Kerala Gazette No. 11 dated 12th March 2013.
PART I
Section iii
കേരള സർക്കാർ
നിയമ (നിയമനിർമ്മാണ-എ) വകുപ്പ്
വി⁄ാപനം
2013 ജനുവരി 10.
നമ്പർ 18971/ലെഗ്.എ2/2010/നിയമം. തിരുവനന്തപുരം,
1934 പൌഷം 20.
2013 ജനുവരി 9-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
സി. കെ. പflാകരൻ,
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
22013-ലെ 5-ാം നമ്പർ ഓർഡിനൻസ്
2013-ലെ കേരള മുദ്രപ്പത്ര (ഭേദഗതി) ഓർഡിനൻസ്
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.
1959-ലെ കേരള മുദ്രപ്പത്ര ആക്റ്റ് വീ≠ും ഭേദഗതി
ചെയ്യുന്നതിനുള്ള
ഒരു
ഓർഡിനൻസ്
പീഠിക.—2010-ലെ കേരള മുദ്രപ്പത്ര (ഭേദഗതി) ഓർഡിനൻസ് (2010-ലെ 54) 2010 ഒക്ടോബർ 22-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും;
2010 ഡിസംബർ 21-ാം തീയതി ആരംഭിച്ച് 2011 ജനുവരി 3-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനുവേ≠ി 2011-ലെ കേരള മുദ്രപ്പത്ര (ഭേദഗതി) ഓർഡിനൻസ് (2011-ലെ 5) 2011 ജനുവരി 22-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും;
2011 ഫെബ്രുവരി 4-ാം തീയതി ആരംഭിച്ച് 2011 ഫെബ്രുവരി 24-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ു വരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനുവേ≠ി 2011-ലെ കേരള മുദ്രപ്പത്ര (ഭേദഗതി) ഓർഡിനൻസ് (2011-ലെ 30) 2011 മാർച്ച് 17-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും;
2011 ജൂൺ 1-ാം തീയതി ആരംഭിച്ച് 2011 ജൂലൈ 20-ാം തീയതി അവസാനിച്ച പതിമൂന്നാം കേരള നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ു വരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;
3ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖfiം (എ) ഉപഖfi പ്രകാരം പ്രസ്തുത ഓർഡിനൻസ് 2011 ജൂലൈ 13-ാം തീയതി പ്രാബല്യത്തിലില്ലാതായിത്തീർന്നതിനാലും;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനുവേ≠ി, പ്രസ്തുത ഓർഡിനൻസ് പ്രാബല്യത്തിലില്ലാതായിത്തീർന്നതിനുശേഷം, 2011 ജൂലൈ 13-ാം തീയതി മുതൽ 2012 ജനുവരി 17-ാം തീയതി വരെ എടുത്ത എല്ലാ നടപടികളും സാധൂകരിച്ചുകൊ≠്, 2012-ലെ കേരള മുദ്രപ്പത്ര (ഭേദഗതി) ഓർഡിനൻസ് (2012-ലെ 2) 2012 ജനുവരി 16-ാം തീയതി കേരള ഗവർണ്ണർ വിളംബര പെടുത്തിയിരുന്നതിനാലും;
2012 മാർച്ച് 1-ാം തീയതി ആരംഭിച്ച് 2012 മാർച്ച് 23-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനുവേ≠ി, 2012-ലെ കേരള മുദ്രപ്പത്ര (ഭേദഗതി) ഓർഡിനൻസ് (2012-ലെ 28) 2012 ഏപ്രിൽ 11-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും;
2012 ജൂൺ 11-ാം തീയതി ആരംഭിച്ച് 2012 ജൂലൈ 25-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;
ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖfiം (എ) ഉപഖfi പ്രകാരം പ്രസ്തുത ഓർഡിനൻസ് 2012 ജൂലൈ 23-ാം തീയതി പ്രാബല്യത്തിലില്ലാതാ യിത്തീർന്നതിനാലും;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനുവേ≠ി, പ്രസ്തുത ഓർഡിനൻസ് പ്രാബല്യത്തിലില്ലാതായിത്തീർന്നതിനുശേഷം എടുത്ത എല്ലാ നടപടികളും സാധൂകരിച്ചുകൊ≠്, 2012-ലെ കേരള മുദ്രപ്പത്ര (ഭേദഗതി) ഓർഡിനൻസ് (2012-ലെ 47) 2012 ആഗസ്റ്റ് 11-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും;
2012 ഡിസംബർ 10-ാം തീയതി ആരംഭിച്ച് 2012 ഡിസംബർ 21-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ു വരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കു ന്നതിനും കഴിയാതിരുന്നതിനാലും;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്താതിരിക്കുന്നപക്ഷം വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും;
കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും;
4ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2013-ലെ കേരള മുദ്രപ്പത്ര (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.
(2) ഇത് 2010 ഏപ്രിൽ 1-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.
2. 1959-ലെ 17-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണെന്ന്.— ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത് 1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിന് (1959-ലെ 17) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3-ാം വകുപ്പിൽ പരാമർശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യം ഉ≠ായിരി ക്കുന്നതാണ്.
3. 28എ വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 28എ വകുപ്പിന്റെ (4)-ാം ഉപവകുപ്പിൽ,—
(i) "മുപ്പത് ദിവസത്തിനകം" എന്ന വാക്കുകൾക്കു പകരം "ഒരു വർഷ ത്തിനകം" എന്ന വാക്കുകൾ ചേർക്കേ≠താണ്;
(ii) നിലവിലുള്ള വ്യവസ്ഥയോടൊപ്പം താഴെ പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത്:—
"എന്നിരുന്നാലും, മേൽപ്പറഞ്ഞ കാലയളവിനുള്ളിൽ അപ്പീൽ നൽകാതിരി ക്കാൻ അപ്പീൽവാദിക്ക് മതിയായ കാരണമു≠ായിരുന്നുവെന്ന് കളക്ടർക്ക് ബോദ്ധ്യ മാകുന്നപക്ഷം മേൽപ്പറഞ്ഞ ഒരു വർഷത്തെ കാലയളവിനുശേഷം സമർപ്പിക്കുന്ന ഒരു അപ്പീൽ അദ്ദേഹത്തിന് സ്വീകരിക്കാവുന്നതാണ്.".
4. റദ്ദാക്കലും ഒഴിവാക്കലും.—(1) 2012-ലെ കേരള മുദ്രപ്പത്ര (ഭേദഗതി) ഓർഡിനൻസ് (2012-ലെ 47) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽത്തന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുത പ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.
എച്ച്. ആർ. ഭരദ്വാജ്, ഗവർണ്ണർ.
(ശരിത്തർ÷മ)
എസ്. ഗിരിജാ ദേവി, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.