Kerala Gazette No. 28 dated 18th December 2012.
PART I
Section iii
കേരള സർക്കാർ
നിയമ (നിയമനിർമ്മാണം-എച്ച്) വകുപ്പ്
വി⁄ാപനം
2012 ആഗസ്റ്റ്് 13.
നമ്പർ 4576/ലെഗ്.എച്ച്.2/2012/നിയമം. തിരുവനന്തപുരം, 1934 ശ്രാവണം 22.
2012 ആഗസ്റ്റ് 11-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ ഇനിപ്പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
സി. കെ. പflാകരൻ,
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
22012-ലെ 44-ാം നമ്പർ ഓർഡിനൻസ്
2012-ലെ കേരള സഹകരണ സംഘ (ര≠ാം ഭേദഗതി)
ഓർഡിനൻസ്
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.
1969-ലെ കേരള സഹകരണ സംഘ ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ഓർഡിനൻസ്
പീഠിക.—2010-ലെ കേരള സഹകരണ സംഘ (ഭേദഗതി) ഓർഡിനൻസ്, (2010-ലെ 22) 2010 ജൂൺ 10-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തി യിരുന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിന് പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ 2010 ജൂൺ 28-ാം തീയതി ആരംഭിച്ച് 2010 ജൂലൈ 29-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളന കാലത്ത് അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2010-ലെ കേരള സഹകരണ സംഘ (ഭേദഗതി) ഓർഡിനൻസ് (2010-ലെ 49), 2010 ആഗസ്റ്റ് 8-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും;
2010-ലെ 49-ാം നമ്പർ ഓർഡിനൻസിന് പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ 2010 ഡിസംബർ 21-ാം തീയതി ആരംഭിച്ച് 2011 ജനുവരി 3-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളന കാലത്ത് അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2011-ലെ കേരള സഹകരണസംഘ (ഭേദഗതി) ഓർഡിനൻസ് (2011-ലെ 18), 2011 ജനുവരി 22-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;
2011-ലെ 18-ാം നമ്പർ ഓർഡിനൻസിന് പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ 2011 ഫെബ്രുവരി 4-ാം തീയതി ആരംഭിച്ച് 2011 ഫെബ്രുവരി 24-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
3പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2011-ലെ കേരള സഹകരണ സംഘ (ഭേദഗതി) ഓർഡിനൻസ് (2011-ലെ 22), 2011 മാർച്ച് 17-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;
2011-ലെ കേരള സഹകരണ സംഘ (ര≠ാം ഭേദഗതി) ഓർഡിനൻസ് (2011-ലെ 44), 2011 ഏപ്രിൽ 28-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്ന തിനാലും ;
2011-ലെ 22-ാം നമ്പർ ഓർഡിനൻസിനും 2011-ലെ 44-ാം നമ്പർ ഓർഡിനൻസിനും പകരം സംസ്ഥാന നിയമസഭയുടെ ആക്റ്റുകൾ കൊ≠ുവരുന്നതിനുള്ള ബില്ലുകൾ 2011 ജൂൺ 1-ാം തീയതി ആരംഭിച്ച് 2011 ജൂലൈ 20-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്ന തിനും കഴിയാതിരുന്നതിനാലും ;
ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനുച്ഛേദം (2)-ാം ഖfiം (എ) ഉപഖfiപ്രകാരം 2011-ലെ കേരള സഹകരണ സംഘ (ഭേദഗതി) ഓർഡിനൻസ് (2011-ലെ 22) ഉം 2011-ലെ കേരള സഹകരണ സംഘ (ര≠ാം ഭേദഗതി) ഓർഡിനൻസ് (2011-ലെ 44) ഉം 2011 ജൂലൈ 13-ാം തീയതി പ്രാബല്യമില്ലാതായിത്തീർന്നതിനാലും ;
2011-ലെ 44-ാം നമ്പർ ഓർഡിനൻസിലെ 4-ാം വകുപ്പിലും 9-ാം വകുപ്പിലും അടങ്ങിയിട്ടുള്ള വ്യവസ്ഥകൾ ഒഴികെ, മേൽപ്പറഞ്ഞ ര≠് ഓർഡിനൻസിലും അടങ്ങിയിട്ടുള്ള എല്ലാ വ്യവസ്ഥകളും സംയോജിപ്പിച്ചുകൊ≠് 2012-ലെ കേരള സഹകരണ സംഘ (ര≠ാം ഭേദഗതി) ഓർഡിനൻസ് (2012-ലെ 38) 2012 മേയ് 26-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;
2012-ലെ 38-ാം നമ്പർ ഓർഡിനൻസിന് പകരം ഒരു ബിൽ അവതരിപ്പിക്കുന്ന തിനും പാസ്സാക്കുന്നതിനും 2012 ജൂൺ 11-ാം തീയതി ആരംഭിച്ച് 2012 ജൂലൈ 25-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളന കാലത്ത് കഴിയാതിരുന്നതിനാലും ;
ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖfiം (എ) ഉപഖfi ്ര പ ക ാ ര ം േ ക ര ള സ ഹ ക ര ണ സ ം ഘ ( ര ≠ ാ ം േ ഭ ദ ഗ ത ി ) ഒ ാ ർ ഡ ി ന ൻ സ ് (2012-ലെ 38) 2012 ജൂലൈ 23-ാം തീയതി പ്രാബല്യമില്ലാതായിത്തീർന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്താതിരിക്കുന്നപക്ഷം വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും ;
കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കുന്നത്് ആവശ്യമാക്കിത്തീർക്കുന്ന പരിതസ്ഥിതികൾ ഉ≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;
ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നൽകപ്പെട്ടിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ ഇനിപ്പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു: —
41. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2012-ലെ കേരള സഹകരണസംഘ (ര≠ാം ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.
(2) 3-ഉം 5-ഉം 9-ഉം വകുപ്പുകൾ 2011 ഏപ്രിൽ 30-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും 4-ാം വകുപ്പും 6-ാം വകുപ്പിലെ (i)-ാം ഖfiവും 7-ഉം 8-ഉം വകുപ്പുകളും 2010 ഏപ്രിൽ 28-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെ ടേ≠തും 6-ാം വകുപ്പിലെ (ii)-ാം ഖfiം 2007 ജൂൺ 5-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും ഈ ഓർഡിനൻസിലെ അവശേഷിക്കുന്ന വ്യവസ്ഥകൾ ഉടൻ പ്രാബല്യത്തിൽ വരുന്നതുമാണ്.
2. 1969-ലെ 21-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണ്.— ഈ ഓർഡിനൻസ് നിലവിലിരിക്കുന്നകാലത്ത്, 1969-ലെ കേരള സഹകരണസംഘ ആക്റ്റിന് (1969-ലെ 21) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3 മുതൽ 9 വരെ വകുപ്പുകളിൽ വിനിർദ്ദേശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമു≠ായിരിക്കുന്നതാണ്.
3. 2-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 2-ാം വകുപ്പിൽ ഖfiം (എ)യ്ക്കുശേഷം ഇനിപ്പറയുന്ന ഖfiം ചേർക്കേ≠താണ്, അതായത് :—
"(എ എ) "ബോർഡ്" എന്നാൽ 1986 സെപ്റ്റംബർ 30-ാം തീയതിയിലെ സ.ഉ. (സാധാരണം) നമ്പർ 383/86/സഹ. പ്രകാരം സർക്കാർ രൂപീകരിച്ച കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡ് എന്നർ∞മാകുന്നു.".
4. 33-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 33-ാം വകുപ്പിൽ,—
(i) (1)-ാം ഉപവകുപ്പിലെ (ബി) ഖfiത്തിൽ, "അവരിൽ ഒരാളെ കൺവീനറായും, ആ ആൾ സംഘത്തിലെ അംഗങ്ങൾ ആയിരിക്കണമെന്നില്ല" എന്നീ വാക്കുകൾക്കു പകരം "അവർ സംഘത്തിലെ അംഗങ്ങൾ ആയിരിക്കണമെന്നില്ല, അവരിൽ ഒരാളെ കൺവീനറായും" എന്നീ വാക്കുകൾ ചേർക്കേ≠താണ് ;
(ii) (1 എ) ഉപവകുപ്പിൽ, ര≠് സ്ഥലങ്ങളിൽ വന്നിട്ടുള്ള "കമ്മിറ്റി, അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റർമാർ" എന്നീ വാക്കുകൾക്ക് പകരം "അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി" എന്നീ വാക്കുകൾ ചേർക്കേ≠താണ ്;
(iii) (2)-ാം ഉപവകുപ്പിൽ, "കമ്മിറ്റി, അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റർമാർ" എന്നീ വാക്കുകൾക്ക് പകരം "അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി" എന്നീ വാക്കുകൾ ചേർക്കേ≠താണ് ;
(iv) (3)-ാം ഉപവകുപ്പിൽ, "കമ്മിറ്റി, അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റർമാർ" എന്നീ വാക്കുകൾക്ക് പകരം "അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി" എന്നീ വാക്കുകൾ ചേർക്കേ≠താണ്.
5. 56എ എന്ന പുതിയ വകുപ്പ് ചേർക്കൽ.—പ്രധാന ആക്റ്റിൽ 56-ാം വകുപ്പിനുശേഷം ഇനിപ്പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത് :—
5"56 എ ബാങ്കിംഗ് ഇതര ആസ്തികൾ കൈയൊഴിക്കൽ .— വായ്പ തുക വസൂലാക്കുന്നതിനായി വിൽപ്പനാധികാരി മുഖേനയുള്ള വിൽപ്പനയിലൂടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും നിയമ നടപടികളിലൂടെയോ ഒരു സഹകരണ സംഘം ആർ÷ിച്ച സ്ഥാവര സ്വത്ത്, അതിന്റെ ആർ÷നം മുതൽ ഏഴുവർഷത്തിനുള്ളിൽ രജിസ്ട്രാറുടെ മുൻകൂർ അനുമതിയോടുകൂടി സംഘം കൈയൊഴിക്കേ≠താണ്.".
6. 63-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 63-ാം വകുപ്പിൽ,—
(i) (3)-ാം ഉപവകുപ്പിൽ, "അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥർക്ക്" എന്നീ വാക്കു കൾക്കുശേഷം ഇനിപ്പറയുന്ന വാക്കുകൾ ചേർക്കേ≠താണ്, അതായത് :—
"അല്ലെങ്കിൽ രജിസ്ട്രാറുടെ കീഴുദ്യോഗസ്ഥർക്ക്" ;
(ii) (7)-ാം ഉപവകുപ്പിന് ശേഷം, ഇനിപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ ്, അതായത് :—
"(8) സർക്കാരിന്, ഈ വകുപ്പിന്റെ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനായി, പിൽക്കാല പ്രാബല്യത്തോടുകൂടിയോ മുൻകാല പ്രാബല്യത്തോടുകൂടിയോ വി⁄ാപനം, അത് ഗസറ്റിൽ പ്രസിദ്ധീകരിച്ചുകൊ≠്, പുറപ്പെടുവിക്കാവുന്നതാണ് .".
7. 66-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 66-ാം വകുപ്പിൽ,
(11)-ാം ഉപവകുപ്പിന്റെ വിശദീകരണം 2-ൽ "(4)-ാം ഉപവകുപ്പ് " എന്ന വാക്കിനും അക്കത്തിനും ബ്രാക്കറ്റുകൾക്കും പകരം "(4എ) ഉപവകുപ്പ് " എന്ന വാക്കും അക്കവും അക്ഷരവും ബ്രാക്കറ്റുകളും ചേർക്കേ≠താണ്.
8. 69എ വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 69 എ വകുപ്പിൽ, (3)-ാം ഉപവകുപ്പിൽ, "അറുപത്തിയഞ്ച് വയസ്സോ" എന്ന വാക്കുകൾക്ക് പകരം "അറുപത്തിയഞ്ച് വയസ്സ് തികയുകയോ" എന്ന വാക്കുകൾ ചേർക്കേ≠താണ്.
9. 80 സി, 80 ഡി 80 ഇ എന്നീ പുതിയ വകുപ്പുകൾ ചേർക്കൽ.— പ്രധാന ആക്ടിലെ 80 ബി വകുപ്പിനുശേഷം ഇനിപ്പറയുന്ന വകുപ്പുകൾ ചേർക്കേ≠താണ്, അതായത്:—
"80 സി. കേരള സഹകരണ ജീവനക്കാരുടെ ക്ഷേമപദ്ധതി.— (1) സർക്കാരിന് ഗസറ്റ് വി⁄ാപനം വഴി "കേരള സഹകരണ ജീവനക്കാരുടെ ക്ഷേമനിധി" എന്ന പേരിൽ ഒരു നിധി ഏർപ്പെടുത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും വേ≠ി കേരള സഹകരണ ജീവനക്കാരുടെ ക്ഷേമ പദ്ധതി എന്ന പേരിൽ ഒരു പദ്ധതി തയ്യാറാക്കാവു ന്നതും പദ്ധതി തയ്യാറാക്കിയതിനുശേഷം കഴിയുന്നത്രവേഗം ഈ ആക്റ്റിലെയും പദ്ധതി യിലെയും വ്യവസ്ഥകൾക്കനുസൃതമായി ഒരു നിധി ഏർപ്പെടുത്താവുന്നതുമാണ്.
(2) പദ്ധതിയിൻ കീഴിൽ ഏർപ്പെടുത്തിയ ക്ഷേമനിധി കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിൽ നിക്ഷിപ്തമായിരിക്കുന്നതും പദ്ധതിയിൽ വിനിർദ്ദേശിക്കപ്പെടാവുന്ന അങ്ങനെയുള്ള നികായത്താലോ അധികാരസ്ഥാനത്താലോ ഭരണ നിർവ്വഹണം നടത്തപ്പെടേ≠തുമാണ്.
6(3) ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി, ഇനിപ്പറയുന്ന കാര്യ ങ്ങൾക്കായി പദ്ധതിയിൽ വ്യവസ്ഥ ചെയ്യാവുന്നതാണ്, അതായത്:—
(i) കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമനിധി കൈകാര്യം ചെയ്യലും ഭരണനിർവ്വഹണവും ;
(ii) അതിൻ കീഴിൽ രൂപീകരിക്കപ്പെടുന്ന അധികാരസ്ഥാനത്തിന്റെയോ നികായത്തിന്റെയോ അധികാരങ്ങളും ചുമതലകളും;
(iii) പദ്ധതിയിൻ കീഴിൽ രൂപീകരിക്കപ്പെട്ട കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിന്റെ ഘടനയും സ്ഥാപന സംവിധാന മാതൃകയും.
80 ഡി. കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡ്.— (1) സർക്കാർ, ഗസറ്റ് വി⁄ാപനം വഴി, ഈ ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതോ രജിസ്റ്റർ ചെയ്തതായി കരുതപ്പെടുന്നതോ ആയതും സഹകരണ സംഘം രജിസ്ട്രാറു ടെയും അതുപോലെ തന്നെ സംസ്ഥാന സർക്കാരിന്റെ മറ്റു വകുപ്പുകളുടെയും ഭരണനിയന്ത്രണത്തിലുള്ളതുമായ ഒരു സഹകരണ സംഘത്തിലെ സ്ഥിരം ജീവനക്കാരുടെയും കമ്മീഷൻ ഏജന്റുമാരുടെയും കമ്മീഷൻ അടിസ്ഥാനത്തിൽ മറ്റേതെങ്കിലും പേരിൽ ജോലി ചെയ്യുന്നവരുടെയും ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതി ലേക്കായി ഈ ആക്റ്റിലെയും പദ്ധതിയിലെയും വ്യവസ്ഥകൾക്കനുസൃതമായി കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡ് എന്ന പേരിൽ ഒരു ബോർഡ് രൂപീകരിക്കേ≠താണ്.
(2) (1)-ാം ഉപവകുപ്പ് പ്രകാരം രൂപീകരിക്കപ്പെടുന്ന ബോർഡ് ഒരു ക്ഷേമ നിധിയുടെ രൂപീകരണത്തിന് വ്യവസ്ഥ ചെയ്യേ≠തും അതിൽ ജീവനക്കാരുടെ ക്ഷേമത്തി നായി അതിന്റെ നിധി സമാഹരിക്കേ≠ രീതിയും ഭരണം നിർവ്വഹിക്കേ≠ രീതിയും ജീവനക്കാരും സഹകരണ സംഘങ്ങളും നിധിയിലേക്ക് അടയ്ക്കേ≠തായ അംശദായ നിരക്കുകളും വിനിർദ്ദേശിക്കേ≠തുമാണ്.
(3) ബോർഡിന്, ജീവനക്കാർക്ക് അവരുടെ നിർധനാവസ്ഥകളിലും ഇനിപ്പറയുന്ന ആവശ്യങ്ങൾക്കുമായി പണവും മറ്റു സഹായങ്ങളും നൽകാവുന്നതാണ്, അതായത് :—
(i) മരണപ്പെട്ട ജീവനക്കാരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതിന് ;
(ii) അതിൽ വിനിർദ്ദേശിക്കപ്പെടുന്ന രോഗങ്ങളുടെ ചികിത്സയ്ക്ക് വിധേയരായിട്ടുള്ള ജീവനക്കാർക്ക് വൈദ്യസഹായത്തിനുള്ള പണം നൽകുന്നതിന് ;
(iii) ജീവനക്കാർ നൽകിയിട്ടുള്ള അംശദായം അവർ വിരമിക്കുമ്പോഴോ മറ്റു കാരണങ്ങളാൽ ആശ്വാസമായോ മടക്കി നൽകുന്നതിന് ;
(iv) ജീവനക്കാർക്ക് അവരുടെ ചികിത്സാ ചെലവുകൾ വഹിക്കുന്നതിന് അഡ്വാൻസുകൾ നൽകുന്നതിന് ;
(v) അതിൽ നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള നിരക്കുകളിലും അങ്ങനെയുള്ള നിബന്ധനകൾക്കും വിധേയമായി ജീവനക്കാരുടെ കുട്ടികൾക്ക് ക്യാഷ് പ്രൈസുകൾ സമ്മാനിക്കുന്നതിന് ;
7(vi) പദ്ധതിയിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതോ പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമെന്നോ ഉചിതമെന്നോ കരുതാവുന്ന മറ്റേതെങ്കിലും ആവശ്യങ്ങൾക്ക്.
(4) സർക്കാരിന് കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിലെ ജീവനക്കാരുടെ സ്റ്റാഫ് റെഗുലേഷനുകളും സേവന വ്യവസ്ഥകളും സംബന്ധിച്ച് ചട്ടങ്ങൾ ഉ≠ാക്കാവുന്നതാണ്.
80ഇ. നിലവിലുള്ള കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിന്റെ ആസ്തികളുടെ കൈമാറ്റവും നിയന്ത്രണവും.—(1) കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിന്റെ രൂപീകരണത്തിനും ഭരണ നിർവ്വഹണ ത്തിനും വേ≠ി 1986 സെപ്റ്റംബർ 30-ാം തീയതിയിലെ സ. ഉ. (സാധാരണം) നമ്പർ 383/86/സഹ. പ്രകാരം പുറപ്പെടുവിച്ച ചട്ടങ്ങളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും 80 ഡി വകുപ്പിന്റെ (1)-ാം ഉപവകുപ്പ് പ്രകാരമുള്ള കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിന്റെ രൂപീകരണ തീയതിയിലും അന്നു മുതൽക്കും നിലവിലുള്ള കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിന്റെ എല്ലാ ആസ്തികളും ബാധ്യതകളും മേൽപ്പറഞ്ഞ ഉപവകുപ്പുപ്രകാരം രൂപീകരിക്കപ്പെട്ട കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിലേക്ക് കൈമാറ്റം ചെയ്യപ്പെടേ≠താണ്.
(2) 80 ഡി വകുപ്പിന്റെ (1)-ാം ഉപവകുപ്പ് പ്രകാരമുള്ള കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിന്റെ രൂപീകരണ തീയതിയിലും അന്നു മുതൽക്കും 1986 സെപ്റ്റംബർ 30-ാം തീയതിയിലെ സ. ഉ. (സാധാരണം) നമ്പർ 383/86/സഹ. പ്രകാരം രൂപീകരിക്കപ്പെട്ട നിലവിലുള്ള കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡ്, മേൽപ്പറഞ്ഞ ഉപവകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിൽ നിക്ഷിപ്തമാകുന്നതും നിലവിലുള്ള നിധിയുടെ നിയന്ത്രണവും മേൽനോട്ടവും പ്രസ്തുത ബോർഡിനായിരിക്കു ന്നതുമാണ്. ".
10. സാധൂകരിക്കൽ.—2011-ലെ കേരള സഹകരണ സംഘ (ര≠ാം ഭേദഗതി) ഓർഡിനൻസ് (2012-ലെ 38) (ഇതിനുശേഷം പ്രസ്തുത ഓർഡിനൻസ് എന്നാണ് പരാമർശിക്കപ്പെടുക) പ്രാബല്യമില്ലാതായിത്തീർന്നിരുന്നാൽ തന്നെയും,—
(എ) പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ, അല്ലെങ്കിൽ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ചെയ്തതായോ എടുത്തതായോ കരുത പ്പെടേ≠തും;
8(ബി) പ്രസ്തുത ഓർഡിനൻസിന് പ്രാബല്യമില്ലാതായിത്തീർന്നതിനുശേഷവും ഈ ഓർഡിനൻസ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതിക്കു മുമ്പും ചെയ്തതോ അല്ലെങ്കിൽ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ അല്ലെങ്കിൽ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ, അവ പ്രസ്തുത ഓർഡിനൻസുകൾക്ക് പ്രാബല്യം ഇല്ലാതായിത്തീർന്നില്ലായിരുന്നുവെങ്കിൽ, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻ കീഴിൽ ചെയ്യുകയോ എടുക്കുകയോ ചെയ്യുമായിരുന്നു എന്നപോലെ, ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിലെ തത്തുല്യമായ വ്യവസ്ഥകളിൻ കീഴിൽ ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.
എച്ച്. ആർ. ഭരദ്വാജ്,
ഗവർണ്ണർ.
(ശരിത്തർ÷മ)
റ്റി. വസന്തകുമാർ, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.