Servants of Knowledge
Kerala Gazette · Government of Kerala

Notification of Travancore Devaswom Board

Published 09 October 2012

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-10-09.2012_new_18_Part_4_Devaswom
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N) /12/12-14 2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഒക്ടോബർ 9

No.

Vol. I

18 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 1

} 9th October 2012

}

17th Aswina 1934 1934 ആശ്വിനം 17

PART IV

Private Advertisements and Miscellaneous

Notifications

തിരുവിതാംകൂർ ദേവസ്വം ബോർഡ്

വി⁄ാപനം

നമ്പർ ആർ.ഒ.സി. 11746/05/ലാന്റ ്. 2012 സെപ്റ്റംബർ 12.

ക്ഷേത്രം ഏറ്റെടുക്കുന്നതിന് തീരുമാനിച്ച് ബോർഡ് ഉത്തരവാകുകയും ടി ദേവസ്വം വസ്തുക്കൾ സംബന്ധിച്ച് ഊരായ്മക്കാരുടെ അവകാശ രേഖകൾ, ആനുവിറ്റി, ജ∑ിക്കരം എന്നിവ സംബന്ധിച്ചുള്ള അടിസ്ഥാന രേഖകൾ പരിശോധിക്കുവാൻ ലാന്റ ് സ്പെഷ്യൽ ആഫീസറെ ചുമതലപ്പെടുത്തുകയു≠ായി. അതിൻപ്രകാരം ലാന്റ ് സ്പെഷ്യൽ ആഫീസർ 7-2-2012-ൽ റിപ്പോർട്ട് സമർപ്പിക്കുകയും ടി ദേവസ്വം ഏറ്റെടുക്കുന്നതിൽ അപാകതയില്ലെന്നും ഇതു സംബന്ധിച്ച് ഗസറ്റ് നോട്ടിഫിക്കേഷൻ കൊടുത്ത് ഏറ്റെടുക്കൽ നടപടികൾ തുടങ്ങാവുന്നതാണെന്നും ശുപാർശ ചെയ്യുകയു≠ായി. പ്രസ്തുത സംഗതി സംബന്ധിച്ച് 22-6-2012-ലെ ആർ.ഒ.സി. 11746/05/ലാന്റ ് നമ്പർ ബോർഡ് പ്രൊസീഡിംഗ്സ് ഉത്തരവു പ്രകാരം മിടായിക്കുന്നം അയ്യൻകോവിൽ ക്ഷേത്രം ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ ദേവസ്വം കമ്മീഷണറെ ചുമതലപ്പെടുത്തിയും നിലവിലുള്ള ജീവനക്കാരെ ഉൾപ്പെടുത്തേ≠തില്ലായെന്ന് തീരുമാനിച്ചും ഉത്തരവായിട്ടുള്ളതാണ്.

കോട്ടയം ജില്ലയിൽ വെസ്റ്റ് താലൂക്കിൽ തലയോലപ്പറമ്പ് മിടായിക്കുന്നം അയ്യൻകോവിൽ ദേവസ്വം തിരുവിതാംകൂർ ദേവസ്വംബോർഡ് ഏറ്റെടുക്കണമെന്ന് കാണിച്ച് ടി ദേവസ്വം പ്രസിഡന്റ ് ശ്രീ. വാസുദേവൻ നമ്പൂതിരി സമർപ്പിച്ച അപേക്ഷ യിൻമേൽ ഇൻസ്പെക്ഷൻ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറും വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറും അന്വേഷണം നടത്തി റിപ്പോർട്ടുകൾ സമർപ്പിക്കുകയു≠ായി. പ്രസ്തുത റിപ്പോർട്ടുകളിൽ പഴമകൊ≠ും പ്രാധാന്യംകൊ≠ും കേരള ചരിത്രത്തിൽ അറിയപ്പെടുന്ന പ്രാചീനമായ ഈ ക്ഷേത്രം അന്യാധീനപ്പെടുന്നത് മുഴുവൻ ഹൈന്ദവ ജനതയ്ക്കും നഷ്ടമാണെന്നും 1950-ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് 37 അനുസരിച്ച് ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുക്കേ≠താണെന്നും ശുപാർശ ചെയ്തിട്ടുള്ളതാണ്. ദേവസ്വം ബോർഡ് ഏറ്റെടുത്താൽ കൂടുതൽ ചിട്ടയോടും കാര്യക്ഷമതയോടുംകൂടി ദേവസ്വത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുവാൻ കഴിയുമെന്നും ഈ ക്ഷേത്രത്തെ വൈക്കം ഗ്രൂപ്പിൽ ഉൾപ്പെടുത്താമെന്നും വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ അറിയിച്ചിട്ടുള്ളതാണ്. പ്രസ്തുത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മിടായിക്കുന്നം പ്രസ്തുത ബോർഡുത്തരവിന്റെ അടിസ്ഥാനത്തിൽ മിടായിക്കുന്നം അയ്യൻകോവിൽ ദേവസ്വം 1950-ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് 38 (1) പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതിനാൽ ഏറ്റെടുക്കുന്നതിന് തീരുമാനിക്കുന്നു. ആയത് സംബന്ധിച്ച് ആർക്കെങ്കിലും വിവാദമുള്ളപക്ഷം ഈ ii

വി⁄ാപനം പുറപ്പെടുവിച്ച തീയതി മുതൽ 30 ദിവസത്തിനകം സെക്രട്ടറി, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ രേഖാമൂലം സമർപ്പിക്കേ≠താണ്. പ്രസ്തുത കാലാവധിക്കുള്ളിൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ലഭിക്കാത്തപക്ഷം അനന്തര നടപടികളുമായി ക്ഷേത്രം ദേവസ്വം ബോർഡിന്റെ അധീനതയി ലാക്കി ഭരണ നിയന്ത്രണ ചുമതലയിലാക്കുമെന്നുള്ള വിവരം ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

തിരുവനന്തപുരം, 25-7-2012.

(ഒപ്പ്) സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 09 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-09.2012_new_18_Part_4_Devaswom/. Archive identifier in.gazette.kerala_new.2012-10-09.2012_new_18_Part_4_Devaswom.