Kerala Gazette No. 27 dated 11th December 2012. PART I
Section iii
കേരള സർക്കാർ
നിയമ (നിയമനിർമ്മാണ-ബി) വകുപ്പ്
വി⁄ാപനം
നമ്പർ 23460/ലെഗ്.ബി2/2012/നിയമം. തിരുവനന്തപുരം, 2012 നവംബർ 10 1934 കാർത്തികം 19.
2012 നവംബർ 9-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
സി. കെ. പflാകരൻ,
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
22012-ലെ 59-ാം നമ്പർ ഓർഡിനൻസ്
2012-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ
(ഭേദഗതി) ഓർഡിനൻസ്
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.
1951-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ഓർഡിനൻസ്
പീഠിക.—കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;
ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2012-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.
(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. 1951-ലെ തകത-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണ്.— ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത്, 1951-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ ആക്റ്റിന് (1951-ലെ തകത-ാം മദ്രാസ് ആക്റ്റ്) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3 മുതൽ 9 വരെ വകുപ്പുകളിൽ വിനിർദ്ദേശിച്ചിട്ടുള്ള ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമു≠ായിരിക്കുന്നതാണ്.
3. 7-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 7-ാം വകുപ്പിൽ,—
(എ) 3-ാം ഉപവകുപ്പിനുപകരം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്:—
3''(3) (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ബോർഡിൽ ഒൻപത് ഹിന്ദു അംഗങ്ങൾ ഉൾപ്പെടുന്നതും അവരിൽ ഒരാൾ വനിതയായിരിക്കേ≠തും, ഒരാൾ പട്ടിക ജാതിയിൽപ്പെടുന്ന ആൾ ആയിരിക്കേ≠തും ഒരാൾ പട്ടികഗോത്രവർഗ്ഗത്തിൽപ്പെടുന്ന ആൾ ആയിരിക്കേ≠തുമാണ്.
വിശദീകരണം.—ഈ വകുപ്പിന്റെ ആവശ്യത്തിലേയ്ക്കായി, ''പട്ടികജാതി''യും ''പട്ടിക ഗോത്രവർഗ്ഗ''വും എന്നതിന് ഭാരതത്തിന്റെ ഭരണഘടനയുടെ 366-ാം അനു—േദത്തിലെ (24)-ഉം (25)-ഉം ഖfiങ്ങളിൽ യഥാക്രമം അവയ്ക്ക് നൽകിയിട്ടുള്ള അതേ അർ∞ം ഉ≠ായിരിക്കുന്നതാണ്.'';
(ബി) 4-ാം ഉപവകുപ്പിനുപകരം താഴെ പറയുന്ന ഉപവകുപ്പ് ചേർക്കേ≠ താണ്, അതായത്:—
''(4) (3)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഒൻപത് അംഗങ്ങളിൽ, വനിത അംഗവും പട്ടിക ജാതിയിൽപ്പെട്ട അംഗവും പട്ടിക ഗോത്രവർഗ്ഗത്തിൽപ്പെട്ട അംഗവും ഉൾപ്പെടെയുള്ള ഏഴ് അംഗങ്ങളെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളാൽ നാമനിർദ്ദേശം ചെയ്യപ്പെടേ≠തും, മറ്റ് ര≠് അംഗങ്ങളെ 7 എെ വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം കേരള സംസ്ഥാന നിയമസഭയിലെ ഹിന്ദു അംഗങ്ങളാൽ തെരഞ്ഞെടുക്കപ്പെ ടേ≠തുമാണ്.''.
4. 7ബി വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 7ബി വകുപ്പിൽ, (ശ്)-ാം ഖfiത്തിൽ ''അൻപത് വയസ്സ്'' എന്ന വാക്കുകൾക്ക് പകരം ''നാൽപത്തി അഞ്ചു വയസ്സ്'' എന്ന വാക്കുകൾ ചേർക്കേ≠താണ്.
5. 7എൽ വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 7എൽ വകുപ്പിന് പകരം താഴെ പറയുന്ന വകുപ്പ് ചേർക്കേ≠താണ്; അതായത്: —
''7എൽ ബോർഡിന്റെ കർത്തവ്യങ്ങൾ.—ബോർഡ്, താഴെ പറയുന്ന കർത്തവ്യങ്ങളും ചുമതലകളും നിർവഹിക്കേ≠താണ്, അതായത്:—
(ശ) ഹിന്ദുമത സ്ഥാപനങ്ങളുടെ ശരിയായ സംരക്ഷണവും ഉന്നമനവും ഉറപ്പുവരുത്തുക ;
(ശശ) ഭ{{^{{FOOTNOTE ‡}}}}ജനങ്ങൾക്കു വേ≠ി ക്ഷേത്രങ്ങളിൽ ഉചിതമായ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുക ;
(ശശശ) ഏരിയ കമ്മിറ്റിയുടെ പ്രവർത്തനം ഉൾപ്പെടെ, ആരാണു നിർവഹി ക്കേ≠തെന്ന് ബോർഡിന് അധികാരപ്പെടുത്താവുന്നതായ അത്തരം ചുമതലകൾ ബോർഡിന് കീഴിലുള്ള എല്ലാ വിഭാഗങ്ങളേയും പരിവൃത്തി രീതിയിൽ അംഗങ്ങൾക്ക് വിഭജിച്ച് നൽകുക.
46. 8ഡി വകുപ്പ് വിട്ടുകളയൽ.—പ്രധാന ആക്റ്റിലെ 8ഡി വകുപ്പ് വിട്ടുകളയേ≠ താണ്.
7. 13-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 13-ാം വകുപ്പിൽ,—
(എ) (1)-ാം ഉപവകുപ്പിന് പകരം, താഴെ പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്:—
''(1) ഓരോ ഏരിയാ കമ്മിറ്റിയിലും, സർക്കാർ നിയമിക്കുന്ന ഏഴ് അംഗങ്ങൾ ഉ≠ായിരിക്കേ≠താണ്.'';
(ബി) (2)-ാം ഉപവകുപ്പിൽ ''മൂന്ന് വർഷം'' എന്ന വാക്കുകൾക്ക് പകരം ''ര≠് വർഷം'' എന്ന വാക്കുകൾ ചേർക്കേ≠താണ്.
8. 39-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 39-ാം വകുപ്പിന്റെ (3)-ാം ഉപവകുപ്പിൽ ''അഞ്ചു വർഷം'' എന്ന വാക്കുകൾക്ക് പകരം ''ര≠് വർഷം'' എന്ന വാക്കുകൾ ചേർക്കേ≠താണ്.
9. ഏരിയാ കമ്മിറ്റിയുടെയും പാരമ്പര്യേതര ട്രസ്റ്റിയുടെയും നിലവിലുള്ള അംഗങ്ങളെ സംബന്ധിക്കുന്ന പ്രത്യേക വ്യവസ്ഥകൾ.—പ്രധാന ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ഓർഡിനൻസിന്റെ പ്രാരംഭ തീയതിയിൽ ഉദ്യോഗത്തിലുള്ള ഏരിയാ കമ്മിറ്റിയുടെ ചെയർമാനും അംഗങ്ങളും പാരമ്പര്യേതര ട്രസ്റ്റികളും ഈ ഓർഡിനൻസിന്റെ പ്രാരംഭ തീയതി മുതൽ, അതത് സംഗതി പോലെ, അങ്ങനെയുള്ള ഏരിയാ കമ്മിറ്റിയുടെ ചെയർമാന്റെയും അംഗങ്ങളുടെയും പാരമ്പര്യേതര ട്രസ്റ്റിയുടേയും ഉദ്യോഗത്തിൽ ഇല്ലാതാകുന്നതാണ്.
എച്ച്. ആർ. ഭരദ്വാജ്,
ഗവർണ്ണർ.
(ശരിത്തർ÷മ)
എൻ. കേശവൻ നമ്പൂതിരി,
നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.