Servants of Knowledge
Kerala Gazette · Government of Kerala

2. The Kerala Headload Workers (Amendment) Ordinance, 2012 (Ordinance No. 46 of 2012)

Published 09 October 2012

Department
Law (Legislation-C) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2012-10-09.2012_new_18_Part_1_law_46
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 18 dated 9th October 2012.

PART I Section iii

കേരള സർക്കാർ

നിയമ (നിയമനിർമ്മാണ-സി) വകുപ്പ്

വി⁄ാപനം

നമ്പർ 10715/ലെഗ്. സി.2/2010/നിയമം.

2012 ആഗസ്റ്റ് 13. തിരുവനന്തപുരം, 1934 ശ്രാവണം 22.

2012 ആഗസ്റ്റ് 11-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

സി. കെ. പflാകരൻ, നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

2

2012-ലെ 46-ാം നമ്പർ ഓർഡിനൻസ്

2012-ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി)

ഓർഡിനൻസ്

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.

1978-ലെ കേരള ചുമട്ടുതൊഴിലാളി ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക.—2010-ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ഓർഡിനൻസ് (2010-ലെ 24) 2010 ജൂൺ 12-ാം തീയതി കേരള ഗവർണ്ണർ വിളബരപ്പെടുത്തിയിരു ന്നതിനാലും ;

2010 ജൂൺ 28-ാം തീയതി ആരംഭിച്ച് 2010 ജൂലൈ 29-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2010-ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ഓർഡിനൻസ് (2010-ലെ 37) 2010 ആഗസ്റ്റ് 8-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;

2010 ഡിസംബർ 21-ാം തീയതി ആരംഭിച്ച് 2011 ജനുവരി 3-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിന് പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്ന തിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2011-ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ഓർഡിനൻസ് (2011-ലെ 13) 2011 ജനുവരി 22-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;

3

2011 ഫെബ്രുവരി 4-ാം തീയതി ആരംഭിച്ച് 2011 ഫെബ്രുവരി 24-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിന് പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ു വരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2011-ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ഓർഡിനൻസ് (2011-ലെ 37) 2011 മാർച്ച് 17-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;

2011 ജൂൺ 1-ാം തീയതി ആരംഭിച്ച് 2011 ജൂലൈ 20-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിന് പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ു വരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖfiം (എ) ഉപഖfi പ്രകാരം 2011-ലെ 37-ാം നമ്പർ ഓർഡിനൻസിന് 2011 ജൂലൈ 13-ാം തീയതി പ്രാബല്യമില്ലാതായിതീർന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനും പ്രസ്തുത ഓർഡിനൻസിന് പ്രാബല്യമില്ലാതായിത്തീർന്നതിനുശേഷം ചെയ്ത നടപടികൾ സാധൂകരിക്കുന്നതിനും വേ≠ി 2011-ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ഓർഡിനൻസ് (2011-ലെ 60) 2011 ഡിസംബർ 19-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;

2012 മാർച്ച് 1-ാം തീയതി ആരംഭിച്ച് 2012 മാർച്ച് 23-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിന് പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ു വരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2012-ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ഓർഡിനൻസ് (2012-ലെ 32) 2012 ഏപ്രിൽ 11-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;

2012 ജൂൺ 11-ാം തീയതി ആരംഭിച്ച് 2012 ജൂലൈ 25-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിന് പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ു വരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

4

ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖfiം (എ) ഉപഖfi പ്രകാരം 2012-ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ഓർഡിനൻസിന്് (2012-ലെ 32) 2012 ജൂലൈ 23-ാം തീയതി പ്രാബല്യമില്ലാതായിത്തീർന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ വീ≠ും നിലനിർത്താതിരിക്കുന്നപക്ഷം വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും ;

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നൽകപ്പെട്ടിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു. —

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2012-ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.

(2) ഈ ഓർഡിനൻസിലെ 4-ം 5-ം വകുപ്പുകൾ 2009 ജനുവരി 1-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും 6-ാം വകുപ്പ് 2010 ജൂൺ 14-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും ശേഷിക്കുന്ന വകുപ്പുകൾ ഉടൻ പ്രാബല്യത്തിൽ വരുന്നതുമാണ്.

2. 1980-ലെ 20-ാം ആക്റ്റ് താൽക്കാലികമയി ഭേദഗതി ചെയ്യപ്പെടേ≠താണ്.—ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത്, 1978-ലെ കേരള ചുമട്ടുതൊഴിലാളി ആക്റ്റിന് (1980-ലെ 20) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3 മുതൽ 6 വരെ വകുപ്പുകളിൽ വിനിർദ്ദേശിച്ചിട്ടുള്ള ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമു≠ാ യിരിക്കുന്നതാണ്.

3. 2-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 2-ാം വകുപ്പിൽ, (കെ) ഖfiത്തിന് പകരം താഴെ പറയുന്ന ഖfiം ചേർക്കേ≠താണ്, അതായത്.—

"(കെ) "കുടുംബം" എന്നാൽ,—

(i) ഭർത്താവ് ; (ii) ഭാര്യ ; (iii) പ്രായപൂർത്തിയാകാത്ത കുട്ടികൾ ; (iv) മാനസികമായി വെല്ലുവിളി നേരിടുന്ന കുട്ടികൾ ; (v) ആശ്രിതരായ മാതാപിതാക്കൾ ; (vi) ആശ്രിതരായ, അവിവാഹിതരോ വിധവകളോ ആയ പുത്രിമാർ ;

കൂടാതെ

(vii) ആശ്രിതരായ, ശാരീരികമായി വെല്ലുവിളി നേരിടുന്ന കുട്ടികൾ എന്നർ∞മാകുന്നു.".

5

4. 13-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 13-ാം വകുപ്പ്, (2)-ാം ഉപവകുപ്പ് (ബി) ഖfiത്തിനുശേഷം താഴെപ്പറയുന്ന ഖfiം ചേർക്കേ≠താണ്, അതായത് :—

"(ബി ബി) ചുമട്ടുതൊഴിലാളികൾക്ക് 1948-ലെ ജോലിക്കാരുടെ സ്റ്റേറ്റ് ഇൻഷ്വറൻസ് ആക്റ്റ് (1948-ലെ 34-ാം കേന്ദ്ര ആക്റ്റ്) പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനും.".

5. 24-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 24-ാം വകുപ്പിൽ താഴെ പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത്:—

"എന്നാൽ, 1948-ലെ ജോലിക്കാരുടെ സ്റ്റേറ്റ് ഇൻഷ്വറൻസ് ആക്റ്റിൻ (1948-ലെ 34-ാം കേന്ദ്ര ആക്റ്റ്) കീഴിൽ ഇൻഷ്വർ ചെയ്യപ്പെട്ടിട്ടുള്ള ചുമട്ടുതൊഴിലാളികൾക്ക് 1923-ലെ ജോലിക്കാരുടെ നഷ്ടപരിഹാരം ആക്റ്റ് (1923-ലെ 8-ാം കേന്ദ്ര ആക്റ്റ്) ബാധകമാകുന്നതല്ല.".

6. 37-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 37-ാം വകുപ്പിൽ "സർക്കാർ" എന്ന വാക്കിനുപകരം "ബോർഡ് " എന്ന വാക്ക് ചേർക്കേ≠താണ്.

7. സാധൂകരണം.—2012-ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ഓർഡിനൻസിന്് (2012-ലെ 32) (ഇതിനുശേഷം പ്രസ്തുത ഓർഡിനൻസ് എന്നാണ് പരാമർശിക്ക പ്പെടുക) പ്രാബല്യമില്ലാതായിത്തീർന്നിരുന്നുവെന്നാൽ തന്നെയും,—

(എ) പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ, ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠തും ;

(ബി) പ്രസ്തുത ഓർഡിനൻസിന് പ്രാബല്യമില്ലാതായിത്തീർന്നതിനുശേഷവും ഈ ഓർഡിനൻസ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതിക്കുമുൻപും ചെയ്ത ഏതെങ്കിലും കാര്യവും എടുത്ത ഏതെങ്കിലും നടപടിയും, അവ പ്രസ്തുത ഓർഡിനൻസിന് പ്രാബല്യം ഇല്ലാതായിത്തീർന്നില്ലായിരുന്നുവെങ്കിൽ പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻ കീഴിൽ ചെയ്യുകയോ എടുക്കുകയോ ചെയ്യുമായിരുന്നു എന്നപോലെ, ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠തും ;

ആകുന്നു.

(2) പ്രസ്തുത ഓർഡിനൻസിനു പ്രാബല്യമില്ലാതായിത്തീർന്നത്,—

6

(എ) അതിൻപ്രകാരം ആർ÷ിച്ചതോ പ്രാപ്തമായതോ അല്ലെങ്കിൽ നേരിട്ടതോ ആയ ഏതെങ്കിലും അവകാശത്തെയോ വിശേഷാവകാശത്തെയോ കടപ്പാടിനെയോ അല്ലെങ്കിൽ ബാദ്ധ്യതയെയോ ബാധിക്കുന്നതല്ലാത്തതും ;

അല്ലെങ്കിൽ

(ബി) അപ്രകാരമുള്ള ഏതെങ്കിലും അവകാശത്തെയോ വിശേഷാവകാശ ത്തെയോ കടപ്പാടിനെയോ അല്ലെങ്കിൽ ബാദ്ധ്യതയെയോ സംബന്ധിച്ച ഏതെങ്കിലും നിയമ നടപടിയെയോ അല്ലെങ്കിൽ പരിഹാര നടപടിയെയോ ബാധിക്കുന്നതല്ലാത്തതും അങ്ങനെയുള്ള ഏതൊരു നിയമ നടപടിയോ പരിഹാര നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ആരംഭിക്കുകയോ തുടരുകയോ അല്ലെങ്കിൽ നടപ്പാക്കുകയോ ചെയ്യാവുന്നതും ;

ആകുന്നു.

എച്ച്. ആർ. ഭരദ്വാജ്,

ഗവർണ്ണർ.

(ശരിത്തർ÷മ)

എൻ. കേശവൻ നമ്പൂതിരി,

നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 09 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-09.2012_new_18_Part_1_law_46/. Archive identifier in.gazette.kerala_new.2012-10-09.2012_new_18_Part_1_law_46.