PART I
കേരള സർക്കാർ
ധനകാര്യ (എസ്റ്റാ-സി) വകുപ്പ്
വി⁄ാപനം
നമ്പർ 102853/എസ്റ്റാ- സി3/2011/ധന.
2012 ഒക്ടോബർ 12.
1. ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ മുരിക്കാശ്ശേരി കേന്ദ്രമാക്കി ഈ വി⁄ാപനം ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി സർക്കാർ നി›യിക്കുന്ന തീയതി മുതൽ ഒരു പുതിയ സബ് ട്രഷറി പ്രവർത്തിച്ച് തുടങ്ങുന്നതാണ്.
2. താഴെപ്പറയുന്ന പഞ്ചായത്തുകൾ ഈ സബ് ട്രഷറിയുടെ അധികാരപരിധിയിൽ വരുന്നതാണ്.
(i) വാത്തിക്കുടി ഗ്രാമപഞ്ചായത്ത് (ii) മരിയാപുരം ഗ്രാമപഞ്ചായത്ത് (iii) കൊന്നത്തടി ഗ്രാമപഞ്ചായത്ത് (iv) കാമാക്ഷി ഗ്രാമപഞ്ചായത്ത്
3. മുരിക്കാശ്ശേരി സബ് ട്രഷറി പ്രവർത്തനം ആരംഭിക്കുന്ന തീയതിമുതൽ ഖfiിക (2)-ൽ പ്രതിപാദിക്കുന്ന പഞ്ചായത്തതിർത്തിക്കുള്ളിലുള്ള സർക്കാരിന്റെ എല്ലാവിധ പണമിടപാടുകളും (പെൻഷനും സേവിംഗ്സ് ബാങ്കും അടക്കം) ഈ ട്രഷറി മുഖേന നടത്തുന്നതാണ്.
25. ഈ മേഖലയിലെ പേഴ്സണൽ ഡെപ്പോസിറ്റ്, ലോക്കൽ ഫ≠് ഡെപ്പോസിറ്റ്, ജുഡീഷ്യൽ ഡെപ്പോസിറ്റ് മുതലായ അക്കൗ≠ുകൾ അതാത് അഡ്മിനി സ്ട്രേറ്റർമാർക്ക് ഇപ്പോൾ പണമിടപാട് നടത്തി വരുന്ന ട്രഷറികളുമായി തുടർന്ന് നടത്താവുന്നതും അക്കൗ≠ന്റ ് ജനറലിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മുരിക്കാശ്ശേരി സബ് ട്രഷറിയിലേക്ക് മാറ്റാവുന്നതുമാണ്. അതുപോലെതന്നെ വ്യ‡ികളുടെയും സ്ഥാപനങ്ങളുടെയും മറ്റും പേരിലുള്ള ട്രഷറി സേവിംഗ്സ,് ബാങ്ക് നിക്ഷേപങ്ങൾ എന്നിവ അവരവരുടെ താത്പര്യമനുസരിച്ച് മുരിക്കാശ്ശേരി സബ് ട്രഷറിയിലേക്ക് മാറ്റുന്നതുവരെ ഇപ്പോൾ ഇടപാടുകൾ നടത്തിവരുന്ന ട്രഷറികൾ മുഖേന തന്നെ തുടർന്നും നടത്താവുന്നതാണ്. ഈ പ്രദേശങ്ങളിലെ മണിയോർഡർ ഒഴികെയുള്ള പെൻഷൻ വിതരണം മുരിക്കാശ്ശേരി സബ് ട്രഷറിയിലേക്ക് മാറ്റുന്നതുവരെ പഴയതുപോലെ തുടരുന്നതാണ്. എന്നാൽ മണിയോർഡർ പെൻഷൻ മുരിക്കാശ്ശേരി സബ് ട്രഷറി തുറന്ന് പ്രവർത്തിക്കുന്ന തീയതി മുതൽ അവിടേക്ക് മാറ്റാവുന്നതാണ്.
6. മുരിക്കാശ്ശേരി സബ് ട്രഷറിയുടെ അധികാരപരിധിയിൽപ്പെടാത്ത സ്ഥാപനങ്ങൾക്ക് ഈ ട്രഷറിയുമായി പണമിടപാട് നടത്തണമെന്നു≠െങ്കിൽ അതിന് സർക്കാരിൽ നിന്നോ, സർക്കാർ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻമാരിൽ നിന്നോ പ്രത്യേക അനുമതി വാങ്ങിയിരിക്കേ≠താണ്.
ഗവർണ്ണറുടെ ആ⁄ാനുസരണം,
വി. പി. ജോയ്,
ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി.