Kerala Gazette No. 1 dated 1st January 2013.
PART I
Section iii
കേരള സർക്കാർ
നിയമ (നിയമനിർമ്മാണ-സി) വകുപ്പ്
വി⁄ാപനം
2012 നവംബർ 25
നമ്പർ 7828/ലെഗ്. സി1/2012/നിയമം.
തിരുവനന്തപുരം,
1934 അഗ്രഹായനം 4
2012 നവംബർ 24-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
സി. കെ. പflാകരൻ,
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
22012-ലെ 61-ാം നമ്പർ ഓർഡിനൻസ്
2012-ലെ കേരള തദ്ദേശാധികാരസ്ഥാന വിനോദ നികുതി
(ഭേദഗതി) ഓർഡിനൻസ്
1961-ലെ കേരള തദ്ദേശാധികാരസ്ഥാന വിനോദ നികുതി ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ഓർഡിനൻസ്
പീഠിക.—കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും;
ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു :—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2012-ലെ കേരള തദ്ദേശാധികാരസ്ഥാന വിനോദ നികുതി (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാവുന്നതാണ്.
(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. 1961-ലെ 20-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണ്.—ഈ ഓർഡിനൻസ് പ്രവർത്തനത്തിലുള്ള കാലയളവിൽ 1961-ലെ കേരള തദ്ദേശാധികാരസ്ഥാന വിനോദ നികുതി ആക്റ്റിന് (1961-ലെ 20) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്ന്് പരാമർശിച്ചിരിക്കുന്നു.) 3 മുതൽ 6 വരെ വകുപ്പുകളിൽ വിനിർദ്ദേശിച്ചിട്ടുള്ള ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമു≠ായിരിക്കുന്നതാണ്.
3. 3 സി എന്ന പുതിയ വകുപ്പ് ചേർക്കൽ.—പ്രധാന ആക്റ്റിലെ 3 ബി എന്ന വകുപ്പിനു ശേഷം താഴെ പറയുന്ന പുതിയ വകുപ്പ് ചേർക്കേ≠താണ്, അതായത് :—
3"3 സി. സെസ്സ് ചുമത്തലും സമാഹരിക്കലും.—(1) 2010-ലെ കേരള സാംസ്ക്കാരിക പ്രവർത്തക ക്ഷേമനിധി ആക്റ്റിൻ (2011-ലെ 6) കീഴിൽ രൂപീകരിച്ച കേരള സാംസ്ക്കാരിക പ്രവർത്തക ക്ഷേമനിധിയുടെ ആവശ്യങ്ങൾക്കായി പ്രവേശനത്തി നുള്ള പണം ഇരുപത്തി അഞ്ച് രൂപയിൽ കവിയുന്ന സിനിമയ്ക്കുള്ള ഓരോ പ്രവേശന ത്തിനും, സർക്കാർ കാലാകാലങ്ങളിൽ ഗസറ്റ് വി⁄ാപനം വഴി വിനിർദ്ദേശിക്കാവുന്ന മൂന്നുരൂപയിൽ കവിയാത്ത, അങ്ങനെയുള്ള നിരക്കിൽ ഒരു സെസ്സ് ചുമത്തേ≠തും സമാഹരിക്കേ≠തുമാണ്.
(2) (1)-ാം ഉപവകുപ്പ് പ്രകാരം ചുമത്തുന്ന സെസ്സ് ഓരോ സിനിമാ പ്രവേശനത്തിനുമുള്ള പണത്തിൻമേലുള്ള നികുതിയോടൊപ്പം തദ്ദേശാധികാരസ്ഥാനം സമാഹരിക്കേ≠തും സെസ്സിൽ നിന്നുള്ള വരവ്, സർക്കാർ വിനിർദ്ദേശിച്ചിട്ടുള്ള അങ്ങനെയുള്ള നിരക്കിലുള്ള കളക്ഷൻ ചാർ÷് കുറവുചെയ്ത് 2010-ലെ കേരള സാംസ്ക്കാരിക ക്ഷേമനിധി ആക്റ്റിൻ (2011-ലെ 6) കീഴിൽ രൂപീകരിച്ചിട്ടുള്ള കേരള സാംസ്ക്കാരിക ക്ഷേമനിധി ഫ≠് ബോർഡിലേക്ക് അടയ്ക്കേ≠തുമാണ്.
(3) (2)-ാം ഉപവകുപ്പ് പ്രകാരം ഓരോ കല≠ർ മാസത്തേക്കും സമാഹരിക്കുന്ന സെസ്സിന്റെ വരവ് തദ്ദേശാധികാരസ്ഥാനത്തിന്റെ സെക്രട്ടറി കേരള സാംസ്ക്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡിന്റെ അക്കൗ≠ിലേക്ക് തുടർന്നുവരുന്ന മാസത്തിലെ 15-ാം തീയതിയോ അതിനു മുൻപോ അടയ്ക്കേ≠താണ്.
(4) തദ്ദേശാധികാരസ്ഥാനം സമാഹരിക്കുന്ന സെസ്സിന്റെ വരവ് (3)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള സമയപരിധിയ്ക്കകം അടയ്ക്കാത്തിടത്ത്, പ്രസ്തുത തുക, പ്രസ്തുത സമയപരിധി മുതൽ പ്രതിമാസം ഒന്നര ശതമാനം നിരക്കിലുള്ള പിഴയോടുകൂടി, ബന്ധപ്പെട്ട തദ്ദേശാധികാരസ്ഥാനം കേരള സാംസ്ക്കാരിക ക്ഷേമനിധി ബോർഡിലേക്ക് അടയ്ക്കേ≠താണ്.
(5) വൈകുന്ന എല്ലാ പണം കൊടുക്കലുകൾക്കും ബന്ധപ്പെട്ട തദ്ദേശാധികാര സ്ഥാനത്തിന്റെ സെക്രട്ടറിയും പ്രസിഡന്റും അഥവാ ചെയർപേഴ്സണും കൂട്ടായി ഉത്തരവാദികളായിരിക്കുന്നതും കേരള സാംസ്ക്കാരിക ക്ഷേമനിധി ബോർഡിലേക്ക് പിഴയായി അടയ്ക്കുന്ന ഏതെങ്കിലും തുക തദ്ദേശാധികാരസ്ഥാനത്തിന്റെ അങ്ങനെയുള്ള സെക്രട്ടറിയിൽനിന്നും പ്രസിഡന്റിൽനിന്നും അഥവാ ചെയർപേഴ്സണിൽനിന്നും ഈടാക്കേ≠തുമാണ.്
(6) 5-ം 6-ം 7-ം 7എ-യും 8 മുതൽ 10 വരെയും വകുപ്പുകളിലെ വ്യവസ്ഥകൾ സിനിമാ പ്രവേശനത്തിനുള്ള ടിക്കറ്റുകളി∑േലുള്ള സെസ്സിനെ സംബന്ധിച്ച് ബാധകമായിരിക്കുന്നതും അവയിലെ 'നികുതി' എന്നപദം 'സെസ്സ്' കൂടി ഉൾപ്പെടുന്ന വിധം അർ∞ം കൽപ്പിക്കേ≠തുമാണ്.".
44. 5-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 5-ാം വകുപ്പിൽ,—
(എ) (1)-ാം ഉപവകുപ്പിൽ, (എ) ഖfiത്തിനുശേഷം താഴെ പറയുന്ന ഖfiം ചേർക്കേ≠താണ്, അതായത് :—
"(എഎ) തദ്ദേശാധികാരസ്ഥാനം അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴെല്ലാം, തദ്ദേശാധികാരസ്ഥാനത്തിന് കിട്ടേ≠ നികുതി സംബന്ധിച്ചുള്ള ഏതെങ്കിലും ഡാറ്റായുടെയോ വിവരത്തിന്റെയോ പ്രാപ്യതയ്ക്കോ പരിശോധനയ്ക്കോ ഉള്ള സൗകര്യമുള്ള, സർക്കാർ അംഗീകരിച്ച ഒരു ആπിക്കേഷൻ സോഫ്റ്റ്വെയറോടു കൂടിയ ഒരു ഇലക്ട്രോണിക് ഉപകരണത്തിൽനിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്ന, അങ്ങനെയുള്ള ടിക്കറ്റിനുള്ള ശരിയായ നികുതി സൂചിപ്പിക്കുന്ന, ഇലക്ട്രോണിക് രൂപത്തിലുള്ള ഒരു ടിക്കറ്റോടുകൂടിയോ; അല്ലെങ്കിൽ"
(ബി) (1)-ാം ഉപവകുപ്പിനോട് താഴെപ്പറയുന്ന ക്ലിപ്ത നിബന്ധന കൂട്ടിച്ചേർക്കേ≠ താണ്, അതായത് :—
"എന്നാൽ, ഏതെങ്കിലും വിഭാഗത്തിലെയോ വിഭാഗങ്ങളിലെയോ വിനോദങ്ങൾക്ക് അല്ലെങ്കിൽ ഒരു വിനോദം നടത്തുന്ന ഏതെങ്കിലും സ്ഥലം അല്ലെങ്കിൽ സ്ഥലങ്ങളി ലേക്കുള്ള പ്രവേശനം (1)-ാം ഉപവകുപ്പിന്റെ (എഎ) ഖfiപ്രകാരമുള്ള ഒരു ടിക്കറ്റോടു കൂടി മാത്രമേ നടത്തുവാൻ പാടുള്ളു എന്ന് സർക്കാരിന്, ഗസറ്റ് വിജ്ഞാപനം വഴി, വിനിർദ്ദേശിക്കാവുന്നതും അതിൻമേൽ അങ്ങനെയുള്ള വിനോദത്തിനുള്ള പ്രവേശനത്തിനായി (എ) ഖfiപ്രകാരമുള്ള യാതൊരു ടിക്കറ്റും നൽകുവാൻ പാടില്ലാത്തതും ആകുന്നു.".
(സി) (2)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത് :—
"(3) (1)-ാം ഉപവകുപ്പ് (എഎ) ഖfiത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം ഇലക്ട്രോണിക് രൂപത്തിലുള്ള ടിക്കറ്റ് ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ ഹാർഡ്വെയറോടും ആπിക്കേഷൻ സോഫ്റ്റ്വെയറോടും കൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്ഥാപിക്കുന്ന ആവശ്യത്തിനുവേ≠ിയും അങ്ങനെയുള്ള ഉപകരണ ങ്ങളുടെ പരിപാലനത്തിനുവേ≠ിയും, സർക്കാർ ഉ≠ാക്കുന്ന ചട്ടങ്ങളിൽ വിനിർദ്ദേശിക്കാവുന്ന അങ്ങനെയുള്ള നിരക്കിലും രീതിയിലും ഉള്ള ഒരു തുക ടിക്കറ്റിനോടൊപ്പം സർവ്വീസ് ചാർ÷ിലേക്ക് ചുമത്തേ≠തും സമാഹരിക്കേ≠തുമാണ്.".
55. 6-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 6-ാം വകുപ്പിൽ,—
(എ) (1)-ാം ഉപവകുപ്പിൽ, "(എ) എന്ന ഖfiത്തിൽ" എന്ന വാക്കുകൾക്കും അക്ഷരത്തിനും ബ്രാക്കറ്റിനും ശേഷം "അല്ലെങ്കിൽ (എഎ) ഖfiത്തിൽ" എന്ന വാക്കുകളും അക്ഷരങ്ങളും ബ്രാക്കറ്റുകളും ചേർക്കേ≠താണ്;
(ബി) (3)-ാം ഉപവകുപ്പിനുശേഷം, താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത് :—
"(4) 1958-ലെ കേരള സിനിമ (നിയന്ത്രണ) ആക്റ്റിലോ (1958-ലെ 32) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലോ (1994-ലെ 13) 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലോ (1994-ലെ 20) എന്തുതന്നെ അടങ്ങിയിരുന്നാലും, ഒരു സിനിമാതിയേറ്റർ നടത്തുന്നതിനും അതിലെ പ്രദർശനത്തിനുമുള്ള യാതൊരു ലൈസൻസോ പെർമിറ്റോ അങ്ങനെയുള്ള തിയേറ്ററിന്റെ ഉടമസ്ഥൻ തൊട്ടുമുൻപുള്ള മാസം വരെ അടയ്ക്കുവാനുള്ള വിനോദ നികുതി അടയ്ക്കാത്ത പക്ഷം ബന്ധപ്പെട്ട തദ്ദേശാധികാരസ്ഥാനം പുതുക്കി നൽകുവാൻ പാടുള്ളതല്ല.".
6. 11-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 11-ാം വകുപ്പിൽ, (2)-ാം ഉപവകുപ്പിന്റെ (ബി) ഖfiത്തിനുശേഷം താഴെപ്പറയുന്ന ഖfiം ചേർക്കേ≠താണ്, അതായത് :—
"(സി) സർവ്വീസ് ചാർ÷ുകളുടെ നിരക്കും 5-ാം വകുപ്പ് (3)-ാം ഉപവകുപ്പ് പ്രകാരമുള്ള ഇലക്ട്രോണിക് രൂപത്തിലുള്ള ടിക്കറ്റ് ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഹാർഡ് വെയറും ആπിക്കേഷൻ സോഫ്റ്റ്വെയറും സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും വേ≠ി അത് സമാഹരിക്കേ≠തിന്റെയും നൽകേ≠തിന്റെയും രീതിയും നി›യിക്കുന്നതിനും".
എച്ച്. ആർ. ഭരദ്വാജ്,
ഗവർണ്ണർ.
(ശരിത്തർ÷മ)
എസ്. ഗിരിജാദേവി,
നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.