Servants of Knowledge
Kerala Gazette · Government of Kerala

The Kerala Tax Levying (Amendment) Bill, 2012 (Bill No. 141)

Published 27 November 2012

Part
PART II Legislative Department
Identifier
in.gazette.kerala_new.2012-11-27.2012_new_25_Part_2_Tax_Levying
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 25 dated 27th November 2012. PART II

കേരള നിയമസഭാ സെക്രട്ടേറിയറ്റ്

വി⁄ാപനം

നമ്പർ 4877/ലെജിൻ-1/2012/ലെജി. തിരുവനന്തപുരം, 2012 നവംബർ 27.

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം 2012-ലെ കേരള നികുതി വസൂലാക്കൽ (ഭേദഗതി) ബിൽ, ഉദ്ദേശകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടും, ഏൽപ്പിച്ചു കൊടുക്കപ്പെട്ട നിയമ നിർമ്മാണാധികാരം സംബന്ധിച്ച മെമ്മോറാ≠ത്തോടുംകൂടി പ്രസിദ്ധപ്പെടുത്തുന്നു.

പി. കെ. മുരളീധരൻ, സെക്രട്ടറി-ഇൻ-ചാർ÷്.

2

പതിമൂന്നാം കേരള നിയമസഭ

ബിൽ നമ്പർ 141 2012-ലെ കേരള നികുതി വസൂലാക്കൽ (ഭേദഗതി) ബിൽ 1968-ലെ കേരള നികുതി വസൂലാക്കൽ ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ബിൽ

പീഠിക.—1968-ലെ കേരള നികുതി വസൂലാക്കൽ ആക്റ്റ് താഴെ കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ;

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവൽസരത്തിൽ താഴെ പറയും പ്രകാരം നിയമമു≠ാക്കുന്നു :—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2012-ലെ കേരള നികുതി വസൂലാക്കൽ (ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.

(2) ഇത് 1997 ജൂലൈ 22-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുത പ്പെടേ≠താണ്.

2. 2-ാം വകുപ്പിനുള്ള ഭേദഗതി.—1968-ലെ കേരള നികുതി വസൂലാക്കൽ ആക്റ്റിലെ (1968-ലെ 15) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 2-ാം വകുപ്പിൽ, (ബി) ഖfiത്തിനുശേഷം താഴെപ്പറയുന്ന ഖfiം ചേർക്കേ≠താണ്, അതായത്:—

''(ബിഎ) ''കളക്ഷൻ ചാർ÷ുകൾ'' എന്നാൽ ഭൂമിയിൽ നിന്ന് ഈടാകാനുള്ള പൊതുനികുതി കുടിശ്ശിക ഈടാക്കി വസൂലാക്കുന്നതിലേക്ക് ഒരു വീഴ്ചക്കാരൻ, നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള നിരക്കിൽ, സർക്കാരിലേക്ക് ഒടുക്കേ≠തായിട്ടുള്ള ചാർ÷ുകൾ എന്ന് അർ∞മാകുന്നു;''.

3. 5-ാം വകുപ്പിനുള്ള ഭേദഗതി.—പ്രധാന ആക്റ്റിലെ 5-ാം വകുപ്പിൽ,—

(എ) നിലവിലുള്ള വ്യവസ്ഥയ്ക്ക് ആ വകുപ്പിന്റെ (1)-ാം ഉപവകുപ്പായി അക്കമിടേ≠തും, അങ്ങനെ അക്കമിട്ട (1)-ാം ഉപവകുപ്പിൽ, പ്രാരംഭ വാചകത്തിൽ ''നടപടി ചെലവും'' എന്ന വാക്കുകൾക്ക് പകരം ''നടപടി ചെലവും കളക്ഷൻ ചാർ÷ും'' എന്ന വാക്കുകൾ ചേർക്കേ≠തുമാണ്;

3

(ബി) (1)-ാം ഉപവകുപ്പിന് ശേഷം, താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്:—

''(2) കുടിശ്ശിഖ വസൂലാക്കുന്നതിനുള്ള കളക്ഷൻ ചാർ÷് ഈടാക്കുവാൻ സർക്കാരിന് ക്ഷമത ഉ≠ായിരിക്കുന്നതും (1)-ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള വസൂലാക്കൽ രീതി എന്തുതന്നെയായിരുന്നാലും, 71-ാം വകുപ്പിൻ കീഴിൽ വി⁄ാപനം ചെയ്തിട്ടുള്ള ഏതെങ്കിലും സ്ഥാപനത്തിനുവേ≠ി അല്ലെങ്കിൽ മറ്റേതെങ്കിലും സ്റ്റാറ്റ്യൂട്ടറി നികായത്തിനുവേ≠ി അല്ലെങ്കിൽ ഈ ആക്റ്റിലെ വ്യവസ്ഥകൾ ബാധകമായിട്ടുള്ള സ്ഥാപനത്തിനുവേ≠ി കുടിശ്ശിക വസൂലാക്കുന്നതുമായി ബന്ധപ്പെട്ട് ഒടുക്കേ≠തായ കളക്ഷൻ ചാർ÷ുകളുടെ കാര്യത്തിൽ, ആയത്, അത്തരം സ്ഥാപനത്തിൽ നിന്നോ അല്ലെങ്കിൽ സ്റ്റാറ്റ്യൂട്ടറി നികായത്തിൽ നിന്നോ മുൻകൂറായി, നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള നിരക്കിൽ, ഈടാക്കാവുന്നതും, ആയത് വീഴ്ചക്കാരിൽനിന്നും വസൂലാ ക്കിയാൽ ഉടൻതന്നെ അത് അത്തരം സ്റ്റാറ്റ്യൂട്ടറി നികായത്തിന് അല്ലെങ്കിൽ സ്ഥാപന ങ്ങൾക്ക്, അതത് സംഗതിപോലെ, തിരിച്ച് നൽകേ≠തുമാണ്.

4. 71-ാം വകുപ്പിനുള്ള ഭേദഗതി.—പ്രധാന ആക്റ്റിലെ 71-ാം വകുപ്പിന്റെ ക്ലിപ്ത നിബന്ധനയിൽ, ''കളക്ഷൻ ചാർജ്'' എന്ന വാക്കുകൾക്ക് ശേഷം ''മുൻകൂറായി'' എന്ന വാക്കുകൾ ചേർക്കേ≠താണ്.

5. 77-ാം വകുപ്പിനുള്ള ഭേദഗതി.—പ്രധാന ആക്റ്റിലെ 77-ാം വകുപ്പിൽ; ''76-ാം വകുപ്പിൽ പറഞ്ഞിട്ടുള്ള ബത്തയും'' എന്ന വാക്കുകൾക്കും അക്കത്തിനും ശേഷം ''കളക്ഷൻ ചാർജും'' എന്ന വാക്കുകൾ ചേർക്കേ≠താണ്.

6. സാധൂകരണം.—ഏതെങ്കിലും കോടതിയുടേയോ, അധികാര സ്ഥാനത്തിന്റെയോ ഏതെങ്കിലും, വിധിന്യായത്തിലോ, ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റിന്റെ പ്രാരംഭ തീയതിക്കും ഈ ആക്റ്റ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതിക്കും ഇടയ്ക്കുള്ള കാലയളവിൽ ഒരു വീഴ്ചക്കാരനിൽ നിന്നോ അല്ലെങ്കിൽ പ്രധാന ആക്റ്റിലെ 71-ാം വകുപ്പിൻകീഴിൽ വി⁄ാപനം ചെയ്ത ഏതെങ്കിലും സ്ഥാപനത്തിൽനിന്നോ അല്ലെങ്കിൽ ഒരു സ്റ്റാറ്റ്യൂട്ടറി നികായത്തിൽ നിന്നോ അല്ലെങ്കിൽ സ്ഥാപനത്തിൽ നിന്നോ ഭൂമിയിൽ നിന്നും ഈടാകാനുള്ള പൊതു നികുതി കുടിശ്ശിക വസൂലാക്കുന്നതുമായി ബന്ധപ്പെട്ട് അങ്ങനെയുള്ള സ്ഥാപനത്തിനോ സ്റ്റാറ്റ്യൂട്ടറി നികായത്തിനോ സർക്കാരിനോ വേ≠ി ഈടാക്കിയ കളക്ഷൻ ചാർ÷ുകൾ അവ പ്രസ്തുത കാലയളവിൽ ഈ ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിലെ വ്യവസ്ഥകൾ പ്രാബല്യത്തിലു≠ായിരുന്നാൽ വസൂലാക്കുമായിരുന്നു എന്നപോലെ സാധുവായി വസൂലാക്കപ്പെട്ടതായി കരുതപ്പെടേ≠തും അങ്ങനെയുള്ള കളക്ഷൻ ചാർജുകൾ വസൂലാക്കിയത് അല്ലെങ്കിൽ തിരിച്ചടവ് ആവശ്യപ്പെടൽ അല്ലെങ്കിൽ അങ്ങനെയുള്ള തുകയുടെ വകമാറ്റൽ എന്നിവയുടെ സാധുത സംബന്ധിച്ച് യാതൊരു വ്യവഹാരവും നിയമനടപടികളും ഏതെങ്കിലും സിവിൽ കോടതിയിലോ, മറ്റ് അധികാരസ്ഥാനത്തിന്റെയോ മുമ്പാകെ നിലനിൽക്കുന്നതല്ലാത്തതും ആകുന്നു.

4

ഉദ്ദേശ്യ കാരണങ്ങളുടെ വിവരണം

1968-ലെ കേരള നികുതി വസൂലാക്കൽ ആക്റ്റിലെ (1968-ലെ 15) 71-ാം വകുപ്പിന്റെ ക്ലിപ്ത നിബന്ധനയിൽ, സർക്കാർ വി⁄ാപനം ചെയ്തിട്ടുള്ള സ്ഥാപനങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലോ തരങ്ങളിലോ പെട്ട സ്ഥാപനങ്ങളോ അല്ലെങ്കിൽ സ്വയംഭരണ നികായങ്ങളോ, സർക്കാർ നിർണ്ണയിച്ച നിരക്കിൽ കളക്ഷൻ ചാർജുകൾ നൽകുവാൻ ബാദ്ധ്യസ്ഥരായിരിക്കും എന്ന് വ്യവസ്ഥ ചെയ്തിട്ടു≠്. അതിൻപ്രകാരം, 1982-ലെ കേരള നികുതി വസൂലാക്കൽ ചട്ടങ്ങളിലെ 4-ാം ചട്ടത്തിലും 5-ാം ചട്ടത്തിലെ (2)-ാം ഉപചട്ടത്തിലും അങ്ങനെ വ്യവസ്ഥ ചെയ്തിട്ടു≠്. എന്നിരുന്നാലും, ബഹുമാനപ്പെട്ട ഹൈക്കോടതി മുമ്പാകെ നിരവധി റിട്ട് ഹർജികളിൽ അത്തരം കളക്ഷൻ ചാർജുകൾ വസൂലാക്കുന്നതിനുള്ള ഡിമാന്റ ് ചോദ്യം ചെയ്യപ്പെടുകയും കളക്ഷൻ ചാർജുകൾക്കുള്ള അത്തരം ഒരു ഡിമാന്റ ് നിയമപരമല്ലാത്തതിനാൽ ബഹുമാനപ്പെട്ട ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. മാത്രവുമല്ല, ഭാസ്കരൻ Vs തഹശീൽദാർ [2005 (1) കെ.എൽ.റ്റി 151] എന്ന കേസിൽ റവന്യൂ അധികാര സ്ഥാനങ്ങൾ നികുതി വസൂലാക്കൽ നടപടികളിൽ കൂടി തുക ഈടാക്കിയാൽ മാത്രമേ കളക്ഷൻ ചാർജ് വസൂലാക്കാൻ കഴിയുകയുള്ളൂ എന്നും ആവശ്യം ഉന്നയിക്കുന്ന അധികാര സ്ഥാനത്തേക്ക് നേരിട്ട് തുക അടയ്ക്കുന്നപക്ഷം കളക്ഷൻചാർജ് ചുമത്താവുന്നതല്ല എന്നും ബഹുമാനപ്പെട്ട ഹൈക്കോടതി വിധിച്ചിട്ടു≠്. ഈ സ്ഥിതി, നികുതി വസൂലാക്കൽ നടപടിക്കുള്ള പ്രക്രിയവഴി ഉ≠ാകുന്ന ചിലവുകൾക്കായി സർക്കാരിന്റെ ഖജനാവിന് കനത്ത നഷ്ടം ഉ≠ാക്കുന്നു. അപ്രകാരം, ഈ വിഷയത്തിൽ കൂടുതൽ സ്പഷ്ടീകരണം നൽകുന്ന തിനായി, നേരത്തെ കളക്ഷൻ ചാർജ് വസൂലാക്കിയത് സാധൂകരിക്കുന്നതിനുള്ള ഒരു സാധൂകരണ ഖfiത്തോടൊപ്പം കളക്ഷൻ ചാർജ് എന്ന വാക്കിന് നിർവചനം നൽകുവാനും അർ∞നാ അധികാരികളിൽ നിന്നും മുൻകൂറായി പോലും കളക്ഷൻ ചാർജ് ഈടാക്കുന്നതിനും സഹായകമായ വിധം പ്രത്യേക അധികാരം നൽകുന്ന വ്യവസ്ഥ ആക്റ്റിൽ ഉൾക്കൊള്ളിക്കുവാനും ആക്റ്റിലെ 5, 71, 77 എന്നീ വകുപ്പുകളിൽ അനുബന്ധ ഭേദഗതികൾ വരുത്തുവാനും സർക്കാർ തീരുമാനിച്ചു.

മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊ≠ുള്ളതാണ് ഈ ബിൽ.

ധനകാര്യ മെമ്മോറാ≠ം

ഈ ബിൽ നിയമമാക്കുകയും പ്രാബല്യത്തിൽ കൊ≠ുവരികയും ചെയ്താൽ സംസ്ഥാന സഞ്ചിതനിധിയിൽനിന്നും യാതൊരു അധിക ചെലവും ഉ≠ാകുന്നതല്ല.

5

ഏല്പിച്ചുകൊടുത്ത നിയമനിർമ്മാണാധികാരം സംബന്ധിച്ച

മെമ്മോറാ≠ം

ബില്ലിലെ 2-ാം ഖfiപ്രകാരം 1968-ലെ കേരള നികുതി വസൂലാക്കൽ ആക്റ്റ് (1968-ലെ 15)-ലെ 2-ാം വകുപ്പിനോട് (ബിഎ) ഖfiം ആയി കൂട്ടി ചേർക്കാനുദ്ദേശിക്കുന്ന പുതിയ ഖfiവും, 3-ാം ഖfiത്തിലെ (ബി) ഉപഖfiപ്രകാരം പ്രസ്തുത ആക്റ്റിന്റെ 5-ാം വകുപ്പിന്റെ (2)-ാം ഉപവകുപ്പായി കൂട്ടി ചേർക്കാനുദ്ദേശിക്കുന്ന പുതിയ ഉപവകുപ്പും, വീഴ്ച വരുത്തുന്ന ആൾ, ആവശ്യം ഉന്നയിക്കുന്ന അധികാരി എന്നിവർ യഥാക്രമം മുൻകൂറായി, സർക്കാരിന് നൽകേ≠തായ കളക്ഷൻ ചാർജുകളുടെ നിരക്ക് നി›യിക്കു ന്നതിന് സർക്കാരിന് അധികാരം നൽകാൻ ഉദ്ദേശിക്കുന്നു.

ഏതെല്ലാം കാര്യങ്ങളെ സംബന്ധിച്ചാണോ ചട്ടങ്ങൾ ഉ≠ാക്കാവുന്നത് അവയെല്ലാം സാധാരണവും, ഭരണപരവുമായ സ്വഭാവത്തോടുകൂടിയതുമാകുന്നു. മാത്രവുമല്ല, ചട്ടങ്ങൾ, അവ ഉ≠ാക്കിയതിനുശേഷം നിയമസഭയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയവുമാണ്. ആയതിനാൽ ഏല്പിച്ചുകൊടുത്ത നിയമനിർമ്മാണാധികാരം സാധാരണ സ്വഭാവത്തോടു കൂടിയതാണ്.

അടൂർ പ്രകാശ്.

(ശരിത്തർ÷മ)

Cite this issue. Kerala Gazette, Government of Kerala, 27 November 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-11-27.2012_new_25_Part_2_Tax_Levying/. Archive identifier in.gazette.kerala_new.2012-11-27.2012_new_25_Part_2_Tax_Levying.