Kerala Gazette No. 20 dated 23rd October 2012.
PART I
Section iii
കേരള സർക്കാർ
നിയമ (നിയമനിർമ്മാണം-എച്ച്) വകുപ്പ്
വി⁄ാപനം
നമ്പർ 1318/ലെഗ്.എച്ച്.2/2012/നിയമം. തിരുവനന്തപുരം, 2012 ജൂലൈ 23.
1934 ശ്രാവണം 1.
കേരള സംസ്ഥാന നിയമസഭയുടെ ഇനിപ്പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2012 ജൂലൈ 23-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
സി. കെ. പflാകരൻ,
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
22012-ലെ 13-ാം ആക്റ്റ്്
2012-ലെ കേരള സഹകരണസംഘ (ഭേദഗതി)
ആക്റ്റ്
1969-ലെ കേരള സഹകരണസംഘ ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ആക്റ്റ്്
പീഠിക.—1969-ലെ കേരള സഹകരണസംഘ ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കയാൽ ;
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവത്സരത്തിൽ ഇനി പറയുംപ്രകാരം നിയമമു≠ാക്കുന്നു:—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2012-ലെ േ ക ര ള സഹകരണസംഘം (ഭേദഗതി) ആക്ട്് എന്ന് പേര് പറയാം.
(2) 2-ാം വകുപ്പിലെ (ii)-ഉം (iii)-ഉം ഖfiങ്ങളും 4-ാം വകുപ്പിലെ (i)-ാം ഖfiവും 2011 ആഗസ്റ്റ് 12-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും 2-ാം വകുപ്പിലെ (i)-ാം ഖfiവും, 3-ാം വകുപ്പും 4-ാം വകുപ്പിലെ (ii)-ാം ഖfiവും, 5-ാം വകുപ്പും 2012 ഫെബ്രുവരി 11-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും ഈ ആക്റ്റിലെ അവശേഷിക്കുന്ന വ്യവസ്ഥകൾ 2012 ഏപ്രിൽ 11-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തുമാണ്.
2. 2-ാം വകുപ്പിന്റെ ഭേദഗതി.—1969-ലെ കേരള സഹകരണ സംഘം ആക്റ്റിലെ (1969-ലെ 21) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക), 2-ാം വകുപ്പിൽ,-
(i) ഖfiം (i എ) യ്ക്ക് പകരം ഇനി പറയുന്ന ഖfiം ചേർക്കേ≠താണ്, അതായത് :—
"(iഎ)" ജില്ലാ സഹകരണ ബാങ്ക് "എന്നാൽ അതിന്റെ അംഗങ്ങൾക്കും, വ്യ‡ികൾക്കും വായ്പ നൽകുന്നതിന് ഫ≠ുകൾ സമാഹരിക്കുകയെന്ന പ്രധാന ഉദ്ദേശ്യമുള്ളതും ഒരു റവന്യൂ ജില്ലയിൽ അധികാരിതയുള്ളതും അങ്ങനെയുള്ള ജില്ലയിൽ ആസ്ഥാനം ഉള്ള ഏതൊരു തരത്തിലുംപെട്ട പ്രാഥമിക സംഘങ്ങളും ഫെഡറൽ സംഘങ്ങളും കേന്ദ്ര സംഘങ്ങളും അതിന്റെ അംഗങ്ങളായുള്ളതുമായ ഒരു കേന്ദ്ര സംഘം എന്നർ∞മാകുന്നു.".
(ii) ഖfiം (ഒ സി) യിൽ, നിലവിലുള്ള ക്ലിപ്ത നിബന്ധനയ്ക്ക് പകരം ഇനി പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത് :—
3"എന്നാൽ ഒന്നിൽ കൂടുതൽ താലൂക്കുകളിൽ പ്രവർത്തനപ്രദേശം ഉള്ള നിലവിലുള്ള സംഘങ്ങളുടെ ആസ്തികളും ബാദ്ധ്യതകളും വിഭജനം നടത്താതെ യാതൊരു പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കും രജിസ്റ്റർ ചെയ്യാൻ പാടില്ലാത്തതും, സംഘങ്ങൾ അവയുടെ പ്രവർത്തനം, അങ്ങനെ വിഭജനം നടത്തിയ അതാത് സംഘത്തിന്റെ പ്രവർത്തന പ്രദേശത്തിനകത്ത് പരിമിതപ്പെടുത്തേ≠തുമാണ്.".
(iii) ഖfiം (ക്യു ബി) യ്ക്ക് ശേഷം, ഇനി പറയുന്ന ഖfiം ചേർക്കേ≠താണ്, അതായത് :—
"(ക്യു സി) "സ്പെഷ്യൽ ആഫീസർ" എന്നാൽ നിലവിലുള്ള ഒരു സംഘത്തിന്റെ പ്രവർത്തനപ്രദേശം വിഭജനം നടത്താതെ രജിസ്ട്രേഷൻ നേടിയ സംഘത്തിന്റെ ആസ്തികളും ബാദ്ധ്യതകളും സൂക്ഷിപ്പിൽ എടുക്കുന്നതിനും പുതിയ സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും ആക്റ്റിലെ 28-ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം കമ്മിറ്റികൾ രൂപീകരിക്കുന്നതിനും രജിസ്ട്രാർ നിയമിച്ച അസിസ്റ്റന്റ ് രജിസ്ട്രാർ പദവിയിൽ കുറയാത്ത, ഒരു ആഫീസർ എന്ന് അർ∞മാകുന്നു.".
3. 18-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 18-ാം വകുപ്പിൽ, 1-ാം ഉപവകുപ്പിലെ ഒന്നും ര≠ും ക്ലിപ്ത നിബന്ധനകൾ വിട്ടുകളയേ≠താണ്.
4. 28-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 28-ാം വകുപ്പിൽ,—
(i) (1 സി) ഉപവകുപ്പിന് ശേഷം, ഇനി പറയുന്ന ഉപവകുപ്പുകൾ ചേർക്കേ≠താണ്, അതായത് :—
"(1 ഡി) ഈ ആക്റ്റിലോ ഏതെങ്കിലും കോടതിയുടെ വിധിന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, സംഘത്തിന്റെ പ്രവർത്തന പ്രദേശവും ആസ്തികളും ബാദ്ധ്യതകളും വിഭജനം നടത്താതെയുള്ള ഏതൊരു പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ രജിസ്ട്രേഷനും അത്തരത്തിൽ വിഭജനം നടത്താതെയുള്ള അങ്ങനെയുള്ള ഏതെങ്കിലും രജിസ്ട്രേഷൻ അനുസരിച്ചുള്ള കമ്മിറ്റിയുടെ രൂപീകരണവും അസാധുവായിരിക്കുന്നതും പ്രവർത്തന പ്രദേശവും ആസ്തികളും ബാദ്ധ്യതകളും വിഭജനം നടത്താതെ രജിസ്ട്രേഷൻ നടത്തിയ അങ്ങനെയുള്ള സംഘങ്ങൾ ഓരോന്നിനുവേ≠ിയും രജിസ്ട്രാർ സ്പെഷ്യൽ ആഫീസറെ നിയമിക്കേ≠തുമാണ്.
(1 ഇ) അപ്രകാരം നിയമിതനായ സ്പെഷ്യൽ ആഫീസർ,—
(i) മുൻപു≠ായിരുന്ന സംഘത്തിന് അവകാശപ്പെട്ടതോ അവകാശ പ്പെട്ടതായി കാണപ്പെടുന്നതോ ആയ സ്വത്തുക്കളും മുതലുകളും വ്യവഹാരപ്പെടാവുന്ന തേർച്ചകളും സൂക്ഷിപ്പിൽ എടുക്കുകയോ തന്റെ നിയന്ത്രണത്തിൻകീഴിൽ കൊ≠ു വരികയോ ചെയ്യേ≠തും അങ്ങനെയുള്ള സ്വത്തുക്കൾക്കും മുതലുകൾക്കും വ്യവഹാര പ്പെടാവുന്ന തേർച്ചകൾക്കുമുള്ള നഷ്ടമോ ക്ഷയമോ നാശമോ തടയുന്നതിന് ആവശ്യമായതോ യു‡മായതോ ആയ നടപടികൾ സ്വീകരിക്കേ≠തും ;
4(ii) സംഘത്തിന്റെ പ്രവർത്തനപ്രദേശവും ആസ്തികളും ബാദ്ധ്യതകളും വിഭജിക്കുന്നതിന് അങ്ങനെയുള്ള നടപടികൾ എടുക്കേ≠തും കൂടാതെ അപ്രകാരം വിഭജിക്കപ്പെട്ട സംഘത്തിലെ അംഗങ്ങളെ ഉൾപ്പെടുത്തി പുതിയ സംഘം രജിസ്റ്റർ ചെയ്യുന്നതിനും കമ്മിറ്റി രൂപീകരിക്കുന്നതിനുമുള്ള എല്ലാ നടപടികളും എടുക്കേ≠തും ;
(iii) അങ്ങനെയുള്ള വിഭജനം 2012-ലെ കേരള സഹകരണ സംഘ (ഭേദഗതി) ഓർഡിനൻസിന്റെ (2012-ലെ 9) പ്രാരംഭ തീയതി മുതൽ ഒരു വർഷക്കാല യളവിനുള്ളിൽ പൂർത്തീകരിച്ചിരിക്കേ≠തുമാണ്.".,
(ii) അങ്ങനെ ചേർത്ത (1 ഇ) ഉപവകുപ്പിനുശേഷം ഇനി പറയുന്ന ഉപവകുപ്പുകൾ ചേർക്കേ≠താണ്, അതായത്:-
"(1 എഫ്) ജില്ലാ സഹകരണ ബാങ്കിന്റെ ഉപനിയമങ്ങളിൽ എന്തുതന്നെ അടങ്ങി യിരുന്നാലും, ഓരോ ജില്ലാ സഹകരണ ബാങ്കിന്റെയും കമ്മറ്റിയിൽ ര≠് സീറ്റുകൾ ബാങ്കിലെ നിക്ഷേപകരായ മെമ്പർ സംഘങ്ങൾക്കായി സംവരണം ചെയ്യേ≠താണ്.
(1 ജി) ജില്ലാ സഹകരണ ബാങ്കിന്റെ ഉപനിയമങ്ങളിൽ എന്തുതന്നെ അടങ്ങിയിരു ന്നാലും, ഓരോ ജില്ലാ സഹകരണ ബാങ്കിന്റെയും കമ്മിറ്റിയിൽ ര≠് സീറ്റുകൾ ബാങ്കിങ്ങിൽ പരിചയമോ പ്രൊഫഷണൽ യോഗ്യതയോ ഉള്ള പ്രതിനിധികൾക്കായി സംവരണം ചെയ്യേ≠താണ് :
എന്നാൽ മേൽപ്പറഞ്ഞവരിൽ നിന്നും കമ്മറ്റിയിലേക്ക് ഒരാളും തെരഞ്ഞെടുക്കപ്പെടാ തിരുന്നാൽ രജ്സ്ട്രാർക്ക് സംഘത്തിന്റെ അംഗങ്ങളിൽ നിന്നോ മറ്റ് വിധത്തിൽ യോഗ്യരായിരുക്കുന്നവരിൽ നിന്നോ തൽസമയത്തേക്ക് അംഗങ്ങളെ കമ്മറ്റിയിലേക്ക് കോ-ഓപ്റ്റ് ചെയ്യാവുന്നതാണ്.
(1 എച്ച്) ജില്ലാ സഹകരണ ബാങ്കിന്റെ ഉപനിയമങ്ങളിൽ എന്തുതന്നെ അടങ്ങിയി രുന്നാലും, ജില്ലാ സഹകരണ ബാങ്കിന്റെ കമ്മിറ്റിയിൽ ഓരോ താലൂക്കിനേയും സംബന്ധിച്ച് ഏറ്റവും കുറഞ്ഞത് ഒരു സീറ്റെങ്കിലും പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ പ്രതിനിധികൾക്കായി സംവരണം ചെയ്യേ≠താണ്.
(1 എെ) ജില്ലാ സഹകരണ ബാങ്കിന്റെ ഉപനിയമങ്ങളിൽ എന്തുതന്നെ അടങ്ങിയി രുന്നാലും, ജില്ലാ സഹകരണ ബാങ്കിന്റെ കമ്മറ്റിയിൽ ഏറ്റവും കുറഞ്ഞത് നാല് സീറ്റുകളെങ്കിലും മറ്റു തരത്തിൽപ്പെട്ട സഹകരണ സംഘങ്ങൾക്കുവേ≠ി ജില്ലാ സഹകരണ ബാങ്കിലെ അംഗങ്ങളെന്ന നിലയിൽ സംവരണം ചെയ്യേ≠താണ്.".
5. നിലവിലുള്ള ജില്ലാ സഹകരണ ബാങ്കുകളെ സംബന്ധിച്ച പ്രത്യേക വ്യവസ്ഥ.—(1) 2012-ലെ കേരള സഹകരണ സംഘ (ര≠ാം ഭേദഗതി) ഓർഡിനൻസിന്റെ (2012-ലെ 18 പ്രാരംഭത്തിൽ പ്രധാന ആക്റ്റിലോ ഏതെങ്കിലും കോടതിയുടേയോ ട്രൈബ്യൂണലിന്റെയോ മറ്റ് അധികാര സ്ഥാനത്തിന്റെയോ ഏതെങ്കിലും വിധി ന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും,—
(എ) 2008-ലെ കേരള സഹകരണ സംഘ (ഭേദഗതി) ആക്റ്റിന്റെ (2009-ലെ 9) പ്രാരംഭത്തിൽ ജില്ലാ സഹകരണ ബാങ്കിലെ അംഗമല്ലാതായി തീർന്ന ഏതൊരു പ്രാഥമിക സംഘവും അങ്ങനെയുള്ള ജില്ലാ സഹകരണ ബാങ്കിലെ അംഗങ്ങളായതായി കരുതപ്പെടേ≠തും സസ്പെൻസ് അക്കൗ≠ിലേക്ക് മാറ്റിയിട്ടുള്ള അങ്ങനെയുള്ള സംഘത്തിന്റെ ഓഹരി വിഹിതം, എന്തെങ്കിലുമു≠െങ്കിൽ, പ്രസ്തുത സംഘത്തിനെ സംബന്ധിച്ച ഓഹരിവിഹിതമായി കരുതപ്പെടേ≠തുമാണ ്;
5(ബി) 2008-ലെ കേരള സഹകരണ സംഘ (ഭേദഗതി) ആക്റ്റിന്റെ (2009-ലെ 9) പ്രാരംഭത്തിനുശേഷം അംഗത്വം നൽകിയ നാമമാത്ര അല്ലെങ്കിൽ അസോസിയേറ്റ് അംഗം ജില്ലാ സഹകരണ ബാങ്കിന്റെ അംഗമല്ലാതായി തീരുന്നതും ജില്ലാ സഹകരണ ബാങ്കിലെ അംഗത്വത്തിനായി പുതുതായി അപേക്ഷിക്കേ ≠തുമാണ ് ;
(സി) അങ്ങനെയുള്ള പ്രാരംഭത്തിൽ ജില്ലാ സഹകരണ ബാങ്കിന്റെ ഒൗദ്യോഗിക സ്ഥാനത്തുള്ള കമ്മിറ്റി നിലവിലില്ലാതായിത്തീരുന്നതും രജിസ്ട്രാർക്ക് ഒരു പുതിയ കമ്മിറ്റിയെയോ സംഘത്തിൽ അംഗമായിരിക്കേ≠തല്ലാതെയുള്ള ഒന്നോ അതിലധികമോ ഭരണാധിപനെയോ അല്ലെങ്കിൽ ഭരണാധിപ∑ാരെയോ ഉത്തരവിൽ വിനിർദ്ദേശിക്കാവുന്ന ആറുമാസത്തിൽ കവിയാത്ത ഒരു കാലയളവിലേക്ക് ബാങ്കിന്റെ കാര്യങ്ങൾ നിർവ്വഹിക്കു ന്നതിനായി നിയമിക്കുവാൻ ക്ഷമതയു≠ായിരിക്കുന്നതും, ആ കാലയളവ്, രജിസ്ട്രാറുടെ വിവേചനാധികാരം ഉപയോഗിച്ച് കാലാകാലങ്ങളിൽ നീട്ടാവുന്നതും എന്നാൽ ആകെ കാലാവധി ഒരു വർഷത്തിൽ കവിയാൻ പാടില്ലാത്തതുമാകുന്നു.
(2) (1)-ാം ഉപവകുപ്പ് പ്രകാരം നിയമിക്കപ്പെടുന്ന കമ്മിറ്റിയോ, ഭരണാധിപനോ ഭരണാധിപ∑ാരോ രജിസ്ട്രാറുടെ നിയന്ത്രണത്തിനും കാലാകാലങ്ങളിൽ അദ്ദേഹം നൽകാവുന്ന അങ്ങനെയുള്ള നിർദ്ദേശങ്ങൾക്കും വിധേയമായി, കമ്മിറ്റിയുടേയോ സംഘത്തിന്റെ ഏതെങ്കിലും ആഫീസറുടേയോ അധികാരങ്ങൾ വിനിയോഗിക്കുന്നതിനും ചുമതലകൾ നിർവ്വഹിക്കുന്നതിനും അധികാരമു≠ായിരിക്കുന്നതും സംഘത്തിന്റെ താൽപര്യാർ∞ം ആവശ്യപ്പെടാവുന്ന അങ്ങനെയുള്ള നടപടി എടുക്കേ≠തുമാണ്.
(3) കമ്മിറ്റിയോ ഭരണാധിപനോ ഭരണാധിപ∑ാരോ അതിന്റെ അല്ലെങ്കിൽ അയാളുടെ അല്ലെങ്കിൽ അവരുടെ ഒദ്യോഗിക കാലാവധി അവസാനിക്കുന്നതിന് മുൻപ് പ്രധാന ആക്റ്റിലും ബാങ്കിന്റെ ഉപനിയമങ്ങളിലും അടങ്ങിയിട്ടുള്ള വ്യവസ്ഥകൾക്കനു സൃതമായി ഒരു പുതിയ ഭരണസമിതിയുടെ രൂപീകരണത്തിനുവേ≠ ഏർപ്പാട് ചെയ്യേ≠താണ്.
6. റദ്ദാക്കലും ഒഴിവാക്കലും.—(1) 2012-ലെ കേരള സഹകരണ സംഘ (ഭേദഗതി) ഓർഡിനൻസ് (2012-ലെ 26) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽത്തന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ഭേദഗതി ചെയ്ത പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.
എച്ച്. ആർ. ഭരദ്വാജ്,
ഗവർണ്ണർ.
(ശരിത്തർ÷മ)
റ്റി. വസന്തകുമാർ, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.