Kerala Gazette No. 24 dated 20th November 2012.
PART I
Section iii
കേരള സർക്കാർ
നിയമ (നിയമനിർമ്മാണം-ജി) വകുപ്പ്
വി⁄ാപനം
2012 ഒക്ടോബർ 1
നമ്പർ 21528/ലെഗ്. ജി2/2012/നിയമം.
തിരുവനന്തപുരം,
1934 ആശ്വിനം 9 2012 സെപ്റ്റംബർ 30-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ ഇനി പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
സി. കെ. പflാകരൻ, 2
2012-ലെ 55-ാം നമ്പർ ഓർഡിനൻസ്
2012-ലെ കോഴിക്കോട് സർവ്വകലാശാല (ഭേദഗതി)
ഓർഡിനൻസ്
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.
1975-ലെ കോഴിക്കോട് സർവ്വകലാശാല ആക്റ്റ്
വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ഓർഡിനൻസ്
പീഠിക.—കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും;
ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു :
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2012-ലെ കോഴിക്കോട് സർവ്വകലാശാല (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.
(2) ഇത് 2012 സെപ്റ്റംബർ 22-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.
2. 1975-ലെ 5-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണ്.—ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത്, 1975-ലെ കോഴിക്കോട് സർവ്വകലാശാല ആക്റ്റിന് (1975-ലെ 5) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3-ാം വകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള ഭേദഗതിക്ക് വിധേയമായി പ്രാബല്യമു≠ായിരി ക്കുന്നതാണ്.
33. 7-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 7-ാം വകുപ്പിന്റെ (4)-ാം ഉപവകുപ്പിന്റെ (ബി) ഖfiത്തിനുള്ള ക്ലിപ്ത നിബന്ധനയിൽ "ഒരു വർഷം" എന്ന വാക്കുകൾക്കു പകരം "ര≠ു വർഷം" എന്ന വാക്കുകൾ ചേർക്കേ≠താണ്.
4. സാധൂകരണം.—പ്രധാന ആക്റ്റിലെ 7-ാം വകുപ്പിന്റെ (4)-ാം ഉപവകുപ്പിന്റെ (ബി) ഖfiത്തിൻകീഴിൽ 2011 സെപ്റ്റംബർ 22-ാം തീയതിയിലെ ഇ. എൽ. ഇ. സി. 2/2011 നമ്പർ വി⁄ാപനം പ്രകാരം ചാൻസലർ നാമനിർദ്ദേശം ചെയ്ത സിൻഡിക്കേറ്റിന്റെ കാലാവധി അവസാനിച്ചിരുന്നാൽ തന്നെയും 2012 സെപ്റ്റംബർ 22-ാം തീയതിയിലും അതിനുശേഷവും ഈ ഓർഡിനൻസ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി വരെയും ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്ത പ്രധാന ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം സാധുതയോടെ ചെയ്തതോ എടുത്തതോ ആയി കരുതപ്പെടേ≠താണ്.
എച്ച്. ആർ. ഭരദ്വാജ്,
ഗവർണ്ണർ.
(ശരിത്തർ÷മ)
സി. രമണി,