Servants of Knowledge
Kerala Gazette · Government of Kerala

3. The Kerala Panchayat Raj (Amendment) Bill, 2012 (Bill No. 152)

Published 20 November 2012

Part
PART II Legislative Department
Identifier
in.gazette.kerala_new.2012-11-20.2012_new_24_2_Panchayat
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 24 dated 20th November 2012.

PART II

കേരള നിയമസഭാ സെക്രട്ടേറിയറ്റ്

വി⁄ാപനം

നമ്പർ 5308/ലെജിൻ 3/2012/ലെജി. തിരുവനന്തപുരം, 2012 നവംബർ 20.

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം 2012-ലെ കേരള പഞ്ചായത്ത്രാജ് (ഭേദഗതി) ബിൽ ഉദ്ദേശകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടുംകൂടി പ്രസിദ്ധപ്പെടുത്തുന്നു.

പി. കെ. മുരളീധരൻ,

സെക്രട്ടറി-ഇൻ-ചാർജ്.

പതിമൂന്നാം കേരള നിയമസഭ ബിൽ നമ്പർ 152 2012-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ബിൽ

പീഠിക.—1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് ഇതിന് ശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ ;

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവത്സരത്തിൽ താഴെ പറയുംപ്രകാരം നിയമമു≠ാക്കുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2012-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ആക്റ്റ്് എന്ന് പേര് പറയാം.

(2) ഇത് 2010 നവംബർ 1-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.

2. 159-ാം വകുപ്പിനുള്ള ഭേദഗതി.—1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ (1994-ലെ 13) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 159-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ "മൂന്ന് മാസത്തിനകം" എന്ന വാക്കുകൾക്ക് പകരം "പതിനഞ്ച് മാസങ്ങൾക്കകം" എന്ന വാക്കുകൾ ചേർക്കേ≠താണ്.

3. റദ്ദാക്കലും ഒഴിവാക്കലും.—(1) 2012-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓർഡിനൻസ് (2012-ലെ 45) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ, ഈ ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.

ഉദ്ദേശ്യകാരണങ്ങളുടെ വിവരണം

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ (1994-ലെ 13) 159-ാം വകുപ്പ് (1)-ാം ഉപവകുപ്പ്, ഒരു പഞ്ചായത്തംഗം തന്റെ സ്ഥാനം ഏറ്റെടുത്ത തീയതി മുതൽ മൂന്ന് മാസത്തിനകം നി›ിത ഫാറത്തിൽ അയാളുടെയും അയാളുടെ കുടുംബത്തിലെ3 മറ്റംഗങ്ങളുടെയും സ്വത്തുക്കളുടെയും ബാധ്യതകളുടെയും സ്റ്റേറ്റ്മെന്റ ് സർക്കാർ ഇ ത ി േ ല ക്ക ാ യ ി വ ി⁄ ാ പ ന ം മ ു േ ഖ ന അ ധ ി ക ാ ര െ പ്പ ട ുത്ത ു ന്ന േ ക ാ ം പ ീ റ്റ ന്റ ് അതോറിറ്റിക്ക് സമർപ്പിക്കേ≠താണെന്ന് വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, ഈ സമയപരിധി വളരെ കുറവായതിനാൽ സംസ്ഥാനത്തെ പല പഞ്ചായത്തംഗങ്ങൾക്കും സമയപരിധിയ്ക്കകം അവരുടെ സ്വത്തുവിവരം സംബന്ധിച്ച സ്റ്റേറ്റ്മെന്റ ് സമർപ്പിക്കാൻ സാധിച്ചിട്ടില്ലെന്ന വിവരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടു≠്. വനിതാ സംവരണം അമ്പത് ശതമായി വർദ്ധിപ്പിച്ചതിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായ തിനാലും വനിതാ അംഗങ്ങൾ ഉൾപ്പെടെയുള്ള അംഗങ്ങൾ തങ്ങളുടെ വാർഡുകളിലെ വികസന പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്നതിനാലും പ്രസ്തുത ചുരുങ്ങിയ കാലാവധിക്കുള്ളിൽ സ്വത്തുവിവരം സംബന്ധിച്ച സ്റ്റേറ്റ്മെന്റ ് നൽകുവാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ആയതിനാൽ നി›ിത സമയപരിധിക്കുള്ളിൽ സ്വത്തു വിവരം സംബന്ധിച്ച സ്റ്റേറ്റ്മെന്റ ് സമർപ്പിക്കുവാൻ കഴിയാതിരുന്ന ജനപ്രതിനിധികൾ അയോഗ്യരാകുന്നത് ഒഴിവാക്കാനായി പ്രസ്തുത വകുപ്പിലെ "മൂന്നുമാസത്തിനകം" എന്ന സമയപരിധി "പതിനഞ്ച് മാസം" വരെ നീട്ടിക്കൊ≠് പ്രസ്തുത ആക്റ്റ് ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചു.

2. മേൽപ്പറഞ്ഞ ആവശ്യത്തിനായി 2011-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ പതിമൂന്നാം കേരള നിയമസഭയുടെ 55-ാം നമ്പർ ബില്ലായി പ്രസിദ്ധ പ്പെടുത്തിയിരുന്നു. ആയത് നിയമസഭയിൽ അവതരിപ്പിക്കുന്നതിനോ പാസ്സാക്കുന്നതിനോ കഴിഞ്ഞില്ല.

3. കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാതിരുന്നതിനാലും മേൽപ്പറഞ്ഞ തീരുമാനം അടിയന്തിരമായി പ്രാബല്യത്തിൽ കൊ≠ുവരേ≠ിയിരുന്നതിനാലും 2011-ലെ കേരള പഞ്ചായത്ത് രാജ് (മൂന്നാം ഭേദഗതി) ഓർഡിനൻസ് 2011 നവംബർ 18-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തുകയും ആയത് 2011-ലെ 48-ാം നമ്പർ ഓർഡിനൻസായി 2011 നവംബർ 18-ാം തീയതിയിലെ 2174-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

4. പ്രസ്തുത ഓർഡിനൻസിന് പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ 2011 ഡിസംബർ 9-ാം തീയതി ആരംഭിച്ച് അന്നു തന്നെ അവസാനിച്ച അതിന്റെ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനോ പാസ്സാക്കുന്നതിനോ സാധിച്ചില്ല.

5. പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2012-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓർഡിനൻസ് 2012 ജനുവരി 17-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തുകയും ആയത് 2012-ലെ 4-ാം നമ്പർ ഓർഡിനൻസായി 2012 ജനുവരി 17-ാം തീയതിയിലെ 114-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

4

6. പ്രസ്തുത ഓർഡിൻസിന് പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ പതിമൂന്നാം കേരള നിയമസഭയുടെ 84-ാം നമ്പർ ബില്ലായി പ്രസിദ്ധപ്പെടുത്തിയെങ്കിലും ആയത് 2012 മാർച്ച് 1-ാം തീയതി ആരംഭിച്ച് 2012 മാർച്ച് 23-ാം തീയതി അവസാനിച്ച അതിന്റെ സമ്മേളനത്തിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനോ പാസ്സാക്കുന്നതിനോ സാധിച്ചില്ല.

7. പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2012-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓർഡിനൻസ് 2012 ഏപ്രിൽ 11-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തുകയും ആയത് 2012-ലെ 30-ാം നമ്പർ ഓർഡിനൻസായി 2012 ഏപ്രിൽ 11-ാം തീയതിയിലെ 732-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

8. പ്രസ്തുത ഓർഡിനൻസിന് പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ പതിമൂന്നാം കേരള നിയമസഭയുടെ 106-ാംനമ്പർ ബില്ലായി പ്രസിദ്ധപ്പെടുത്തിയെങ്കിലും ആയത് 2012 ജൂൺ 11-ാം തീയതി ആരംഭിച്ച് 2012 ജൂലൈ 25-ാം തീയതി അവസാനിച്ച അതിന്റെ സമ്മേളനത്തിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനോ പാസ്സാക്കുന്നതിനോ സാധിച്ചില്ല.

9. ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖണ്ഡം (എ) ഉപഖണ്ഡപ്രകാരം പ്രസ്തുത ഓർഡിനൻസിന്റെ കാലാവധി 2012 ജൂലൈ 23-ാം തീയതി അവസാനിച്ചു.

10. പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ വീ≠ും നിലനിർത്തുന്നതിനും പ്രസ്തുത ഓർഡിനൻസിന്റെ കാലാവധി അവസാനിച്ച ശേഷം എടുത്ത നടപടികൾ സാധൂകരിക്കുന്നതിനും വേ≠ി 2012-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓർഡിനൻസ് 2012 ആഗസ്റ്റ് 11-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തുകയും ആയത് 2012-ലെ 45-ാം നമ്പർ ഓർഡിനൻസായി 2012 ആഗസ്റ്റ് 13-ാം തീയതിയിലെ 1700-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

11. 2012-ലെ 45-ാം നമ്പർ ഓർഡിനൻസിന് പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിന് ഉദ്ദേശിച്ചുകൊ≠ുള്ളതാണ് ഈ ബിൽ.

ധനകാര്യ മെമ്മോറാ≠ം

ഈ ബിൽ നിയമമാക്കുകയും പ്രാബല്യത്തിൽ കൊ≠ുവരികയും ചെയ്താൽ സംസ്ഥാന സഞ്ചിത നിധിയിൽ നിന്നും യാതൊരു അധിക ചെലവും ഉ≠ാകുന്നതല്ല.

എം. കെ. മുനീർ.

Cite this issue. Kerala Gazette, Government of Kerala, 20 November 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-11-20.2012_new_24_2_Panchayat/. Archive identifier in.gazette.kerala_new.2012-11-20.2012_new_24_2_Panchayat.