Servants of Knowledge
Kerala Gazette · Government of Kerala

4. The Kerala Local Authorities (Prohibition of Detection) Amendment Bill, 2012 (Bill No. 149)

Published 06 November 2012

Part
PART II Legislative Department
Identifier
in.gazette.kerala_new.2012-11-06.2012_new_22_Part_2_Local_Authorities
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 22 dated 6th November 2012. PART II

കേരള നിയമസഭാ സെക്രട്ടേറിയറ്റ്

വി⁄ാപനം

നമ്പർ 5188/ലെജിൻ-3/2012/ലെജി. തിരുവനന്തപുരം, 2012 ഒക്ടോബർ 25.

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം 2012-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ഭേദഗതി ബിൽ, ഉദ്ദേശ്യകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടും, ഏല്പിച്ചുകൊടുക്കപ്പെട്ട നിയമ നിർമ്മാണാധികാരം സംബന്ധിച്ച മെമ്മോറാ≠ത്തോടുംകൂടി പ്രസിദ്ധപ്പെടുത്തുന്നു.

പി. കെ. മുരളീധരൻ, സെക്രട്ടറി-ഇൻ-ചാർജ്.

2

പതിമൂന്നാം കേരള നിയമസഭ

ബിൽ നമ്പർ 149 2012-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ഭേദഗതി ബിൽ

1999-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ബിൽ

പീഠിക.—1999-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കയാൽ;

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവൽസരത്തിൽ താഴെ പറയും പ്രകാരം നിയമമു≠ാക്കുന്നു :—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2012-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ഭേദഗതി ആക്റ്റ് എന്ന് പേര് പറയാം.

(2) ഇത് 2012 ജനുവരി 17-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.

2. 2-ാം വകുപ്പിനുള്ള ഭേദഗതി.—1999-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ആക്റ്റിലെ (1999-ലെ 11) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 2-ാം വകുപ്പിൽ, (iv)-ാം ഖfiത്തിനു ശേഷം താഴെ പറയുന്ന ഖfiം ചേർക്കേ≠താണ്, അതായത്:—

"(iv എ) "രേഖാമൂലമായ നിർദ്ദേശം" എന്നാൽ ഒരു രാഷ്ട്രീയ കക്ഷിയിൽ പ്പെട്ടതോ ഒരു രാഷ്ട്രീയ കക്ഷിയുടെ പിന്തുണയുള്ളതോ ആയ ഒരു അംഗത്തിന് പ്രസ്തുത രാഷ്ട്രീയ കക്ഷിയുടെ ജില്ലാ പ്രസിഡന്റ ് അല്ലെങ്കിൽ ജില്ലാ സെക്രട്ടറി അനുകൂലമായോ പ്രതികൂലമായോ വോട്ട് രേഖപ്പെടുത്തുന്നതിനോ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതിനോ വേ≠ി തീയതി വച്ച് ഒപ്പിട്ട് രേഖാമൂലം നൽകുന്ന നിർദ്ദേശം എന്നർ∞മാകുന്നു;".

3

3. 3-ാം വകുപ്പിനുള്ള ഭേദഗതി.—പ്രധാന ആക്റ്റിലെ 3-ാം വകുപ്പിൽ,—

(എ) നിലവിലുള്ള വകുപ്പ് ആ വകുപ്പിന്റെ (1)-ാം ഉപവകുപ്പായി അക്കമിടേ≠തും അപ്രകാരം അക്കമിട്ട (1)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പുകൾ ചേർക്കേ≠തുമാണ്, അതായത്:—

"(2) (1)-ാം ഉപവകുപ്പ് (എ)-യും (ബി)-യും ഖfiങ്ങളുടെ ആവശ്യ ത്തിലേക്കായി നൽകപ്പെടുന്ന രേഖാമൂലമായ നിർദ്ദേശത്തിന്റെ പകർപ്പ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിക്ക് നൽകേ≠തും പ്രസ്തുത ഖfiങ്ങൾ പ്രകാരമുള്ള വോട്ട് രേഖപ്പെടുത്തലിനെ സംബന്ധിച്ച് ആ യോഗത്തിൽ നിർദ്ദേശം നൽകുന്നതിലേക്കായി നിർണ്ണയിക്കപ്പെട്ട പ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള അംഗം, പ്രസ്തുത നിർദ്ദേശത്തിലെ ഉള്ളടക്കം അംഗങ്ങളുടെ അറിവിലേക്കായി വായിച്ച് കേൾപ്പിക്കേ≠തും അപ്രകാരം വായിക്കപ്പെടുന്ന നിർദ്ദേശം അംഗങ്ങൾക്ക് നേരിട്ട് നൽകിയതായി കരുതപ്പെടേ≠തുമാണ്.

(3) ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷിയോ അഥവാ സഖ്യമോ (2)-ാം ഉപവകുപ്പിൻ കീഴിൽ നിർണ്ണയിക്കപ്പെട്ട പ്രകാരം ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തിയ അംഗമോ തമ്മിൽ ഈ വകുപ്പിൻ കീഴിൽ നൽകപ്പെടുന്ന നിർദ്ദേശം സംബന്ധിച്ച് എന്തെങ്കിലും തർക്കം ഉ≠ാകുന്നപക്ഷം ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷിയുടെ ജില്ലാ പ്രസിഡന്റ ് അല്ലെങ്കിൽ ജില്ലാ സെക്രട്ടറി അക്കാര്യത്തിൽ നൽകിയ രേഖാമൂലമായ നിർദ്ദേശം സാധുവായി കരുതപ്പെടേ≠താണ്.";

(ബി) നിലവിലുള്ള വിശദീകരണത്തിൽ, "നിറുത്തിയ" എന്ന വാക്കിനുപകരം "നിറുത്തിയതോ അല്ലെങ്കിൽ പിന്തുണ നൽകിയതോ ആയ" എന്നീ വാക്കുകൾ ചേർക്കേ≠താണ്.

4. റദ്ദാക്കലും ഒഴിവാക്കലും.—(1) 2012-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ഭേദഗതി ഓർഡിനൻസ് (2012-ലെ 50) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റ് പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.

4

ഉദ്ദേശ്യകാരണങ്ങളുടെ വിവരണം

ഒരു രാഷ്ട്രീയ കക്ഷിയിൽപ്പെട്ടതോ ഒരു രാഷ്ട്രീയ കക്ഷിയുടെ പിന്തുണയുള്ളതോ ആയ അംഗത്തിന് പ്രസ്തുത രാഷ്ട്രീയ കക്ഷി നേതാവ് അനുകൂലമായോ പ്രതികൂലമായോ വോട്ട് രേഖപ്പെടുത്തുന്നതിനോ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കു ന്നതിനോ വേ≠ി തീയതി വച്ച് ഒപ്പിട്ട് രേഖാമൂലം നൽകുന്ന നിർദ്ദേശം സംബന്ധിച്ച് വ്യ‡മായ വ്യവസ്ഥകൾ 1999-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ആക്റ്റിൽ ഉൾപ്പെടുത്തുവാൻ സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച് വ്യ‡മായ വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നതിനുവേ≠ി 1999-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ആക്റ്റിലെ 2, 3 വകുപ്പുകൾ ഭേദഗതി ചെയ്യാൻ സർക്കാർ ഉദ്ദേശിക്കുന്നു.

2. കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാതിരുന്നതിനാലും മേൽപ്പറഞ്ഞ നിർദ്ദേശം ഉടനടി പ്രാബല്യത്തിൽ കൊ≠ുവരേ≠ിയിരുന്നതിനാലും 2012-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ഭേദഗതി ഓർഡിനൻസ് 2012 ജനുവരി 17-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തുകയും ആയത് 2012-ലെ 5-ാം നമ്പർ ഓർഡിനൻസായി 2012 ജനുവരി 17-ാം തീയതിയിലെ 115-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

3. പ്രസ്തുത ഓർഡിനൻസിന് പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ 2012 മാർച്ച് 1-ാം തീയതി ആരംഭിച്ച് 2012 മാർച്ച് 23-ാം തീയതി അവസാനിച്ച അതിന്റെ സമ്മേളനത്തിൽ നിയമസഭയിൽ അവതരിപ്പി ക്കുന്നതിനോ പാസ്സാക്കുന്നതിനോ സാധിച്ചില്ല. അതിനാൽ പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2012-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ഭേദഗതി ഓർഡിനൻസ് 2012 ഏപ്രിൽ 11-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തുകയും ആയത് 2012-ലെ 31-ാം നമ്പർ ഓർഡിനൻസായി 2012 ഏപ്രിൽ 11-ാം തീയതിയിലെ 733-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

4. പ്രസ്തുത ഓർഡിനൻസിന് പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ പതിമൂന്നാം കേരള നിയമസഭയുടെ 105-ാം നമ്പർ ബില്ലായി പ്രസിദ്ധപ്പെടുത്തിയെങ്കിലും ആയത് 2012 ജൂൺ 11-ാം തീയതി ആരംഭിച്ച് 2012 ജൂലൈ 25-ാം തീയതി അവസാനിച്ച അതിന്റെ സമ്മേളനത്തിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനോ പാസ്സാക്കുന്നതിനോ സാധിച്ചില്ല.

5. ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖfiം (എ) ഉപഖfiമനുസരിച്ച് പ്രസ്തുത അനു—േദപ്രകാരം ഗവർണ്ണർ വിളംബരപ്പെടുത്തിയ ഒരു ഓർഡിനൻസിന്റെ കാലാവധി നിയമനിർമ്മാണ മfiലത്തിന്റെ പുനxസമ്മേളനം മുതൽ ആറ് ആഴ്ച കഴിയുമ്പോൾ അവസാനിക്കുന്നതാണ്. അതനുസരിച്ച്, പ്രസ്തുത ഓർഡിനൻസിന്റെ കാലാവധി 2012 ജൂലൈ 23-ാം തീയതി അവസാനിച്ചു.

5

6. പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ വീ≠ും നിലനിർത്തുന്നതിനും പ്രസ്തുത ഓർഡിനൻസ് കാലാവധി അവസാനിച്ചശേഷം എടുത്ത നടപടികൾ സാധൂകരിക്കുന്നതിനും വേ≠ി 2012-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ഭേദഗതി ഓർഡിനൻസ് 2012 ആഗസ്റ്റ് 18-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തുകയും ആയത് 2012-ലെ 50-ാം നമ്പർ ഓർഡിനൻസായി 2012 ആഗസ്റ്റ് 21-ാം തീയതിയിലെ 1729-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

7. 2012-ലെ 50-ാം നമ്പർ ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിന് ഉദ്ദേശിച്ചുകൊ≠ുള്ളതാണ് ഈ ബിൽ.

ധനകാര്യ മെമ്മോറാ≠ം

ഈ ബിൽ നിയമമാക്കുകയും പ്രാബല്യത്തിൽ കൊ≠ുവരികയും ചെയ്താൽ സംസ്ഥാന സഞ്ചിതനിധിയിൽനിന്നും യാതൊരു അധിക ചെലവും ഉ≠ാകുന്നതല്ല.

ഏല്പിച്ചുകൊടുത്ത നിയമനിർമ്മാണാധികാരം

സംബന്ധിച്ച മെമ്മോറാ≠ം

1999-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ആക്റ്റിലെ 3-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ)-യും (ബി)-യും ഖfiങ്ങൾ പ്രകാരമുള്ള വോട്ട് രേഖപ്പെടുത്തലിനെ സംബന്ധിച്ച് ആ യോഗത്തിൽ നിർദ്ദേശം നൽകുന്നതിലേക്കായുള്ള അംഗത്തെ അധികാരപ്പെടുത്തുന്നതിനുള്ള രീതി നിർണ്ണയിക്കുന്നതിനായി സർക്കാരിന് അധികാരം നൽകാൻ ബില്ലിലെ 3-ാം ഖfiം (എ) ഉപഖfiപ്രകാരം പ്രസ്തുത ആക്റ്റിൽ ചേർക്കാൻ ഉദ്ദേശിക്കുന്ന 3-ാം വകുപ്പിന്റെ (2)-ാം ഉപവകുപ്പ് വ്യവസ്ഥ ചെയ്യുന്നു.

2. ഏത് കാര്യത്തെ സംബന്ധിച്ചാണോ ചട്ടങ്ങൾ ഉ≠ാക്കാവുന്നത് അത് നടപടിക്രമങ്ങൾ സംബന്ധിച്ച കാര്യങ്ങളും സാധാരണമോ ഭരണപരമോ ആയ സ്വഭാവത്തോടുകൂടിയതും ആകുന്നു. മാത്രവുമല്ല, ഉ≠ാക്കുന്ന ചട്ടങ്ങൾ നിയമസഭയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയവുമാണ്. ഏല്പിച്ചുകൊടുത്ത നിയമ നിർമ്മാണാധികാരം, അതിനാൽ, സാധാരണ സ്വഭാവത്തോടുകൂടിയതാണ്.

എം. കെ. മുനീർ.

Cite this issue. Kerala Gazette, Government of Kerala, 06 November 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-11-06.2012_new_22_Part_2_Local_Authorities/. Archive identifier in.gazette.kerala_new.2012-11-06.2012_new_22_Part_2_Local_Authorities.