Servants of Knowledge
Kerala Gazette · Government of Kerala

1. Kerala Prohibition of Charging Exorbitant Interest Bill, 2012 (Bill No. 142)

Published 30 October 2012

Part
PART II Legislative Department
Identifier
in.gazette.kerala_new.2012-10-30.2012_new_21_Part_2_142
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 21 dated 30th October 2012.

PART II

കേരള നിയമസഭാ സെക്രട്ടേറിയറ്റ്

വി⁄ാപനം

നമ്പർ 5031/ലെജിൻ-3/2012/ലെജി. തിരുവനന്തപുരം, 2012 ഒക്ടോബർ 30.

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം 2012-ലെ കേരള അമിത പലിശ ഈടാക്കൽ നിരോധന ബിൽ, ഉദ്ദേശ്യകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടുംകൂടി പ്രസിദ്ധപ്പെടുത്തുന്നു.

പി. കെ. മുരളീധരൻ,

സെക്രട്ടറി-ഇൻ-ചാർജ്.

G. 92/2012/DTP.

പതിമൂന്നാം കേരള നിയമസഭ ബിൽ നമ്പർ 142 2012-ലെ കേരള അമിതപലിശ ഈടാക്കൽ നിരോധന ബിൽ കേരള സംസ്ഥാനത്ത് അമിതപലിശയ്ക്ക് പണം കടംകൊടുക്കുന്നത് നിരോധിക്കുന്നതിനും പണം കടംകൊടുക്കൽ ബിസിനസ്സിൽ അമിതപലിശ ഈടാക്കുന്നതിന് കടുത്തശിക്ഷ വ്യവസ്ഥ ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ടതോ ആ ന ു ഷ ം ഗ ി ക മ ാ യ േ ത ാ ആ യ കാര്യങ്ങൾക്കുംവേ≠ി വ്യവസ്ഥ ചെയ്യുന്നതിനുള്ള

ഒരു

ബിൽ

പീഠിക.—കേരള സംസ്ഥാനത്ത് അമിതപലിശയ്ക്ക് പണം കടംകൊടുക്കുന്നത് നിരോധിക്കുന്നതിനും പണം കടംകൊടുക്കൽ ബിസിനസ്സിൽ അമിത പലിശ ഈടാക്കുന്നതിന് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ടതോ ആനുഷംഗികമായതോ ആയ കാര്യങ്ങൾക്കുംവേ≠ി വ്യവസ്ഥചെയ്യുന്നത് യു‡മായിരിക്കയാൽ ;

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവൽസരത്തിൽ താഴെ പറയും പ്രകാരം നിയമമു≠ാക്കുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2012-ലെ കേരള അമിത പലിശ ഈടാക്കൽ നിരോധന ആക്റ്റ് എന്ന് പേര് പറയാം.

(2) ഇത് 2012 ആഗസ്റ്റ് 27-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.

2. നിർവ്വചനങ്ങൾ.—(1) ഈ ആക്റ്റിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,—

(എ) "ദിവസവട്ടി" എന്നാൽ 1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിലെ (1958-ലെ 35) 7-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള പലിശനിരക്കിനേക്കാൾ കൂടിയ നിരക്കിൽ ദിവസാടിസ്ഥാനത്തിൽ കണക്കാക്കുന്ന പലിശ എന്നർ∞മാകുന്നു;

3

(ബി) "അധമർണ്ണൻ" എന്നാൽ അമിത പലിശയ്ക്ക് വായ്പ സ്വീകരിക്കുന്ന ഒരാൾ എന്നർ∞മാകുന്നു;

(സി) "അമിതപലിശ" എന്നതിൽ ദിവസ വട്ടിയും മണിക്കൂർ വട്ടിയും ക≠ുവട്ടിയും മീറ്റർ വട്ടിയും ത≠ലും ഉൾപ്പെടുന്നതാകുന്നു;

(ഡി) "മണിക്കൂർവട്ടി " എന്നാൽ 1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിലെ (1958-ലെ 35) 7-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള പലിശനിരക്കിനേക്കാൾ കൂടിയ നിരക്കിൽ, മണിക്കൂർ അടിസ്ഥാനത്തിൽ കണക്കാക്കുന്ന പലിശ എന്നർ∞മാകുന്നു;

(ഇ) "ക≠ുവട്ടി" എന്നാൽ 1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിലെ (1958-ലെ 35) 7-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള പലിശനിരക്കിനേക്കാൾ കൂടിയ നിരക്കിൽ കണക്കാക്കുന്ന പലിശ എന്നർ∞മാകുന്നു;

(എഫ്) "വായ്പ" എന്നാൽ ദിവസവട്ടിക്കോ മണിക്കൂർവട്ടിക്കോ ക≠ുവട്ടിക്കോ മീറ്റർവട്ടിക്കോ ത≠ലിനോ വേ≠ി മുൻകൂറായി പണം നൽകൽ എന്നർ∞മാകുന്നു;

(ജി) "മീറ്റർവട്ടി" എന്നാൽ നി›ിത സമയത്തിനകം തിരിച്ചടയ്ക്കാത്ത വായ്പാതുകയ്ക്ക്, ഓരോ ദിവസത്തിനും 1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിലെ (1958-ലെ 35) 7-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള പലിശനിരക്കിനേക്കാൾ കൂടിയ നിരക്കിൽ കണക്കാക്കുന്ന പലിശ എന്നർ∞മാകുന്നു;

(എച്ച്) "ത≠ൽ" എന്നാൽ 1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിലെ (1958-ലെ 35) 7-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള പലിശനിരക്കിനേക്കാൾ കൂടിയ നിരക്കിൽ കണക്കാക്കുന്നതും വായ്പാതുകയുടെ ഭാഗത്തോടൊപ്പം ദിവസേന ഈടാക്കേ≠തുമായ പലിശ എന്നർ∞മാകുന്നു;

(2) ഈ ആക്റ്റിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവ്വചിച്ചിട്ടില്ലാത്തതും, 1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിൽ (1958-ലെ 35) നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും അവയ്ക്ക് യഥാക്രമം ആ ആക്റ്റിൽ നൽകിയിരിക്കുന്ന അതേ അർ∞ം തന്നെ ഉ≠ായിരിക്കുന്നതാണ്.

3. അമിത പലിശ ഈടാക്കുന്നതിനുള്ള നിരോധനം.—യാതൊരാളും അയാൾ നൽകുന്ന ഏതെങ്കിലും വായ്പയി∑േൽ അമിത പലിശ ഈടാക്കാൻ പാടില്ലാത്തതാകുന്നു.

4. ശിക്ഷ.—1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിൽ (1958-ലെ 35) എന്തുതന്നെ അടങ്ങിയിരുന്നാലും, 3-ാം വകുപ്പിലെ വ്യവസ്ഥകൾ ലംഘിക്കുകയോ ഏതെങ്കിലും വായ്പ തിരിച്ചുപിടിക്കുന്നതിനുവേ≠ി ഏതെങ്കിലും അധമർണ്ണനെ അസഹ്യപ്പെടുത്തുകയോ അസഹ്യപ്പെടുത്തുന്നതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും, കുറ്റസ്ഥാപനത്തി∑േൽ, മൂന്നുവർഷംവരെയാകാവുന്ന കാലയളവിലേക്കുള്ള തടവും അൻപതിനായിരം രൂപവരെയാകാവുന്ന പിഴയും നൽകി ശിക്ഷിക്കപ്പെടേ≠താണ്.

4

5. കോടതി മുമ്പാകെ പണം കെട്ടിവയ്ക്കലും ഹർജിസമർപ്പിക്കലും അതുമായി ബന്ധപ്പെട്ട നടപടിക്രമവും.—(1) ഒരു അധമർണ്ണന്, അയാൾ ഏതെങ്കിലും ആളിൽനിന്ന് വായ്പയായി സ്വീകരിച്ച പണവുമായി ബന്ധപ്പെട്ട് കൊടുക്കേ≠തായ പണം. 1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിന്റെ (1958-ലെ 35) 7-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള നിരക്കിലുള്ള പലിശ സഹിതം കെട്ടിവച്ച തുക, വായ്പയും അതിന്റെ പലിശയും ഉൾപ്പെടെ, പൂർണ്ണമായോ ഭാഗികമായോ, അതതു സംഗതിപോലെ, അടച്ചുതീർക്കുന്നതിലേക്കാണെന്ന് രേഖപ്പെടുത്തുന്നതിനുള്ള ഒരു ഹർജിയോടൊപ്പം അധികാരിതയുള്ള കോടതിയിൽ കെട്ടിവയ്ക്കാവുന്നതാണ്.

(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു ഹർജി ലഭിച്ചാൽ, കോടതി, കേസിനെ സംബന്ധിച്ച് ഹർജിയിൽ സൂചിപ്പിച്ചിട്ടുള്ള ആളുടെ ഭാഷ്യം പതിനഞ്ച് ദിവസ കാലയളവിനകമോ കോടതി അനുവദിച്ചേക്കാവുന്ന അങ്ങനെയുള്ള മറ്റു സമയത്തിനകമോ നൽകുവാൻ നിർദ്ദേശം നൽകിക്കൊ≠് അയാൾക്ക് ഹർജിയുടെ ഒരുപകർപ്പ് നൽകേ≠താണ്. കോടതിയ്ക്ക്, ആവശ്യമായ അന്വേഷണത്തിനും കക്ഷികളുടെ ഭാഷ്യം പരിഗണിച്ചതിനും ശേഷം വായ്പയും അതിന്റെ പലിശയും, അതതുസംഗതിപോലെ, പൂർണ്ണമായോ ഭാഗികമായോ, കൊടുത്തുതീർത്തതായി രേഖപ്പെടുത്തിക്കൊ≠് ഉത്തരവ് പാസ്സാക്കാവുന്നതാണ്.

6. വസ്തുവിന്റെ കൈവശം പുനxസ്ഥാപിക്കൽ.— അധമർണ്ണൻ ഒരു ഹർജി ഫയൽ ചെയ്താൽ, അയാൾക്കു നൽകിയ വായ്പയുടെയോ അതി∑േലുള്ള പലിശയുടെയോ തിരിച്ചടവിലേക്കായി ഏതെങ്കിലും ആൾ കൈവശപ്പെടുത്തിയ സ്ഥാവരമോ ജംഗമമോ ആയ വസ്തു എന്തെങ്കിലും ഉ≠െങ്കിൽ അതിന്റെ കൈവശം പുനxസ്ഥാപിച്ചു നൽകുവാൻ കോടതിക്ക് ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.

7. സ്വേ—യാ വെളിപ്പെടുത്തൽ.—അമിത പലിശ ഈടാക്കുന്ന ഏതൊരാൾക്കും, ഈ ആക്റ്റ് നിലവിൽ വരുന്ന തീയതി മുതൽ ഒരു മാസത്തിനകം, അയാൾ നൽകുന്ന വായ്പകളി∑േൽ, 1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിന്റെ (1958-ലെ 35) 7-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള നിരക്കിൽ മാത്രം പലിശ ഈടാക്കാനുള്ള അയാളുടെ ഉദ്ദേശ്യം വെളിപ്പെടുത്തി കൊ≠ുള്ള ഒരു ഹർജി കോടതി മുമ്പാകെ ഫയൽ ചെയ്യാവുന്നതും അങ്ങനെ വെളിപ്പെടുത്തിയാൽ, അങ്ങനെയുള്ള വായ്പയെ സംബന്ധിച്ചിടത്തോളമുള്ള പലിശ പ്രസ്തുത ആക്റ്റിലെ 7-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള നിരക്കിൽ ആയിരിക്കേ≠തും, അങ്ങനെയുള്ള വായ്പയുമായി ബന്ധപ്പെട്ട്, ഈ ആക്റ്റിൻ കീഴിലുള്ള കുറ്റങ്ങൾക്ക് യാതൊരു പ്രോസിക്യൂഷൻ നടപടിയും സ്വീകരിക്കാൻ പാടില്ലാത്തതുമാകുന്നു.

8. പലിശ വകവയ്ക്കൽ.—വായ്പ, അതി∑േലുള്ള പലിശയുൾപ്പെടെ, തീർക്കുന്നതിനുവേ≠ി അധമർണ്ണൻ ഫയൽ ചെയ്യുന്ന ഹർജിയി∑േൽ, 1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിന്റെ (1958-ലെ 35) 7-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻ കീഴിൽ വിനിർദ്ദേശിച്ചിട്ടുള്ള നിരക്കിനു പുറമേ കൂടിയ നിരക്കിൽ എന്തെങ്കിലും പലിശ, അധമർണ്ണൻ നൽകിയിട്ടു≠െങ്കിൽ ആയത് വായ്പയിലേക്ക് വകവയ്ക്കുന്നതിന് കോടതിക്ക് ഒരു ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.

5

9. ആflഹത്യയ്ക്കുള്ള പ്രേരണ.—ഒരു അധമർണ്ണൻ അല്ലെങ്കിൽ അയാളുടെ കുടുംബത്തിലെ ഏതെങ്കിലും അംഗം ആflഹത്യ ചെയ്യുകയും അത്തരം ആflഹത്യയ്ക്ക് തൊട്ടുമുമ്പായി അധമർണ്ണൻ അല്ലെങ്കിൽ അയാളുടെ കുടുംബത്തിലെ ഏതെങ്കിലും അംഗം ഏതെങ്കിലും ആളുടെ അസഹ്യപ്പെടുത്തലിന് വിധേയമായതായി തെളിയിക്കപ്പെടുകയും ചെയ്യുന്ന സംഗതിയിൽ, മറിച്ച് തെളിയിക്കപ്പെടാത്ത പക്ഷം, അത്തരം ആflഹത്യ ചെയ്യുന്നതിന് പ്രേരിപ്പിച്ചത് വായ്പ നൽകിയ ആൾ ആണെന്നു കരുതപ്പെടേ≠താണ്.

വിശദീകരണം.—ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി "കുടുംബത്തിലെ അംഗം" എന്നാൽ ഭാര്യ അല്ലെങ്കിൽ ഭർത്താവ്, അവിവാഹിതയായ മകൾ അല്ലെങ്കിൽ അവിവാഹിതനായ മകൻ എന്നർ∞മാകുന്നു.

10. കോടതി ഫീസ്.—തൽസമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ഈ ആക്റ്റിൻ കീഴിലുള്ള ഒരു ഹർജി സംബന്ധിച്ചു നൽകേ≠ുന്ന കോടതി ഫീസ് നൂറ് രൂപ ആയിരിക്കുന്നതാണ്.

11. ആക്റ്റ് മറ്റേതെങ്കിലും നിയമങ്ങൾക്ക് ഭംഗം വരുത്തുന്നതല്ലെന്ന്.—ഈ ആക്റ്റിലെ വ്യവസ്ഥകൾ തത്സമയം പ്രാബല്യത്തിലിരിക്കുന്ന മറ്റേതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾക്ക് പുറമേയും അവയ്ക്ക് ഭംഗം വരുത്താതെയും ആയിരിക്കുന്നതാണ്.

12. 1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിന്റെ (1958-ലെ 35) വ്യവസ്ഥകൾ ബാധകമാകൽ.— ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി, 1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിലെ (1958-ലെ 35) വ്യവസ്ഥകൾ പണം കടംകൊടുപ്പുകാർക്ക് ബാധകമായിട്ടുള്ളിടത്തോളം, ആവശ്യമായ മാറ്റങ്ങളോടെ, ഈ ആക്റ്റിലെ 3-ാം വകുപ്പിൽ പറഞ്ഞിട്ടുള്ള ഒരാൾക്ക് ബാധകമായിരിക്കുന്നതാണ്.

വിശദീകരണം.—ഒരാളുടെ ഒരു പ്രവൃത്തി ഈ ആക്റ്റിൻ കീഴിലും 1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിൻ (1958-ലെ 35) കീഴിലും ഒരു കുറ്റമായിരിക്കുന്ന സംഗതിയിൽ ഈ ആക്റ്റിൻ കീഴിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കേ≠താണ്.

13. റദ്ദാക്കലും ഒഴിവാക്കലും.—(1) 2012-ലെ കേരള അമിത പലിശ ഈടാക്കൽ നിരോധന ഓർഡിനൻസ് (2012-ലെ 53) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും പ്രസ്തുത ഓർഡിനൻസ് പ്രകാരം ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.

6

ഉദ്ദേശ്യകാരണങ്ങളുടെ വിവരണം

സംസ്ഥാനത്ത് പണം കടം കൊടുക്കൽ ബിസിനസ്സ് ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വ്യവസ്ഥ ചെയ്തുകൊ≠് 1958-ലെ കേരള പണം കടം കൊടുപ്പുകാർ ആക്റ്റ് (1958-ലെ 35) പ്രാബല്യത്തിലു≠്. പ്രസ്തുത ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം വായ്പകളി∑േൽ വാണിജ്യ ബാങ്കുകൾ ഈടാക്കുന്ന പരമാവധി പലിശ നിരക്കിൽ ര≠് ശതമാനത്തിൽ അധികം പലിശ കടം കൊടുപ്പുകാർ നൽകുന്ന വായ്പയ്ക്ക് ഈടാക്കാൻ പാടില്ലെന്നും ഡെപ്പോസിറ്റുകൾ സ്വീകരിക്കുന്നതിന് 1934-ലെ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റിലെ (1934-ലെ 2-ാം കേന്ദ്ര ആക്റ്റ്) വ്യവസ്ഥകൾ അനുസരിച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നി›യിക്കുന്ന അത്തരം നിരക്കിലുള്ള പലിശ മാത്രമേ നൽകാൻ പാടുള്ളൂ എന്ന വ്യവസ്ഥയിലുമാണ് പണം കടം കൊടുക്കൽ ലൈസൻസ് നൽകുന്നത്. 1956-ലെ കമ്പനീസ് ആക്റ്റിൻ കീഴിൽ (1956-ലെ 1-ാം കേന്ദ്ര ആക്റ്റ്) രൂപീകരിച്ച കമ്പനികൾ 1958-ലെ കേരള പണം കടം കൊടുപ്പുകാർ ആക്റ്റിൻ കീഴിൽ ലൈസൻസ് എടുക്കേ≠തില്ല.

2. ലൈസൻസില്ലാതെ പണം കടം കൊടുപ്പുബിസിനസ്സിൽ ഏർപ്പെടുന്നതും ലൈസൻസിലെ വ്യവസ്ഥകൾ ലംഘിക്കുന്നതും 1958-ലെ കേരള പണം കടം കൊടുപ്പുകാർ ആക്റ്റിൻ (1958-ലെ 35) കീഴിൽ ശിക്ഷാർഹമായ കുറ്റമാണ്. എന്നാൽ, കേരളത്തിലെ പണം കടം കൊടുപ്പുകാർ ബിസിനസ്സിൽ അമിത പലിശ ഈടാക്കുന്നത് നിയന്ത്രിക്കുന്നതിന് കാര്യക്ഷമമായ സംവിധാനം നിലവിലില്ല.

ആയതിനാൽ, ദിവസവട്ടി, മണിക്കൂർ വട്ടി, ക≠ുവട്ടി, മീറ്റർ വട്ടി, ത≠ൽ എന്നിവ പോലെയുള്ള പേരുകളിൽ അമിത പലിശ ഈടാക്കുന്ന ആളുകളുടെ ഇരകളാകുക വഴി പൊതുജനങ്ങൾ നേരിടുന്ന പ്രയാസങ്ങളിൽ നിന്ന് അവരെ മോചിപ്പിക്കുന്നതിനും അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നത് നിരോധിക്കുന്നതിനും പണം കടം കൊടുക്കൽ ബിസിനസ്സിൽ അമിത പലിശ ഈടാക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്നതിന് വ്യവസ്ഥ ചെയ്യുന്നതിനും വേ≠ി പൊതുജനതാല്പര്യാർ∞ം ഒരു പുതിയ നിയമനിർമ്മാണം ആവശ്യമാണെന്ന് സർക്കാർ കരുതുന്നു.

3. സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാതിരുന്നതിനാലും പ്രസ്തുത നിർദ്ദേശങ്ങൾക്ക് ഉടൻ പ്രാബല്യം നൽകേ≠ിയിരുന്നതിനാലും 2012-ലെ കേരള അമിത പലിശ ഈടാക്കൽ നിരോധന ഓർഡിനൻസ് 2012 ആഗസ്റ്റ് 26-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തുകയും ആയത് 2012 ആഗസ്റ്റ് 27-ാം തീയതിയിലെ 1777-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ 2012-ലെ 53-ാം നമ്പർ ഓർഡിനൻസായി പ്രസിദ്ധീകരിക്കുകയും ചെയ്തു.

7

4. 2012-ലെ 53-ാം നമ്പർ ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുദ്ദേശിച്ചുള്ളതാണ് ഈ ബിൽ.

ധനകാര്യ മെമ്മോറാ≠ം

ഈ ബിൽ നിയമമാക്കുകയും പ്രാബല്യത്തിൽ കൊ≠ുവരികയും ചെയ്താൽ സംസ്ഥാന സഞ്ചിത നിധിയിൽ നിന്നും യാതൊരു അധിക ചെലവും ഉ≠ാകുന്നതല്ല.

കെ. എം. മാണി.

Cite this issue. Kerala Gazette, Government of Kerala, 30 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-30.2012_new_21_Part_2_142/. Archive identifier in.gazette.kerala_new.2012-10-30.2012_new_21_Part_2_142.