ്കലേറ്ററോ സ്ഥാപിക്കുന്നതിനുളള അനുമതിക്കായുളള എല്ലാ അപേക്ഷകളും നിർണ്ണയിക്കപ്പെടാവുന്ന, അങ്ങനെയുള്ള ഫോറത്തിൽ അങ്ങനെയുള്ള വിവരങ്ങൾ വ്യക്തമാക്കി അങ്ങനെയുള്ള ഫീസോടുകൂടി ഇൻസ്പെക്ടർക്ക് നൽകേ≠താണ്.

(3) 2-ാം ഉപവകുപ്പിനുകീഴിലുള്ള ഒരു അപേക്ഷ ലഭിച്ചാൽ, ഇൻസ്പെക്ടർക്ക്, അദ്ദേഹത്തിന് ആവശ്യമെന്നുതോന്നുന്ന അപ്രകാരമുള്ള അന്വേഷണം നടത്തിയതിനുശേഷം അനുമതി നൽകുകയോ നിരസിക്കുകയോ ചെയ്യാവുന്നതാണ്. നല്കുന്ന എല്ലാ അനുമതികളും നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുളള ഫാറത്തിലും അങ്ങനെയുളള വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായിരിക്കേ≠തും അത് അനുവദിച്ച തീയതി മുതൽ ആറു മാസക്കാലത്തേക്ക് സാധുവായിരിക്കുന്നതുമാണ്.

(4) (3)-ാം ഉപവകുപ്പിനുകീഴിൽ അനുമതി ലഭിച്ച എല്ലാ സ്ഥല ഉടമസ്ഥരും, അത്തരം ലിഫ്റ്റിന്റെയോ എസ്കലേറ്ററിന്റെയോ സ്ഥാപിക്കൽ പൂർത്തിയായശേഷം ഒരു മാസത്തിനുളളിൽ, നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുളള ഫാറത്തിൽ ഒരു പൂർത്തീകരണ റിപ്പോർട്ട് ഇൻസ്പെക്ടർക്ക് അയച്ചുകൊടുക്കേ≠താണ്.

6

(5) (3)-ാം ഉപവകുപ്പിൻ കീഴിൽ നൽകേ≠ അനുമതി ഇൻസ്പെക്ടർ നിരസിക്കുകയാണെങ്കിൽ, അങ്ങനെ നിരസിക്കലിനുള്ള കാരണങ്ങൾ അദ്ദേഹം രേഖാമൂലം നൽകേ≠താണ്.

4. ലിഫ്റ്റുകളും എസ്കലേറ്ററുകളും പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസ്. —(1)യാതൊരു സ്ഥല ഉടമസ്ഥനും ഒരു ലൈസൻസിൻ കീഴിലോ അതനുസരിച്ചോ അല്ലാതെ അങ്ങനെയുള്ള സ്ഥലത്ത് ഏതെങ്കിലും ലിഫ്റ്റോ എസ്കലേറ്ററോ പ്രവർത്തിപ്പിക്കുകയോ പ്രവർത്തിപ്പിക്കുന്നതിന് കാരണമാവുകയോ പ്രവർത്തിപ്പിക്കുന്നതിന് അനുവദിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

(2) (1)-ാം ഉപവകുപ്പിനുകീഴിലുളള ഒരു ലൈസൻസിനുവേ≠ിയുളള എല്ലാ അപേക്ഷകളും നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള ഫാറത്തിലും അങ്ങനെയുള്ള ഫീസോടും കൂടി ഇൻസ്പെക്ടർക്ക് നൽകേ≠താണ്.

(3) (2)-ാം ഉപവകുപ്പിൻ കീഴിൽ ഒരു അപേക്ഷ ലഭിച്ചാൽ, ഇൻസ്പെക്ടർക്ക്, അദ്ദേഹത്തിന് ആവശ്യമെന്നുതോന്നുന്ന അങ്ങനെയുള്ള പരിശോധനയും അന്വേഷണവും നടത്തിയതിനുശേഷം, ലൈസൻസ് നല്കുകയോ നിരസിക്കുകയോ ചെയ്യാവുന്നതാണ്.

(4) (3)-ാം ഉപവകുപ്പിൻ കീഴിൽ നല്കപ്പെട്ട എല്ലാ ലൈസൻസും നിർണ്ണയി ക്കപ്പെടാവുന്ന അങ്ങനെയുള്ള ഫാറത്തിലും അങ്ങനെയുള്ള ഉപാധികൾക്കും വ്യവസ്ഥ കൾക്കും വിധേയമായിരിക്കേ≠തുമാണ്.

(5) (3)-ാം ഉപവകുപ്പിനുകീഴിൽ നല്കപ്പെട്ട എല്ലാ ലൈസൻസും അത് നൽകപ്പെട്ട തീയതി മുതൽ ഒരു വർഷക്കാലത്തേക്ക് സാധുവായിരിക്കുന്നതും പരിശോധനയ്ക്കും നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള ഫീസ് ഒടുക്കിയതിനു ശേഷവും വാർഷികമായി പുതുക്കേ≠തുമാണ്.

(6) (3)-ാം ഉപവകുപ്പുപ്രകാരം ലൈസൻസ് നൽകുന്നത് ഇൻസ്പെക്ടർ നിരസിക്കുകയാണെങ്കിൽ അദ്ദേഹം അത്തരം നിരസിക്കലിനുള്ള കാരണങ്ങൾ രേഖാമൂലം നൽകേ≠താണ്.

5. നിലവിലുള്ള ലിഫ്റ്റുകളെയും എസ്കലേറ്ററുകളേയും സംബന്ധിച്ച വ്യവസ്ഥ.—(1) ഈ ഓർഡിനൻസിൽ എന്തുതന്നെ അടങ്ങിയിരുന്നാലും എന്നാൽ (2)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കുവിധേയമായും ഈ ഓർഡിനൻസ് പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുൻപ് ലിഫ്റ്റോ എസ്കലേറ്ററോ സ്ഥാപിച്ചിട്ടുള്ളതോ പ്രവർത്തിച്ചുകൊ≠ിരിക്കുന്നതോ ആയ എല്ലാ സ്ഥലങ്ങളിലേയും ഉടമസ്ഥർക്ക് അങ്ങനെയുള്ള സ്ഥലത്ത് അങ്ങനെയുള്ള ലിഫ്റ്റോ എസ്കലേറ്ററോ പ്രവർത്തിപ്പി ക്കുന്നത് തുടരാവുന്നതാണ്.

(2) (1)-ാം ഉപവകുപ്പിനുകീഴിൽ ലിഫ്റ്റോ എസ്കലേറ്ററോ പ്രവർത്തി പ്പിക്കുന്നത് തുടരുന്നതിന് അവകാശമുള്ള ഏതൊരാളും, അങ്ങനെയുളള ലിഫ്റ്റോ എസ്കലേറ്ററോ സംബന്ധിച്ച് 4-ാം വകുപ്പിൻ കീഴിൽ ഒരു ലൈസൻസ് അദ്ദേഹം നേടാ ത്തപക്ഷം ഈ ഓർഡിനൻസിന്റെ പ്രാരംഭ തീയതി മുതൽ ര≠ു മാസക്കാലാവധിക്കു ശേഷം അങ്ങനെയുള്ള ലിഫ്റ്റോ എസ്കലേറ്ററോ പ്രവർത്തിപ്പിക്കുന്നത് തുടരാൻ പാടുളളതല്ല.

7

(3) (2)-ാം ഉപവകുപ്പുപ്രകാരമുള്ള ഒരു ലൈസൻസിനുവേ≠ിയുള്ള എല്ലാ അപേക്ഷകളും നിർണ്ണിയിക്കപ്പെടാവുന്ന അങ്ങനെയുള്ള ഫാറത്തിലും അങ്ങനെയുള്ള ഫീസോടുകൂടിയും ആയിരിക്കേ≠താണ്.

6. പുതുക്കൽ.—(1) ഈ ഓർഡിനൻസ് പ്രകാരം നല്കപ്പെട്ട ലൈസൻസ് പുതുക്കുന്നതിനു വേ≠ിയുളള ഏതൊരു അപേക്ഷയും അങ്ങനെയുള്ള ലൈസൻസിന്റെ കാലാവധി തീരുന്നതിന് കുറഞ്ഞത് മൂന്ന് മാസം മുൻപ് നല്കേ≠താണ്.

(2) (4)-ാം വകുപ്പിൻ കീഴിൽ ഒരു ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട ഈ ഓർഡിനൻസിലെ വ്യവസ്ഥകൾ, കഴിയുന്നിടത്തോളം ഒരു ലൈസൻസ് പുതുക്കുന്നതിന് ബാധകമാവുന്നതാണ്.

7. ലൈസൻസ് റദ്ദാക്കുന്നതിനോ സസ്പെൻഡ് ചെയ്യുന്നതിനോ ഉള്ള അധികാരം.—(1) ഇൻസ്പെക്ടർക്ക്,—

(i) തെറ്റിദ്ധരിപ്പിച്ചോ കബളിപ്പിച്ചോ ആണ് ലൈസൻസ് നേടിയതെന്നോ ;

അഥവാ

(ii) ലൈസൻസി ഈ ഓർഡിനൻസിന്റെയോ അതിൻ കീഴിൽ ഉ≠ാക്കിയ ചട്ടങ്ങളിലെയോ ഏതെങ്കിലും വ്യവസ്ഥകൾ അല്ലെങ്കിൽ ലൈസൻസിന്റെ ഏതെങ്കിലും ഉപാധികളും നിബന്ധനകളും ലംഘിക്കുകയോ അനുസരിക്കാതിരിക്കുകയോ ചെയ്തെന്നോ; അഥവാ

(iii) ഈ ഓർഡിനൻസിൻ കീഴിൽ പാസ്സാക്കിയ ഒരു ഉത്തരവോ ചട്ടങ്ങളോ പാലിക്കാൻ ലൈസൻസി വീഴ്ച വരുത്തുകയോ ലംഘിക്കുകയോ ചെയ്തെന്നോ; അഥവാ

(iv) ലൈസൻസ് നൽകിയ ആവശ്യത്തിലേക്കായി അതതു സംഗതിപോലെ, ലിഫ്റ്റിനോ എസ്കലേറ്ററിനോ, സുരക്ഷിതമായി തുടർന്നു പ്രവർത്തിക്കു വാൻ കഴിയില്ലെന്നോ ;

ന്യായമായ കാരണങ്ങൾ ഉ≠െന്ന് വിശ്വസിക്കുന്ന പക്ഷം, ലൈസൻസ് കൈവശമുള്ള ഒരാൾക്ക് അയാൾ പറയുന്നതു കേൾക്കാനുള്ള ഒരു അവസരം നൽകിയശേഷം, ലൈസൻസ് റദ്ദ് ചെയ്യുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യാവുന്നതാണ ്:

8

എന്നാൽ ഈ ഓർഡിനൻസ് പ്രകാരം നൽകിയ ഏതെങ്കിലും ലൈസൻസ് റദ്ദു ചെയ്യപ്പെടേ≠താണെന്നോ റദ്ദു ചെയ്യേ≠തായിട്ടുള്ള ലൈസൻസ് നിലവിലു ≠െന്നോ ഇൻസ്പെക്ടർക്ക് അഭിപ്രായമുള്ളപക്ഷം അതിനുള്ള കാരണം രേഖപ്പെടുത്തി ഏത് ലൈസൻസും സസ്പെൻഡ് ചെയ്യാവുന്നതാണ്.

(2) ഇൻസ്പെക്ടർക്ക,്—

(i) രേഖയിൽ പ്രത്യക്ഷത്തിൽ കാണുന്ന ഒരു തെറ്റിന്റെയോ പിശകിന്റെയോ അടിസ്ഥാനത്തിലോ; അല്ലെങ്കിൽ

(ii) ഉത്തരവ് പുറപ്പെടുവിച്ചതിനുശേഷം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊ≠ു വരുന്ന ഏതെങ്കിലും പുതിയ വസ്തുതകളുടെ അടിസ്ഥാനത്തിലോ; അല്ലെങ്കിൽ

(iii) മറ്റേതെങ്കിലും മതിയായ കാരണങ്ങളാലോ ;

(1)-ാം ഉപവകുപ്പിൻ കീഴിൽ പാസ്സാക്കിയ ഏതൊരു ഉത്തരവിനെയും സ്വമേധയായോ ഒരു അപേക്ഷയിൻമേലോ പുനxപരിശോധിക്കാവുന്നതാണ ്:

എന്നാൽ ഏതെങ്കിലും വ്യ‡ിക്ക് ദോഷകരമായ ഒരു ഉത്തരവ് അദ്ദേഹത്തിന്റെ ഭാഗം കേൾക്കാനുളള ന്യായമായ ഒരു അവസരം നൽകാതെ ഈ ഉപവകുപ്പിൻ കീഴിൽ ഇൻസ്പെക്ടർ പുറപ്പെടുവിക്കാൻ പാടുളളതല്ല.

8. ലിഫ്റ്റും എസ്കലേറ്ററും ഇൻസ്റ്റലേഷനിൽ കൂട്ടിച്ചേർക്കലും മാറ്റം വരുത്തലും.—10-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം ചെയ്യേ≠തല്ലാതെ, ഇൻസ്പെക്ടറുടെ രേഖാമൂലമുള്ള മുൻകൂർ അനുമതി ഇല്ലാതെ ഏതെങ്കിലും ലിഫ്റ്റും എസ്കലേറ്ററും ഇൻസ്റ്റലേഷനിൽ യാതൊരു കൂട്ടിച്ചേർക്കലോ മാറ്റം വരുത്തലോ ചെയ്യാൻ പാടുളളതല്ല.

9. ലിഫ്റ്റും എസ്കലേറ്ററും ഇൻസ്റ്റലേഷൻ സ്ഥാപിക്കൽ കൂട്ടിച്ചേർക്കൽ അഥവാ മാറ്റം വരുത്തൽ ജോലി, ക്ഷമതയുളള വ്യ‡ികളെ ഏൽപ്പിക്കേ≠താണെന്ന്.— ഒരു ലിഫ്റ്റും എസ്കലേറ്ററും ഇൻസ്റ്റലേഷൻ സ്ഥാപിക്കലോ കൂട്ടിച്ചേർക്കലോ മാറ്റം വരുത്തലോ നടത്തുന്ന യാതൊരു ഉടമസ്ഥനും ആ ജോലി അത്തരം ലിഫ്റ്റിന്റെയോ എസ്കലേറ്ററിന്റെയോ നിർമ്മാതാക്കളെയോ ഇൻസ്പെക്ടർ അംഗീകരിച്ച ഇലക്ട്രിക്കലും മെക്കാനിക്കലും എൻജിനീയർമാരുടെ ഒരു കമ്പനിയെയോ അല്ലാതെ യാതൊരാളെയും ഏൽപ്പിക്കുവാൻ പാടുള്ളതല്ല.

വിശദീകരണം:— ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി "കമ്പനി"എന്നാൽ ഏതെങ്കിലും ഏകാംഗീകൃത നികായം എന്നർ∞മാകുന്നതും അതിൽ രജിസ്റ്റർ ചെയ്തതോ അല്ലാത്തതോ ആയ ഒരു ഫേമോ വ്യ‡ികളുടെ മറ്റ് സംഘടനയോ ഉൾപ്പെടുന്നതുമാകുന്നു.

9

10. പ്രവേശിക്കാനുള്ള അധികാരം.—(1) ഇൻസ്പെക്ടർക്കും അദ്ദേഹത്തെ സഹായിക്കാൻവേ≠ി 13-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻ കീഴിൽ നിയമിച്ച ഏതൊരാൾക്കും ഉടമസ്ഥന് യു‡മായ നോട്ടീസ് നൽകിയശേഷം ഏതു സമയത്തും ലിഫ്റ്റോ എസ്കലേറ്ററോ സ്ഥാപിച്ചതോ പ്രവർത്തിക്കുന്നതോ അതുമായി ബന്ധപ്പെട്ട് 4-ാം വകുപ്പ് പ്രകാരം ഒരു ലൈസൻസിനോ 3-ാം വകുപ്പ് പ്രകാരം അനുമതിക്കോ അപേക്ഷ ലഭിച്ചതുമായതോ ആയ ഏതു സ്ഥലത്തും, ആ സ്ഥലമോ ലിഫ്റ്റോ എസ്കലേറ്ററോ, ഇൻസ്റ്റലേഷൻ സ്ഥാപിക്കലോ, അതതുസംഗതിപോലെ, പരിശോധിക്കുന്ന ആവശ്യത്തിലേക്കായി പ്രവേശിക്കാവുന്നതാണ്. ഇൻസ്പെക്ടറെ സഹായിക്കാൻ 13-ാം വകുപ്പ് പ്രകാരം നിയമിക്കുന്ന വ്യ‡ി അത്തരത്തിലുള്ള പരിശോധന നടത്തിയശേഷം പരിശോധിച്ച ലിഫ്റ്റോ എസ്കലേറ്ററോ ഇൻസ്റ്റലേഷന്റെ സ്ഥിതിയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ഈ ഓർഡിനൻസിൻ കീഴിൽ നടപടിയെടു ക്കുന്നതിനായി ഇൻസ്പെക്ടർക്ക് നൽകേ≠താണ്.

(2) അപ്രകാരമുള്ള പരിശോധനയിൽ ഏതെങ്കിലും സ്ഥലത്തെ ലിഫ്റ്റോ എസ്കലേറ്ററോ ഇൻസ്റ്റലേഷൻ സുരക്ഷിതമല്ലാത്ത സ്ഥിതിയിലാണെന്ന് ഇൻസ്പെക്ടർക്ക് അഭിപ്രായമുള്ള പക്ഷം അദ്ദേഹത്തിന് രേഖാമൂലമുള്ള ഉത്തരവിലൂടെ ആ ഉത്തരവിൽ വ്യ‡മാക്കിയിട്ടുള്ള സമയത്തിനുള്ളിൽ അത്തരം ലിഫ്റ്റിലോ എസ്കലേറ്ററിലോ അദ്ദേഹത്തിന് ആവശ്യമെന്ന് തോന്നാവുന്ന പ്രകാരമുള്ള അറ്റകുറ്റപ്പണികളോ മാറ്റം വരുത്തലുകളോ ചെയ്യുന്നതിന് ഉടമസ്ഥനോട് ആവശ്യപ്പെടാവുന്നതും ആവശ്യമെങ്കിൽ ആ ഉത്തരവിൽ വ്യ‡മാക്കിയിട്ടുള്ളപോലെ അത്തരത്തിലുള്ള അറ്റകുറ്റപ്പണികളോ മാറ്റം വരുത്തലോ ചെയ്യുന്നതുവരെ അത്തരത്തിലുള്ള ലിഫ്റ്റിന്റെയോ എസ്കലേറ്ററിന്റെയോ പ്രവർത്തനം നിർത്തിവയ്ക്കുന്ന തിനും നിർദ്ദേശം നൽകാവുന്നതാണ്. അതിനുശേഷം അതിൽ പറഞ്ഞിട്ടുള്ള സമയത്തിനുള്ളിൽ ഉടമസ്ഥൻ അങ്ങനെയുള്ള ഏതൊരു നിർദ്ദേശവും പാലിക്കേ≠തും ഉടൻതന്നെ അങ്ങനെയുള്ള നിർദ്ദേശം അദ്ദേഹം പാലിച്ചതായുള്ള റിപ്പോർട്ട് ഇൻസ്പെക്ടർക്ക് രേഖാമൂലം നൽകേ≠തുമാണ്.

(3) (2)-ാം ഉപവകുപ്പിൻ കീഴിലുള്ള ഉത്തരവോ നിർദ്ദേശമോമൂലം സങ്കടമനുഭവിക്കുന്ന ഏതൊരാൾക്കും അങ്ങനെയുള്ള ഉത്തരവു കൈപ്പറ്റി മുപ്പതു ദിവസത്തിനകം ഈ ആവശ്യത്തിലേക്ക് സർക്കാർ നിയമിച്ചിട്ടുള്ള അപ്പീലധികാരസ്ഥാനം മുൻപാകെ അപ്പീൽ ബോധിപ്പിക്കാവുന്നതും അതി∑േലുള്ള അപ്പീലധികാരസ്ഥാനത്തിന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.

(4) (3)-ാം ഉപവകുപ്പിൻ കീഴിൽ ഏതെങ്കിലും അപ്പീൽ നൽകിയിരുന്നാൽ ത്തന്നെയും (2)-ാം ഉപവകുപ്പ് പ്രകാരം, ഒരു ലിഫ്റ്റിന്റെയോ അല്ലെങ്കിൽ എസ്കലേറ്ററിന്റെയോ പ്രവർത്തനം നിർത്തിവയ്ക്കാനുള്ള ഏതൊരു നിർദ്ദേശവും അത്തരം നിർദ്ദേശം അപ്പീലധികാരസ്ഥാനം സ്റ്റേ ചെയ്യുന്നതുവരെ പാലിച്ചിരി ക്കേ≠താണ്.

11. പരിശോധനയ്ക്കായി ഉടമസ്ഥൻ സൗകര്യങ്ങൾ നൽകണമെന്നത്.— ഇൻസ്പെക്ടറോ, 13-ാം വകുപ്പ് പ്രകാരം നിയമിക്കപ്പെട്ടിട്ടുള്ള ആളോ 10-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം പ്രവേശിക്കുന്ന ഒരു സ്ഥലത്തിന്റെ ഓരോ ഉടമസ്ഥനും10 ആ വകുപ്പിൻ കീഴിൽ അങ്ങനെയുള്ള ഇൻസ്പെക്ടർക്കോ ആളിനോ നിർവഹി ക്കുന്നതിന് അധികാരപ്പെടുത്തിയിട്ടുള്ള ഏത് ചുമതലയും നിർവഹിക്കാൻ കഴിയുന്നത്ര എല്ലാ സൗകര്യങ്ങളും അങ്ങനെയുള്ള ഇൻസ്പെക്ടർക്കോ ആളിനോ നൽകേ≠തും അദ്ദേഹത്തിന്റെ സ്വന്തം ചെലവിൽ അങ്ങനെയുള്ള പരിശോധനയ്ക്കായി ഇൻസ്പെക്ടർക്കോ അങ്ങനെയുള്ള ആൾക്കോ മാർഗ്ഗനിർദ്ദേശം നൽകാൻ പ്രാപ്തിയുള്ള, ലിഫ്റ്റോ എസ്കലേറ്ററോ ഇൻസ്റ്റലേഷന്റെ സ്ഥാപിക്കലിനോ കൂട്ടിച്ചേർക്കലിനോ മാറ്റം വരുത്തലിനോ അറ്റകുറ്റപ്പണിക്കോ ചുമതലപ്പെടുത്തിയിട്ടു≠െങ്കിൽ ആ ആളിന്റെയോ അങ്ങനെയുള്ള ആളിന്റെ പ്രതിനിധിയുടെയോ, അതതുസംഗതിപോലെ, വ്യ‡ിപരമായ സാന്നിദ്ധ്യം അങ്ങനെയുള്ള പരിശോധനയ്ക്കായി ഉറപ്പുവരുത്തേ≠തുമാണ്.

12. അപകടങ്ങൾ റിപ്പോർട്ട് ചെയ്യൽ.—ഒരു ലിഫ്റ്റോ എസ്കലേറ്ററോ പ്രവർത്തി ക്കുമ്പോൾ ജീവൻ നഷ്ടപ്പെടുകയോ നഷ്ടപ്പെടാൻ ഇടയായേക്കാവുന്നതോ അല്ലെങ്കിൽ പരിക്ക് പറ്റുകയോ ചെയ്യുന്ന തരത്തിൽ ഏതെങ്കിലും അപകടം ഉ≠ാകുകയാണെങ്കിൽ, ആ സ്ഥലത്തിന്റെയോ ഇൻസ്റ്റലേഷന്റെയോ ഉടമസ്ഥൻ ആ അപകടത്തിനുശേഷം, എത്രയും വേഗം സംഭവത്തെക്കുറിച്ചും അതിലു≠ായ അങ്ങനെയുള്ള നഷ്ടമോ പരിക്കോ ഉൾപ്പെടെയുള്ള അപകടത്തിന്റെ മുഴുവൻ വിശദാംശങ്ങളും നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള ഫാറത്തിൽ ഇൻസ്പെക്ടർക്കും അതുകൂടാതെ ജില്ലാ മജിസ്ട്രേട്ടിനോ ഇതിനായി സർക്കാർ ഉത്തരവിലൂടെ പ്രത്യേകമായി നിർദ്ദേശിച്ചിട്ടുള്ള അങ്ങനെയുള്ള ഉദ്യോഗസ്ഥനോ നൽകേ≠തും ലിഫ്റ്റ് അഥവാ എസ്കലേറ്റർ ഇൻസ്റ്റലേഷനിൽ യാതൊരുവിധത്തിലും ഇടപെടാൻ പാടില്ലാത്തതും അങ്ങനെയുള്ള ലിഫ്റ്റുകളുടെയും എസ്കലേറ്ററുകളുടെയും പ്രവർത്തനം ഇൻസ്പെക്ടറുടെ രേഖാമൂലമുള്ള അനുവാദം കൂടാതെ പുനരാരംഭിക്കാൻ പാടില്ലാത്തതുമാണ്.

13. ഇൻസ്പെക്ടറെ സഹായിക്കുന്നതിനായുള്ള ആളുകൾ.—(1) സർക്കാരിന് ഇൻസ്പെക്ടറെ സഹായിക്കുന്നതിനായി ആവശ്യമുള്ളിടത്തോളം, സാങ്കേതികവും മറ്റ് തരത്തിലുമുള്ള നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള യോഗ്യതയുള്ളതുമായ അത്രയും എണ്ണം ആളുകളെ നിയമിക്കാവുന്നതാണ്.

(2) (1)-ാം ഉപവകുപ്പ് പ്രകാരം നിയമിക്കപ്പെടുന്ന ആളുകളുടെ അധികാരങ്ങളും ചുമതലകളും മറ്റു സേവന ഉപാധികളും വ്യവസ്ഥകളും നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമായിരിക്കേ≠താണ്.

14. ശിക്ഷ.— ഈ ഓർഡിനൻസിലെയോ അതിൻ കീഴിൽ ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളിലെയോ ഏതെങ്കിലും വ്യവസ്ഥകളോ, ഇൻസ്പെക്ടറോ, 13-ാം വകുപ്പിൻ കീഴിൽ അദ്ദേഹത്തെ സഹായിക്കാൻ നിയമിക്കപ്പെടുന്ന ഏതെങ്കിലും ആളോ നൽകിയ ഉത്തരവിലേയോ ലൈസൻസിലേയോ അനുമതിയിലേയോ ഉപാധികളും വ്യവസ്ഥകളും ലംഘിക്കുകയോ ചെയ്യുന്ന ഏതൊരാളും ആയിരം രൂപവരെയായേക്കാവുന്ന പിഴയും അങ്ങനെയുള്ള കുറ്റസ്ഥാപനത്തിനുശേഷവും ലംഘനം തുടരുന്ന സംഗതിയിൽ അങ്ങനെയുള്ള ലംഘനം തുടരുന്ന ഓരോ ദിവസത്തിനും അൻപതു രൂപവരെയായേ ക്കാവുന്ന അധിക പിഴയും നൽകി ശിക്ഷിക്കപ്പെടേ≠താണ്.

11

15. കമ്പനികൾ ചെയ്യുന്ന കുറ്റങ്ങൾ.—(1) ഈ ഓർഡിനൻസിൻ കീഴിലുള്ള ഒരു കുറ്റം ഒരു കമ്പനി ചെയ്യുന്നിടത്ത് കുറ്റം ചെയ്ത സമയത്ത് കമ്പനിയുടെ ചുമതല വഹിച്ചിരുന്നതും കമ്പനിയുടെ ബിസിനസ്സ് നടത്തിപ്പിന്റെ ഉത്തരവാദിത്തമുള്ളതുമായ ഏതൊരാളും ആ കമ്പനിയും കുറ്റം ചെയ്തതായി കരുതപ്പെടേ≠തും അതനുസരിച്ചുള്ള നടപടിയെടുക്കപ്പെടുന്നതിനും ശിക്ഷിക്കപ്പെടുന്നതിനും വിധേയമായിരിക്കുന്നതുമാകുന്നു :

എന്നാൽ ആ കുറ്റം ചെയ്തിട്ടുള്ളത് തന്റെ അറിവോടുകൂടിയല്ലെന്നോ അഥവാ അങ്ങനെയുള്ള കുറ്റം ചെയ്യുന്നത് തടയുന്നതിനായി താൻ യഥാവിധി എല്ലാ ശ്രദ്ധയും ചെലുത്തിയിരുന്നുവെന്നോ അയാൾ തെളിയിക്കുകയാണെങ്കിൽ ഈ ഉപവകുപ്പിൽ അടങ്ങിയിട്ടുള്ള യാതൊന്നും തന്നെ അങ്ങനെയുള്ള യാതൊരാളേയും യാതൊരു ശിക്ഷയ്ക്കും വിധേയനാക്കുന്നതല്ല.

(2) (1)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ഓർഡിനൻസ് പ്രകാരമുള്ള ഒരു കുറ്റം ഒരു കമ്പനി ചെയ്തിരിക്കുകയും കമ്പനിയുടെ ഏതെങ്കിലും ഡയറക്ടറുടെയോ മാനേജരുടെയോ സെക്രട്ടറിയുടെയോ അഥവാ കമ്പനിയിലെ മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റെയോ സമ്മതത്തോടെയോ മൗനാനുവാദത്തോടെയോ അഥവാ അശ്രദ്ധമൂലമോ ആണ് ആ കുറ്റം ചെയ്തിട്ടുള്ളതെന്ന് തെളിയുകയും ചെയ്യുന്നതായാൽ അങ്ങനെയുള്ള ഡയറക്ടറോ, മാനേജരോ, സെക്രട്ടറിയോ അഥവാ അങ്ങനെയുള്ള മറ്റ് ഉദ്യോഗസ്ഥനോ ആ കുറ്റം ചെയ്തതായി കരുതപ്പെടേ≠തും അതനുസരിച്ചുള്ള നടപടിയെടുക്കപ്പെടുന്നതിനും ശിക്ഷിക്കപ്പെടുന്ന തിനും വിധേയനായിരിക്കുന്നതുമാകുന്നു.

വിശദീകരണം:—ഈ വകുപ്പിന്റെ ആവശ്യങ്ങൾക്കായി,—

(എ) "കമ്പനി'' എന്നാൽ ഒരു ഏകാംഗീകൃത നികായം എന്നർ∞മാകുന്നതും അതിൽ ഒരു ഫേമോ വ്യ‡ികളുടെ മറ്റ് സംഘടനകളോ ഉൾപ്പെടുന്നതുമാകുന്നു ;

(ബി) ഒരു ഫേമിനെ സംബന്ധിച്ച് ഡയറക്ടർ എന്നാൽ ആ ഫേമിലെ ഒരു പങ്കാളി എന്നർ∞മാകുന്നു.

16. കുറ്റങ്ങൾ വിചാരണയ്ക്കെടുക്കൽ.—ഈ ഓർഡിനൻസിൻ കീഴിൽ ശിക്ഷിക്കപ്പെടാവുന്ന ഏതൊരു കുറ്റവും, കുറ്റകൃത്യം നടന്നതായി ഇൻസ്പെക്ടർക്ക് അറിവു കിട്ടി മൂന്നുമാസത്തിനകം അധികാരികതയുള്ള ഇൻസ്പെക്ടർ സമർപ്പിക്കുന്ന ഒരു പരാതിയി∑േലല്ലാതെ യാതൊരു കോടതിയും വിചാരണയ്ക്കെടുക്കാൻ പാടുള്ളതല്ല.

17. നോട്ടീസുകൾ, ഉത്തരവ്, രേഖകൾ എന്നിവ നൽകൽ.—(1) ഈ ഓർഡിനൻസിനാലോ അതിൻപ്രകാരമോ ആവശ്യപ്പെടുന്നതോ സംബോധന ചെയ്യപ്പെടേ ≠താണെന്ന് അധികാരപ്പെടുത്തിയതോ ആയ എല്ലാ നോട്ടീസും ഉത്തരവും മറ്റു രേഖകളും സ്ഥലത്തിന്റെ ഉടമസ്ഥന്റെ ശരിയായ മേൽവിലാസത്തിൽ (സ്ഥലപ്പേര് സഹിതം) ആണെന്ന് കരുതപ്പെടേ≠തും തപാൽ മുഖേനയോ അഥവാ,—

12

(എ) മേൽവിലാസക്കാരൻ ഒരു തദ്ദേശാധികാരസ്ഥാനമാണെങ്കിൽ, ആ തദ്ദേശാധികാരസ്ഥാനത്തിന്റെ കാര്യാലയത്തിൽ ;

(ബി) മേൽവിലാസക്കാരൻ ഒരു കമ്പനിയാണെങ്കിൽ, ആ കമ്പനിയുടെ രജിസ്റ്റേർഡ് ആഫീസോ അല്ലെങ്കിൽ, ആ കമ്പനിയുടെ രജിസ്റ്റേർഡ് ആഫീസ് ഇന്ത്യയിൽ അല്ലാത്ത പക്ഷം, ഇന്ത്യയിൽ ആ കമ്പനിയുടെ മുഖ്യപ്രവർത്തനം നടക്കുന്ന സ്ഥലത്ത ്;

(സി) മേൽവിലാസക്കാരൻ മറ്റേതെങ്കിലും ആളാണെങ്കിൽ അയാൾ പതിവായി ഉ≠ായിരുന്നതോ അവസാനമായി അറിയപ്പെട്ടതോ ആയ വാസസ്ഥലത്തോ അല്ലെങ്കിൽ അയാളുടെ പ്രവർത്തനസ്ഥലത്തോ,

നേരിട്ടോ നൽകേ≠തുമാണ്.

18. ഉത്തമവിശ്വാസത്തിൽ എടുത്ത നടപടിക്ക് സംരക്ഷണം.— ഈ ഓർഡിനൻസിനാലോ അതിൻകീഴിലോ ഉത്തമവിശ്വാസത്തിൽ ചെയ്തതോ അല്ലെങ്കിൽ ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും സംഗതിയെ സംബന്ധിച്ച് യാതൊരാളിനും എതിരെ യാതൊരു വ്യവഹാരമോ, പ്രോസിക്യൂഷനോ മറ്റ് നിയമ നടപടികളോ നിലനിൽക്കുന്നതല്ല.

19. വൈഷമ്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള അധികാരം.—ഈ ഓർഡിനൻസിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിൽ എന്തെങ്കിലും വൈഷമ്യങ്ങൾ ഉ≠ാകുന്നപക്ഷം സർക്കാരിന്, വൈഷമ്യം നീക്കം ചെയ്യുന്ന ആവശ്യത്തിലേക്കായി, ഗസറ്റിൽ പ്രസിദ്ധീകരിച്ച ഒരു ഉത്തരവിലൂടെ ആവശ്യമെന്നോ യു‡മെന്നോ അവർ കരുതുന്ന ഈ ഓർഡിനൻസിലെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്ത അപ്രകാരമുള്ള വ്യവസ്ഥകൾ ഉ≠ാക്കാവുന്നതാണ്.

20. ഒഴിവാക്കൽ.—ഈ ഓർഡിനൻസിൽ അടങ്ങിയിട്ടുള്ള യാതൊന്നും തന്നെ 2003-ലെ ഇലക്ട്രിസിറ്റി ആക്റ്റിലെ (2003-ലെ 36-ാം കേന്ദ്ര ആക്റ്റ്) വ്യവസ്ഥകളെ ബാധിക്കുന്നതല്ല.

21. ചട്ടങ്ങളു≠ാക്കുവാനുള്ള അധികാരം.—(1) സർക്കാരിന്, ഗസറ്റ് വി⁄ാപനംമൂലം ഈ ഓർഡിനൻസിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി പിൻകാല പ്രാബല്യത്തോടുകൂടിയോ മുൻകാല പ്രാബല്യത്തോടുകൂടിയോ ചട്ടങ്ങൾ ഉ≠ാക്കാവുന്നതാണ്.

13

(2) പ്രത്യേകിച്ചും, മേൽപ്പറഞ്ഞ അധികാരത്തിന്റെ സമാന്യതയ്ക്ക് ഭംഗം വരാതെയും താഴെ പറയുന്ന എല്ലാമോ ഏതെങ്കിലുമോ സംഗതികൾക്ക് അങ്ങനെയുളള ചട്ടങ്ങളിൽ, വ്യവസ്ഥ ചെയ്യാവുന്നതാണ്, അതായത്:—

(എ) ലിഫ്റ്റുകളുടെയും എസ്കലേറ്ററുകളുടെയും വിശിഷ്ട വിവരണങ്ങളും;

(ബി) ലിഫ്റ്റുകളും എസ്കലേറ്ററുകളും സ്ഥാപിക്കുന്നതിനുളള πാനുകൾ സമർപ്പിക്കേ≠ രീതിയും;

(സി) ലിഫ്റ്റുകളും എസ്കലേറ്ററുകളും ശരിയാണോയെന്ന് പരിശോധിക്കേ≠ രീതിയും ;

(ഡി) ലിഫ്റ്റുകളും എസ്കലേറ്ററുകളും സ്ഥാപിക്കുന്നതിനുളള അനുമതിക്കും അങ്ങനെയുളള ലിഫ്റ്റുകളും എസ്കലേറ്ററുകളും പ്രവർത്തിപ്പി ക്കുന്നതിനുളള ലൈസൻസിനും വേ≠ിയുളള അപേക്ഷാഫാറവും;

(ഇ) 3-ാം വകുപ്പ് (4) -ാം ഉപവകുപ്പിൻ കീഴിൽ നൽകേ≠ പൂർത്തിയാക്കൽ റിപ്പോർട്ടിന്റെ ഫാറവും;

(എഫ്) ലിഫ്റ്റുകളുടെയും എസ്കലേറ്ററുകളുടെയും പ്രവർത്തനത്തിന് അനുമതി നൽകുന്ന ലൈസൻസിന്റെ ഫാറവും അതിനുളള ഉപാധികളും വ്യവസ്ഥകളും നിയന്ത്രണങ്ങളും അങ്ങനെയുളള ലൈസൻസിനു നൽകേ≠ുന്ന ഫീസും;

(ജി) ഏതു രീതിയിലും ഏത് ഉപാധികൾക്കു വിധേയമായുമാണ് ലിഫ്റ്റുകളും എസ്കലേറ്ററുകളും പ്രവർത്തിപ്പിക്കേ≠തെന്നും;

(എച്ച്) അപകടങ്ങളെ സംബന്ധിച്ച് നോട്ടീസ് നൽകേ≠ രീതിയും;

(എെ) അപകടങ്ങളെ സംബന്ധിച്ച് 12-ാം വകുപ്പുപ്രകാരം നൽകേ≠ നോട്ടീസിന്റെ ഫാറവും;

(ജെ) നിർണ്ണയിക്കപ്പെടേ≠തോ നിർണ്ണയിക്കപ്പെടാവുന്നതോ ആയ മറ്റേതെങ്കിലും കാര്യവും.

22. ചട്ടങ്ങളും ഉത്തരവുകളും വിജ്ഞാപനങ്ങളും നിയമസഭ മുൻപാകെ വയ്ക്കേ≠താണെന്ന്.—ഈ ഓർഡിനൻസിൻ കീഴിൽ ഉ≠ാക്കിയ ഓരോ ചട്ടവും അത്് ഉ≠ാക്കിയതിനുശേഷം, കഴിയുന്നത്രവേഗം നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ, സഭ മുമ്പാകെ, അത് ഒരു സമ്മേളനത്തിലോ തുടർച്ചയായ ര≠് സമ്മേളനങ്ങളിലോ പെടാവുന്ന ആകെ പതിനാല് ദിവസക്കാലത്തേക്ക് വയ്ക്കേ≠തും, അപ്രകാരം അത് വയ്ക്കുന്ന സമ്മേളനമോ തൊട്ടടുത്തു വരുന്ന സമ്മേളനമോ അവസാനി ക്കുന്നതിനുമുൻപ്, നിയമസഭ പ്രസ്തുത ചട്ടത്തിൽ എന്തെങ്കിലും ഭേദഗതി14 വരുത്തുകയോ അല്ലെങ്കിൽ ആ ചട്ടം ഉ≠ാക്കേ≠തില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്ന പക്ഷം ആ ചട്ടത്തിന് അതിനുശേഷം, അതതുസംഗതിപോലെ, അപ്രകാരം ഭേദഗതി ചെയ്ത രൂപത്തിൽ മാത്രം പ്രാബല്യമു≠ായിരിക്കുകയോ അഥവാ യാതൊരു പ്രാബല്യവുമില്ലാതിരിക്കുകയോ ചെയ്യുന്നതുമാകുന്നു. എന്നിരുന്നാലും, അപ്രകാരമുളള ഏതെങ്കിലും ഭേദഗതിയോ റദ്ദാക്കലോ, ആ ചട്ടപ്രകാരം മുമ്പ് ചെയ്തിട്ടുളള ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിൽ ആയിരിക്കേ≠താണ്.

23. സാധൂകരണം.—2012-ലെ കേരള ലിഫ്റ്റുകളും എസ്കലേറ്ററുകളും ഓർഡിനൻസിന് (2012-ലെ 35) (ഇതിനുശേഷം പ്രസ്തുത ഓർഡിനൻസ് എന്നാണ് പരാമർശിക്കപ്പെടുക) പ്രാബല്യമില്ലാതായിത്തീർന്നിരുന്നാൽതന്നെയും,—

(എ) പ്രസ്തുത ഓർഡിനൻസ് പ്രകാരം ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ചെയ്തതോ എടുത്തതോ ആയി കരുതപ്പെടേ≠തും ;

(ബി) പ്രസ്തുത ഓർഡിനൻസ് പ്രാബല്യം ഇല്ലാതായിത്തീർന്നതിനു ശേഷവും ഈ ഓർഡിനൻസ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതിക്കു മുമ്പും ചെയ്ത ഏതൊരു കാര്യവും എടുത്ത ഏതൊരു നടപടിയും അവ പ്രസ്തുത ഓർഡിനൻസിന് പ്രാബല്യം ഇല്ലാതായിത്തീർന്നില്ലായിരുന്നെങ്കിൽ പ്രസ്തുത ഓർഡിനൻസ് പ്രകാരം ചെയ്യുകയോ എടുക്കുകയോ ചെയ്യുമായിരുന്നു എന്നതുപോലെ, ഈ ഓർഡിനൻസ് പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.

എച്ച.് ആർ. ഭരദ്വാജ്, ഗവർണ്ണർ.

(ശരിത്തർ÷മ)

സി. രമണി,

നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 02 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-02.2012_new_17_Part_1_law_51/. Archive identifier in.gazette.kerala_new.2012-10-02.2012_new_17_Part_1_law_51.